Tuesday, April 24, 2007

ഞാന്‍ ദേവി - 2

ടീച്ചര്‍ അടുത്തു വന്നു.

"എന്ത് പറ്റി ദേവി ?"

"ടീച്ചര്‍ , ഇയാള്‍ പിറകെ ഇരുന്നു ശല്യപ്പെടുത്തുന്നു."

ടീച്ചര്‍ എന്നെ നോക്കി.

"എന്താടൊ തനിക്ക് കുഴപ്പം , തന്റെ നോട്ടെവിടെ..?"

ടീച്ചര്‍ എന്റെ നോട്ട് വാങ്ങി നോക്കി. ടീച്ചര്‍ തന്ന നോട്ട്‌സ് മുഴുവന്‍ അതിലുണ്ടായിരുന്നു.

"താനിനി ഇവിടെ ഇരിക്കണ്ട, എണീറ്റു മുന്നില്‍ ചെന്നിരി.."

ഞാന്‍ എണീറ്റ് മുന്നിലെ ബുജികളുടെ ഇടയില്‍ ചെന്നിരുന്നു. ഉടന്‍ റ്റീച്ചര്‍ ക്ളാസ്സ് അവസാനിപ്പിച്ച് ഉപദേശം തുടങ്ങി. പ്ഠിക്കാന്‍ വന്നാല്‍ പഠിക്കണമ്, അല്ലാതെ പെണ്‍പിള്ളേരെ ശല്യപ്പെടുത്തി നടക്കയല്ല വേണ്ടത് എന്നൊക്കെ. ക്ളാസ്സ് കഴിഞ്ഞപ്പൊ ടീച്ചര്‍ പോയി. ആരും എന്നോട് സംസാരിക്കുന്നില്ല. പെണ്‍കുട്ടികള്‍ എന്നെ ദേഷ്യത്തോടെ നോക്കുന്നുണ്ടാവുമ്. ആദ്യത്തെ ദിവസം തന്നെ ഇങ്ങനെ ആയതില്‍ എനിക്ക് നല്ല വിഷമം തോന്നി.ആരുടെയും തെറ്റിദ്ധാരണ തിരുത്താന്‍ പോണമെന്ന് എനിക്ക് തോന്നിയില്ല, എന്റെ ചിന്ത വേറെ വഴിക്കായിരുന്നു. ടീച്ചറും എന്നെ തെറ്റിദ്ധരിച്ചു. അത് മാറ്റണം . ഞാന്‍ നേരെ സ്റ്റാഫ് റൂമിലേയ്ക്ക് നടന്നു.
ടീച്ചര്‍ എന്തൊ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ ടീചറിനോട് നടന്നതെല്ലാം പറഞ്ഞു. കുട്ടികള്‍ തെറ്റിദ്ധരിച്ചതില്‍ എനിക്ക് വിഷമമമില്ലെന്നും അറിയിച്ചു. ചുരുക്കത്തില്‍ പ്രക്ഷോഭും ഉണ്ണിയും രാജും ടീച്ചറിന്റെ നോട്ടപ്പുള്ളികളായി.വീണ്ടും തിരിച്ച് വന്ന് ക്ളാസ്സിലിരുന്നു. ആരും മിണ്ടുന്നില്ല. എന്റെ അടുത്തിരുന്ന ഒരുത്തനോട് ഞാന്‍ ചോദിച്ചു.


"പേരെന്ത..?"

'ബിജു, എന്താ തന്റെ പേരു.റാവുത്തര്‍ എന്നാണൊ..?"

ഞാന്‍ ഉറക്കെ ചിരിച്ചു.

"അല്ല, ദീപക്ക്. "

"പക്ഷെ നിന്നെ കണ്ടാല്‍ ഒരു റൌഡി ലുക്കാ, മുടിയൊക്കെ പറ്റെ വെട്ടി മസിലും പെരുപ്പിച്ച്"

ഞങ്ങള്‍ വീണ്ടും ചിരിച്ചു. വൈകുന്നേരം ഞങ്ങള്‍ രണ്ടു പേരും കൂടി കാന്റീനില്‍ പോയി ചായകുടിച്ചു. ലവ് ബേര്‍ഡ്സിന്റെ ഒരു നിര തന്നെ അവിടെ ഉണ്ടായിരുന്നു. ഇവനേതാട ഒരു ഭീകരന്‍ എന്ന നിലയില്‍ എന്നെ ഒന്നു മുഖമുയര്‍ത്തി നോക്കിയതിനു ശേഷം അവര്‍ സല്ലപം തുടര്‍ന്നു.

തലെ ദിവസം പടിപ്പിച്ചതെല്ലാം ഒന്നു നോക്കിയിട്ടാണു പിറ്റെ ദിവസം ക്ളാസ്സില്‍ പോയത്. രാജി ടീച്ചര്‍ വന്ന പാടെ ചോദ്യം ചോദിച്ച് തുടങ്ങി. പത്തില്‍ ഏഴ് ചോദ്യവും എന്നോട്. ചോദിച്ചതിനെല്ലാം ഞാന്‍ ഉത്തരം പറഞ്ഞു. ഞാന്‍ ഇന്നലെ പറഞ്ഞതൊക്കെ സത്യമാണൊ എന്നും ഞാന്‍ പഠിക്കാന്‍ മോശമാണൊ എന്നും ടീച്ചര്‍ ടെസ്റ്റ് ചെയ്തതായിരിക്കും . ടീച്ചറിനു സന്തോഷമായിക്കാണും .

ആദ്യത്തെ ആഴ്‌ച്ച ഇങ്ങനെ തട്ടീം മുട്ടീം കടന്നു പോയി. അടുത്ത ആഴ്‌ച്ചയിലെ ആദ്യത്തെ ദിവസം തന്നെ പാര്‍ട്ടികളുടെ സ്വാഗതമോതലുകളും ശക്തി പ്രകടനങ്ങളും കൊണ്ട് കാമ്പസ് ശബ്ദമുഖരിതമായി. ആ സുന്ദരമായ കാമ്പസിനു താങ്ങാവുന്നതിലും കൂടുതലായിരുന്നു ആ മുദ്രാവക്യം വിളികള്‍ .എനിക്ക് പണി തന്ന പ്രക്ഷോഭും ഉണ്ണിയും രാജും കുട്ടിനേതാക്കന്‍മാര്‍ക്ക് പഠിക്കാന്‍ പോയി.

