Wednesday, November 12, 2008

കള്ളന്‍

തങ്കമണി ഒറ്റയ്കായിരുന്നു താമസം .സഹായിയായി ഒരു തമിഴത്തി പെണ്ണു മാത്രം . മക്കള്‍ മാസാമാസം അയച്ചു കൊടുക്കുന്നതുകൊണ്ട് സുഭിക്ഷമായി കഴിയുന്നു. തിന്നു തിന്നു തങ്കമണിയങ്ങു കൊഴുത്തു. അങ്ങനെ ഒരു ദിവസം , തങ്കമണിയുടെ വീട്ടില്‍ കള്ളന്‍ കയറി. എന്തോ ശബ്ദം കേട്ടുണര്‍ന്ന തങ്കമണി കണ്ടത് തന്റെ അലമാര പരതുന്ന കള്ളനെയാണു. തങ്കമണി ആരാ മോള്‍ . പിന്നില്‍ കൂടി കള്ളനെ തല്ലി താഴെയിട്ടു കള്ളന്റെ മുകളില്‍ കയറിയിരുന്നു തമിഴത്തി പെണ്നിനെ വിളിക്കാന്‍ തുടങ്ങി. പത്തഞൂറു കിലോ കേറിയിരുന്നതുകൊണ്ടു ശ്വാസം വിടാന്‍ പോലും പറ്റാതെ കള്ളന്‍ കിടന്നു ഞരങ്ങി. ഇതിനിടയില്‍ തമിഴത്തി പെണ്ണും ഓടിയെത്തി.

"നോക്കി നില്‍ക്കാതെ പോയി പോലീസിനെ വിളിക്കെടീ "

തങ്കമണി അലറി. തമിഴത്തി പെണ്ണു ഓടി. പെട്ടെന്നു തിരിച്ചു വന്നു.

"അമ്മച്ചീ എന്റെ ചെരുപ്പു കാണുന്നില്ല "

ഉടനെ ശ്വാസം പോലും വിടാന്‍ പറ്റാതിരുന്ന കള്ളന്‍ പറഞ്ഞു, "ഇന്നാ..എന്റെ ചെരുപ്പിട്ടോ...ഒന്നു ഓടിപ്പോയി വിളിച്ചോണ്ടുവാ...എന്റമ്മേ..."

Friday, September 05, 2008

പാപ്പിസം 3

ഉച്ചയ്ക്ക് ഊണു കഴിഞ്ഞാല്‍ കവലയിലിറങ്ങി ഒരു ചായയും കുടിച്ച് വില്‍സും വലിച്ചിരിക്കാറുള്ള പാപ്പിയ്ക്ക് പെട്ടെന്നാണു ബസ് യാത്ര നടത്തണം എന്ന തോന്നലുണ്ടായത്. ഈ 'തോന്നല്‍ ' അത്ര പെട്ടെന്നുണ്ടാവാന്‍ കാരണം ? അതെ, വിലാസിനി, അവള്‍ മാത്രമാണു അത്രയും നാള്‍ കമ്പിയില്‍ പിടിയ്ക്കാനോ മുന്നോട്ട് മുന്നോട്ട് നീങ്ങി നിയ്ക്കാനോ കഴിയാത്ത വിധം പാപ്പിയെ അസ്വസ്ഥനാക്കിയത്.

ടൌണില്‍ ഒരു ചിട്ടി കമ്പനിയില്‍ ജോലി ചെയ്യുന്ന വിലാസിനി കേറുന്ന ബസിന്റെ 'നമ്പറും' സമയവും നോട്ട് ചെയ്ത് പാപ്പി തന്റെ ഉദ്യമങ്ങള്‍ക്ക് തുടക്കം കുറിച്ചു. വിലാസിനി ടൌണില്‍ നിന്നും തിരിച്ചു വരുന്നത് രാത്രി ഏഴു മണിയോടെയാണ്. അപ്പൊ, ടൌണില്‍ നിന്നും വിലാസിനിയോടൊപ്പം ബസില്‍ കയറിയാല്‍ കാര്യങ്ങള്‍ എളുപ്പമായി. അങ്ങനെ പാപ്പി ഒരു നാലു മണിയാകുമ്പൊ ടൌണിലേയ്ക്ക് ബസ് കയറും . തിരിച്ച് വിലാസിനി കയറുന്ന ബസില്‍ കൂടെ കയറും . മൂന്നു നാലു ദിവസം ഇതു തുടര്‍ന്നിട്ടും വിലാസിനിയ്ക്ക് ഒരു മൈന്ഡും ഇല്ല. എങ്ങനെ ഇവളെ ഒന്നു വീഴ്‌ത്തും . തന്റെ സ്റ്റോപ് (വിലാസിനിയുടെയും ) എത്താറായി. ഇത്രയും നേരം എറിഞ്ഞിട്ടും അവള്‍ ഒന്നു നോക്കുക പോലും ചെയ്യുന്നില്ല. എന്തെങ്കിലും ചെയ്തെ പറ്റു. പെട്ടെന്നാണു പാപ്പി അതു കണ്ടത്. സ്റ്റോപിനു മുന്നിലെ വളവില്‍ വയ്ക്കോല്‍ കച്ചി കൂട്ടിയിട്ടിരിക്കുന്നു.പാപ്പി തീരുമാനിച്ചാല്‍ തീരുമാനിച്ചതാ...പിന്നെയൊന്നും നോക്കിയില്ല...വളവില്‍ ബസ് ഒരല്‍പം സ്ലോ ചെയ്തതും പാപ്പി കച്ചിപ്പുറത്തേയ്ക്ക് എടുത്ത് ചാടി. ഒന്നും സംഭവിക്കാതെ എണീറ്റു പുറത്ത് പറ്റിയ കച്ചിത്തുരുമ്പെല്ലാം തട്ടി കളഞ്ഞ് ബസും നിര്‍ത്തുന്നതും കാത്തു നിന്നു. വിലാസിനി ബസില്‍ നിന്നിറങ്ങി വരുനു. പാപ്പിയെ കടന്നു പോകുമ്പോള്‍ കടക്കണ്ണുകൊണ്ടൊന്നെറിയാന്‍ വിലാസിനി മറന്നില്ല. ഏറ്റു, സംഗതി ഏറ്റു..!! പാപ്പിയുടെ ഹൃദയം പെരുമ്പറ മുഴക്കി.

തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും പാപ്പി ഇതു തുടര്‍ന്നു. വിലാസിനിയുടെ നോട്ടം ചിരിയായി. പിന്നെ പിന്നെ, കച്ചിയിട്ടിരിയ്ക്കുന്ന സ്ഥലം നോക്കുക പോലും ചെയ്യാതെ പാപ്പി ബസില്‍ നിന്നും ചാടി തുടങ്ങി. അന്നൊരു വെള്ളിയാഴ്‌ച ആയിരുന്നു, ഇനി തിങ്കളാഴ്‌ച മാത്രെ വിലാസിനിയെ കാണാന്‍ പറ്റു. ഇന്നത്തെ ചാട്ടം കൊഴുപ്പിക്കണം . വളവെത്തി, ഇരുട്ടാണെങ്കിലും പാപ്പിയ്ക്കുന്നം പിഴയ്ക്കില്ല. പാപ്പി ചാടി.

********************************************************************************************

അന്നൊരു തിങ്കളാഴ്‌ച ആയിരുന്നു. വിലാസിനിയുടെ ബസ് വന്നു , പോയി. ഇടതു കയ്യില്‍ വില്‍സും വലതു കയ്യില്‍ ബാന്‍ഡേജുമായി പാപ്പിയും അപ്പോഴും കവലയിലിരുന്നു, വെള്ളിയാഴ്‌ച കച്ചിയെല്ലാം തൂത്തു പറക്കി കൊണ്ടു പോയ പാണ്ടി ലോറിയും നോക്കി.

Thursday, July 17, 2008

ബച്ചെ കൊ സരാ...

ശനിയാഴ്‌ചകളില്‍ ആരാണോ എന്നെ ഉറക്കത്തില്‍ നിന്നുണര്‍ത്തുന്നത്, അവരെനിക്ക് ആജന്‍മ ശത്രുക്കളാ. അങ്ങനെ ഒരു ശനിയാഴ്‌ച ഒന്നും അറിയാതെ , കിണറു പോലായ മെത്തയില്‍ കിടന്നുറങ്ങിയ എന്നെ വിളിച്ചുണര്‍ത്തിയത് , കഷ്ടകാലത്തിന്‍ തലയണക്കടിയില്‍ വച്ചിരുന്ന എന്റെ ഫോണാ. എന്നും രാവിലെ എന്നെ ഉണര്‍ത്താന്‍ കഷ്ടപ്പെടാറുള്ള എന്റെ ഫോണിനെ വെറുക്കുന്ന ദിവസാ ശനിയാഴ്‌ചകള്‍ . ഞാന്‍ ഫോണെടുത്ത് നോക്കി.

"പ്രവീണ്‍ കോളിങ്ങ്"

"എന്താടാ.."

ചോദിച്ചിട്ടും മറുപടിയൊന്നുമില്ല. പകരം , കൊച്ചു കുട്ടിയുടെ വ്യക്തമല്ലാത്ത വാക്കുകള്‍ .

"മാമാമാ.."

എന്താണെന്നു എന്താണെന്നു മനസ്സിലാക്കിയെടുക്കുന്നതിനു മുന്നെ പ്രവീണിന്റെ ശബ്ദം .

"ടാ...ഇങ്ങു പോരെ...ബ്രേക്ക് ഫാസ്റ്റ് ഇവിടുന്നാവാം .."

"മണിയെത്രായി..." എന്നു ഞാന്‍ .

"ഒന്‍പതര ...പെട്ടെന്നെത്തണം ...നേരത്തെ മോനാ നിന്നോട് സംസാരിച്ചെ.."

ഓ കെ പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. പത്തു മണിയായപ്പോഴേയ്ക്കും ഞാന്‍ കുളിച്ച് റെഡി ആയി പ്രവീണിന്റെ ഫ്ലാറ്റില്‍ ചെന്നു. അവിടെ സന്തോഷും ഗിരീഷുമൊക്കെ ഇരുപ്പുണ്ട്. എന്നെ കണ്ടതും , "ആ കട്ടയെത്തിയോ.." എന്നു ഗിരീഷ്.

മറുപടി പറയുന്നതിനു മുന്നെ പ്രവീണ്‍ എന്നെ കൈ കാണിച്ചു, ഒന്നും പറയല്ലെ എന്ന്. വൈഫ് കിച്ചണിലുണ്ടത്രേ.

അവിടിരുന്നു, ടി വി ഓണ്‍ ചെയ്തു. സണ്‍ ടി വിയില്‍ ഏതോ ഫിലിമിന്റെ ആഡ് കാണിക്കുന്നു. സ്ക്രീനില്‍ നായികയുടെ കാലുകള്‍ കാണിക്കുന്നു.

"ഇതു നമിതയാ...ബെറ്റുണ്ടോ.." എന്നു ഗിരീഷ്.

ഞാന്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. കാലു മാത്രം കണ്ടിട്ടു പറയാന്‍ പറ്റില്ല.ഇതേ അളവുകളുള്ള വേറെയും രണു മൂന്നെണ്ണമുണ്ട്. ആലോചിക്കേണ്ടി വന്നില്ല. അപ്പോഴേയ്ക്കും മുഖം കാണിച്ചു.നായിക നമിത തന്നെ.

"ടാ എന്തു കാര്യമായാലും കണ്ടാല്‍ മാത്രം പോരാ..ശ്രദ്ധിക്കണം ."

"എന്ത് ശ്രദ്ധിക്കുന്ന കാര്യാ..?"

അടുക്കളയില്‍ നിന്നും ചായയുമായി മിസ്സിസ് പ്രവീണ്‍ .

"വണ്ടി ഓടിക്കുന്ന കാര്യാ..ഇവനോട് ശ്രദ്ധിക്കാന്‍ പറയുകയായിരുന്നു." ഗിരീഷ് ചാനല്‍ മാറ്റി.

പെട്ടെന്നു മിസ്സിസ് പ്രവീണിന്റെ ചുരിദാറില്‍ തൂങ്ങിക്കൊണ്ട് ഒരു കുഞ്ഞു രൂപം .

തിളങ്ങുന്ന വലിയ കണ്ണുകള്‍ . ചുരുണ്ട മുടി. ചുണ്ടില്‍ കുസൃതിച്ചിരി. പ്രവീണിന്റെ പിന്‍ഗാമി. അവന്റെയും ഭാര്യയുടെയും ജീവിതത്തിനു അര്‍ത്ഥം നല്‍കിയവന്‍ .ഒരു വയസ്സു കഴിഞ്ഞിട്ടു അധിക നാളായില്ല. ഞാനവനെ വാരിയെടുത്തു. തലയിലെ മുടി പെട്ടെന്നെണ്ണി തീര്‍ന്നതു കൊണ്ടാവണം അവന്‍ എന്റെ താടിയില്‍ ശ്രദ്ധ പതിപ്പിച്ചു. അവനെ താഴെ കളിക്കാന്‍ വിട്ട് ഞങ്ങള്‍ ബ്രേക്ക് ഫാസ്റ്റ് കഴിക്കാനിരുന്നു. പൂരിയും കിഴങ്ങു കറിയും . എന്ത് വിചാരിച്ചിട്ടാണൊ എന്തോ, മിസ്സിസ് പ്രവീണ്‍ എനിക്ക് രണ്ടെണ്ണം കൂടുതല്‍ തന്നു. എന്നിട്ട് കളിയാക്കുന്ന രീതിയിലൊരു ചിരിയും . കാലമാടാ, നിന്നെ ഞാന്‍ എടുത്തോളാം .

കഴിച്ചെഴുന്നേറ്റ ഞങളോട് പ്രവീണ്‍ പറഞ്ഞു.

"ടാ പയ്യന്‍സിനെ മൊട്ടയടിപ്പിച്ചാലോ എന്ന് വിചാരിക്കുന്നു...പോയാലോ"

മിസ്സിസ് പ്രവീണിനോട് യാത്രയും പറഞ്ഞ് കൊച്ചിനെയും എടുത്ത്, ഞങ്ങള്‍ നാലു പേരും ബാര്‍ബര്‍ ഷോപ്പിലേയ്ക്ക് നടന്നു.

ഷോപ്പിലെത്തി . എതോ ശത്രുവിനെ കണ്ടതു പോലെ പയ്യന്‍സ് വിരണ്ടു തുടങ്ങി.

"ക്യാ ചാഹിയേ"?ബാര്‍ബറുടെ ചോദ്യം .

ഇവിടെ മുടി വെട്ടിക്കാനല്ലാതെ സോഡയടിക്കാന്‍ ആരേലും വരോ.?

"ടാ അവനോട് പറ...കൊച്ചിനെ മൊട്ടയടിക്കണമെന്ന്.."

"ഞാന്‍ പറയില്ല..എന്റെ ഹിന്ദി മോശാ... " ഞാന്‍ തടിയൂരി.

"ശെടാ...മൊട്ടയടിക്കണം എന്നുള്ളതിന്റെ ഹിന്ദി അറിയില്ലല്ലോ.." പ്രവീണിനു റ്റെന്‍ഷനായി.

ഇത്രയേയുള്ളോ പ്രശ്‌നം . നീ കൊച്ചിനെ ഇങ്ങു താ" ഭാഗ്യം, ഒടുവില്‍ ഗിരീഷ് രക്ഷയ്ക്കെത്തി. കൊച്ചിനെയും വാങ്ങി , ഗിരീഷ് ബര്‍ബറുടെ നേരേ തിരിഞ്ഞു.

" ഭായിസാബ് , ബച്ചെ കൊ സരാ അണ്ടാ മാര്‍നാ"

Saturday, June 21, 2008

വെറുതെ ഒരു കവിത

വെറുതെ ഒരു ഗാനം ചലിപ്പിക്കുമധരവും ,
വെറുതെ പെയ്യും ചാറ്റല്‍ മഴയുടെ ഈണവും ,
വെറുതെയന്നാകിലും ചലിക്കുന്ന പാദവും ,
വെറുതെ തഴുകി കടന്നു പോം കാറ്റും ,
എന്നും എന്‍കൂടെയുള്ളൊരീ മുദ്രഭേദങ്ങള്‍
വെമ്പുമെന്‍ ഹൃദയത്തിന്‍ ദാഹമകറ്റീടാന്‍ .

ഹൃദയത്തിലാരോ പ്രതിഷ്ഠ നേടുമ്പൊഴും
എന്‍ശ്വാസത്തിലാഗന്ധം ഓര്‍മ്മയാകുമ്പൊഴും
അധരം തുടിക്കും പറയാതെ പറയവുവാന്‍ ,
ആ സ്നേഹത്തിലെന്‍ മുകുളങ്ങള്‍ പുഷ്‌പിക്കും .


ചിലതിനിയുമന്ന്യമെന്നു തോന്നുമ്പൊഴും
ചന്ദ്രനില്‍ പൂര്‍ണ്ണത തേടി തളരുമ്പൊഴും
മിഴികള്‍ പൊഴിക്കും സ്വപ്‌നത്തിന്‍ മുത്തുകള്‍ ,
ഈ സ്നേഹത്തിലാമുത്ത് വീണുറങ്ങും .

വണ്ടിന്‍ ചുംബനം വെറുതെ കൊതിക്കുമ്പൊഴും
തഴുകാതെ ആ വണ്ട് പറന്നകലുമ്പൊഴും
നാളെ ഞാനില്ല എന്നറിയുമ്പൊഴും
ഇതളുകള്‍ തുടിക്കും പറയാതെ പറയുവാന്‍ ,
ആ ചുംബനത്തിലെന്‍ മുകുളങ്ങള്‍ പുഷ്‌പിക്കും .

Thursday, June 19, 2008

പാപ്പിസം (2)

പാപ്പിയും പരമുവും ലൊക്കേഷനിലേയ്ക്ക്.

"അണ്ണാ...രേഷ്മയെ ഇന്റര്‍വ്യൂ ചെയ്യാന്‍ ഈ കാട്ടിന്റെ ഇടയ്ക്കൂടെ പോണോ..?" പരമു.

"ടാ..ഇവിടാവുമ്പൊ എല്ലാ സൌകര്യങ്ങളുമുണ്ട്. കുളിസീനെടുക്കാന്‍ കാട്ടരുവി, ആദിവാസി പ്രമേയമായതുകൊണ്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലിലൊന്നും റൂമെടുക്കാതെ കാര്യം കഴിക്കാല്ലോ..ദാ എത്തി."

