Saturday, June 21, 2008

വെറുതെ ഒരു കവിത

വെറുതെ ഒരു ഗാനം ചലിപ്പിക്കുമധരവും ,
വെറുതെ പെയ്യും ചാറ്റല്‍ മഴയുടെ ഈണവും ,
വെറുതെയന്നാകിലും ചലിക്കുന്ന പാദവും ,
വെറുതെ തഴുകി കടന്നു പോം കാറ്റും ,
എന്നും എന്‍കൂടെയുള്ളൊരീ മുദ്രഭേദങ്ങള്‍
വെമ്പുമെന്‍ ഹൃദയത്തിന്‍ ദാഹമകറ്റീടാന്‍ .

ഹൃദയത്തിലാരോ പ്രതിഷ്ഠ നേടുമ്പൊഴും
എന്‍ശ്വാസത്തിലാഗന്ധം ഓര്‍മ്മയാകുമ്പൊഴും
അധരം തുടിക്കും പറയാതെ പറയവുവാന്‍ ,
ആ സ്നേഹത്തിലെന്‍ മുകുളങ്ങള്‍ പുഷ്‌പിക്കും .


ചിലതിനിയുമന്ന്യമെന്നു തോന്നുമ്പൊഴും
ചന്ദ്രനില്‍ പൂര്‍ണ്ണത തേടി തളരുമ്പൊഴും
മിഴികള്‍ പൊഴിക്കും സ്വപ്‌നത്തിന്‍ മുത്തുകള്‍ ,
ഈ സ്നേഹത്തിലാമുത്ത് വീണുറങ്ങും .

വണ്ടിന്‍ ചുംബനം വെറുതെ കൊതിക്കുമ്പൊഴും
തഴുകാതെ ആ വണ്ട് പറന്നകലുമ്പൊഴും
നാളെ ഞാനില്ല എന്നറിയുമ്പൊഴും
ഇതളുകള്‍ തുടിക്കും പറയാതെ പറയുവാന്‍ ,
ആ ചുംബനത്തിലെന്‍ മുകുളങ്ങള്‍ പുഷ്‌പിക്കും .

5 comments:

പകിടന്‍ said...

"വെറുതെ" ഒരു കവിതയെഴുതി, നിങ്ങളെക്കൊണ്ട് "വെറുത്തേ" എന്നു പറയിപ്പിക്കേണ്ടി വന്നതില്‍ ഖേദമുണ്ട്...ക്ഷമി....

yousufpa said...

അപകര്‍ഷതാബോധം എന്തായാലും വേണ്ട.
എഴുത്ത് നന്നായിട്ടുണ്ട്.തുടര്‍ന്നും എഴുതുക.

siva // ശിവ said...

ഒന്നും വെറുതെയാവില്ല.....ഹൃദ്യമായ വരികള്‍....

Ranjith chemmad / ചെമ്മാടൻ said...

ഇനിയുമെഴുതൂ.....

ഒരു സ്നേഹിതന്‍ said...

വെറുതെ ഇനിയും എഴുതികോളൂ.. ..
ഒന്നും വെറുതെയാവില്ല...
ആശംസകള്‍..