ഇന്റര്‍വല്‍ സമയത്ത് രാജി ടീച്ചറിന്റെ അടുത്ത് പോകേണ്ട ആവശ്യമുണ്ടായിരുന്നു.അകലെ നിന്നും , ഞാന്‍ പീഡിപ്പിച്ചെന്ന് പറയപ്പെടുന്ന പെണ്‍കുട്ടി, ദേവി, ടീച്ചറിന്റെ റൂമില്‍ നിന്നും ഇറങ്ങി വരുന്നത് ഞാന്‍ കണ്ടു. ആ കുട്ടി എന്നെ ലക്ഷ്‌യമാക്കി നടന്നു വരുന്നു. മറ്റു കുട്ടികളെ നോക്കി ചിരിക്കുന്നുണ്ടെങ്കിലും കണ്ണുകള്‍ എന്നില്‍ തന്നെ.ഞങ്ങള്‍ പെട്ടെന്നടുത്തെത്തി.ദേവി എന്നെ നോക്കി ചിരിച്ചു. ഞാന്‍ ചിരിച്ചില്ല, ഞാന്‍ അതിന്റെ കണ്ണുകളില്‍ തന്നെ കുറച്ച് നേരം രൂക്ഷമായി നോക്കി. ദേവി പെട്ടെന്ന് മുഖം കുനിച്ചു. സമയം കളയാതെ ഞാന്‍ ടീചറിനെ കാണാനായി മുന്നോട്ട് പോയി.

"ദീപക്ക്..."

പിറകില്‍ നിന്നുള്ള വിളി കേട്ട് ഞാന്‍ ഒരു നിമിഷം നിന്നു. എങ്കിലും തിരിഞ്ഞ് നോക്കാതെ കാലുകള്‍ മുന്നോട്ട് വച്ചു.

( തുടരും )

Monday, April 23, 2007

ഞാന്‍ ദേവി - 1

പ്രീ ഡിഗ്രി ക്രിക്കറ്റ് കളിച്ച് ഉഴപ്പി നടന്നതിന്‍റ്റെ ഫലം റിസള്‍ട്ട് വന്നപ്പൊ എനിക്ക് മനസ്സിലായി. ഒത്തിരി മാര്‍ക്കിഉണ്ടായിരുന്നത് കൊണ്ട് അങ്ങനെയുള്ള മിക്ക ആള്‍ക്കാരെയും പോലെ ഞാനും ഡിപ്ലോമ തിരഞ്ഞെടുത്തു. ഡിപ്ലോമ ഇന്‍ ഇലക്ട്റോണിക്സ്. ഇതില്‍പരം എന്ത് വേണം . ഏറ്റവും കൂടുതല്‍ ഇന്‍ഡക്സ് മാര്‍ക്കുണ്‍ടായിരുന്ന ചുരുക്കം ചില ആള്-ക്കാര്‍ക്ക് മാത്രം കിട്ടുന്ന ട്രേഡ്. അട്മിഷന്‍ കിട്ടിയതിനു ദൈവത്തിനു നന്ദി പറഞ്ഞു. പ്രീ ഡിഗ്രിയുടെ ഹാങ് ഓവര്‍ ഇവിടെ തീര്‍ക്കണം . എന്നൊക്കെ മനസ്സില്‍ തീരുമാനിച്ചു.


വളരെ ശാന്തവും ഒത്തിരി മരങ്ങള്‍ നിറഞ്ഞതുമാണു സി.പി.റ്റി കാമ്പസ്.ഒത്തിരി ഭൂമി സ്വന്തമായുണ്ടായിരുന്ന് കാമ്പസിന്. കുറെ ഭാഗങ്ങള്‍ കാട് നിറഞ്ഞതായിരുന്നു. അതുകൊണ്ട് തന്നെ അധികം ആരും അങ്ങോട്ട് പോയിരുന്നില്ല. ആകെ മൂന്ന് ബിള്‍ഡിങ്ങുകളാണു തിയറി ക്ളാസ്സുകള്‍ക്കായി ഉണ്ടായിരുന്നത്.എന്റെ ക്ളാസ്സ് ഇലക്ട്റോണിക്സും മെക്കാനിക്കലും ഇലക്ട്രിക്കലും ഉള്ള ബിള്‍ടിങ്ങിന്റെ ഏറ്റവും ഉയരത്തെ നിലയിലായിരുന്നു, അതായതു മൂന്നാമത്തെ നിലയില്‍ . പിന്നെ വര്‍ക്ക്ഷോപ്പുകള്‍ക്കായി ആറു ബിള്‍ഡിങ്ങുകള്‍ വേറെയും .

ഞങ്ങളുടെ ബിള്‍ടിങ്ങിനോട് ചേര്‍ന്ന് തന്നെയാണു കാമ്പസിലെ ഏക കാന്റീനും . ഒരു രൂപയ്ക്ക് ചായ, വട, ഏഴു രൂപയ്ക്ക് ഉച്ചയൂണ്, 15 രൂപയ്ക്ക് ബിരിയാണി ഇതൊക്കെ അവിടത്തെ പ്രത്യേകതയായിരുന്നു. വൈകുന്നേരങ്ങളില്‍ ചെന്നാല്‍ അവിടുത്തെ ലവ് കോര്‍ണറില്‍ ഒത്തിരി പ്രണയജോടികള്‍ തൊട്ടുരുമ്മി ഇരിക്കുന്നത് കാണാം . ടീചര്‍മാര്‍ വരുന്നതിനു മുന്നറിയിപ്പ് നല്‍കുന്നതു കാന്റീനിലെ സ്വന്തം കുട്ടന്‍ ചേട്ടനായിരുന്നു.


രാഷ്ട്രീയം , ഒഴിവാക്കന്‍ പറ്റാത്ത ഒരു കാമ്പസ് സമസ്യ. ഈ ശാന്ത സുന്ദര കാമ്പസും അതിന്റെ പിടിയിലായിരുന്നു. കുട്ടിനേതാക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് ഒത്തിരി തവണ സാക്ഷിയാകേണ്ട് വന്നതിന്‍റ്റെ കറ പോലെ ചില്ലുകള്‍ പൊട്ടിയ ജനാലകളും ഞാന്‍ കണ്ടു.കോളേജ് കാമ്പസിന്റെ നടുമുറ്റത്ത് തന്നെ മൂന്ന് പാര്‍ട്ടികളുടെയും കൊടികള്‍ തല താഴ്ത്തി നിന്നു.