ക്യാമറാ മാനോട് പാപ്പി, "രേഷ്മാ മാഡത്തിനെ വേണായിരുന്നു"

"പറ്റില്ല. ഇന്നും നാളെയും ഞാന്‍ ബുക്ക് ചെയ്തിരിക്കയാ..."

"അയ്യോ...അതിനല്ല...ഇന്റര്‍വ്യൂ ചെയ്യാനാ...ഞങ്ങള്‍ നീല വാരം പത്രത്തീന്നാ"

"ഓ..ഓ കെ..ഒരല്‍പം വെയിറ്റ് ചെയ്...രേഷ്മയ്യും നായകനും കൂടി കുളി സീനിന്റെ റിഹേഷ്‌സല്‍ എടുക്കുവാ.."

"അപ്പൊ സാറു പോണില്ലേ..ക്യാമറയും കൊണ്ട്..?"

"വേണ്ടാ..ശെരിയാകുമ്പൊ അവരു പറഞ്ഞോളാമെന്നാ പറഞ്ഞെ...അതു വരെ ഇവിടിരിക്കാന്‍ പറഞ്ഞു."

പെട്ടെന്നു രേഷ്മ പ്രത്യക്ഷപ്പെട്ടു. പിന്നില്‍ നിരാശനായി നായകന്‍ .

"മാഡം ..ഷോട്ട് ഓ കെ ആയോ..?"

"ഇവന്റെ ഷോട്ട് ഇനിയും ഓകെയാകാനുണ്ട്...സാരില്ലാ...ഇവരാരാ...?"

ഇന്റര്‍വ്യൂവിനു വന്നതാണെന്നറിഞ്ഞപ്പൊ കസേരയൊക്കെ രേഷ്മതന്നെ പൊക്കികൊണ്ട് വന്നു.
കസേരയില്‍ പാപ്പി, പരമു, പിന്നെ രേഷ്മയും .

"മാഡം ,അപ്പൊ തുടങ്ങാം ."

പെട്ടെന്നു രേഷ്മയ്ക്കു ഫോണ്‍ . അപ്പുറത്ത് മഹേഷ് ഭട്ട്.

"രേഷ്മേ..ഞാന്‍ ഒരു പുതിയ സിനിമയെടുക്കുന്നു..എന്റെ ജീവിതത്തില്‍ നടന്നതാ.." ഭട്ട്.

"ഇതും താങ്കളുടെ ജീവിതത്തില്‍ നടന്നതോ..? സോറി..ഞാന്‍ ഇത്തരം ചീപ്പ് സിനിമകളില്‍ അഭിനയിക്കാറില്ല.." രേഷ്മ.

"എന്ത് ചീപ്പ്...ഒരു കുളി സീന്‍ , നാലു റേപ് സീന്‍ , ഏഴു ബെഡ് റൂം സീന്‍ ...ഇതു ചീപ്പാണോ..?" ഭട്ട്.

"ഇത്രയേയുള്ളു...ചെയ്...താങ്കളുടെ ജീവിതം ഇത്ര ബോറിങ്ങായിരുന്നോ..? എന്തായാലും വേറെ ബുക്കിങ്ങൊന്നും ഇല്ലെങ്കില്‍ ഞാന്‍ അഭിനയിക്കാം ."
രേഷ്മ ഫോണ്‍ കട്ട് ചെയ്യുന്നു.

"അപ്പൊ തുടങ്ങാം ..?" രേഷ്മ

"മാഡം ആദ്യത്തെ ചോദ്യം ... ഒരു സിനിമയില്‍ അഭിനയിക്കുന്നതിനു മുന്നെ മാഡം എന്തൊക്കെ നോക്കും ..?"

"അതിപ്പൊ.. സ്ക്രിപ്റ്റ് ശക്തമായിരിക്കണം . ഒരു സീന്‍ ചെയ്യുമ്പോ അതില്‍ മിനിമം ഒരിരുപത് 'ആ...ഊ...പതുക്കെ...ഇനിയും " ഇതൊക്കെ വേണം . എസ്.എ. ജാന്റെ സിനിമയില്‍ അഭിനയിക്കാനാ എനിക്കിഷ്ടം ...ഇതൊക്കെ അതില്‍ ധാരാളമുണ്ട്."

"മാഡത്തിന്റെ അടുത്ത സിനിമയുടെ പ്രമേയം ദേശഭക്തിയുടേതാണെന്നു കേട്ടു..?"

"അതെ...കഥ ഞാന്‍ കേട്ടു. എനിക്കിഷ്ടായി..സിനിമയില്‍ മുഴുവനും ദേശഭക്തി ഉണ്ട്.."

"വിവരിക്കാമോ?"

"അതായത്...നായകനും നായികയും ബെഡിലിരിക്കുന്നു. അപ്പോഴാണു രണ്ട് പേരും ഇട്ടിരിക്കുന്നത് വിദേശ വസ്ത്രമാണെന്ന് മനസ്സിലാകുന്നത്. ഉടനെ ഞങ്ങള്‍ അതൊക്കെ ഊരിക്കളയുന്നു, കെട്ടിപ്പിടിച്ച് ദേശസ്നേഹം പ്രകടിപ്പിക്കുന്നു. മിക്ക സീനും ഇങ്ങനെയായതു കൊണ്ട് ഇത്തവണ ഒരു അവാര്‍ഡ് ഞാന്‍ പ്രതീക്ഷിക്കുന്നു."

"മാഡത്തിന്റെ ജീവിതത്തിലെ മറക്കാനാവാത്ത അഭിനയ മുഹൂര്‍ത്തം ?"

"അങ്ങനെ ചോദിച്ചാല്...ഇപ്പൊ എസ്.എ.ജാന്റെ സിനിമയാണെങ്കില്‍ , ഒന്നും ഓര്‍ക്കാനേ സമയം കിട്ടില്ല..അതിനു മുന്നെ എല്ലാം കഴിയും ..എങ്കിലും സ്കൂള്‍ ടീച്ചര്‍ എന്ന സിനിമയില്‍ ഒരു റേപ് സീനുണ്ടായിരുന്നു, സ്കൂളില്‍ വച്ച്. ഹൊ..എന്ന അഭിനയായിരുന്നു. എനിക്ക് രണ്ട് ദിവസം ബെഡ് റെസ്റ്റ് എടുക്കേണ്ടി വന്നു.."

"കുട്ടികളുണ്ടായില്ലേ അപ്പൊ?'"

"ഏയ്..നെവര്‍ ..ഞാന്‍ എന്നും പില്‍സ് കഴിക്കുന്നതുകൊണ്ട് നോ പ്രോബ്ളം ."

"അയ്യൊ അതല്ല...സ്കൂളില്‍ കുട്ടികളുണ്ടായിരുന്നില്ലെ എന്നാ ചോദിച്ചെ..?"

"ഓ...അങ്ങനെ....സ്കൂളവധിക്ക് മതിലു ചാടിക്കടന്ന് ഷൂട്ട് ചെയ്ത സിനിമയാ അത്..അവിടെങ്ങനെ കുട്ടികള്‍ കാണാനാ.."

"മാഡം അവസാന ചോദ്യം ... ഒത്തിരി നായകന്‍മാരുടെ കൂടെ അഭിനയിച്ചില്ലേ...ഇനിയും ആരുടെ കൂടെ അഭിനയിക്കാനാണു ആഗ്രഹം ..?"

"മാധവേട്ടന്റെ കൂടെ.."

"മാധവനോ...?"

"അതെ...അറിയില്ലാ? സന്തോഷ് മാധവേട്ടന്‍ ..."

"മാഡം എന്റെ ഷോട്ട് റെഡി..." അപ്പോഴേക്കും നായകന്‍ വന്നു.

**************************
പിറ്റേന്നു രാവിലെ കവലയില്‍ കയ്യില്‍ പത്രവും പിടിച്ച് പാപ്പി , വില്‍സ് കത്തിച്ച് വട്ടമിട്ടു കളിക്കുന്നുണ്ടായിരുന്നു.

Tuesday, June 17, 2008

പാപ്പിസം (1)

പാപ്പി, അനീതിയും അക്രമവും എവിടെ കണ്ടാലും എതിര്‍ത്തു കളയും . അങ്ങനെ നാട്ടിലെ പൊന്നോമനയായി മാറി. ഗാന്ധി ജി ചെയ്തിരുന്നതു ഗാന്ധിസമായതു പോലെ പാപ്പി ചെയ്യുന്നതെല്ലാം പാപ്പിസമായി മാറി.

"അണ്ണാ...നമ്മടെ ഷില്‍പാ ഷെട്ടിയെ ഒരു വയസ്സന്‍ കെളവന്‍ സ്റ്റേജില്‍ വച്ചുമ്മ വച്ചെന്ന്..." പാപ്പിയുടെ ശിങ്കിടി പരമു.

"ഹാ..ഞാന്‍ ചെയ്യാന്‍ വച്ചിരുന്നത് കെളവന്‍ ചെയ്തു.." പാപ്പി.

"അതല്ലണ്ണാ...കെളവന്‍ ഇവിടുത്തെയല്ല...ഇങ്ങ്‌ളിഷ് പടത്തിലൊക്കെ അഭിനയിക്കുന്ന ഒരു കെളവനാ.."
പാപ്പിയുടെ ചോര തിളച്ചു.

"വാടാ പരമൂ....അങ്ങേരെ ഒരു പാഠം പഠിപ്പിച്ചിട്ടെ പാപ്പി അടങ്ങു.."

രണ്ടു പേരും ഗ്രേ താമസിക്കുന്ന ഹോട്ടല്‍ മുറിയുടെ വാതില്‍ക്കല്‍ .
കോളിങ്ങ് ബെല്ലടിച്ചു. കതകു തുറന്നു.

"ഹു ആര്‍ യു..?" ഗ്രേ.

"പാപ്പി..ഇത് പരമു....ചേട്ടന്റെ വലിയ ആരാധകരാ..ഇന്നത്തെ ഫ്ളൈറ്റില്‍ പോകുന്നെന്നറിഞ്ഞു ഒന്നു കാണാന്‍ വന്നതാ..."

"വാട്ട് ...ഐ കാണ്ട് അണ്ടര്‍സ്റ്റാന്റ് യു ആര്‍ സേയിങ്ങ്..?"

"ഓഹോ...ഭാഷ അറിഞ്ഞൂടേലും നമ്മടെ പെണ്‍പിള്ളേരെ ഉമ്മ കൊടുക്കാന്‍ അറിയാമല്ലേടാ പരട്ട കെളവാ.." പരമു.

"സാര്‍ ...വി...ഫാന്‍സ്...യു....പ്രസന്റ്...പ്രസന്റ്....ഓപ്പണ്‍ ...അമേരിക്ക..." കൊണ്ടു വന്ന വലിയൊരു ചാക്കുകെട്ട് ഗ്രേയ്ക്ക് കൊടുത്തു കൊണ്ട് പാപ്പി.

വന്നതു തന്റെ ഫാന്‍സാണെന്നും തന്ന സമ്മാനം അമേരിക്കയില്‍ എത്തിയിട്ടേ തുറക്കാവു എന്നും ഗ്രേയ്ക്ക് മനസ്സിലായി.

"താങ്ക്സ്". ഗ്രേ.

********************
അമേരിക്കയിലെത്തിയ ഗ്രേ ചാക്ക് കെട്ടഴിക്കുന്നു. അതിനകത്ത് നിന്നും ഒരു മനുഷ്യന്‍ പുറത്തേയ്ക്ക് ചാടിയതു കണ്ട ഗ്രേ.

"ഹു ദ ഹെല്‍ ആര്‍ യു..??"

"ഹൈ...ഐ ആം ഹാഷ്‌മി...ഇമ്രാന്‍ ഹാഷ്‌മി.."

********************

ഈ സമയം പാപ്പി കവലയിലിരുന്ന് വില്‍സ് വലിച്ചു പുക വട്ടമിട്ടു കളിക്കുകയായിരുന്നു.

പന്‍ചവടി

എന്റെ കുട്ടിക്കാലത്ത് (ഞാനിപ്പോഴും നല്ല ചെറുപ്പാ!), എന്റെ നാട്ടില്‍ അറിയപ്പെടുന്ന ക്രിക്കറ്റ് ക്ളബ് ഉണ്ടായിരുന്നത് എല്‍ . എം .സി.സി അഥവാ ലിറ്റില്‍ മാസ്റ്റെഴ്സ് ക്രിക്കറ്റ് ക്ളബ് ആയിരുന്നു. സ്കൂള്‍ വിട്ടു വന്നാലുടനെ ടയറും ഉരുട്ടി ഞങ്ങളെല്ലാവരും ഒരു പോക്കാ കളി കാണാന്‍ . കളിയും കഴിഞ്ഞു ചേട്ടന്‍മാര്‍ തമ്മിലുള്ള അടിയും കഴിഞ്ഞേ ഞങ്ങള്‍ തിരിച്ചു വരൂ.

വളര്‍ന്നപ്പൊ അതുപോലെ ഒരു ക്രിക്കറ്റ് ക്ളബ് ഞങ്ങളും ഊണ്ടാക്കി. "ചലന്‍ച് സ്പോര്‍ട്ട്‌സ് & ആര്‍ട്ട്‌സ് ക്ലബ്" . എല്ലാ റ്റൂര്‍ണമെന്റുകളിലും വീട്ടില്‍ നിമ്മും "അമ്മ" തന്ന കാശിട്ട് പങ്കെടുക്കയും ആദ്യത്തെ റൌണ്ടില്‍ പുറത്താകുകയും ചെയ്തുകൊണ്ടിരുന്നപ്പൊ "സ്പോര്‍ട്ട്‌സ് & ആര്‍ട്ട്‌സ് " എന്നുള്ളതു മാറ്റി വെറും ആര്‍ട്ട്‌സ് ആക്കിയാലോ എന്നു ഞങ്ങള്‍ ചിന്തിച്ചു തുടങ്ങി. എവിടെ തുടങ്ങും ?? കൂലംകഷമായ ആലോചന. അങ്ങനെ തലേം കുത്തി നിന്നു ആലോചിച്ചതിനു ശേഷം , റസിഡന്‍ഷ്യല്‍ അസോസിയേഷന്റെ വാര്‍ഷികത്തിനു വല്ല മിമിക്രിയോ മൈമോ ഒന്നുമില്ലേല്‍ സിനിമാറ്റിക് ഡാന്‍സോ അവതരിപ്പിക്കാമെന്ന ധാരണയില്‍ ഞങ്ങളെത്തി.

അങ്ങനെ ആദ്യത്തെ വര്‍ഷം ശ്രീജിത്ത് പെണ്‍വേഷം കെട്ടിയ ഒരു സ്കിറ്റ് ഞങ്ങള്‍ അവതരിപിച്ചു. അവന്‍ നല്ല ജിം ആയിരുന്നതു കൊണ്ടു എക്സ്ട്റാ ഫിറ്റിങ്ങ്സ് ഒന്നും വേണ്ടി വന്നില്ല. പക്ഷെ അതല്ല കാര്യം , അവന്റെ അനിയത്തീടെ ഒരു പുത്തന്‍ ചുരിദാറാണു അവന്‍ പരിപാടിക്കിട്ടത്. അതൊന്നു അവന്റെ ശരീരത്തിലോട്ട് കേറ്റാന്‍ പെട്ട പാട് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം . ഇട്ടു കഴിഞ്ഞപ്പോ കഴുത്തിലെ പിടുത്തം കാരണം അവനു രണ്ടു കയ്യും താക്കാന്‍ വയ്യ. നെന്‍ചാണെങ്കില്‍ ഇപൊ പൊട്ടും എന്ന പരുവത്തില്‍ നില്‍ക്കുന്നു. ശ്വാസം പോലും വിടാന്‍ പറ്റാതെ ആ സ്കിറ്റ് മുഴുവനും അനുഭവിച്ച സോറി അഭിനയിച്ച അവനെ നമിക്കണം . പരിപാടി കഴിഞ്ഞു പൊക്കിയെടുത്ത് ബൈക്കിലിരുത്തി വീട്ടില്‍ കൊണ്ടാക്കി. ഊരാന്‍ പറ്റാതെ വന്ന ചുരിദാര്‍ കത്രിക കൊണ്ടു മുറിച്ചു കളയേണ്ടി വന്നു. ഒരാഴ്‌ച കഴിഞ്ഞ് പുതിയ ഒരെണ്ണം വാങ്ങിക്കൊടുത്തതിനു ശേഷമെ അവന്റെ അനിയത്തി അവനോട് മിണ്ടിയുള്ളു.

കാലങ്ങള്‍ കഴിഞ്ഞു. പലരും പഠിത്തത്തിന്റെ തിരക്കില്‍ പല "വഴി"ക്കായി. ഞങ്ങളുടെ ക്ളബ് ഉല്‍സവഘോഷയാത്രകളില്‍ ആളുകളുടെ ദാഹം തീര്‍ക്കുന്ന വെറും "സോഡാ നാരങ്ങാ" സംഘമായി. നാട്ടില്‍ തന്നെയുണ്ടായിരുന്നത് ഞാനും , ചേട്ടനും , ശ്രീജിത്തും ശ്രീകാന്തും മാത്രം . അങ്ങനെ ഒരിക്കല്‍ , ഞങ്ങളെല്ലാവരും കൂടി അസോസിയേഷന്റെ വാര്‍ഷികത്തിനു പങ്കെടുക്കാന്‍ (ഞങ്ങളുടെ പങ്ക് വല്ലതുമുണ്ടേല്‍ അതെടുക്കാന്‍ ) പോയി. ഞങ്ങളെ എല്ലാപേരെയും ഒരുമിച്ചു കണ്ടതും അസോസിയേഷന്‍ സെക്രട്ടറി ഗിരീഷ് സാറിനു പണ്ടത്തെ ഓര്‍മ്മകള്‍ തെവിട്ടി വരുകയും മൈക്കില്‍ കൂടി അതു വാളു വയ്ക്കുകയും ചെയ്തു. ദുഷ്‌ടന്‍ ! ഭാവിയുടെ വാഗ്‌ദാനങ്ങളെന്നും യുവരക്‌തങ്ങളാണെന്നു പറഞ്ഞു കളഞ്ഞു അങേറ്. ഇനിയിപ്പൊ ഒന്നും ചെയ്തില്ലേല്‍ നാണക്കേടാ.