ഇനി ക്ളാസ്സിലേയ്ക്ക്. എന്റെ ക്ളാസ്സില്‍ ആകെ അറുപത് പേര്‍ . 40 ബോയ്സ്, 20 ഗേള്‍സ്.മൂന്നു റോയിലുള്ള ബെന്ചും ഡെസ്കും . ഞാന്‍ ക്ളാസ്സില്‍ ചെന്നപ്പോഴെ ആദ്യത്തെ രണ്ടു നിരയും നിറഞ്ഞ് കഴിഞ്ഞിരുന്നു. മൂന്നാമത്തെ നിരയില്‍ പെണ്‍കുട്ടികളാണു. അതിനു പിന്നിലുള്ള ബെന്ചില്‍ സ്ഥലമുണ്ട് . വെക്കേഷന്‍ ആയിരുന്നത് കൊണ്ട് മുടിയൊക്കെ പറ്റ വെട്ടിയാണു ഞാന്‍ ക്ളാസ്സിലേയ്ക്ക് ചെല്ലുന്നത്. എന്നെ കണ്ടുടനെ റ്റീച്ചര്‍ പിറകിലത്തെ ബെന്‍ച് ചൂണ്ടി കാണിച്ചു. എല്ലാരുടെയും കണ്ണുകള്‍ എന്നിലായിരുന്നു. കാരണം എനിക്കപ്പൊ തനി ഗുണ്ടയുടെ ലുക്കായിരുന്നു. ജിമില്‍ പോയിരുന്നത് കൊണ്ട് എല്ലാരുടെയും സംശയം അത് ഊട്ടിയുറപ്പിച്ചു കാണും .


എന്തായാലും ഞാന്‍ നേരെ പെണ്‍കുട്ടികളുടെ പിന്നിലുള്ള ബെന്‍ചില്‍ ചെന്നിരുന്നു.ആ ബെന്ചില്‍ എന്നെ കൂടാതെ ഉണ്ണി, രാജ് മോഹന്‍ , പ്രക്ഷോഭ് എന്നിവരും ഉണ്ടായിരുന്നു. ആരും ആരോടും മിണ്ടുന്നില്ല, പക്ഷെ ഇവര്‍ മൂന്നു പേരും പെട്ടെന്ന് തമ്മില്‍ കമ്പനി ആയതു പോലെ.അവര്‍ തമ്മിലോരോ കമന്റ് പറയുന്നു, ചിരിക്കുന്നു. ആ കമന്റുകള്‍ കേട്ടപ്പൊ, ഈശ്വര ഇതെങ്ങാനും മുന്നിലിരിക്കുന്ന പെണ്‍കുട്ടികള്‍ കേട്ടാല്‍ നാണക്കേടായതു തന്നെ എന്നു ഞാന്‍ വിചാരിച്ചു.


ടീചര്‍ സ്വയം പരിചയപെടുത്തി, പേരു രാജി.രാജി റ്റീചര്‍ ഒരോരുത്തരെയായി പരിചയപ്പെടാന്‍ തുടങ്ങി.അതു നന്നായി എന്നെനിക്കും തോന്നി. കുറച്ച് ആള്‍ക്കാരുടെ പേരെങ്കിലും അങ്ങനെ മനസ്സിലാക്കാന്‍ പറ്റുമല്ലൊ. ഏറ്റവും ഒടുവിലായിരുന്നു ഞങ്ങളുടെ ബെന്‍ചിന്റെ ഊഴം .ഉണ്ണിയും രാജ് മോഹനും പ്രക്ഷോഭും എഴുന്നേറ്റു, അവരുടെ വുവരങ്ങള്‍ വെളിപ്പെടുത്തി. ഏറ്റവും ഒടുവിലായിരുന്നു എന്റെ ഊഴം . ഞാന്‍ എണീറ്റു


"എന്റെ പേരു..."


"റാവുത്തര്‍ .."

ഇതു പറഞ്ഞത് ഉണ്ണിയായിരുന്നു. എല്ലാരും കൂട്ടമായി ചിരിച്ചു, ടീചറും ഞാനും ചിരിച്ചു. അങ്ങനെ അവന്‍ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു, എന്റെ ലക്ഷണം കണ്ടാല്‍ ഈ പേരേ വിളിക്കു. അങ്ങനെ എന്നെയും പരിചയപ്പെട്ടു കഴിഞതോട് കൂടി ക്ളാസ് ആരംഭിച്ചു. രാജി ടീച്ചര്‍ പറയുന്നതു നല്ല പോലെ മനസ്സിലാകുമായിരുന്നു. അതുകൊണ്ട് യാതൊരു ബോറടിയും തോന്നിയില്ല. എന്നാലപ്പോഴൊക്കെ ഉണ്ണിയും മറ്റും ഓരോന്നു പറഞ്ഞ് കളിച്ച് കൊണ്ടിരിക്കുകയായിരുന്നു.


പെട്ടെന്ന് എന്റെ മുന്നിലിരുന്ന പെണ്‍കുട്ടി തിരിഞ്ഞെന്നെ രൂക്ഷമായൊന്നു നോക്കി, പിന്നീട് എന്റെ ഡെസ്‌ക്കില്‍ നിന്നും എന്തോ കൈ കൊണ്ട് വലിച്ചെടുക്കാന്‍ ശ്രമിക്കുന്നു. അപ്പോഴാണു ഞാന്‍ അതു ശ്രദ്ധിച്ചത്, അവളുടെ മുടി ആരോ എന്റെ ഡെസ്‌ക്കിലെ ആണിയില്‍ കെട്ടി വച്ചിരിക്കുന്നു. വേറെ ആരെയും അവള്‍ നോക്കാതെ എന്നെ തന്നെ നോക്കിയത് എന്റെ തനി ഗുണ്ടാ ഗെറ്റപ് കണ്ടിട്ടാവണം . മുടി വരാതിരുന്നപ്പൊ ദേഷ്യത്തില്‍ അതു വലിച്ച് പൊട്ടിച്ചു, എന്നിട്ടു എല്ലാരും കേള്‍ക്കെ ഏണീറ്റു നിന്ന് എന്നോടൊരു ഡയലോഗ് .
"തനിക്കെന്തിന്റെ കേടാ...ഈ ദേവി ക്രിഷ്ണ ആരെന്നു വിചാരിച്ചു..തന്നെ കണ്ടാലെ അറിയാം താനൊരു...."
എല്ലാരും എന്നെ അമ്പരപ്പോടെ നോക്കി.


( തുടരും )

Saturday, April 21, 2007

സീരിയല്‍

മധു മോഹന്‍ : ടൊ ശശി , എനിക്കൊരു കഥയുടെ ത്രെഡ് കിട്ടിയിട്ടുണ്ട്. കുറെ നാളായി ഇതിനു വേണ്ടി ഞാന്‍ തപസ്സിരിക്കുവാരുന്നു. മാനസി തീര്‍ന്നതോടു കൂടി മനസ്സിനൊരിത്...ഇപ്പൊ സന്തോഷമായി

ശശി : മാനസി തീര്‍ന്നതല്ലല്ലൊ , നിര്‍ത്തിച്ചതല്ലെ, നായിക നടിമാരുടെ വീട്ടീന്ന് ആള്‍ക്കാരു വന്ന് സാറിന്റെ കുത്തിനു പിടിച്ചപ്പൊ...

മധു മോഹന് : ടാ, പതുക്കെ പറ, അതു പിന്നെങ്ങനാ, അവളുമാരു വീട്ടിലോട്ട് പോയിട്ട് മാസങ്ങളായില്ലെ...ആ കഥ എങ്ങനെ നിര്‍ത്തണമെന്ന് എന്തെങ്കിലും ഒരു ഐഡിയ ഉണ്ടായിരുന്നേല്‍ ഞാന്‍ അവളുമാരെ എപ്പഴേ പറഞ്ഞ് വിട്ടേനെ..പക്ഷെ ഈ കഥ ഞാന്‍ തകര്‍ക്കും . നായകന്‍ ഞാന്‍ തന്നെ, ജോലി അന്വേഷിക്കുന്ന ഒരു യുവാവ്...

ശശി : സാറിനു പത്ത് നാല്‍പ്പത് വയസ്സായല്ലോ, എങ്ങനെ ഈ ഗെറ്റപ്പ്..കൊച്ചു പെമ്പിള്ളാരുടെ കൂടെ ..സമ്മതിക്കണം .

മധു മോഹന് : ടാ നിനക്ക് ഇങ്ളിഷറിയൊ?

ശശി : ഇല്ല..എന്തെയ്...?

മധു മോഹന് : എന്നാ പറയാം ..എന്നും രാവിലെ ഓള്‍ട് റൈസ് വാട്ടെറില്‍ കുറച്ച് സാള്‍ട്ടും രണ്ടു മൂന്നു ചില്ലിയും കട്ട കര്‍ടും കൂടി ഇട്ടൊരു പിടി പിടിച്ചാലുണ്ടല്ലൊ, നല്ല ചൊവ ചൊവാന്നാകും ..

ശശി : സാറെ ഈ പറഞ്ഞതൊക്കെ പണക്കാര്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതല്ലെ...എനിക്കതൊക്കെ സ്വപ്നം കാണാനല്ലെ പറ്റു..

മധു മോഹന് : ഈ സീരിയലൊന്നു ക്ളിക്കായാല്‍ നീയും രക്ഷപ്പെടും ഞാനും രക്ഷപ്പെടും . ഞാന്‍ നിന്നോട് കഥ പറയാം . ഒരു ഗ്രാമം , അവിടത്തെ ഒരു വലിയ തറവാട് . അവിടത്തെ അമ്മയുടെ ഏക മകന്‍ . നല്ല വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലിക്കൊന്നും പോകാതെ വിഷമിച്ച് റേഷന്‍ കടയിലും പലചരക്കുകടയിലും പോയി ദിവസങ്ങള്‍ തല്ലി നീക്കുന്നവന്‍ . ആകെയുള്ളത് സൈക്കിളു ചവിട്ടാന്‍ പടിച്ചപ്പൊ അച്ചന്‍ എടുത്തു കൊടുത്ത ഹെര്‍ക്കുലീസിന്റെ ലോഡ് സൈക്കിളാ. വീട്ടിലമ്മയെ സഹായിക്കാന്‍ ഒരു പെണ്ണുണ്ട്. അവള്‍ക്ക് മകനോട് ഒരിഷ്ടം . പഴങ്കഞ്ഞി കുടിക്കുമ്പൊ ഒരു കഷ്ണം കരുവാട് കൂടുതല്‍ ചുട്ടുകൊടുത്തപ്പഴാ അവളുടെ മനസ്സയാള്‍ക്ക് മനസ്സിലാകുന്നത്. പലചരക്കു കടയിലുള്ള പെണ്‍കുട്ടിക്കും അയാളോട് പ്രേമം .പിന്നെ അലക്കുകാരി. മീന്‍ കാരി, കറവക്കാരി അങ്ങനെ അങ്ങു പോകും .

ശശി : നില്ല് നില്ല്...ഇവളുമാര്‍ക്ക് മാറി മാറി ഉടുക്കാനുള്ള തുണിയൊക്കെ വാങ്ങാന്‍ കാശുണ്ടൊ സാറിന്റെ കയ്യില്..?