ഇങ്ങോട്ടു തന്ന പണിക്ക് അങ്ങോട്ടൊരു പണി. ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഞങ്ങള്‍ പറഞ്ഞു പരിപാടി റെഡി. മൈക്കിലൂടെ അപ്പൊ തന്നെ അനൌണ്‍സ്മെന്റും വന്നു. പരിപാടിയുടെ പേര്‍ "പന്‍ചവടി". ഏറ്റവും അവസാനം മാത്രേ അവതരിപ്പിക്കൂ എന്ന് ഞങ്ങള്‍ പറയുകയും ചെയ്തു. ഞങ്ങള്‍ എല്ലാം തയ്യാറാക്കി കാത്തിരുന്നു. പരിപാടികള്‍ ഓരോന്നായി കഴിഞ്ഞു. അതിനിടയില്‍ സേതുനിലയത്തിലെ സേതുവേട്ടന്റെ മകള്‍ നിളയുടെ ഡാന്‍സുമുണ്ടായിരുന്നു. കളിച്ചതു കണ്ടാല്‍ സേതുവേട്ടന്‍ പി.റ്റി സാറാണെന്നു തോന്നും .!

അങ്ങനെ ഞങ്ങളുടെ ഊഴമെത്തി. വേദിയിലെ എല്ലാ ലൈറ്റുകളും അണയ്ക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു. ലൈറ്റണയ്ക്കുന്നതിനു മുന്നെ ഒരു കിടലന്‍ അനൌണ്സ്‌മെന്റുകൂടി. ഇപ്പൊ എല്ലാം ശെരിയായി. സദസ്സില്‍ അമ്മയും ചേച്ചിയും എല്ലാരുമുണ്ട്. ഞങ്ങളെ കൊണ്ട് അഭിമാനപുളകിതരായിട്ടുണ്ടാവും പാവങ്ങള്‍ . ചില സ്ത്രീകള്‍ കുട്ടികളെ ഉയര്‍ത്തിപിടിച്ചിട്ടുണ്ട്, 'ശെരിക്കും കണ്ടോണം , നാളെ നിനക്കും ഇതുപോലെ' എന്ന ഭാവത്തില്‍ .


ഇരുട്ട് നിറഞ്ഞ സദസ്സ്. ഞങ്ങള്‍ അന്‍ചു പേര്‍ വേദിയില്‍ പ്രവേശിച്ചു. ഒരു കയ്യില്‍ പിന്നിലും മറ്റേ കയ്യില്‍ മെഴുകുതിരിയുമായി. "ഇതെന്താപ്പാ ഇവന്‍മാരു കാണിക്കാന്‍ പോണെ" എന്ന രീതിയില്‍ മുന്നിലിരിക്കുന്നവന്റെ തല പിടിച്ചു മാറ്റി സ്റ്റേജിലേയ്ക്ക് നോക്കുന്ന ആള്‍ക്കാര്‍ . ഞങ്ങള്‍ അന്‍ചു പേരും തയ്യാറായി. ഒറെ നിരയില്‍ നിന്ന ഞങ്ങള്‍ ഒരുമിച്ച് മുന്നോട്ടു നടന്നു. .മുന്നോട്ട്. സദസ്സില്‍ ആകാംഷ , ആകാംള്ള, ആകാംട്ട ഇതെല്ലാം നുരഞ്ഞു പൊങ്ങുന്നു. മൈക്കിനടുത്തെത്തിയതും ഞങ്ങള്‍ നടത്തം നിര്‍ത്തി. ഞാന്‍ മെഴുകുതിരി കത്തിച്ചു. ആ തിരിയില്‍ നിന്നും മറ്റുള്ളവരും മെഴുകുതിരി കത്തിച്ചു. സ്റ്റേജില്‍ ഇപ്പൊ മെഴുകുതിരിയ്ടെ വെളിച്ചം മാത്രം . ആ വെളിച്ചത്തില്‍ തിളങ്ങുന്ന ഞങ്ങളും .ഞങ്ങള്‍ പിറകെ കെട്ടിയിരുന്ന കൈ മുന്നോട്ടെടുത്തു. എന്നിട്ടൊരുമിച്ചു പറഞ്ഞു

"പന്‍ചവടി"

ഞങ്ങള്‍ കയ്യില്‍ പിടിച്ചിരുന്ന അന്‍ചു മരിച്ചീനി കമ്പുകള്‍ അഥവ പണ്‍ചവടികള്‍ അപ്പോഴാണു ആള്‍ക്കാര്‍ കാണുന്നത്. അതുകണ്ട അവരും ഗിരീഷ് സാറിന്റെ അലറല്‍ കേട്ട ഞങ്ങളും ഞെട്ടി.

"കര്‍ട്ടന്‍ താക്കെടാ"

************************************

വാല്‍ക്കഴണം : നാട്ടുകാരു മാന്യന്‍മാരായതു കൊണ്ടാണോ അതോ നട്ടെല്ലില്ലാഞ്ഞാട്ടാണൊ എന്തോ ഞങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ല. ആദ്യത്തേതാവാനാണു ചാന്‍സ്.

Sunday, June 15, 2008

വെക്കേഷന്‍ (അവസാനിച്ചു)

(പല പീസായിരുന്ന പോസ്റ്റ് ഒരുമിപ്പിച്ച് അവതരിപ്പിക്കുന്നു.തുടര്‍ച്ചക്കായി ആദ്യം മുതല്‍ വായിക്കാനഭ്യര്‍ത്ഥന.)

പോലീസ് പിടിച്ചതില്‍ സന്തോഷിക്കുന്ന ആരെയെങ്കിലും അറിയൊ..? ദാ വലതു വശത്ത് ഒരു ചുള്ളന്റെ ഫോട്ടോ കണ്ടോ..? അവനു അഥവാ ഈ എനിക്കിപ്പൊ, അന്നെന്നെ പോലീസ് പൊക്കിയതില്‍ വളരെ സന്തോഷമുണ്ട്. ഇല്ലെങ്കില്‍ ഇങ്ങനെ ഒരു പോസ്റ്റിടാന്‍ പറ്റോ..?? അപ്പൊ എന്റെ വെക്കേഷന്‍ ഓര്‍മ്മകളിലേയ്ക്ക് ചറിക്കിയടിച്ച് വീഴാതെ പയ്യെ തപ്പി, പിടിച്ച് പിടിച്ച് നിങ്ങളെ കൂട്ടികൊണ്ടു പോകുന്നു .

അങ്ങനെ ഞാന്‍ നാട്ടിലേയ്ക്ക് പുറപ്പെടാന്‍ കുവൈറ്റ് എയര്‍പോര്‍ട്ടില്‍ എത്തി. എങ്ങനെ എന്നു ചോദിക്കരുത് , യെത്തി. സെക്യൂരിറ്റി ക്ലിയറന്‍സും കഴിഞ്ഞ് , മാക്സിമം മസിലും പിടിച്ച് നിക്കുമ്പോ, ഒരു എന്‍ ആര്‍ ഐ ലഗേജ്, കയ്യില്‍ ചരക്കുമായി വരുന്നു. സമയം എങ്ങനെ പോക്കും എന്നു വിചാരിച്ചിരുന്ന എനിക്കു ഈശ്വരന്റെ സമ്മാനം !!! കണ്ടാലുടനെ കേറിയങ്ങു ചിരിക്കാന്‍ പറ്റോ..?? എന്താ ഏതാന്നറിയാതെ...

ഞാന്‍ വിമാനത്തില്‍ കയറി. എപ്പൊ കേറിയാലും ആദ്യം കയറുന്ന ഫീലിങ്ങാണു ഈ സാധനത്തിനു. സീറ്റ് നമ്പര്‍ ഇ സെവന്‍ നോക്കി കണ്ടുപിടിച്ചു. ലഗേജ് പൊക്കി, കാബിന്റെ അകത്തു വക്കാനുള്ള ശ്രമത്തിനിടയില്‍ എന്റെ ഷര്‍ട്ട് പൊങ്ങി, ലോ വെയിസ്റ്റ് ജീന്സും എന്റെ കളശവും (കാല്‍വിന്‍ ക്ലെയിന്റെ സാധനാ..ബ്ളൊഗ്ഗിന്റെ സ്റ്റാറ്റസ് എങ്കിലും നോക്കണ്ടേ) വെളിപ്പെട്ടോ എന്നെനിക്കു സംശയം തോന്നി. എന്റെ ചുറ്റും ഇരിക്കുന്ന എല്ലാരും "അങ്ങോട്ടേയ്ക്ക്" തന്നെ നോക്കുന്നു. 'ഞാന്‍ കാല്‍വിന്‍ ക്ലെയിന്‍ അണ്ടര്‍വെയറിന്റെ മോഡലാ..ഇല്ലെങ്കി ഞാന്‍ ഇതു ഇടുകേ ഇല്ലായിരുന്നു...അമ്മയാണെ" എന്നു അവരോടു പറയാന്‍ , എന്തോ എനിക്കു തോന്നിയില്ല. അങ്ങനെ നാറീട്ടും അതു നടിക്കാതെ ഞാന്‍ സീറ്റില്‍ ഇരുന്നു.

എന്റെ സീറ്റ് നടുക്കാണു. അപ്പുറവും ഇപ്പുറവും ആരും വന്നിട്ടില്ല. ഞാന്‍ വിളിക്കാതെ തന്നെ ഈശ്വരന്‍ എന്റെ വിളി കേട്ടു. ഞാന്‍ നേരത്തെ കണ്ട ലഗേജ്, ചരക്കൊന്നുമില്ലാതെ വന്നു, എന്റെ അടുത്തിരുന്നു. ശെടാ...ഇതു പണിയാകുമല്ലോ..ഇനിയിപ്പോ ഇറങ്ങുന്നതു വരെ എയര്‍ പിടിച്ചിരിക്കണം . കട്ടപൊക. ആ കുട്ടി ഇടക്കിടക്കു എന്നെ നോക്കുന്നുണ്ട്. ആ സമയം ഞാന്‍ സല്‍മാനാകും .കണ്ണൊന്നെടുത്താല്‍ അടുത്ത പത്തു മിനിട്ടിനുള്ള എയറു വലിച്ചു കേറ്റുന്നതിലുള്ള തത്രപാടിലായിരിക്കും ഞാന്‍ .എന്റെ വലതു വശത്തിരുന്ന അപ്പൂപ്പനു ശ്വാസം കിട്ടാത്തതു പോലെ. ഓ എനിക്കു തോന്നിയതാകും . കടന്നു പോകുന്ന എയര്‍ ഹോസ്റ്റികലേയും എയര്‍ ഹോസ്റ്റന്‍മാരെയും നോക്കി ചിരിച്ച് , വായുടെ കൊഴ തെറ്റി. ഇതെങ്ങനാ ഇപ്പൊ ഒന്നു നേരെ വയ്ക്കുക..?? ചുണ്ടു പിടിച്ചു നേരെയാക്കുന്നതിനിടയില്‍ ഒരു കിളിനാദം . നമ്മുടെ വാമഭാഗമാണു, അതായതു, ഇടതു വശത്തിരിക്കുന്ന കുട്ടിയാണു. ഫോണില്‍ ആരോടോ സംസാരിക്കുന്നു.

ഞാന്‍ പതുക്കെ എന്റെ ഐ പോടെടുത്തു. പാട്ടു കേട്ടു തുടങ്ങി. പ്ലെയിന്‍ പൊങ്ങി. കുറേ നേരം കഴിഞ്ഞപ്പൊ ഞാന്‍ എന്നെ പെണ്‍കുട്ടിക്കു പരിചയപ്പെടുത്തി. തിരിച്ചും പരിചയപ്പെട്ടു. ലഗേജെടുക്കാന്‍ ആളുണ്ടെന്നും കൂടാതെ എപ്പോഴും കൂടെ കൊണ്ടു നടക്കാന്‍ ഒരു ചെറിയ മണി പഴ്‌സും ഉണ്ടെന്നു സംസാരത്തില്‍ നിന്നു മനസ്സിലാകിയതോടെ, എന്റെ ഉള്ളിലെ പൂവാലന്‍ മുട്ടി നിന്ന മൂത്രം പോലും ഒഴിക്കാതെ കിടന്നുറങ്ങി. പിന്നെ ഞാന്‍ പുണ്യാളനായി. മെല്ലെ ഉറക്കത്തിലേയ്ക്ക് വഴുതി വീണു. വീഴുന്നതിനു തൊട്ടു മുന്നെ വരെ ജഗജീത് സിങ്ങിന്റെ ഹോശ് വാലോന്‍ കൊ ഖബര്‍ ക്യാ..സിന്ദഗീ ക്യാ ചീസ് ഹെ' കേട്ടതോര്‍്‌മയുണ്ട്. നാടിന്റെ പച്ചപ്പിലേയ്ക്കും ആള്‍ക്കാരുടെ നന്‍മകളിലേയ്ക്കും മനസ്സു ഊളിയിട്ടു. കുറെ നേരം ഊളിയോടു ഊളി. എന്തോ ശ്വസം കിട്ടുന്നില്ല എന്നു തോന്നിയപ്പൊ മെല്ലെ കണ്ണു തുറന്നു. അമ്മെ, ഞാന്‍ എന്നാ ഉറക്കാ ഉറങ്ങിയേ..? ഇനി നാലു മണിക്കൂറെ ഉള്ളു നാട്ടിലെത്താന്‍ ...!! (ആകെ നാലര മണിക്കൂറിന്റെ യാത്രയാണേ). കുറെ നേരം പാട്ടു കേട്ടു കഴിഞ്ഞപ്പൊ ഐപോഡ് അടുത്തിരുന്ന കുട്ടിക്കു കാണാന്‍ കൊടുത്തു. വേണൊങ്കി കേട്ടോട്ടെ..

കുറെ നേരം എയര്‍ ഹോസ്റ്റികളെ അളവെടുത്തും മറ്റും സമയം കളഞ്ഞു. ഉറങ്ങി. അങ്ങനെ അറബിക്കടലിന്റെ ഒരു അരൂനൂടെ, സൈഡ് പിടിച്ച് ഞാന്‍ തിരുവനന്തപുരം എയര്‍ പോര്‍ട്ടിലെത്തി. ചേട്ടന്‍ എക്സിറ്റിന്റെ അവിറ്റെയും കാര്‍ , പാര്‍ക്കിങ്ങ് ഏരിയയിലും എന്നെ വെയിറ്റ് ചെയ്തു നിക്കുന്നുണ്ടായിരുന്നു. എന്റെ കയ്യിലെ സോപ്പ് പെട്ടിയും ചേട്ടന്റെ കയ്യിലെ അടപ്പും മാച് ചെയ്തു നോക്കി. പിന്നെ കുറെ "ച്യേട്ടാ...അന്ന്യാ" വിളിക്കും കെട്ടിപ്പിടി കം മുത്തം കൊടുക്കലിനും ശേഷം ഞങ്ങളെയും വഹിച്ച് കാര്‍ വീടു ലക്ഷ്‌യമാക്കി നീങ്ങി. പോകുന്നെ വഴിയെ നാട്ടിലെ എഫ് എം തരംഗത്തെ കുറിച്ചും മറ്റും എന്റെ ചെവി തോരാതെ ചേട്ടന്‍ സംസാരിച്ചുകൊണ്ടിരുന്നു.

അങ്ങനെ ഞങ്ങള്‍ വീട്ടിലെത്തി. എന്നെ കാണുമ്പോള്‍ നിറകണ്ണോടെ "മക്കളെ..ടാ...നീ അങ്ങു ക്ഷീണിച്ചു പോയല്ലോ" ഡയലോഗുമായി വരുമെന്നു പ്രതീക്ഷിച്ച അമ്മ്യെ അവിടൊന്നും കണ്ടില്ല. വാട്ട് ദ ഹെല്‍ ..!!!

ഞാന്‍ വീട്ടിലോട്ടു കേറിയതും അമ്മയുടെ ശബ്ദം ,

"ഹ നീ വന്നോ ...ടാ കാറ്റെറിങ്ങുകാരു ഇപ്പൊ വരും . നീ റ്റെറസില്‍ ചെന്ന് അവിടെ എല്ലാം റെഡിയാക്ക്..."

എന്തോന്ന്..!!! എനിക്കാകെ ഒരു കണ്‍ഫ്യൂഷന്‍ . ഓ ഓ...പിടികിട്ടി. ഒരു വര്‍ഷത്തിനു ശേഷം സ്വന്തം മഗന്‍ നാട്ടില്‍ വന്നതല്ലെ. അതിന്റെ പാര്‍ട്ടിയാ...ഉം ...

"അമ്മേടടുത്താരാ പറഞ്ഞെ ഇതിനോക്കെ പാര്‍ട്ടി നടത്താന്‍ . ആള്‍ക്കാരെ ഒക്കെ ഇതറിയിക്കണോ..??"

"നീ പോട..എന്റെ കൊച്ചിന്റെ ഒന്നാം പിറന്നാളു പിന്നെ ആഘോഷിക്കണ്ടെ...നീ അമ്മാവനെന്നു പറഞിട്ടെന്താ കാര്യം ."

ങേ..!! അപ്പൊ പാര്‍ട്ടി..?? ഒന്നാം പിറന്നാള്‍ , അമ്മാവന്‍ എല്ലാം കൂടി എല്ലാം കൂടി ചേര്‍ത്തു വച്ചപ്പൊ ഒരു ചെറിയ മുഴ.അതെ ലവന്‍ തന്നെ. എന്റെ കുട്ടൂസന്‍ , എന്റെ അനന്തിരവന്‍ . അവന്റെ ഒന്നാം പിറന്നാളാണിന്നു. അവന്‍ അകത്തു കട്ടിലില്‍ കിടന്നു കരാട്ടേക്കു പടിക്കുന്നു. എന്റ അമ്മാവഹൃദയം തുടിച്ചു."മക്കളേ ടാ.." എന്നും വിളിച്ചു ഞാന്‍ അവനെ കോരിയെടുത്തു. അപ്പോഴേക്കും സംഭവം കൈവിട്ടു പോയി. ആള്‍ക്കാരൊക്കെ വന്നു തുടങ്ങി. എല്ലാര്‍ക്കും അവനെ എടുക്കണം ഉമ്മ വയ്ക്കണം . അനുഭവിച്ചോടാ..നിന്റെ ഭാഗ്യം . വലിയ ഒരു മിക്കി മൌസിന്റെ കേക്കില്‍ ചെറിയ ഒരു മെഴുകുതിരി കത്തിച്ച് ആഘോഷം ആരംഭിച്ചു.