മധു മോഹന്‍ : ടാ, എന്റെ കല്യാണം കഴിഞ്ഞപ്പൊ അവളു സ്വന്തം വീട്ടീന്നു കൊണ്ടു വന്ന സാരീം ബ്ലൌസും കര്‍ട്ടണുമൊക്കയല്ലെ നമ്മളു മാനസിക്കുപയോഗിച്ചത് . അവളതൊന്നും ഇപ്പൊ തൊടാറില്ല..കണ്ട അവളുമാരിട്ടു നിരങ്ങിയയതൊന്നും അവള്‍ക്ക് വേണ്ടത്രെ. പിന്നെ അന്നതെല്ലാം കെട്ടിപ്പറക്കി കൊണ്ട് വന്നപ്പൊ 60 രൂപേടെ രണ്ടു നൈറ്റി വാങ്ങി കൊടുത്തു. അതാ ഇപ്പോഴും ഇടുന്നെ. പിന്നെ മാനസി തുടങ്ങിയേ പിന്നെ അവള്‍ പുറത്തധികം ഇറങ്ങാറില്ല, വരുന്ന ഫോണൊന്നും എടുക്കാറുമില്ല, ആരേം വിളിക്കാറുമില്ല. നീ കഥ കേള്‍ക്ക്.
എല്ലാരേം അയാള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. കാരണം അയാള്‍ക്കിഷ്ടം സ്വന്തം മുറപ്പെണ്ണിനെയായിരുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് നടുവില്‍ ജീവിക്കേണ്ടി വരുന്ന യുവാവാണു നായകന്‍ . എന്തായലും നായകന്റെ വേഷം ഞാന്‍ തന്നെ ഏറ്റെടുത്തോളാം . സാഹചര്യങ്ങളില്‍ പെട്ട് അയാള്‍ക്ക് മുറപ്പെണ്ണിനെ കല്യാണം കഴിക്കേണ്ടി വരുന്നു. എന്നാല്‍ കല്യാണത്തിനു ശേഷമാണു അവള്‍ മറ്റൊരാളില്‍ നിന്നും ഗര്‍ഭം ധരിച്ചിട്ടുണ്ടെന്ന് അയാളറിയുന്നത്.അയാള്‍ മാനസികമായി തളരുന്നു, അവളെ ഉപേക്ഷിക്കുന്നു. അയാള്‍ നാടു വിടുന്നു, ഇതിനിടയില്‍ പഴയ മീങ്കാരിയും കറവക്കാരിയുമൊക്കെ അയാളുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നു.. വര്‍ഷങ്ങള്‍ക്ക് ശേഷം എല്ലാം സഹിച്ചും ക്ഷമിച്ചും അയാള്‍ തിരിച്ച് വരുന്നു. എന്നാല്‍ ഭാര്യയുടെ ഒക്കത്ത് രണ്ടാമതൊരു കുഞ്ഞിനെ കൂടി കണ്ട അയാള്‍ എല്ലം തകര്‍ന്ന് നില്‍ക്കുന്നു. എന്നാല്‍ ഇനീം താന്‍ വൈകിയിരുന്നെങ്കില്‍ മൂന്നും നാലും കുട്ടികളെ കാണേണ്ടി വരുമെന്ന സത്യം അയാള്‍ മനസ്സിലാക്കുന്നു. അയാള്‍ അവളെ സ്വീകരിക്കുന്നു. എല്ലാരും ഒരുമിച്ചിരുന്നു കട്ടന്‍ ചായ കുടിക്കുന്ന രംഗത്തോടെ ഈ സീരിയലെങ്കിലും അവസാനിക്കുന്നു. സീരിയലിനു പേരും എന്റെ മനസ്സിലുണ്ട്.

"പതിവ്രിത"

നോട്ടീസ് ബോര്‍ഡ് : മധു മോഹന്റെ സീരിയല്‍ പോലെ തന്നെ ഈ കഥ എവിടെ നിര്‍ത്തണമെന്നൊരു ഐഡിയയുമില്ല. പരസഹായം പ്രതീക്ഷ

Thursday, April 19, 2007

സ്പീക്ക് ഇന്‍ ഇംഗ്‌ളീഷ്

കുവൈറ്റിലേയ്ക്ക് ആദ്യം കടലു കടക്കുമ്പൊ പുതിയ ഒരു രാജ്യത്ത് ഒറ്റക്ക്, കണ്ട കാട്ടറബികളുടെ ഇടയില്‍ എങ്ങനെയാ എന്റെ അത്തിപ്പാറമ്മച്ചി എന്ന ചിന്തയായിരുന്നു. പക്ഷെ ജോലി ഒരു അമേരിക്കന്‍ കമ്പനിയില്‍ ആയതുകൊണ്ട് നമുക്ക് അറബി പറയേണ്ട ആവശ്യമില്ലല്ലൊ, നമുക്ക് ഇങ്ളിഷ് മാത്രം മതിയല്ലൊ. ജോലി അമേരിക്കന്‍ കമ്പനിയിലാണെന്നറിഞ്ഞപ്പൊ മുതല്‍ ഇങ്ളിഷില്‍ മാത്രം ചിരിക്കുകയും കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്ന എനിക്ക് ഇങ്ളിഷില്‍ ഒരു മുഴുവന്‍ സെന്‍റ്റന്‍സ് പറയാന്‍ കഴിഞ്ഞിരുന്നില്ല.


പണ്ടു ഇങ്ളിഷോഫോബിയ തലക്കു പിടിച്ച ചേച്ചിയും ചേട്ടനും പവര്‍ കട്ട് സമയത്ത് എല്ലാരും ഇങ്ളിഷില്‍ മാത്രെ സംസാരിക്കാവു എന്ന നിയമം ഉണ്ടാക്കി.


എന്തുകൊണ്ട് പകല്‍ വെളിച്ചത്തില്‍ ഇങ്ളിഷ് സംസാരിക്കുന്നില്ല..? കാര്യം വേറൊന്നുമില്ല, മുഖത്ത് നോക്കി ഇങ്ളിഷ് സംസാരിക്കാന്‍ ഒരു ഇത്. ഇന്നലെ വരെ മുഖത്ത് നോക്കി "ടാ ര്‍ക്കാ" എന്നും "നീ പോടി " എന്നും പരസ്‌പരം പറഞ്ഞു നടന്നിരുന്ന ചേച്ചിയും ചേട്ടനും പെട്ടെന്നൊരു ദിവസം ഓരോന്നിങ്ളിഷില്‍ സംസാരിക്കാന്‍ പോകുന്നു...ഹൊ ആലോചിക്കുമ്പൊ തന്നെ...ചെ...ഇങ്ങനെയാണൊ അച്ചന്‍ അവരെ വളര്‍ത്തിയത് ... ഞാന്‍ ഇതൊക്കെ ആലോചിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ കറന്‍ട് പോയി, അതായത് പവര്‍ കട്ട് ആയി.


15 മിനുട്ട് കഴിഞ്ഞിട്ടും ഒരു ശബ്ദവും കേള്‍ക്കാതിരുന്നപ്പൊ , ഇനി ഇവരെങ്ങാനും വല്ല രഹസ്യവും മറ്റുമാണൊ ഇങ്ളിഷില്‍ പറയുന്നെ എന്ന സംശയം എനിക്കുണ്ടായി. ഏയ്..ചേച്ചിയുടെ അടുത്തിരിക്കുന്ന ഞാന്‍ കേള്‍ക്കാതെ ചേച്ചിക്കെങ്ങനെ രഹസ്യം പറയാന്‍ പറ്റും ..ഇമ്പോസിബിള്‍ .. തള്ളെ ഞാനും ഇങ്ളിഷ്...


അവസാനം പവര്‍ കട്ട് തീര്‍ന്നപ്പൊ
"നിനക്കൊരു പിണ്ണാക്കും അറിയില്ലല്ലെ...അതാ നീ സംസാരിക്കാത്തത്..എടാ കോണ്‍ഫിടന്‍സ് വേണം ." എന്ന് ചേച്ചി.


"ഞാന്‍ ചേച്ചി ആദ്യം സംസാരിക്കട്ടെ എന്ന് വിചാരിച്ചിരിക്കുവായിരുന്നു...ചേച്ചിയല്ലെ മൂത്തത്..ചേച്ചിയല്ലെ ആദ്യം സംസാരിക്കേണ്ടെ.." എന്ന വാദവുമായി ചേട്ടന്‍ .