ഇത്തവണെയെങ്കിലും വല്ലതുമൊക്കെ വായ്ക്ക് രുചിയായിട്ടു കഴിക്കണം എന്നു തീരുമാനിച്ചുറച്ചാണു ഞാന്‍ വന്നതു. ഏതാണ്ടായപ്പൊ ആര്‍ക്കണ്ടൊ വായ്പുണ്ണെന്നു പറഞ്ഞപോലെ , പിറ്റേ ദിവസം മുതല്‍ എന്റെ കുടുംബക്ഷേത്രത്തില്‍ ഉല്‍സവം തുടങ്ങി. ഉല്‍സവം തുടങ്ങിയാല്‍ അമ്മ സ്ട്രിക്ടാ. നോ നോണ്‍ വെജ്. ഈശ്വരാ എന്തിനീ ടെസ്റ്റ് പേപ്പര്‍ .??

കഴിഞ്ഞതവണ വന്നപ്പൊ, വന്നതിന്റെ മൂന്നിന്റെ അന്നു, എന്നെ ഒരു വൈദ്യന്റെ അടുത്തുകൊണ്ടുപോയി, ശരീര പുഷ്ടിക്കുള്ള ലേഹ്യവും ഒരു മാസത്തെ പഥ്യവും ഒപ്പിച്ച് തന്നു എന്റെ മാതാശ്രീ. ഇത്തവണ ഒരല്‍പം ഇളവുണ്ട്. എഴു ദിവസം വ്രിതം പിടിച്ചാല്‍ മതി. അപ്പോഴേക്കും ഉല്‍സവം തീരും .എന്തായലും വ്രിതം പിടിക്കയല്ലേ, ചെയ്ത പാപമൊക്കെ തീരാന്‍ ഉരുള്‍ നേര്‍ച്ച നടത്താം എന്നു വിചാരിച്ചു. ഞാന്‍ വ്രിതം തുടങ്ങി.അങ്ങനെ അന്‍ചു ദിവസം കഴിഞ്ഞു. ആറാം ദിവസമാണു ഉരുള്‍ . ഉരുട്ടാന്‍ എന്റെ കൂട്ടുകാരന്‍മാരായ് വിപിനെയും രോഹിത്തിനെയും ഏര്‍പ്പാടാക്കി. ഉരുളിന്റെ അന്നു രാവിലെ അമ്മ പറഞ്ഞു.

"ടാ...ഉരുളുമ്പോ എല്ലാം ശുദ്ധ്മായിരിക്കണം . അടിവസ്ത്രമുള്‍പ്പടെ."
അങ്ങനെയെങ്കില്‍ അങ്ങനെ. ശ്രീകാര്യം ജംക്ഷനിലെ ഒരു ടെക്സ്റ്റൈല്‍സില്‍ കയറി. ഒരു കാവി മുണ്ഡും ഒരു വലിയ കരയുള്ള തോര്‍ത്തും വാങ്ങി. അവിടെ നിന്ന പയ്യനോടു ചോദിച്ചു.

"അണ്ടര്‍ ഗാര്‍മെന്റ്സ് എവിടെയാ..?"

"മുകളിലാ..".
അതു പറഞ്ഞപ്പൊ അവന്റെ മുഖത്തൊരു ചിരി. 'നിന്റെ കോണാനൊന്നുമല്ലല്ലോടാ ചോദിച്ചെ' എന്നു പറയാനൊന്നും നില്‍ക്കാതെ ഞാന്‍ മുകളിലെത്തി.അവിടെ അവിടെ വി.ഐ.പി ഉം എല്ലാം നിരത്തി ദിസ്‌പ്ലേ ചെയ്തിരിക്കുന്ന ഒരു കൌണ്ടര്‍ കണ്ടു. പക്ഷെ ആളില്ല. ഞാന്‍ അങ്ങോട്ടു നീങ്ങി.

"ആളില്ലെ..?"

"ഉണ്ടല്ലൊ..ഏതാ വേണ്ടെ..? എത്രയാ സൈസ്..??"
ഞാന്‍ ശെരിക്കും ഞെട്ടി. ചോദ്യം കേട്ടിട്ടല്ല. അതു ചോദിച്ച ആളെ കണ്ടിട്ടാ. എന്റെ വീടിനു സമീപമുള്ള പെണ്‍കുട്ടി.

"അ.അത്..ഞാന്...അതുപിന്നെ എന്റെ ഫ്രണ്ടിങ്ങോട്ടു കേറിയതു പോലെ തോന്നി...അവന്‍ പോയെന്നു തോനുന്നു..താഴെ നോക്കട്ടെ.."

താഴെയെത്തി വാങ്ങിയ സാധനത്തിന്റെ കാശു കൊടുക്കുമ്പൊ ഞാന്‍ മുതലാളിയോടു ചോദിച്ചു.

"മുകളില്‍ നിറയെ പെണ്‍പിള്ളേരാണല്ലൊ.."

"തുടങ്ങിയപ്പഴേ ഇങ്ങനെ തന്നാ.."

"അപ്പൊ ആ സമയത്തു വാങ്ങിയ സ്റ്റോക്ക് തന്നെയായിരിക്കും അവിടെ ഇരിക്കുന്നതു മുഴുവന്‍ അല്ലെ..?"

അയാളുടെ ഉത്തരം കാത്തു നില്‍ക്കാതെ ഞാന്‍ അവിടുന്നിറങ്ങി. കടയും തുറന്നു വച്ചിട്ടു, ഏറ്റവും ആവശ്യം വേണ്ട സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ പെണ്‍പിള്ളെരേം പിടിച്ചു നിര്‍ത്തിയാല്‍ ഏവനേലം ​ഈ വഴിക്കു വരൊ..?നന്നായി ഞാന്‍ അളവു പറയാത്തത്. നാളെ വഴീലു വച്ചെങ്ങാനും കണ്ടാല്‍ , മാനം പോയില്ലെ..?
ആണുങ്ങള്‍ നില്‍ക്കുന്ന കൌണ്ടര്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും അവസാനം ഞാന്‍ ഒപ്പിച്ചു.ഹൊ, പുതിയ മുണ്ട്, പുതിയ തോര്‍ത്ത്, പിന്നേ...ഇന്നു ഞാന്‍ ഉരുണ്ടു മരിക്കും .

"ടാ നീ കൊച്ചി രാജാവിന്റെ മോനാണോ..? നിനക്കെന്താ അമ്പലത്തിലോട്ടൊക്കെ ഇറങ്ങിയാല്‍ ? അവിടെ എല്ലാര്‍ക്കും അറിയാം നീ വന്ന കാര്യം . പോടാ ഒന്നങ്ങോട്ടേയ്ക്ക്. പിന്നെ നിനക്കിത്തവണ ആനപ്പുറത്തു കയറണോ..?? വിനയന്‍ ചോദിക്കുന്നതു കേട്ടു. ഞാന്‍ പറഞ്ഞു നിന്നോട് തന്നെ ചോദിക്കാന്‍ ."

ചെന്നു കേറിയതും അമ്മ.

ഞാന്‍ തിരക്കുള്ള സമയങ്ങളില്‍ അമ്പലത്തില്‍ പോകാറില്ല. പക്ഷെ അമ്മ പറയുന്നതിലും കാര്യമുണ്ട്. എന്തായാലും ഒന്നു പോയേക്കാം . എന്നും ഉച്ചയ്ക്ക് അമ്പലത്തില്‍ സദ്യയുണ്ട്. ഒന്നും ഞാന്‍ മിസ്സ് ചെയ്തില്ല. പിന്നെ ആനപ്പുറം . അമ്മയെന്നെ കൊല്ലിക്കും .എന്റെ മനസ്സ് മൂന്നു കൊല്ലം മുന്നെ നടന്ന ഉല്‍സവത്തിലേയ്ക്ക് ഊളിയിട്ടു.

ഉല്‍സവത്തിന്റെ സന്തോഷം നാടെങ്ങും . കഴിഞ്ഞ രണ്ടു വര്‍ഷത്തെയും പോലെ ഇത്തവണയും വലിയ ആനയുടെ പുറത്ത് നമ്മള്‍ (എനിക്കെന്നെ ഭയങ്കര ബഹുമാനാ..!!). പറയെഴുന്നളിപ്പൊക്കെ കഴിഞ്ഞ് കുഞ്ഞുവീടുകാവില്‍ വച്ചാണു ചമയവും ഒരുക്കവും എല്ലാം . നാട്ടിലെ എല്ലാ ആണ്‍തരികളും താലപ്പൊലിക്ക് അകമ്പടി "സേവിക്കാന്‍ " അവിടെ റെഡി ആയി നില്‍ക്കും .

"ടാ കണ്ണാ , സമയമാവുമ്പൊ നീയെത്തണം ."

പറയെഴുന്നള്ളിപ്പു കഴിഞ്ഞു പിരിയുന്നതിനിടയില്‍ അശോകേട്ടന്‍ പറഞ്ഞു.അശോകേട്ടനാണു അന്നു സെക്രട്ടറി . പുള്ളിയാണെങ്കില്‍ , "ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക്, വെന്ചാവോട് ശാരദാഭവനില്‍ സേതു ഒരു വലിയ പലക്കുഴ....ഛെ..പലക്കുഴല...സോറി...ഒരു പലം കുഴ...ഛെ..ഛെ...ഒരു പഴക്കുല നടയ്ക്കു വച്ചിരിക്കുന്ന വിവരം സന്തോഷപൂര്‍വം അറിയിച്ചികൊള്ളുന്നു" എന്നൊക്കെ മൈക്കിലൂടെ നാട്ടുകാരു കേള്‍ക്കെ പറഞ്ഞു കത്തി നിള്‍ക്കുന്ന സമയം . ഒരു യെസ് മൂളി ഞാന്‍ വീട്ടിലെത്തി.

പറയെഴുന്നള്ളിപ്പ് കഴിയാന്‍ സമയം വൈകിയതിനാല്‍ താലപ്പൊലി ഖോഷയാത്രക്ക് ഇനിയും സമയമെടുക്കും . ഞാന്‍ കുളിച്ചു റെഡിയായി മുറ്റത്ത് മതിലിനരുകില്‍ നിന്നു. നെരം ഇരുട്ടിത്തുടങ്ങി. ആനയെ എഴുന്നള്ളത്തിനു കൊണ്ടു പോകാനൊരുങ്ങുന്നു. എനിക്കും പോകാന്‍ സമമായി എന്നു തോന്നിയപ്പൊ ഞാന്‍ പതുക്കെ വീടിനു പുറത്തിറങ്ങി. റോഡ് നിറയെ റ്റ്യൂബ് ലൈറ്റുകള്‍ .പെട്ടെന്നു അതു സംഭവിച്ചു. റ്റ്യൂബ് ലൈറ്റുകള്‍ പെട്ടെന്നു അണഞ്ഞു. എന്തെന്ന് മനസ്സിലാകും മുന്നെ ആള്‍കാരുടെ നിലവിളി .

"ആന വിരണ്ടേ.."

ഫുള്‍ ഇരുട്ടായതു കാരണം എന്തു ചെയ്യണം എന്നെനിക്കൊരു എത്തും പിടിയും കിട്ടിയില്ല. പക്ഷെ ഒരു പിടി എനിക്കു കിട്ടി. ആനയുടെ ചങ്ങലയുടെ ശബ്ദം എന്റെ അടുത്തേയ്ക്ക് വരുന്ന കാര്യം . എന്റെ ഭഗവതീ.. ആനയ്ക്ക് വേറെ നൂറു വഴികളുണ്ടായിരുന്നല്ലൊ ഓടാന്‍ . എന്നേം കൂടി ഓടിച്ചേ അടങ്ങു..??? ഞാനും ഓടി. ഞാനും അതുവഴി അമ്പലത്തില്‍ തൊഴാന്‍ വന്ന രണ്ടു മൂന്നു ചേച്ചിമാരും അപ്പൂപ്പന്‍മാരും എന്റെ കൂടെ ഓടി.ചേച്ചിമാരുടെയും അപ്പൂപ്പന്‍മാരുടെയും ഓട്ടം കണ്ടപ്പൊ ,"ഇവരൊക്കെ ഇന്ഡ്യയുടെ ഉറപ്പിച്ച മെഡലുകളായിരുന്നല്ലോ ഈശ്വരാ " എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞുപോയി. എന്നാ ഓട്ടാ...!!! ഞാനൊക്കെ ഇനിയും തെളിയണം .

"ടാ കണ്ണാ...ആനയുടെ മുന്നില്‍ കേറി ഓടാതെ പുറകിലോടടാ.."ഇതൊക്കെ കണ്ട് അടുത്ത വീട്ടിലെ ഗേറ്റിനുള്ളില്‍ നിന്നും സുധ ചേച്ചി.

"പിന്നേ.ഞാന്‍ ഇവിടെ നിര്‍ത്തി ആനയ്ക്ക് സൈഡ് കൊടുത്ത് , പിറകേ ഓടാന്‍ പോവല്ലേ...ആനയ്ക്ക് അത്രക്ക് ക്ഷമയില്ല...ഒന്നു പോയേച്ചി.." ഓടുന്നതിനിടയില്‍ ഞാന്‍ .

എന്തായാലും ഞങ്ങളെല്ലാരും കൂടി ഉല്‍സാഹിച്ച് മെയിന്‍ റോഡിലെത്തി. ഞങ്ങള്‍ പല വഴിക്ക് പിരിഞ്ഞു.പക്ഷെ ആന, അവിടെയൊന്നും തിരിയാതെ, റോഡ് ക്റോസ്സ് ചെയ്ത്, നേരേ എതിരെ കണ്ട ഇടറോടിലേയ്ക്ക് കയറി.ഞങ്ങളെല്ലാവരും , ഇപ്പൊ ഒരു പത്തന്‍പതു പേരു വരും ,ഇടവഴിയുടെ എന്‍ട്‌റന്‍സില്‍ കൂട്ടം കൂടി നിന്നും പേടിക്കാന്‍ തുടങ്ങി.

"ആനയോ..? എങോട്ടാ പോയേ..? നിങ്ങളാരും പേടിക്കണ്ടാ..അതൊന്നും ചെയ്യില്ലാ...വെറുതെ അതിനെ വിരട്ടാതിരുന്നാല്‍ മതി. നിങ്ങളവിടുന്നൊന്നു മാറിക്കേ...ഞാനൊന്നു നോക്കട്ടെ.."

"പട്ടാളം " എന്നു വിളിപ്പേരുള്ള അച്ചായനായിരുന്നു അത്. ഞങ്ങളെ തള്ളി മാറ്റികൊണ്ട് പുള്ളി ഇടവഴിയിലേയ്ക്ക് കടന്നു.കൊമ്പന്‍ മീശയും പിരിച്ച് പുള്ളി നടക്കുന്ന കണ്ടാല്‍ ഏതാനയും ഒന്നു റ്റെന്‍ഷന്‍ അടിക്കും . ഇരുട്ടിലേയ്ക്ക് പുള്ളി മറയുന്നതു ഞങ്ങളെല്ലാവരും ആദരവോടെ നോക്കി നിന്നു.

"പുള്ളി... പുലിയാ...പണ്ടു പട്ടാളത്തിലായിരുന്നപ്പൊ.."എന്നാരോ പറഞ്ഞതും ഒരു നിലവിളി അച്ചായന്‍ പോയ ഭാഗത്തു കേട്ടു. ഒരു അന്‍ചു സെക്കന്റ് കഴിഞ്ഞില്ല,

'ദോണ്ട്രാ...ആന...എന്റെ പിറകേ...ഓടിക്കോ.." എന്നും പറഞ്ഞു അച്ചായന്‍ പാഞ്ഞു വരുന്നു.

മുണ്ടു വലിച്ചു വാരി ഓടുന്നതിനിടയില്‍ ആരോ തലയില്‍ മുണ്ടിട്ട് പാത്തു നില്‍ക്കുന്നു. അശോകേട്ടന്‍ ..!!ആനയെ പറ്റിക്കാനായിരിക്കും .!!

പിറ്റേ ദിവസത്തെ പത്രത്തില്‍ കണ്ടു, വിരണ്ട ആന പേരൂര്‍ക്കട ശ്രീക്രിഷ്ണ സ്വാമി ക്ഷേത്രത്തിലുണ്ടത്രെ..!! അവിടെ ഉല്‍സവത്തിനു വന്ന ഏതോ പിടിയാനയുമായി പുള്ളിക്ക് നല്ല പിടിപാടാണെന്നും കേട്ടു. അന്നു രാത്രി തലയില്‍ മുണ്ടിട്ടു നിന്ന അശോകേട്ടന്‍ പിറ്റേന്നാ വിവരം പറഞ്ഞത്. ഓട്ടത്തിനിടയില്‍ പുള്ളിയുടെ തലയിലുണ്ടായിരുന്ന ഗേറ്റ് (ഗള്‍ഫ് ഗേറ്റ്) പറന്നു പോയി. അതു നോക്കിയെടുക്കാതിരിക്കുന്നതിനേക്കാളും ആനയുടെ ചവിട്ടുകൊണ്ടു ചാകാം എന്നു വിചാരിച്ചാവണം അന്നവിടെ പതുങ്ങി നിന്നത്.

സദ്യക്കു പോകുന്നില്ലേ എന്നുള്ള അമ്മയുടെ ചോദ്യം കേട്ടാണു ഞാന്‍ സ്ഥലത്തു തിരിച്ചെത്തിയത്. എന്നാലങ്ങനെ ആയിക്കോട്ടെ എന്നു വിചാരിച്ച് ഞാന്‍ സദ്യ കഴിക്കാന്‍ പോയി. കഴിച്ചിട്ടു വന്നു ബൈക്കെടുത്തു നേരേ ബീച്ചിലേയ്ക്ക് പോയി, വിപിനിനെയും കൂടെ കൂട്ടി.

ഈ ബൈക്കിനൊരു പ്രത്യേകതയുണ്ട്. ഞാന്‍ ലീവിനു വരുമ്പ്പൊഴെല്ലാം എന്റെ ആവശ്യത്തിനു വിപിന്‍ തന്നിരുന്നതാണു യു.എ രെജിസ്ട്റേഷന്‍ (ഉത്തരാന്‍ചല്‍ ) ഉള്ള ഈ ബൈക്ക്. പക്ഷെ ഇതും കൊണ്ടു എപോഴെങ്കിലും എന്തെങ്കിലും ആവശ്യത്തിനു ഞാന്‍ പുറത്തിറങ്ങിയിട്ടുണ്ടോ അപ്പോഴൊക്കെ പോലീസ് കൈ കാണിച്ചിട്ടുണ്ട്. ഡെയിലി മൂന്നും നാലും തവണ പെറ്റി അടിച്ചടിച്ച്, ഒരാഴ്‌ച കഴിഞ്ഞ്, എന്നെ കാണുമ്പൊ ച്യേട്ടന്‍മാര്‍ ചോദിക്കും , 'നീ നമ്മുടെ പെറ്റിബുക്ക് തീര്‍ക്കോടേ' യെന്ന്.