പിന്നെ അമ്മ വന്ന് "മതി മതി ഇങ്ളിഷില്‍ കിളച്ചത്, പോയിരുന്നു പഠി" എന്നു പറയുന്നതു വരെ തര്‍ക്കം നടന്നു . ഒടുവില്‍ "പോടാര്‍ക്ക " , "നീ പോടി" എന്നു പരസ്‌പരം വിളിച്ച് സദസ്സ് പിരിഞ്ഞു .


എല്ലാം ശാന്തമായപ്പൊ ചേട്ടന്റെ പിറകെ കൂടി, " എന്താ ചേട്ടാ ഇങ്ളിഷില്‍ ഒന്നും മിണ്ടാത്തെ..?" എന്നു ചോദിച്ചു.

ഉടന്‍ വന്നു ഉത്തരം .


"നിനക്കെന്തറിയാം .. ഇങ്ളിഷുകാരൊക്കെ മൌനത്തിലായിരിക്കുമ്പൊ ശബ്ദം കേള്‍ക്കൊ..? ഞാനും അതേ പോലെ മൌനത്തിലായിരുന്നു.."

Sunday, April 15, 2007

ആ മുഖം

"യദുകുലം അറിയാതൊരു രാവില്‍ ...കരതലം കവരാന്‍ അണയും ഞാന്‍ ...."

റൂമിലെ ഡിം ലൈറ്റിന്റെ കീഴിലിരുന്ന് ഒരു ബീര്‍ കുടിച്ച് കൊണ്ടിരുന്നതിനിടയിലാണു ഈ ഗാനം കേട്ടത്. എന്റെ ഓര്മ്മ എന്റെ അനുവാദമില്ലാതെ മനസ്സിനെയും കൊന്ട് കഴിഞ്ഞു പോയ ആ കാലത്തേയ്ക്ക് യാത്രയായി.....

കോളേജില് പഠിക്കുന്ന സമയം .

"ടാ വാ ഇന്നു സെക്കന്ട് ഗ്രൂപ്പുമായി മാച്ചാ...കഴിഞ്ഞ തവണ നീയില്ലാത്തതുകൊണ്ടാ തോറ്റെ...ഇന്നു ക്ളാസ്സ് കട്ട് ചെയ്തൂന്ന് വിചാരിച്ച് ഒന്നും സംഭവിക്കില്ല..." സിജു ഇതു പറഞ്ഞ് എന്നെ ക്ളാസ്സില് ഉന്തിത്തള്ളി ഇറക്കാന്‍ നോക്കി.

ക്രിക്കറ്റ് കളികാനാണെങ്കിലും ക്ളാസ്സ് കട്ട് ചെയ്യാനുള്ള എന്റെ വിഷമം മനസ്സിലാക്കാതെ എല്ലാരും ചിരിച്ചു. പക്ഷെ ചിരിക്കുന്ന മുഖങ്ങള്‍ക്കിടയിലും എനിക്കനുഭാവവുമായി ചെറിയ വിഷമത്തോടെ ഒരു മുഖം വേറിട്ട് നിന്നിരുന്നു.

കളി ജയിച്ച് തിരിച്ച് വന്നപ്പോള് ലന്ച് റ്റൈം ആയിരുന്നു. കട്ട് ചെയ്ത ക്ളാസ്സിലെ നോട്സ് എഴുതിയെടുക്കണം . ഇരുന്ന് നോട്ട് എഴുതുന്നതിനിടയില്‍ ഊണു കഴിക്കുന്ന എന്റെ സുഹുര്ത്തുക്കളുടെ ഇടയില്‍ അതു കഴിക്കാതെ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി അതേ മുഖം നിന്നിരുന്നു.

പല തവണ കോളെജ് വിട്ട് ബസില്‍ വീട്ടില്‍ പോകുമ്പോള്‍ , കണ്ടക്ടര്‍ പറയും , "തനിക്ക് ടിക്കറ്റ് പുറകെ ഒരു കുട്ടി എടുത്തു".എന്തോ അവകാശം നേടിയെടുത്തതിന്റെ സന്തോഷം പല മുഖങ്ങള്‍ക്കിടയിലൂടെയാണെങ്കിലും ആ മുഖത്ത് ഞാന് ശ്രദ്ധിച്ചു.

ഫസ്റ്റ് ഇയറില്‍ ഷീനക്കെന്നോട് തോന്നിയ പ്രണയം , ഫ്റണ്ട്ഷിപ്പില്‍ അവസാനിപ്പിച്ചപ്പോള്‍ എന്നെക്കാള്‍ സന്തോഷം ആ മുഖത്ത് ഞാന്‍ കണ്ടു .

കോളേജ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഒരു ബൈക് ആക്സിടന്റില്‍ പരിക്ക് പറ്റി ഹോസ്പിറ്റലില്‍ കിടന്നപ്പൊ, കാണാന്‍ വന്ന ഫ്റണ്ട്സിന്റെ ഇടയില്‍ തോരാത്ത കണ്ണീരുമായി ആ മുഖം വേറിട്ട് നിന്നു.എല്ലാരും മുറിക്ക് പുറത്തിറങ്ങിയിട്ടും ആ മുഖം എന്നെ മാത്രം നോക്കി അവിടെ തന്നെ നിന്നു.

"എന്താ കുട്ടീടെ പേര്...?"

"സൌ..സൌമ്യ..."

"ബൈക്ക് ചെറുതായി തെന്നിയതാ...കുഴപ്പമൊന്നുമില്ലാ..."

ഇത്രയും പറഞ്ഞതും കണ്ണീരൊഴുക്കി കൊന്ട് ആ മുഖം റൂമില്‍ നിന്നിറങ്ങി പോയി.

പരിക്കൊക്കെ ഭേദമായി, തിരിച്ച് കോളേജില്‍ വന്നപ്പൊ സന്തോഷത്താല്‍ തുടുത്ത ആ മുഖം ഞാന്‍ വീണ്ടും കണ്ടു.

"എന്തെ..സൌമ്യ ..നല്ല സന്തോഷത്തിലാണല്ലൊ?"

"നോട്ട്‌സൊക്കെ ഞാന്‍ എഴുതി..ഇയാളിനി പഠിച്ചാ മതി.."