ഇതിനിടയില്‍ നടന്ന ഒരു സംഭവം പറയാം . നാട്ടില്‍ വന്നതിനു ശേഷം ജിമ്മില്‍ പോകാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പിന്നെ നല്ലൊരു മള്‍ട്ടി ജിമ്മില്‍ തന്നെ പോയിക്കളയാം എന്നു വിചാരിച്ച് 'ഈ' ബൈക്കുമെടുത്ത് രോഹിത്തിനെയും കൂട്ടി, ഉള്ളൂര്‍ , മെഡിക്കല്‍ കോളേജ് വഴി ജിമ്മും തപ്പി പോകുവാ. അവിടുണ്ടായിരുന്ന ഒരു പഴയ മള്‍ട്ടി ജ്യം ​കാണുന്നില്ല. അതോ സ്ഥലം മാറിയോ.?? അങ്ങനെ ബൈക്ക് ഇരുപതില്‍ ഓടിച്ചോടിച്ച് ഞങ്ങള്‍ പട്ടത്തെത്തി.

"നീ ആരോടേലും ചോദിക്കെടാ.." രോഹിത്തിന്റെ വക എക്സ്ട്റാ ഫിറ്റിങ്ങ്സ് വച്ച ചോദ്യം . ആരോടു ചോദിക്കും .

"അയാളോടൂ ചോദിക്കാം .."

രോഹിത്ത് പറഞ്ഞ ഭാഗത്തോട്ട് നോക്കിയപ്പൊ ഒരു ചെറിയ ഒരു കട്ട പോലീസ് നിള്‍ക്കുന്നു. അങ്ങോട്ടു തന്നെ പോണോ..?? ധൈര്യത്തില്‍ ചെല്ലുമ്പൊ ചിലപ്പൊ ഒന്നും ചോദിക്കില്ലായിരിക്കാം . അങ്ങനെ ഞങ്ങള്‍ 'ഈ' ബൈക്കും കൊണ്ട് അയാളുടെ അടുത്തെത്തി. ഞങ്ങളെ കണ്ടതും അയാളുടെ പുരികം വളഞ്ഞ വള..!!

"സാര്‍ , ഇവിടെ ഒരു മള്‍ട്ടി ജിമ്മുണ്ടായിരുന്നല്ലോ..അതിപ്പൊ എവിടാന്നറിയോ..?"

"ദോ ആ കാണുന്ന വളവിനകത്താ.."

"വളരെ നന്ദി സാര്‍ "

ഇതാണു പോലീസ് എന്നൊക്കെ പറഞ്ഞ് ഞാന്‍ ബൈക്കെടുത്ത് വളവിലോട്ട് കയറിയതും കേട്ടത് ഒരലര്‍ച്ചയായിരുന്നു.

"എവട്രാ നിന്റെ ഹെല്‍മറ്റ് ??"
മുന്നില്‍ പോലീസ് ജീപ്പ് , അതിനടുത്ത് എട്ടു പത്ത് ബൈക്കുകള്‍ , അതിന്റെ ഉടമസ്‌ഥര്‍ , എല്ലാരുടെയും ശ്രദ്ധ ഒരാളില്‍ , എസ്. ഐ.


എനിക്കു പിന്നെ വേറൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ബൈക്ക് സ്റ്റാന്റില്‍ വച്ച് ഞാനും രോഹിത്തും ക്യൂയില്‍ പോയി നിന്നു. കുരുപൊട്ടി നിക്കുമ്പൊ ലവന്‍ , രോഹിത്ത് എന്നെ നോക്കി കിണിക്കുന്നു.

"കിണിക്കാതെ വണ്ടീടെ നമ്പര്‍ നോക്കീട്ടു വാടാ... @#^$&^!^#@*.."

ഹൊ !! എന്തൊരാശ്വാസം . പോലീസായതു കൊണ്ടു മാത്രം, വഴി പറഞ്ഞു തന്ന ആ മാന്യനു കിട്ടാതെ പോയ തെറിയായിരുന്നു അത്.

ഏഴു മണിയോടു കൂടി ഞാനും വിപിനും ശഖുംമുഖം ബീച്ചില്‍ നിന്നും തിരിച്ചെത്തി. ബീച്ചിലെത്തിക്കഴിഞ്ഞാല്‍ വിപിന്‍റ്റെ പ്രധാന പണി ഞണ്ടിനെ പിടിക്കലാ...അതിനനവനൊരു പ്രത്യേക കഴിവു തന്നെയാ..ഒരിക്കല്‍ ഒരു ഞണ്ടിനെ പിടിച്ച് അവന്‍ രോഹിത്തിന്റെ ഷര്‍ട്ടിനകത്തിട്ടുകളഞ്ഞു. ഇന്‍സര്‍ട്ട് ചെയ്തിരുന്നവന്റെ ഷര്‍ട്ടിനകത്ത് ഞണ്ട് വീണാല്‍ പിന്നത്തെ കാര്യം പറയണോ..?? ഓടുന്നതിനിടയില്‍ അവന്റെ വായില്‍ നിന്നും !@@# %$% ^&&%#@ ഇതു പോലെ എന്തോ കേട്ടതോര്‍മ്മയുണ്ട്.

തിരിച്ചു വീട്ടിലെത്തിയപ്പോഴേയ്ക്കും അമ്മയും അമ്മൂമ്മയും ചേച്ചിയുമൊക്കെ അമ്പലത്തില്‍ പോകാനിറങ്ങുന്നു.

"എട്ടര ആകുമ്പൊ കൃത്യം അവിടെ കാണണം നിന്നെ...മനസ്സിലായോടാ..??"

അമ്മക്കു യെസ് മൂളി ബൈക്ക് പുറത്ത് വച്ച് കുട്ടൂസനൊരുമ്മയും കൊടുത്ത് ഞാന്‍ വീടിനകത്തു കയറി.

"കുളിച്ചിട്ടവനെ തൊട്ടാല്‍ മതി..കേട്ട്രാ.."ചേച്ചി അമ്മയായതിന്റെ ഗും . എനിക്കും കൊച്ചുണ്ടാവും ട്ടാ...അന്ന് കാണിച്ചു തരാം .

കുളിച്ച് ശുദ്ധിയായി മുണ്ടും തോര്‍ത്തുമൊക്കെയായി ഞാന്‍ അമ്പലത്തിലെത്തി. അമ്പലക്കിണറില്‍ നിന്നും വെള്ളം കോരി തലയിലൊഴിച്ച്, ഈറനായി അമ്പലത്തില്‍ കയറി. ദേവിയമ്മയെ തൊഴുതപ്പൊ കണ്ണുകള്‍ നിറഞ്ഞു. പോയാലിനി എന്നാ അമ്മയെ ഒന്നു തൊഴാന്‍ പറ്റുക. എന്റെ ഒരു വശത്ത് ഉദയന്‍ ചേട്ടനും മറു വശത്ത് ട്രാഫിക്കില്‍ ജോലിയുള്ള ഉണ്ണി ചേട്ടനുമയിരുന്നു ഉരുളാനുണ്ടായിരുന്നത്. ഉരുള്‍ തുടങ്ങി.അമ്മയെ മനസ്സില്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ ഉരുണ്ടു തുടങ്ങി. ആദ്യത്തെ റൌണ്ട് കഴിയാറായി. തൊഴുതു പിടിച്ച കൈ പെട്ടെന്നു പൊള്ളിയപ്പൊ ഞാന്‍ കണ്ണു തുറന്നു. തീര്‍ത്ഥജല ഓവിന്റെ മുകളില്‍ വച്ചിരുന്ന ഇടിഞ്ഞില്‍ വിളക്കില്‍ കൈ തട്ടി, തിരി കയ്യില്‍ കൊണ്ടു. ഞാന്‍ കയ്യൊന്നു നോക്കി. ഒരു വലിയ ഒരു രൂപ നാണയത്തിന്റെ വലിപ്പത്തില്‍ പൊള്ളിയിയിരിക്കുന്നു. വൃതം പിഴച്ചോ ദേവീ..?? അപ്പോഴേക്കും ട്രാക്ക് തെറ്റിയ എന്നെ വിപിനും രോഹിത്തും ചേര്‍ന്ന് കയ്യിലും കാലിലും പിടിച്ച് ട്രാക്കിലെടുത്തിട്ടു. വിപിനെ കയ്യിലെ പിടി പൊള്ളിയ തൊലി കയ്യില്‍ നിന്നെടുത്തു കളഞ്ഞു. ഞാന്‍ വീണ്ടും ഉരുണ്ടു. ഒന്പതു റൌണ്ടും കഴിഞ്ഞ് ദേവിയെ തൊഴുതെണീറ്റു.

ഉരുള്‍ കഴിഞ്ഞ് പൊള്ളിയ കൈയ്യുമായി വീട്ടിലേയ്ക്ക് മടങ്ങുമ്പൊ മനസ്സില്‍ എന്തോ വിഷമം നിറഞ്ഞു നിന്നു.

വീട്ടില്‍ ചെന്നു കുളിച്ചു പൊള്ളിയ കയ്യില്‍ തേനും പുരട്ടി ബെഡില്‍ കിടന്നു. കറങ്ങുന്ന ഫാനിനെ നോക്കി. തലയാണൊ ഫാനാണോ കറങ്ങുന്നതെന്ന് ക്രിത്യമങ്ങോട്ടു പറയാന്‍ വയ്യ. പതുക്കെ ഉറക്കം പിടിച്ചെന്നു തോന്നുന്നു. ഒരു രണ്ടര മണി ആയപ്പൊ കതകില്‍ ആരോ ശക്തിയായി മുട്ടുന്നു, ഉള്ളതൊക്കെ വലിച്ചു വാരി ഉടുത്ത് കതകു തുറന്നപ്പോ, അമ്മയും അമ്മൂമ്മയും ചേച്ചിയും പുറത്തുണ്ട്.

"എന്താ...എന്തമ്മാ...?"

"ടാ പോലീസ്. നീ ബൈക്ക് വെളിയിലാണൊ വച്ചെ..? അവരു ഗേറ്റില്‍ മുട്ടി വിളിച്ചു. ബൈക്ക് ആരുടേതാണെന്നു ചോദിച്ചു. നിന്റേതാണെന്ന് പറഞ്ഞപ്പൊ നിന്നെ വിളിക്കാന്‍ പറഞ്ഞു. ഞാന്‍ പേടിച്ചു പോയി. നീ ഇവിടെയില്ല..അമ്പലത്തിലാണെന്നു പറഞ്ഞു. അവരു ബുക്കും പേപ്പറുമൊക്കെ എടുത്തോണ്ടു പോയി എന്ന് തോന്നുന്നു."

പെട്രോളിങ്ങിനു വന്ന പോലീസ് യു എ രെജിസ്റ്റ്രേഷന്‍ വണ്ടി കണ്ടപ്പൊ സംശയം തോന്നി എടുത്തതാണെന്ന് എനിക്ക് മനസ്സിലായി.

"നാളെ നിന്നോടു സ്റ്റേഷനില്‍ ചെല്ലാന്‍ പറഞ്ഞു.."

ഇതും കൂടി അമ്മ പറഞ്ഞപ്പൊ മോങ്ങാനിരുന്നതിന്റെ തലയില്‍ തെങ്ങോടു കൂടി വീണ പോലെയായി എന്റെ അവസ്ത്ഥ.

"ശരി നാളെ ഞാന്‍ പൊയ്ക്കോളാം ."

പിറ്റേന്നു നേരം വെളുത്തു. പൊള്ളിയ കൈയ്യും എന്റെ പ്രകൃതവും കണ്ടാല്‍ ഒന്നും പറയുന്നതിനു മുന്നെ കൂമ്പു നോക്കി കിട്ടും . അതുകൊണ്ടു രാവിലെ ഹോസ്‌പിറ്റലില്‍ പോയി കൈ ഡ്രെസ്സ് ചെയ്തു.വിപിനെയും കൂടി കൂട്ടികൊണ്ടു പോകാം . നേരെ അവന്റെ വീട്ടില്‍ ചെന്നു. അവന്‍ ഓഫീസില്‍ പോയി എന്ന് ഇന്‍ഫര്‍മേഷന്‍ കിട്ടിയപ്പൊ ഒറ്റക്കു പോലീസിനെ നേരിടാന്‍ തീരുമാനിച്ചു. നേരെ ശ്രീകാര്യം പോലീസ് സ്റ്റേഷനിലേയ്ക്ക്.

രാവിലെ ഒരു ഏഴു മണിയായപ്പൊ ഞാന്‍ സ്റ്റേഷനില്‍ എത്തി. സ്റ്റേഷന്റെ മുന്നില്‍ തന്നെ 'പ്രതി'യെ സ്റ്റാന്റിട്ടു വച്ചു. 'റിസപ്ഷനി'ല്‍ ഇരുന്ന പോലീസുകാരന്‍ എന്നെ അടുമുടി ഒന്നു നോക്കി, എന്നിട്ടു ബൈക്കിനെയും . ഞാന്‍ ചിരിച്ചു. പിന്നെ വേണ്ടായിരുന്നു എന്നു തോന്നിപോയി. "ബൈക്ക് സ്റ്റേഷന്റെ മുന്നീന്നു മാറ്റി വയ്ക്കെടാ, നിന്റെ വീടൊന്നുമല്ലല്ലോ" എന്നാണോ അയാളുടെ നോട്ടത്തിന്റെ അര്‍ത്ഥം ?? അല്ലെങ്കിലും അങ്ങനെ കൊണ്ടു വയ്ക്കാന്‍ എന്റെ വീടൊന്നുമല്ലല്ലോ. ഞാന്‍ തിരിച്ചു നടന്ന് ബൈക്ക് മാറ്റി വച്ചു. സ്റ്റേഷനിലേയ്ക്ക് കേറി. മുന്നിലിരുന്ന ആളില്‍ നിന്നു തന്നെ തുടങ്ങാം .

"സാര്‍ .."

"ഉം ...എന്താ..?"

"ഇതെന്റെ ബൈക്കാ...ഇതിന്റെ ബുക്കും പേപ്പറും ഇവിടുണ്ട്" "എങ്ങനെ..??"

"ഇന്നലെ രാത്രി...."ഞാന്‍ സംഭവം വിവരിച്ചു.

"ആ കേറിയിരി..എസ് ഐ വരുമ്പൊ ഒന്‍പതു മണിയാകും ."

ഞാന്‍ അവിടെ നിരത്തി വച്ചിരുന്ന കസേരകളില്‍ ഒന്നില്‍ സ്ഥാനം പിടിച്ചു. ഓരോ പോലീസുകാരായി ഡ്യൂട്ടിക്കു വരുന്നതേ ഉള്ളു. എല്ലാരും കുറിയൊക്കെ തൊട്ടാ വരവ്. പോലീസുകാരായല്‍ ഇങ്ങനെ വേണോ..?? ഡെയിലി ഹാജര്‍ വയ്ക്കാന്‍ പ്രതികളും വന്നു തുടങ്ങി. കുല, കോഴി, വെള്ളമടിച്ച് ലഡു കൊടുക്കാത്തതിനു ബേക്കറി അടിച്ചു തകര്‍ക്കല്‍ ഇതെല്ലാം അതില്‍ പെടും . അവരും എന്റെ അടുത്തു വന്നിരുന്നു. റോഡില്‍ കൂടി പോകുന്നവര്‍ എന്നെയും അവരെയും ഒക്കെ നോക്കുന്നുണ്ട്. എല്ലാപേരുടെയും മുഖത്ത് 'മുട്ടേന്നു വിരിഞ്ഞില്ലല്ലോടാ..അതിനു മുന്നെ നീ' എന്ന ഭാവം . എന്റെ മുഖത്ത് 'ഹേയ് ഞാന്‍ ആ റ്റൈപ് അല്ല..രാവിലേ... ചുമ്മാ..." എന്ന ഭാവവും .

ഒരു സ്ത്രീ നടന്നു വരുന്നു.ഭര്‍ത്താവിനെതിരെ പരാതി പറയാനായിരിക്കും .

"എന്താ ജയശ്രീ ഇന്നു നേരത്തെ ആണല്ലോ..."

മുന്നിലിരുന്ന പോലീസുകാരന്റെ ചോദ്യം കേട്ടപ്പൊ അവര്‍ വനിതാ പോലീസാണെന്നു മനസ്സിലായി. അവര്‍ അകത്തു പോയി, ഊണിഫോമില്‍ മടങ്ങി വന്നു. കയ്യിലൊരു കിണ്ടിയുമുണ്ട്. അതു തൊണ്ടിയായിരിക്കും എന്നു വിചാരിച്ച എനിക്കു തെറ്റി. അവര്‍ കിണ്ടിയില്‍ വെള്ളം വച്ച്, വിളക്കു കത്തിക്കാനുള്ള ശ്രമമാണ്. ആഹാ, മാതൃകാ പോലീസ് സ്റ്റേഷന്‍ !! ഞാന്‍ പിന്നെയും വെയിറ്റ് ചെയ്തു.

പിന്നെ ഞാന്‍ കണ്ടത് എനിക്ക് പരിചയമുള്ള ഒരു മുഖമാണ്.ദൂരെ നിന്നു നടന്നു വരുന്നു. സ്റ്റേഷനിലേയ്ക്ക് നടന്നു കയറി. 'ഹ ഇതു ശാന്തിയല്ലേ..ശാന്തി എസ് നായര്‍ ' ഞാന്‍ മനസ്സില്‍ പറഞ്ഞു. എന്നെ കണ്ടതും കുറച്ചു നേരം നോക്കി. എന്നിട്ടു ചിരിച്ചടുത്തു വന്നു.

"ദീപക്....താനെന്താ ഇവിടെ.??"

"അതൊക്കെ പറയാം ...താനിപ്പൊ പോലീസിലാ...?? തന്റെ കവിതയെഴുതിയിരുന്ന കൈ കൊണ്ടു പ്രതികളെ ഇടിക്കോടോ..?"

"ഹഹ...താനിരി..ഞാന്‍ ഇപ്പൊ വരാം ."

ഞാന്‍ ഇരുന്നു. പണ്ട് പ്രീ-ഡിഗ്രിക്കു പഠിക്കുമ്പോ എന്റെ ക്ളാസ്സിലായിരുന്നു. നന്നായി പഠിക്കും , കവിതയെഴുതം ​. എനിക്കങ്ങ് ക്ഷ പിടിച്ചൂന്നങ്ങു പറഞ്ഞാല്‍ മതിയല്ലോ. ശാന്തി തിരിച്ചു വന്നു.

"അതേ..താനിപ്പൊ പോലീസിലാ...പണ്ടു കോളേജില്‍ നടന്നതെല്ലാം മറന്നു കള... ആ കാര്‍ഡൊക്കെ ഇപ്പോഴും കയ്യിലുണ്ടോ.. അല്ല...തെളിവായി അതു കാണിച്ച് എന്നെ ഒരു പീഡനക്കേസില്‍ പെടുത്തി പ്രശസ്തനാക്കാന്‍ വല്ല വകുപ്പുമുണ്ടോ എന്നറിയാനാ..?"

"ഹഹ...ആ കാര്‍ഡൊകെ ഇപോഴും എന്റെ കയ്യിലുണ്ട്... അതങ്ങനെ മറക്കാന്‍ .."പറഞ്ഞു തീരും മുന്നെ ഒരു ജീപ്പ് സ്റ്റേഷനില്‍ മുന്നില്‍ നിര്‍ത്തി, ശ്രീനിവാസന്‍ സ്റ്റൈലില്‍ ഒരാള്‍ അതിനകത്തു നിന്നും എടുത്തെറിഞ്ഞിങ്ങു കേറി വന്നു. ശാന്തി വലിച്ചു താങ്ങി ഒരു സല്യൂട്ട്.

'എല്ലാരും കണ്ടോ..ഇവള്‍ടെ സല്യൂട്ടടിയാണു അടി' എന്ന മട്ടില്‍ എല്ലാരെയും ഒന്നു നോക്കി പുള്ളി അകത്തേയ്ക്ക് കയറി.

"താനാളു കൊള്ളാല്ലോ...ഹഹ...ടൊ പിന്നേ...എന്റെ ബൈക്ക്.."ഞാന്‍ ശാന്തിയോടും കാര്യങ്ങള്‍ വിവരിച്ചു.

"ഓ ക്കെ തന്നെ ആദ്യം വിളിക്കാന്‍ സാറിനോട് പറയാം ."ശാന്തി അകത്തേയ്ക്ക് പോയി. വിളിച്ചു, എന്നെ തന്നെ വിളിച്ചു.ഞാന്‍ എസ് ഐയുടെ മുന്നില്‍ കസേരയില്‍ ഇരുന്നു.

"ഇന്നലെ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്നവരാ ബുക്കും പേപ്പറും എടുത്തെ..യു എ ആണല്ലോ സാധനം ..?? തന്റെയാണോ..?"

"അല്ല..എന്റെ ഫ്രണ്ടിന്റേതാ..ഐ മീന്‍ അവന്റെ മാമന്റേതാ.."

"ഓ കെ..പുള്ളിയെ വരാന്‍ പറ...ഇതിന്റെ രെജിസ്ട്റേഷന്‍ മാറ്റിയിട്ടില്ല.."

"സാര്‍ പുള്ളി വെളിയിലാ.."

"ഓഹോ...നിനക്കു ലൈസന്‍സ് ഉണ്ടോ..?"

"ഇല്ല"

"നീ ഹെല്‍മറ്റ് വച്ചുകൊണ്ടാണോ വന്നെ..?"

"അല്ല"

"അതുശെരി...ലൈസന്‍സില്ല, ഹെല്‍മറ്റില്ല...എന്നിട്ടു വണ്ടീടെ ബുക്കും പേപ്പറും വാങ്ങാന്‍ പോലീസ് സ്റ്റേഷനിലോട്ട് തന്നെ വന്നല്ലേ.."

പ്ളുഷ്...ഞാനൊന്നു വളിച്ച ചിരി ചിരിച്ചു.

"ഉം ...അഞ്ഞൂറ്...ലൈസന്‍സില്ലാതെ ബൈക്കോടിച്ചതിന്....അഞ്ഞൂറ്...ഹെല്‍മറ്റ് വയ്ക്കാത്തതിന്...അങ്ങനെ ആയിരം രൂപാ..."

"സാര്‍ ...ഞാന്‍ ശാന്തീടെ ക്ളാസ്സ് മേറ്റായിരുന്നു...ശാന്തി പറഞ്ഞു സാറു പാവാന്ന്...എങ്കിലും സാരില്ല..ഞാന്‍ തെറ്റു ചെയ്തിട്ടല്ലേ..."ഞാന്‍ പോക്കറ്റില്‍ കയിട്ട് പഴ്‌സെടുത്തു.

"ഹഹ...പാവാന്നു വച്ച് നിയമം നിയമം അല്ലാണ്ടാവോ..ഹും ....ഇനി ഇങ്ങനെ ചെയ്യരുത്...എത്രയും പെട്ടെന്നു രെജിസ്ട്റേഷന്‍ മാറ്റണം . പിന്നെ ലൈസന്‍സില്ലാതെ ഇനി വണ്ടി ഓടിക്കരുത്...എന്തായാലും ഒരു നൂറു രൂപ പെറ്റി വച്ചോ.."

പെറ്റിയടച്ച് ഞാന്‍ റെസീപ്റ്റ് കൈപ്പറ്റി. പുറത്തിറങ്ങി ശാന്തിയോട് നന്ദി പറഞ്ഞു.

"ടോ താന്‍ എന്നെ ശ്രീകാര്യം ജംക്ഷനില്‍ ഒന്നിറക്കാമോ..ഞാന്‍ ടിഫിന്‍ എടുക്കാന്‍ മറന്നു പോയി..സാറിനോട് പറഞ്ഞിട്ടു വരാം ."

ശാന്തി അകത്തേയ്ക്ക് കയറി, പെട്ടെന്ന് തിരിച്ചും വന്നു.

"യൂണിഫോമില്‍ കേറാത്തതുകോണ്ട് സാരില്ല..പോയിട്ടു വരാന്‍ പറഞ്ഞു.." ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി,ശാന്തി പിന്നില്‍ കയറി.കുറച്ചു നേരം ഒന്നും പരസ്പരം മിണ്ടിയില്ല.

"ടോ..തനിക്കോര്‍മ്മയുണ്ടോ...പണ്ട്...എന്റെ ടിഫിന്‍ നമ്മള്‍ ഷെയര്‍ ചെയ്തത്...എനിക്കതൊക്കെ ഇപ്പോഴും ഓര്‍മ്മയുണ്ട് തന്റെ കാര്‍ഡും പിന്നേ.."

പെട്ടെന്നു അവള്‍ നിശബ്‌ദയായി. ബൈക്ക് ശ്രീകാര്യവും കഴിഞ്ഞു പോയപ്പോഴും എന്റെ മനസ്സ് ആ പഴയ ഓര്‍മ്മകളില്‍ തങ്ങി നിന്നു.

ശാന്തീ...ഞാന്‍ ....

(അവസാനിപ്പിച്ചു )



പകിടന്‍ said... എന്റെ വെക്കേഷന്‍ ഒര്‍മ്മകളിലേയ്ക്ക് സ്വാഗതം

അരുണ്‍കുമാര്‍ Arunkumar said... ഞാന്‍ ഒരു പാട്ടു കേട്ടുകൊണ്ടിരിക്കുകയാണ്... അടിയുടെ സീന്‍ അകുബോള്‍ ഒന്നു വിളിച്ചേക്കണേ... ;)

ശ്രീ said... ഹ! അതെന്തു പണിയാണിഷ്ടാ? കഥ രസം പിടിച്ചു വന്നപ്പോ തുടരുമെന്നോ?വേഗം ബാക്കി പോസ്റ്റൂ...:) 9:52 PM

പ്രിയ said... എനിക്ക് ഈ സീരിയലുകള് ഇഷ്ടമേ അല്ല. അതോണ്ട് പറയാന് വല്ല ഐഡിയ ഉണ്ടേല്, അത് ഞാന് വായിക്കണന്നുന്ടെകില് (ചുമ്മാ ഒരു ഗമക്കാ , പ്ലീസ് പോയ് പണി നോക്കാന് പറയരുത് ) ഒരു എപിഡോസായ് പറയ്.അല്ലേല് ഞാന് ഇപ്പൊ പോവും. 5:23 AM

പകിടന്‍ said... ഹഹ...പ്രിയേ...അടുത്ത തവണ ഇതെല്ലാം കൂടി ഒന്നിപ്പിക്കാം ...എന്തെയ്..?? 6:20 AM

പകിടന്‍ said... പ്രിയപ്പെട്ടവരെ...എന്റെ വെക്കേഷന്റെ അടുത്ത ഘട്ടം തുടങ്ങുന്നു. 7:13 AM dreamy eyes said... bakki evdae?waiting waiting!!!!! 11:11 AM

അരുണ്‍കുമാര്‍ Arunkumar said... കൊള്ളാം... very interesting:) 7:51 PM പകിടന്‍ said... ഇങ്ങനെ തുടരുന്നതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പറയണം എന്നില്ല...ചുമ്മാ...തെറ്റുകളും കുറവുകളും പൊറുക്കുമല്ലൊ..?? 6:45 AM DE said... bakki evdae? 1:17 AM

അരുണ്‍കുമാര്‍ Arunkumar said... പകിടന്‍, ബാക്കി കൂടി ഇങ്ങു വരട്ടെ... ഒരുമിച്ചു ഒന്നു തരുന്നുണ്ട്... :) 1:46 AM

കുറ്റ്യാടിക്കാരന്‍ said... കൊള്ളാം...ബാക്കി ഉടന്‍ വരട്ടേ... 4:48 AM

പ്രിയ said... ഇതിപ്പോ ആനയുടെ മുന്നില്‍ നിര്‍ത്തിട്ടു എങ്ങടാ പോയേ?പകിടാ, പിന്നെ ആ ആനക്കെന്തു പറ്റിയെന്നു പറയ്‌ :pഈ സീരിയല്‍ തീരുമ്പോള്‍ അടുത്തതിന്റെ ഒരു പരസ്യം ഇടണേ. അന്ന് ഞാന്‍ വന്നു മൊത്തം വായിച്ചോളാം 4:00 AM

പകിടന്‍ said... എല്ലാം കുറേശ്ശെ..അതല്ലെ അതിന്റെ ശെരി 11:36 PM

പകിടന്‍ said... തല്ലരുത്...അടുത്ത രണ്ടു ലക്കത്തോടു കൂടി തീര്‍ക്കാം ...

Wednesday, May 28, 2008

ഒരു മിസ്സ് കോളിന്റെ വിലയേ..!!

ഇതെഴുതാനുള്ള ധൈര്യം , കുവൈറ്റികള്‍ക്ക് മലയാളം അറിഞ്ഞുകൂടാത്തതും അഥവാ അറിഞ്ഞാല്‍ പിന്നെ ഓഫ് ഡേയ്സിന്റെ അന്നു എന്നെ കണ്ടുപിടിക്കാന്‍ ഇത്തിരി പുളിക്കും എന്നുള്ളതുമാകുന്നു.

ഇനി കാര്യത്തിലേയ്ക്ക് കടക്കാം . ലോകത്ത് വിവരക്കേട്, മുന്‍ ശുണ്ടി, അസൂയ, കുത്തിക്കഴപ്പ് , അക്രമം , പിടിച്ചു പറിക്കല്‍ , അല്ലാതെ പറിക്കല്‍ ഇതൊക്കെ സമാസമം ചേര്‍ത്ത് ളോഹ പോലത്തെ ഒരു മാക്സിയോ പര്‍ദയോ ഇട്ടാല്‍ കുവൈറ്റി ആകാം . ഇതില്‍ അവസാനത്തെ രണ്ടെണ്ണത്തില്‍ മാത്രം കാര്യമായ പ്രാക്റ്റീസ് നേടാന്‍ കഴിയാത്ത കഴിയാത്ത ആള്‍ക്കാരുടെ പ്രൊഡക്റ്റിവിറ്റി അറിയണമെങ്കില്‍ മലയാളികളെ നോക്കിയാല്‍ മതി. ഇപ്പൊ അതിലും പ്രാക്റ്റീസ് കിട്ടും . പക്ഷെ ഏതേലും സ്വാമിമാരെ ചാക്കിടണം .

കുവൈറ്റില്‍ വന്നാല്‍ നമ്മള്‍ പ്രതീക്ഷിക്കാതതും എന്നാല്‍ ഒരിക്കലും മറക്കാത്തതുമായ രീതിയിലുള്ള ആതിഥ്യ സല്‍കാരം ഇവിടെ ഉള്ളവരുടെ മാത്രം പ്രത്യേകതയാണു. മൂക്കള ഒലിപ്പിചു നാട്ടില്‍ ടയറും ഉരുട്ടി നടക്കുന്ന പ്രായത്തിലുള്ള കുവൈറ്റി കുട്ടി പിശാശുകള്‍ , ഒരു കയ്യില്‍ സിഗററ്റും മറ്റേ കയ്യില്‍ പെപ്സിയും വെച്ചാണു നടപ്പ്. ഇവറ്റകളെ പറഞ്ഞിട്ടു കാര്യമില്ല, തന്തമാരെ (ഒരാള്‍ക്ക് ഒരു തന്ത...ഓക്കെ..??) പറയണം . ഇവന്‍മാര്‍ വരുന്ന വഴിക്കു നമ്മളെ കണ്ടാലോ, കയ്യിലിരിക്കുന്ന കുപ്പി കൊണ്ട് ഒരൊറ്റ ഏറാണു. ഇവന്‍മാര്‍ ഉന്നം പരീക്ഷിച്ചു വിജയിച്ച ഒത്തിരി ഫ്രണ്ട്സ് എനിക്കുണ്ട്. ഇവന്‍മാരുടെ ചേട്ടന്‍മാര്‍ കാണിക്കുന്നതാണു പിതൃശൂന്യം . അതായത് ഓഫീസില്‍ പോയിട്ടു വന്നു, ഒരു ഷോപ്പിങ്ങ് നടത്താമെന്നു വിചാരിച്ച് സുല്‍ത്താന്‍ സെന്റര്‍ വരെ പോയാല്‍ , പിന്നെ തീര്‍ന്നു. ഷോപ്പിങ് നടത്തി നാലന്‍ച്ചു കവറുകളിലായി താങ്ങി പിടിച്ചു കൊണ്ടു വരുന്ന മാതളം , ബദാം , അണ്ടിപരിപ്പ് തുടങ്ങിയ, ഗള്‍ഫ് ജീവിതം നയിക്കുന്ന ആള്‍ക്കാര്‍ക്ക് "ഏറ്റവും " അത്യാവശ്യം വേണ്ട സാധനങ്ങളുള്‍പ്പടെ , മൊബൈല്‍ , കയ്യില്‍ ബാകി വല്ല നക്കാ പിച്ചയുമുണ്ടെങ്കില്‍ അതും ഇവന്‍മാര്‍ വരുന്ന വഴിക്ക് പിടിച്ചു പറിക്കും . ഇതറിഞ്ഞതോടു കൂടി ഞാന്‍ എന്റെ ഷോപ്പിങ്ങ് അങ്ങു നിര്‍ത്തി. മാതള നാരങ്ങ ഒന്നും വാങ്ങാതിരുന്നാലുള്ള ബുദ്ധിമുട്ട് ദാറ്റ്സ് മലയാളം വായിക്കുന്ന ആള്‍ക്കാര്‍ക്കല്ലെ അറിയൂ...???

ഇതൊക്കെ അറിയാമായിരുന്നിട്ടും , എങ്ങനെ...ഹൌ....ജോബി അവന്‍മാരൂടെ കയ്യില്‍ പെട്ടു.??

കഥ ഇങ്ങനെ : രാത്രി ഊണൊക്കെ കഴിഞ്ഞ് വെളിയില്‍ ബൂത്തില്‍ പോയി ഭാര്യയെ ഫോണ്‍ ചെയ്തു എന്നൊരു തെറ്റു മാത്രമല്ല ജോബി ചെയ്തത്. "ഏട്ടനു മിസ്സ് കോള്‍ തരണോട്ടോ..??" എന്നും കൂടി പറഞ്ഞു കളഞ്ഞു ഭാര്യയോട്. ശ്രീമതിയോടു സൊള്ളിയതിന്റെ ത്രില്ലില്, അന്‍ചു വച്ചവച്ചാന വച്ചാനയും രണ്ടു തപ്സലന്‍ഖനയും പാടി ബ്യുല്‍ഡിങ്ങിലേയ്ക്ക് വളയുന്നതിനിടയിലാണു അതു ശ്രദ്ധിച്ചത് . ഒരുത്തന്‍ ഇരുട്ടുവാക്കിനു ഒരു കാറില്‍ ചാരി നില്‍ക്കുന്നു. ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കുന്ന ഉമ്മറിന്റെ മുന്നില്‍ കൂടി കോളേജിലേയ്ക്ക് പോകേണ്ടി വരുന്ന ജയഭാരതിയുടെ അവസ്ഥയിലായി പോയി, ജോബി. ഇനി എന്തും സംഭവിക്കാം .ഈശരന്‍മാരെ എന്റെ മാനം കാത്തോളണേ എന്നൊക്കെ വിളിച്ച് നൂലു വലിച്ച പോലെ നടക്കുന്നതിനിടയില്, പിറകില്‍ നിന്നു ലവന്‍ വിളിച്ചു. എനിക്ക് അറബി അറിയില്ല, ഇനി പടിക്കാനൊട്ടുദ്ദേശവുമില്ല എന്ന മട്ടില്‍ , ഒരു കൊച്ചു കുഞ്ഞിനെ പോലെ ജോബി നടന്നു, പിടലിക്കു ഒരു വലിയ കൈ വന്നു വീഴും വരെ.