ഇത്രയും പറഞ്ഞ് കുറച്ച് നോട്ട്‌സ് എന്റെ കയ്യില്‍ വച്ച് തന്നിട്ട് ആ മുഖം തിരിഞ്ഞ് നടന്നു.
കോളേജിലെ അവസാന ദിവസം എല്ലാരോടും യാത്ര പറയുന്നതിനിടയില്‍ കരഞ്ഞു കലങ്ങിയ ആ കണ്ണുകള്‍ ഞാന്‍ ശ്രദ്ധിച്ചു.

"എന്തെയ്...കരയുന്നൊ..?"

"ഏയ് ഇല്ല..വെറുതെ..."

"വെറുതെ ആരേലും കരയോ..?"

അതല്ല, എനിക്കിഷ്ടാ...ഒത്തിരി ഇഷ്ടാ...പക്ഷെ..സമയം താമ.."

പറഞ്ഞ് വിങ്ങി മുഴുമിപ്പിക്കാതെപ്പൊട്ടി ആ മുഖം തിരിഞ്ഞ് നടന്നു.

"യദുകുലം അറിയാതൊരു രാവില്‍ ...കരതലം കവരാന്‍ അണയും ഞാന്‍ ...." ഈ പാട്ട് അപ്പോള്‍ എവിടെയോ കേള്‍ക്കുന്നുന്ടായിരുന്നു.


ബിയര്‍ ബോട്ടില്‍ കാലിയായപ്പോഴാണു ഓര്‍മ്മയില്‍ നിന്നുണര്‍ന്നത്.

"കവീ ...ഭക്ഷണം എടുത്തോ..?" എന്ന് ഭാര്യയോട് ചോദിക്കുമ്പൊ മനസ്സ് ചെറുതായി നീറുന്നുണ്ടായിരുന്നു.

Sunday, April 01, 2007

ഡൈവിങ്ങ്

കോളേജില്‍ പഠിച്ചുകൊന്ടിരിക്കുന്ന സമയത്താണു ആരോഗ്യം വേന്ടതിന്റെ ആവശ്യകത ഞാന്‍ മനസ്സിലാക്കിത്തുടങ്ങിയത്. കോളേജിലെ ക്രിക്കറ്റ് റ്റീമിലും ഫുട്ബാള്‍ റ്റീമിലുമുള്ള നല്ല ചുറുചുറുക്കുള്ള പയ്യന്‍മാര്‍ക്ക് തരുണികളുടെ ഇടയിലുള്ള "ആ ഒരിത്" തന്നെയായിരുന്നു കാരണം .പക്ഷെ എങ്ങനെ? ആരോഗ്യം കൂട്ടാന്‍ മൂക്കുമുട്ടെ കഴിചിട്ടൊന്നും കാര്യമില്ല, ദേഹമനങ്ങി വല്ലതും ചെയ്യേം വേണം എന്ന് ആരൊ പറഞ്ഞതു കേട്ടാണു ഞാനും ശ്രീജിതും കൂടി നീന്തലിനെ കുറിച്ച് സീരിയസായി ചിന്തിച്ച് തുടങ്ങിയത്.അങ്ങനെ ആഴ്ചയില്‍ മൂന്നു ദിവസം നീന്തലിനു വേന്ടി ടെടിക്കേറ്റ് ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഹൊ ഒരു വര്‍ഷം കൊന്ട് എന്തൊക്കെ നേട്ടങ്ങളാകും എനിക്കു നിന്തല്‍ വഴി കിട്ടുക, വയറില്‍ റ്റൈഗര്‍ ബിസ്കറ്റ് വച്ചതു പോലെയുല്ല കട്ടകള്‍ ,കക്ഷത്തിനടിയില്‍ വേണേല്‍ ഒന്നു നോക്കാം എന്നു പറഞ്ഞു നിള്‍ക്കുന്ന വിങ്സുകള്‍ , ഷക്കീലയെ വെല്ലുന്ന കാലുകള്‍ . എനിക്കെന്നെ കുറിച്ച് അഭിമാനം തോന്നി.


പിറ്റെ ദിവസം നീന്താനുള്ള കുളം അന്വേഷിച്ച് ഞാനും സ്രീജിത്തും സൈക്കിളില്‍ കറക്കം തുടങ്ങി.അങ്ങനെയാണു ആക്കുളം റ്റൂറിസ്റ്റ് സെന്ററിലുള്ള സൌജന്യ നീന്തള്‍ കുളത്തിനെ പറ്റി ഞങ്ങള്‍ അറിയുന്നത്. ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കാം എന്നാണല്ലൊ പ്രമാണം . അങ്ങനെ ഞങ്ങളുടെ നീന്തല്‍ കളരിയായി ആക്കുളം മാറി.പഠിപ്പിക്കുന്ന ആള്‍ക്ക് മാസം 100 രൂപ കൊടുത്താല്‍ മതി. തിങ്കള്‍ , ബുധന്‍ , ശനി തുടങ്ങിയ ദിവസങ്ങളിലായിരുന്നു പരിശീലനം .ഇതില്‍ ശനിയാഴ്ച നീന്തല്‍ പഠിക്കാന്‍ നല്ല തിരക്കായിരിക്കും . ബാക്കി രന്ടു ദിവസവും ഞാനും ശ്രീജിത്തും മാത്രെ കാണു. നീന്തല്‍ പഠിച്ച് തുടങ്ങിയ സമയത്ത് തിങ്കളും ബുധനും ആയിരുന്നു ഏറ്റവും ഇഷ്ട്ടമുള്ള ദിവസങ്ങള്‍ . എന്നാല്‍ ഒരു വിധം നീന്തി തുടങ്ങിയപ്പൊ , അതുമാറി, ശനിയാഴ്ച ആയി പ്രിയങ്കരം . ശനിയാഴ്ച പഠിക്കന്‍ വരുന്നവരുടെ കൂട്ടത്തില്‍ ചില തരുണികളുമുന്ടായിരുന്നു എന്നതു തന്നെ കാരണം . "ഞങ്ങളു സൂപ്പറായി നീന്തൂട്ടാ " എന്നു കാണിക്കാന്‍ വേന്ടി ഞാനും ശ്രീജിത്തും ശനിയാഴ്ചകളില്‍ കയ്യും മെയ്യും മറന്ന് കയ്യും കാലുമിട്ടടിക്കുമായിരുന്നു.ഞങ്ങളു നീന്തിക്കയറാന്‍ നേരത്തെ തരുണികള്‍ വരുമായിരുന്നുള്ളു എന്നതു കൊന്ട് ഞങ്ങളുറ്റെ പ്രകടനം അവരു വരുന്ന സമയത്തേക്ക് മാത്രമാക്കി ചുരുക്കിയിരുന്നു.പക്ഷെ ഞങ്ങള്‍ കൈ കാലിട്ടടിച്ച് വെള്ളം കുടിച്ച് വയറു വീര്‍പ്പിക്കുന്നതല്ലാതെ അവരങ്ങോട്ട് ഇമ്പ്രസ്സ് ആകുന്നില്ല.


വിഷാദരോഗത്തിനടിമപ്പെടുമെന്ന അവസ്ഥയില്‍ നിന്നും ഞങ്ങളെ കരകയറ്റിയത് ശ്രീജിത്തിന്റെ അപാര ബുദ്ധിയായിരുന്നു. "ഡൈവിങ്"!!! അതെ, അതു തന്നെ.


ഏറ്റവും അടുത്ത ശനിയാഴ്ച ഡൈവിങ്ങിനുള്ള ശുഭമുഹൂര്‍ത്തമായി ഞങ്ങള്‍ നിശ്ചയിച്ചു.അന്നു ഞങ്ങള്‍ നീന്തിയില്ല, തരുണികള്‍ വരുന്നതു വരെ വെള്ളത്തില്‍ വെറുതെ കുളുകുളു ശബ്ദമുന്ടാക്കി കളിച്ചു. തരുണികള്‍ എത്തി , നീന്താന്‍ റെഡിയായി, ഞങ്ങള്‍ വെള്ലത്തില്‍ നിന്നും കയറുന്നതും കാത്തു നിള്ക്കുകയാണവര്‍ .ഇതാണു പറ്റിയ സമയം എന്നു മനസ്സിലാക്കിയിട്ടാകണം , ദുഷ്ടന്‍ , ശ്രീജിത്ത്, എന്നെ ആദ്യം ഡൈവ് ചെയ്യാന്‍ പറഞ്ഞു വിട്ടു. ഞാന്‍ പതുക്കെ വെള്ളത്തില്‍ നിന്നു കയറി ഫസ്റ്റ് ഫ്ളോറിലുള്ള ഡൈവിങ് ബോര്‍ട് ലക്ഷിയമാക്കി നടന്നു. മുകളില്‍ കയറി നിന്നു ചുറ്റും നോക്കിയപ്പൊ എനിക്കൊരാത്മവിശ്വാസം വന്നു, കാരണം എല്ലാ തരൂണീമിഴികളും എന്നില്‍ ... ഞാന്‍ മാക്സിമം മസിലു പിടിച്ച് സകലദൈവങ്ങളെയും വിളിച്ച് ഡൈവി...എന്റെ അത്തിപ്പാറമ്മച്ചി, പൊത്തോ ന്നുള്ള വീഴ്ചയായിരുന്നു. എന്റെ നെഞു കലങ്ങിപ്പോയി. വെള്ളത്തില്‍ നിന്ന് പൊങ്ങി വന്ന് പതുക്കെ കരയ്ക്കു കയറിയിരിക്കുമ്പോല്‍ എന്റെ നെഞൊന്നു തടവി വിട്ടാല്‍ കൊള്ളാമായിരുന്നു എന്നു തോന്നി...എന്റമ്മേ...പക്ഷെ അവര്‍ ഇമ്പ്രസ്സ് ആയി, നമുക്കതു മതി.


അടുത്ത ഊഴം ശ്രീജിത്തിന്റേത്. എന്റെ മുഖം കന്ട് എനിക്കൊന്നു പറ്റിയില്ല എന്നു പാവം തെറ്റിധരിച്ചു കാണും , അവന്‍ നേരെ കയറിയത് രന്ടാമത്തെ നിലയിലുള്ള ഡൈവിങ് ബോര്‍ഡിലേക്കാ.നേരെ ശ്വാസം വിടാന്‍ പറ്റുമായിരുന്നേല്‍ "ടാ, വേന്‍ട്റ" എന്നു ഞാന്‍ പറഞ്ഞേനെ...സത്യം .


ശ്രീജിത്ത് രന്‍ടാമത്തെ നിലയില്‍ കയറുന്നത് കന്ടു അവിടെ നിന്നിരുന്ന തരുണികള്‍ എന്നെ നിസ്സാര ഭാവത്തില്‍ ഒന്നു നോക്കി...കാരണം ഞാനിപ്പൊ വെറും ഒന്നാം നിലക്കാരനാണല്ലൊ.ഈ സമയം ശ്രീജിത്ത് സകല മസിലും പിടിച്ച് ഡൈവാന്‍ തയ്യാറായി കഴിഞ്ഞിരുന്നു.അവസാനം എല്ലാ ആകാംഷകളും അവസാനിപ്പിച്ച് അവന്‍ ചാടി..പാവം , ഇടിച്ചത് ക്രിത്യം ആ നെന്‍ച്.ഒന്നാമത്തെ നിലയില്‍ നിന്നും ചാടിയ എനിക്കിതുവരെ ശ്വാസം നേരേ പോകുന്നില്ല, അപ്പൊ അവന്റെ ഗതി എന്താകും ഈശ്വരാ എന്നു വിചാരിച്ചിരിക്കുന്നതിനിടയില്‍ , അതാ , ശ്രീജിത്ത് വെള്ളത്തില്‍ നിന്നും പൊങ്ങി വരുന്നു.പുള്ളി പെട്ടെന്നു കരയില്‍ കയറി എന്റടുതേയ്ക്ക് നടന്നു വരുന്നതിനിടയില്‍ തരുണികളുടെ വായില്‍ നിന്നും "യ്യോ' ന്നൊരു വിളിയും പിന്നെ അട്ടഹാസച്ചിരിയും കേട്ടു.തരുണികളെ ദയനീയമായി ഒന്നു നോക്കിയ ശേഷം മിന്നലു പോലെ വെള്ളത്തിലേയ്ക്ക് ശ്രീജിത്ത് എടുത്ത് ചാടി. വെള്ളത്തിനടിയില്‍കൂടി ഊരിപ്പോയ നിക്കര്‍ തപ്പുന്നതിനിടയിലും , നിര്‍ത്താതെയുള്ള തരുണികളുടെ ആ ചിരി അവന്‍ കേട്ടു കാണും .

പിന്നേ, നെന്ചിടിച്ച് വീണു സകലതും കലങ്ങിക്കേറി വരുമ്പഴാ നിക്കറും മുന്ടുമൊക്കെ നോക്കുന്നെ..!!!ശേഷം ചിന്ത്യം .