"സി ഐ ഡി , സി ഐ ഡി" എന്നവന്‍ അലറിയതും കയ്യിലുണ്ടായിരുന്ന സിവില്‍ ഐ ഡി എടുത്ത് കൊടുത്തു ജോബി. സിവില്‍ ഐ ടി കയ്യില്‍ കിട്ടിയതും ലവന്‍ ജോബിയുടെ ദേഹം മുഴുവന്‍ തപ്പാന്‍ തുടങ്ങി. ജോബിയോടാ കളി..?? ഇതു നേരത്തെ കണ്ടിരുന്നതുകൊണ്ട് രാത്രി സമയത്ത് മൊബൈല്‍ അല്ലാതെ ഒന്നും എടുക്കാറില്ല. ഒന്നും കിട്ടാതെ വന്ന ലവന്‍ ജോബിയെ ഒന്നു നോക്കി, കിലുക്കത്തില്‍ ഇലനക്കി ജഗതി ചിറിനക്കി മോഹന്‍ ലാലിനെ നോക്കുന്ന അതേ പുച്ചത്തോടെ. വീണ്ടും ജോബിയോടാ കളി..??? ഇതിനിടയില്‍ ജോബി വിദഗ്‌ദ്ധമായി മൊബൈല്‍ കൈപ്പത്തില്‍ ഒതുക്കിയിരുന്നു. ഇരുട്ടത്ത് ലവന്‍ അതു ശ്രദ്ധിച്ചില്ല. ഒന്നും കിട്ടാതെ വന്ന ലവന്‍ , ജോബിയെ കാലു വാരി എടുക്കണൊ അതൊ എല്ലാം കൂടി കൂട്ടിപ്പിടിക്കണോ എന്നു റ്റെന്‍ഷന്‍ അടിച്ചു നിന്നപ്പോള്‍ , പെട്ടെന്ന് അതു സംഭവിച്ചു.

"നിന്റെ മിഴി മുന കൊണ്ടെന്റെ നെന്‍ചിലൊരു ബല്ലേ ബല്ലേ "

അതെ, ജോബിയുടെ മൊബൈലില്‍ , ശ്രീമതിയുടെ മിസ്സ് കോള്‍ .!!!

ലവന്‍ അതു കണ്ടോ..?? കണ്ടില്ലെ..?? അതൊ ശ്രദ്ധിച്ചില്ലെ..??? അതോ ലവനു മനസ്സിലായില്ലേ .?? ഓ..എന്തു കോപ്പോ..??

പിറ്റേന്നു ജോബിയുടെ പ്രഭാതം കുണുകുണാ പൊട്ടിയങ്ങോട്ടു വിടര്‍ന്നു.

രാവിലെ പല്ലു പോലും തേയ്ക്കാതെ ശ്രീമതിയെ വിളിച്ചു. എന്തെങ്കിലും പറയുന്നതിനു മുന്നേ അവിടുന്ന് "എന്താ ഏട്ടാ, എന്നോടു പിണങ്ങിയോ ? മിസ്സ് കോള്‍ തന്നപ്പൊ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു കളഞ്ഞല്ലോ ..? എനിക്കു വിഷമായി.."

"എനിക്കും " ഇതു പറയുന്നതിനിടയില്‍ ജോബിയുടെ കൈ അറിയാതെ ഇടത്തേ കവിള്‍ തടവുന്നുണ്ടായിരുന്നു.

Monday, February 25, 2008

പെണ്ണുകാണല്‍

അത്ര കുട്ടിയല്ലാത്ത കാലത്ത്, അതായത് കൌമാരം അതിന്റെ കൊടിമരം നാട്ടി നില്‍ക്കുന്ന സമയത്ത് വേണ്ട പോലെ ഷൈന്‍ ചെയ്യാന്‍ പറ്റാതെ പോയതിനെ ഒരു ക്ഷീണം ജോസുകുട്ടിക്കെന്നുമുണ്ടായിരുന്നു. അപ്പന്റെ യെസ് ഡി ഓടിക്കാന്‍ പോയിട്ട് ഒന്നു തൊടാന്‍ പോലും കിട്ടിയിരുന്നില്ല.കൂട്ടുകാരൊക്കെ പുതിയ സൈക്കിളിലും ചിലര്‍ സ്കൂട്ടറിലും പെണ്‍പിള്ളേരുടെ മുന്നിലൂടെ ചെത്തുമ്പൊ ജോസുകുട്ടിയുടെ ആഗ്രഹങ്ങള്‍ മാത്രം പുഷ്പിക്കാതെ മൊട്ടുകളായി തന്നെ നിന്നു. കാലം കടന്നു. ജോസുകുട്ടി ഇപ്പൊ വിശാഖപട്ടണത്ത് ഒരു സൈറ്റ് സൂപ്പര്‍വൈസറായി ജോലി ചെയ്യുന്നു. എങ്കിലും സഫലീകരിക്കാനാകാത്ത ഈ ആഗ്രഹങ്ങള്‍ അവനു വേദനിക്കുന്ന സുഖം നല്‍കി. ഇത്തവണ നാട്ടില്‍ പോകുമ്പൊ ശരിക്കും ഒന്നു ഷൈന്‍ ചെയ്യണം എന്നു അവന്‍ തീരുമാനിച്ചു. അതിനു വേണ്ടി പുതിയ ഷര്‍ട്ട്, പാന്റ്സ്, ഷൂസ്, ബെല്‍റ്റ് എന്തിനു പുതിയ അണ്ടര്‍ വെയര്‍ വരെ അവന്‍ വാങ്ങി.തിരികെ നാട്ടിലേക്കുള്ള യാത്രക്കു ട്രെയിനില്‍ ഇരിക്കുന്ന സമയം മുഴുവന്‍ അവന്റെ മനസ്സില്, സ്നേഹിക്കാന്‍ ഒരാളുണ്ടായിരുന്നെങ്കില്‍ എന്ന മോഹമായിരുന്നു. നാട്ടിലെത്തിയിട്ടു വേണം നല്ല എതെങ്കിലും ഒരു പെണ്ണിനെ വളയ്ക്കാന്‍ .

നാട്ടിലെത്തിയ ജോസുകുട്ടി അതിനുള്ള ശ്രമം ഉടന്‍ തന്നെ തുടങ്ങി. വൈകിട്ടു ഏറ്റവും അടുത്തുള്ള കോളേജ് വിടുമ്പോ ജോസുകുട്ടി , താന്‍ വാങ്ങിയ പുതിയ ഷര്‍ട്ടൊക്കെ ഇട്ടു പെര്‍ഫ്യൂമൊക്കെ അടിച്ച് ജന്‍ക്ഷനില്‍ ചെന്നു നില്‍ക്കും . നല്ല ഗോതമ്പു മണി പൊലുള്ള പെണ്‍പിള്ളേരെ ജോസു കുട്ടി കാണുന്നുണ്ടെങ്കിലും അവരൊന്നും ജോസു കുട്ടിയെ ശ്രദ്ധിക്കുന്നില്ല, ഒരു കുട്ടി ഒഴിച്ച്.

അതെ, അവള്‍ , എല്ലാരും പോയതിനു ശേഷം തല കുനിച്ച് ചെറിയ നാണത്തോടെ എന്നും അതു വഴി പൊകുന്നവള്‍ . തന്നെ കണ്ടതിനു ശേഷം അവളില്‍ ഒരു പ്രത്യേക മാറ്റം ജോസുകുട്ടി ശ്രദ്ധിച്ചു തുടങ്ങി. വലവു കഴിയുന്നതു വരെ അവള്‍ ജോസുകുട്ടിയെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി നടക്കും . ഇതൊക്കെ കണ്ട് ആകെ സന്തോഷത്തിലായ് ജോസുകുട്ടി സകല പുണ്യാളന്‍മാര്‍ക്കും മെഴുകുതിരി നേര്‍ന്നു . കഴുതക്കാമം കരഞ്ഞു തീര്‍ക്കേണ്ടി വരുമല്ലോ കര്‍ത്താവേ എന്നാലോചിച്ച് വിഷമിച്ചിരിക്കുമ്പോഴാണു, ഇരിളം കാറ്റു പോലെ അവളുടെ വരവ്.

ദിവസങ്ങള്‍ കടന്നു പോയി. എന്നും അവള്‍ ജോസുകുട്ടിയെ തിരിഞ്ഞു നോക്കി പോകുന്നതല്ലാതെ അവളുടെ മനസിലിരിപ്പ് എന്താണെന്ന് ജോസുകുട്ടിക്ക് പിടി കിട്ടിയില്ല.ശെടാ, തിരിച്ച് പോകാനിനി അധിക നാളില്ല. ആകെ ചിന്താകുഴപ്പത്തിലായ ജോസുകുട്ടിയെ ഞെട്ടിച്ചു കൊണ്ട് അന്നു വൈകുന്നേരം അവള്‍ അടുത്ത് വന്നു. ഒരു കത്ത് അവന്റെ നേരെ നീട്ടി. പതിവു പോലെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി നടന്നു പോയി.
ഒടുവില്‍ തന്റെ കാത്തിരുപ്പ് ഫലം കണ്ടു. ജോസു കുട്ടി പ്രതീക്ഷ്ച്ച പോലെ തന്നെ അവള്‍ക്കവനെ ഇഷ്ടമാണു. എങ്കിലും കത്തില്‍ എന്താണവള്‍ എഴുതിയിരിക്കുന്നത് എന്നറിയാനായി അവന്റെ കാമുക ഹൃദയം തുടിച്ചു.
അതിന്റെ ഉള്ളടക്കം കണ്ട ജോസുകുട്ടിക്ക് സന്തോഷം അടക്കാനായില്ല.


"ഞാന്‍ ചെട്ടന്റെ കാര്യം എന്റെ വീട്ടില്‍ പറഞ്ഞു..ആ നില്‍പ്പും നോട്ടവും ചിരിയുമെല്ലാം ...വീട്ടില്‍ എല്ലാര്‍ക്കും ഒന്നു കാണണം ന്ന്...ഇതാ അഡ്രസ്സ് "

ഈതായിരുന്നു കത്തിന്റെ ഉള്ളടക്കം . നാളെ തന്നെ പോയിക്കളയാം എന്ന് തീരുമാനിക്കാന്‍ ജോസുകുട്ടിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

രാവിലെ എട്ടു മണി ആകുന്നതിനു മുന്നെ തന്നെ ജോസുകുട്ടി കത്തില്‍ പറഞ്ഞിരുന്ന അഡ്രസ്സ് തപ്പി പിടിച്ച് ക്രിത്യം ആ വീടിന്റെ മുന്നില്‍ ഹാജരായി. കോളിങ്ങ് ബെല്ലടിച്ചു. കതകു തുറന്നത് ഒരു അമ്മൂമ്മയായിരുന്നു. ജോസുകുട്ടിയെ കണ്ടതും “അയ്യൊ മോനായിരുന്നോ…കേറി വാ” എന്നും പറഞ്ഞ് അകത്തേക്ക് ക്ഷണിച്ചു. ജോസുകുട്ടി ഒന്നും മിണ്ടാതെ അമ്മൂമ്മയെ അനുഗമിച്ച് അകത്തേക്ക് കടന്നു. കണ്ണുകള്‍ അവള്‍ക്കായി പരതിയെങ്കിലും ജോസുട്ടി സ്വയം പറഞ്ഞു…”കണ്ട്റോള്‍ ജോസുട്ടി”

പതിയെ പെണ്‍കുട്ടിയും അമ്മയും എല്ലാരും പ്രത്യക്ഷരായി. ചായയും ചക്ക വറുത്തതും പ്രത്യക്ഷപ്പെടാന്‍ അധികസമയം വേണ്ടി വനില്ല. ഈത്രയൊക്കെ സംഭവിച്ചിട്ടും ആരും ഒരക്ഷരം മിണ്ടാതെ ജോസുട്ടിയെ തന്നെ നോക്കി നിന്നത് പുള്ളിക്ക് ആകെ ഒരു എരുപിരി ഉണ്ടാക്കി.

“മോളെന്നും പറയും …അപ്പഴെ വിചാരിച്ചത ഒന്നു കാണണം എന്ന് ..”
അമ്മൂഒമ്മ നിശബ്ദദക്ക് തടയിട്ടു.


“ഞാനും …എനിക്കിപ്പൊ നല്ലൊരു ജോലിയുന്ട് …ഒരു കുടുംബം പോറ്റാന്‍ പറ്റും എന്ന് അമ്മ പറയുന്നു … കല്ല്യാണത്തെ കുറിച്ച് ആലോചിക്കാന്‍ ഇപ്പഴ…ധൈ ..”

ജോസുട്ടി പറയുന്നതൊന്നും ശ്രധിക്കാതെ അമ്മൂമ്മ തുടര്‍ന്നു.

“മോനെ കാണുമ്പോഴെല്ലാം അവളുടെ അച്ചനെ ഒര്‍മ വരുമെന്ന് പറയാറുണ്ട്… പാവം മരിച്ചിട്ടിപ്പൊ മൂന്നു വര്‍ഷായി…”

പാതി കുടിച്ച ചായ ടേബിളില്‍ വച്ച് ജോസുട്ടി പതുക്കെ ചുമരിലെ മാലയിട്ട ഫോട്ടോയില്‍ നോക്കി.

Thursday, January 17, 2008

ക്രഷ് ഫൈണ്ടറും ചില മാന്യന്‍മാരും

"ക്രഷ് ഫൈന്‍ഡര്‍ "

ഇങ്ങനെ സബ്ജക്ടുള്ള ഒരു മെയില്‍ വന്നപ്പോ തന്നെ എന്റെ മനസ്സില്‍ ഓടി വന്നതു അവളുടെ പേരാണു. മെയില്‍ അയച്ചത് എന്റെ ലീഡാണു. എന്നാലൊന്ന് പൊരുത്തം നോക്കിക്കളയാം എന്നു വിചാരിച്ച് മെയില്‍ ഓപ്പണ്‍ ചെയ്തു. ആദ്യം എന്റെ പേരു കൊടുക്കണം . പിന്നെ, ഓപ്ഷന്‍ ഒന്നില്‍ അവളുടെ പേരു, ഓപ്ഷന്‍ രണ്ടും മൂന്നും ഉണ്ട്. അതു നമ്മുടെ സൌകര്യാര്‍ത്ഥം . ഞാന്‍ എന്റെ പേരും അവളൂടെ പേരും റ്റൈപ് ചെയ്ത് "കാല്‍കുലേറ്റ്" എന്ന ബട്ടണില്‍ ക്ളിക്ക് ചെയ്തു.

"നിന്നെ വലിപ്പിച്ചു..നീ റ്റൈപ് ചെയ്തതൊക്കെ നിനക്കീ മെയില്‍ അയച്ച കാലമാടനു മെയില്‍ കിട്ടിക്കാണും .പിന്നെ, നിനക്കാരെയെങ്കിലും വലിപ്പിക്കണമെന്നുന്ടെല്‍ , ദോണ്ടെ, താഴെ ഒരു സാധനം കണ്ടോ..? ലതില്‍ ക്ലിക്ക് ചെയ്.."

ഇതിന്റെ ഇംഗ്ലിഷ് പരിഭാഷയാണു ഞാന്‍ കണ്ടത്. എന്റെ നെന്‍ചിന്റെ ഇടതു ഭാഗത്തു നിന്നും ഒരു സാധനം നേരെ മുകളിലോട്ട് വന്ന് ...ന്റമ്മോ... പിന്നെ ആലോചിച്ചപ്പൊ ഒരാശ്വസം തോന്നി. കാരണം എന്റെ കാര്യങ്ങളെല്ലാം ലീഡിനറിയാം . ഈശ്വരാ ലവളുടെ പേരു തന്നെ എഴുതാന്‍ തോന്നിയതു ഭാഗ്യം . ഞാന്‍ ലീഡിനെ കണ്ടു. ഇതു 5-6 വര്‍ഷം മുന്നെ ഇറങ്ങിയതാണെന്നും മറന്നു പോയതുകൊണ്ടു പറ്റിയതാണെന്നും പറഞ്ഞു.

ലീഡ് പുകയ്ക്കാനായി പുറത്തോട്ടിറങ്ങി. അന്‍ചു മിനുട്ടാകുന്നതിനു മുന്നെ അടുത്ത സെക്ഷനിലെ സജിത്ത് ഓടി വന്നു.

"ടാ സാവന്‍ ചേട്ടന്‍ എവിടെ..?'

"ഇപൊ വരും ...എന്താടാ കാര്യം ..?"

"ടാ..എനിക്കൊരു മെയില്‍ വന്നു...ക്രഷ് ഫൈണ്ടര്‍ ..അതി..."

"ഹഹ..നിനക്കും വന്നോ...എനിക്കിപ്പൊ ഒരു പറ്റു പറ്റി കഴിഞ്ഞതേയുള്ളു...തലനാരിഴക്കാ രക്ഷപെട്ടേ.."

"ടാ..അതല്ലാ...ഞാന്‍ മൂന്നു ഓപ്‌ഷനും ഫില്‍ ചെയ്തു...പുള്ളിയെ കണ്ടിരുന്നെങ്കില്‍ ചുമ്മാ അയച്ചതാണെന്നു പറയാമായിരുന്നു..."

"നിന്റെ വൈഫിന്റെ പേരു നീ വച്ചോ.."

"വച്ചു..പക്ഷെ ലാസ്റ്റായി പോയി.."

"എങ്കിലൊരു കാര്യം ചെയ്..ആദ്യത്തെ പേരു നിന്റെ വൈഫിനെ വീട്ടില്‍ വിളിക്കുന്നതാണെന്നു രണ്ടാമത്തേത് ഓഫീസില്‍ വിളിക്കുന്നതാണെന്നും മൂന്നാമത്തേത്...ശെടാ..മൂന്നാമത്തേതിനെന്തു പറയും ..?"

"അതു നാട്ടുകാരു വിളിക്കുന്നതാണെന്നു പറഞ്ഞോളാം ... പുള്ളി ഇപ്പൊ എവിടെയുണ്ട്...?"

"ആ സ്മോക്കിംഗ് ഏരിയയില്‍ കാണും ..."

എന്റെ അട്ടഹാസച്ചിരിക്കു കാതോര്‍ക്കാതെ മൂട്ടിനു തീ പിടിച്ച പോലെ സജിത്തോടി.

അന്‍ചു മിനുട്ടു കഴിഞ്ഞില്ല. കുമറേട്ടന്‍ എന്റെ മുന്നില്‍ .

"ലീഡില്ലേ..? "

"പുറത്തു പോയി..."

"എന്താ ചേട്ടാ കാര്യം ...?"

"അല്ല..പുള്ളി ഒരു മെയില്‍ അയച്ചു. അതിന്റെ റിപ്ലൈ..?"

"ഹഹ...അതു ശരി...ചേട്ടന്‍ എത്ര ഓപ്‌ഷന്‍ ഫില്‍ ചെയ്തു..?"

"രണ്ട്"

"പുള്ളി പുറത്തുണ്ട്...ചെല്ല്....ചെല്ല്..."

പുള്ളിയും മൂട്ടില്‍ തീ പിടിച്ച പോലെ പോയി. എനിക്കു ചിരി പൊട്ടിയെങ്കിലും കണ്ണില്‍ കൊള്ളാനുള്ളത് എങ്ങും കൊള്ളാത്തതിന്റെ ആശ്വാസമായിരുന്ന് എനിക്ക്.

Tuesday, January 15, 2008

Friday, January 11, 2008

രഹസ്യം

മലയാളത്തിലെ വലരെ പ്രശസ്തമായ ഒരു സീരിയല്‍ . സംഗതി പ്രേത കഥയാണെങ്കിലും മുമ്പെങും ഇല്ലാത്ത വിധം ഒരു പോപുലാരിറ്റി ഇതിനു കിട്ടുന്നു. എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന പോപ് കോണ്‍ ഉണ്ണി ചേട്ടന്‍ ഓഫീസില്‍ നിന്നും വന്നാല്‍ പ്രകൃതിയുടെ വിളി പോലും മാനിക്കാതെ കാലുകള്‍ പെനച്ച് ഒരൊറ്റ നില്‍പ്പിനു കണ്ടു തീര്‍ത്തു കളയും . ഈ പോപുലാരിറ്റിയുടെ പിന്നിലെ ഗൂഡ സുഖം അതിലഭിനയിക്കുന്ന "ലവള്‍ " ജീന്സും ടി ഷര്‍ട്ടും മാറ്റി ചുരിദാറും ഷോളും ധരിക്കാന്‍ തുടങ്ങിയപ്പോഴാണു എനിക്കു മനസ്സിലായത്. പിന്നെ പിന്നെ ഉണ്ണി ചേട്ടന്‍ വന്നാലുടനെ പ്രകൃതിയുടെ വിളിക്കു കാതോര്‍ത്ത് തുടങ്ങി. ആകെ ഒരു ക്ഷീണം . അന്നു മുതലാണു ഞാനു ആ സീരിയല്‍ ശ്രദ്ധിച്ചു തുടങ്ങുന്നത് . പനിയടിച്ചതു കാരണം , വെറുതെ ജി ടോക്കില്‍ കേറി ഫ്രണ്ട്സിന്റെ വായിലിരിക്കുന്നതു കേള്‍ക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ..ടി വി കാണുന്നതിനേക്കാള്‍ നല്ലതാണല്ലോ..അല്ല...ടി വി കാണുന്നതു തന്നെയാ നല്ലത്.

അങ്ങനെ രഹസ്യം തുടങ്ങി.ലൊരുത്തി രാത്രി ഓടുന്നു, പാടുന്നു, പാറക്കുന്നു. ഓ, പ്രേത കഥയല്ലെ..ഇതൊക്കെ ഇല്ലാതെ എന്നാ പേടിക്കാനാ...

സ്ക്രീനില്‍ തെളിഞ്ഞ വെള്ള നൈറ്റിയോ മാക്സിയോ പോലുള്ള എന്തോ (അതോ കത്തനാരു കുളിക്കാന്‍ കേറിയപ്പൊ അടിച്ചു മാറ്റി വെള്ള മുക്കിയതോ) ധരിച്ചിരിക്കുന്ന പെണ്‍കുട്ടി ആണു പ്രേതം എന്നെനിക്കു മനസ്സിലായി. പ്രേതത്തെ സഹായിക്കാമെന്നു പ്രോമിസ് കൊടുത്ത ലവള്‍ അടുക്കളയിലേയ്ക്ക് കയറുന്നു. പിറകെ പ്രേതവും .

ലവളു ഒരു പാത്രത്തില്‍ കുറച്ചു കാരറ്റ് എടുത്തരിയുന്നു. ഒന്നും മിണ്ടാനും പറയാനും പറ്റാതെ വിഷമിച്ച പ്രേതി ഒരു പീസ് കാരറ്റ് എടുത്തു കടിക്കുന്നു.

"ന്റമ്മോ...' ഞാന്‍ ശരിക്കും പേടിച്ചു പോയി. (ഡയറക്ടറിന്റെ ഒരു സമാധാനത്തിനു)

നിര്‍ത്താതെ തെറി വിളിക്കണമെന്നു തോന്നിയെങ്കിലും മനസ്സെത്തുന്നിടത്തു ശരീരം എത്തുന്നില്ല, ഐ മീന്‍ , മനസ്സില്‍ പറയുന്ന തെറി നാവില്‍ വരുന്നില്ല.ഒരു കൊഴ കൊഴ...കണ്ണുകള്‍ മെല്ലെ അടഞ്ഞു. എങ്കിലും ടീ വിയിലെ സംസാരം കേള്‍ക്കാം .

പ്രേ : ഈ കാരറ്റ് എവിടത്തെയാടി...നല്ല രുയി...

ലവ : ചേച്ചിക്കിഷ്ടപെട്ടോ...? എങ്കില്‍ രണ്ടെണ്ണം കൂടി എടുത്തോ...പിന്നെ അപ്പുറത്തു ബാത് റൂമുണ്ട്.
പോയി ഒന്നു ഫ്രഷാവ്...

പ്രേ : ശരിയാ ഞാന്‍ നല്ല ടയേടാ....ഒന്നു ഫ്രഷാകട്ടെ...

പ്രേതി ബാത് റൂമിലേയ്ക്ക് പോയി 2 മിനിട്ട് കഴിഞ്ഞപ്പോല്‍ ബാത് റൂമില്‍ നിന്നൊരു വിളി

പ്രേ : എടിയേ...ഇതില്‍ ഹോട്ട് വാട്ടര്‍ കിട്ടില്ലേ....തണുത്ത വെള്ളത്തില്‍ കുളിച്ചാല്‍ എനിക്കു ജലദോഷം പിടിക്കും . ആ സാരില്ല...ഇന്നൊരീസമല്ലേ..."

വെള്ളം കോരി ഒഴിക്കുന്ന ശബ്ദം . കൂടെ ഒരു മൂളി പാട്ടും . "ഇഷ്ടമല്ലേ..ഇഷ്ടമല്ലേ..."

കുളി കഴിഞ്ഞു പ്രേതം വന്നു. വേഷമൊക്കെ അതു തന്നെ..പക്ഷെ ഒരു ടവ്വല്‍ തലയില്‍ കെട്ടിയിരുന്നു. അയ്യോ പാവം , വെള്ളം പിടിക്കാനായിരിക്കും .

ഇത്രയും ആയപ്പോഴേക്കും എന്റെ കണ്ട്റോളു പോയി. ഞാന്‍ ചിരിയോടു ചിരി. പെട്ടെന്നു കണ്ണു തുറന്നു നോക്കി . രഹസ്യം തീര്‍ന്നു. അന്നാണു ഞാന്‍ ആദ്യമായി സ്വപ്നത്തില്‍ ചിരിച്ചതെന്ന് എനിക്കു തോന്നുന്നു.

Tuesday, January 01, 2008

അംബ്രോസിയന്‍ പ്രണയം

മുപ്പതിനായിരം രൂപ മുടക്കി ടാന്‍ടത്ത് ഒരു കമ്പ്യൂട്ടര്‍ കോഴ്സിനു ചേര്‍ന്നത് നാളെ ആര്‍ക്കും വേണ്ടാത്ത ഒരു കമ്പ്യൂട്ടര്‍ വിദഗ്ധനാകാം എന്നു മോഹിച്ചല്ല,ഒരു പണിയുമില്ലാതെ വീട്ടില്‍ കുത്തി ഇരിക്കുമ്പൊ തോന്നുന്ന ഒരിത്..യേത്..? കുത്തിക്കഴപ്പ്, അതൊന്നുകൊണ്ടുമാത്രമായിരുന്നു. അല്ലെങ്കില്‍ 14 പെണ്കുട്ടികളും ആണ്‍ പിറന്നോനായി ഒരു സാറും മാത്രമുല്ല ക്ളാസ്സില്‍ ഞാന്‍ ചെന്നു കേറോ..?

പൊതുവെ പെണ്‍പിള്ളേരോട് മിണ്ടാനും മറ്റും ബുധിമുട്ടായിരുന്ന എനിക്ക് ഇതൊരു ശെരിക്കും ബുദ്ധിമുട്ടായി. അങ്ങനെ തട്ടാതെയും മുട്ടാതെയും കോഴ്സ് കഴിയാറായി. എക്സാം പ്രിപറേഷന്‍ ക്ളാസ്സ് തുടങ്ങി. അന്നാണു ഞാന്‍ ആദ്യമായി ആ കുട്ടിയെ ശ്രദ്ധിക്കുന്നത്. നാന്‍സി, പക്ഷെ എന്റെ ബാച്ചിനു തൊട്ടു മുന്പുള്ള ബാച്ചിലാണു ആ കുട്ടി പടിക്കുന്നത്. ഇവളെന്താ ക്ളാസ്സ് കഴിഞ്ഞിട്ടും പോകാതെ ഇരിക്കുന്നത്.

ഞാന്‍ ക്ളാസ്സിലേയ്ക്ക് കയറി. എന്നെ കണ്ടതും ആ കുട്ടിയുടെ മുഖം സൂര്യന്‍ ഉദിച്ചതു പോലെ. എന്റെ മുഖത്ത് അറ്റ് ലീസ്റ്റ് ഒരു റ്റോര്‍ച്ചെങ്കിലും ഫിറ്റ് ചെയ്ത് ഞാന്‍ പതുക്കെ എന്റെ സീറ്റില്‍ ഇരുന്നു.

"വിപിന്‍ , ഇന്നെന്റെ വക ഒരു റ്റ്രീറ്റുണ്ട്...?അതിനു വിപിനെ ക്ഷണിക്കാനാ ഞാന്‍ ഇരുന്നെ..."

തള്ളേ, എനിക്കു വയ്യ."എന്തിന്റെ ചിലവാ...?" ഞാന്‍ ചോദിച്ചു.

"കോര്‍ എക്സാമിനു ഞാനാ ഫസ്റ്റ്..."

"ആഹാ..കൊള്ളാം .."

"ക്ളാസ്സ് കഴിഞ്നു വിപിന്‍ അമ്ബ്രൊസിയയില്‍ വരോ...?"

"വെറെ ആരും ഇല്ലെ...?""ഒണ്ടൊണ്ട്...അവര്‍ അവിടെ വന്നോളും ...വിപിന്‍ വരില്ലേ...?"

"എല്ലാരും ഉണ്ടെങ്കില്‍ എനിക്കു വരാന്‍ എന്താ ബുദ്ധിമുട്ട്.. ഞാന്‍ അവിടെ എത്തിക്കൊള്ളാം ..."

എന്നെ നോക്കി ഒന്നു മന്ദഹസിച്ച്, മുഖം കുനിച്ച് അവള്‍ ക്ളാസ്സിനു വെളിയിലേയ്ക്ക് പോയി. ഹൊ, അവളെ നോക്കി വളിച്ച ചിരി , ചിരിച്ച് ചിരിച്ച് എന്റെ വായും കവിളുമൊക്കെ കഴച്ചു.ക്ളാസ്സ് കഴിഞ്ഞു ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ അവള്‍ അടുത്ത റൂമില്‍ ഇരിക്കുന്നു. ഞാന്‍ മെല്ലെ വാതില്‍ തുറന്നു.

"എന്താ ട്രീറ്റ് എന്നു പറഞ്ഞിട്ടു പോയില്ലെ..അതോ റിസല്ട്ടില്‍ എന്തെങ്കിലും തിരിമറിയും മറ്റും നടന്നോ...?'"യ്യോ അതല്ല...ഫസ്റ്റ് എനിക്കു തന്നെ...ഇവിടെ ഇപ്പൊ വിപിനെ കാത്തിരുന്നതാ...ഒറ്റക്കായതു കൊണ്ട് ചിലപ്പൊ മടിച്ചാലോ എന്നു കരുതി.."

"അതിനു ഞാന്‍ ബൈക്കില്‍ അല്ലെ..?" അവളെങ്ങാനും ഇനി ബൈകില്‍ കേറുമോ എന്നോര്‍ത്ത് ഞാന്‍ പറഞ്ഞു.

"ഹഹ..അതിനെന്താ..ഞാനും വരാം ...ഓട്ടോയില്...വിപിന്‍ മുന്നെ ബൈക്കില്‍ പൊയ്ക്കൊള്ളു.."

എന്റെ ശ്വാസം നേരേ വീണു. ബൈക്കില്‍ അമ്ബ്രോസിയയിലേയ്ക്ക് പോകുമ്പോ വെറുതെ, ചുമ്മ മനസ്സു പറഞ്ഞു "പോയ ബുദ്ധി ഇനി ആന പിടിച്ചാലും തിരിച്ചു കിട്ടില്ല മോനേ.." എനിക്കൊന്നും മനസ്സിലായില്ല.

ഞാന്‍ അംബ്രോസിയയില്‍ എത്തി. ഉച്ച സമയം . ബൈക്കു ഒരു സൈഡില്‍ വച്ചു ഞാന്‍ പതുക്കെ അംബ്രോസിയയുടെ മുന്നില്‍ നിന്നു. അരമണിക്കൂറു കഴിഞ്ഞിട്ടും ലവളെയോ ലവളുടെ കൂട്ടുകാരികളെയൊ ഞാന്‍ കണ്ടില്ല. ഇനി ലവളു വലിപ്പിച്ചതാണോ..? അതോ ലവള്‍ക്കു വല്ലതും പറ്റിയോ..? എത്ര പേരുന്ടായിരുന്നു..? എപ്പോഴായിരുന്നു..? എന്നിട്ടിതുവരെ എന്തുകൊണ്ട് പോലീസിനെ അറിയിച്ചില്ല..? തുടങ്ങി അനവധി ചോദ്യങ്ങല്‍ എന്റെ മനസ്സില്‍ തിരയിളകുന്നതിനിടയില്‍ പെട്ടെന്നു കാതില്‍ തേന്‍ മഴയായ് ഒരു ഓട്ടോയുടെ ഒടുക്കത്തെ ശബ്ദം .ഹൊ അവളെത്തി.

"വിപിന്‍ ഒത്തിരി വയിറ്റ് ചെയ്തു ഇല്ലെ..?" "ഏയ് ഞാനും ഇപ്പൊ വന്നതേയുള്ളു.." വിയര്‍പ്പു തുടച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.

"ഫ്രണ്ട്സൊക്കെ പറ്റിച്ചു എന്നു തൊന്നുന്നു. നമുക്കേതായാലും അകത്തുകയറി എന്തെങ്കിലും കഴിക്കാം ."

ഈശ്വര വല്ല പരിചയക്കാരും കണ്ടാലും പോയി എന്റെ മാനം . ഒ പിന്നെ മാനം ..? നിനക്ക്..?പോട പോടാ..എന്നു മനസ്സു പറഞ്ഞു.ഞാന്‍ മിണ്ടാതെ അവളൂടെ പിന്നിലായി ഉള്ളില്‍ കയറി. ഒരൊഴിഞ്ഞ മൂലയില്‍ അവള്‍ സ്ഥലം കണ്ടെത്തി. ഞങ്ങള്‍ വന്നതും വെയിറ്റര്‍ ഓടി വന്നു. അവളേതാണ്ട് വായില്‍ കൊള്ളാത്ത കുറെ സാധനങ്ങളുടെ പേരു പറഞ്ഞു. ഇങ്ങനെയും സാധനങ്ങള്‍ ഉണ്ടെന്ന് ഞാന്‍ അപ്പോഴാ അറിയുന്നതു തന്നെ. മിണ്ടാതെ അവള്‍ അതൊക്കെ കഴിക്കുന്നത് ഒളികണ്ണിട്ടു നോക്കി ഞാനും അതുപോലെ കഴിക്കാന്‍ ശ്രമിച്ചു.ബില്ലു വന്നപ്പൊ കണ്ണു തള്ളിപ്പോയ്യി. നാനൂറു രൂപാ. "ഞാന്‍ കൊടുക്കാം .." ഒരു ഗെറ്റപ്പിനു പോക്കറ്റില്‍ കയ്യിട്ടൊന്നു കറക്കി. മൂന്നു തവണ കറക്കിയിട്ടും ലവളൊന്നും മിണ്ടാതിരുന്നപ്പൊ ഞാന്‍ വിചാരിച്ചു, ഈശ്വര ഇനി എന്നോടു കൊടുക്കാന്‍ പറയോ..? പെട്രോളടിക്കാന്‍ അച്ചന്റേന്ന് കാശു വാങ്ങിയ പാടെനിക്കറിയാം . പക്ഷെ എന്റെ ആശങ്കയെ വേണ്ടാത്ത സ്ഥാനത്താക്കി അവള്‍ മൊഴിഞ്ഞു.

"എന്റെ ട്രീറ്റല്ലെ വിപിന്‍ , അപ്പൊ ഞാന്‍ കൊടുത്തോളാം ..."

"ഓ കെ ഓ കെ..." എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ , ഇനീം എക്സാം വരും ..ഫസ്റ്റും കിട്ടും ..എന്നെ മറക്കോ..?"

ട്രീറ്റിന്റെ കാര്യമാണു ഞാന്‍ ഉദ്ധേശിച്ചതെങ്കിലും പെട്ടെന്ന് അവളുടെ കണ്ണുകളില്‍ ഒരു വിഷാദം മിന്നി മറഞ്ഞ പോലെ എനിക്കു തോന്നി. ഞാന്‍ അതു കാര്യമാക്കിയില്ല.

"വിപിനെ നമുക്കു കുറച്ചു നടന്നാളോ...?" ഈ നട്ടുച്ചക്കോ..? ഇവള്‍ക്കെന്താ വട്ടാണൊ..?

"നമുക്കു ചില്‍ഡ്രണ്‍സ് പാര്‍ക്കില്‍ പോയി നടക്കാം . "

ഈശ്വരാ എവിടെയായാലും ഇവള്‍ക്ക് നടന്നെ പറ്റോള്ളോ..?ഞാന്‍ ബൈക്കില്‍ പാര്‍ക്കിലേക്ക് പോയി. അവിടെ ചെന്ന് അന്ചു മിനുട്ട് വെയിറ്റ് ചെയ്തപ്പൊ അവള്‍ ഓട്ടോയില്‍ വന്നിറങ്ങി. ഒരുമിച്ചു നടന്നു തുടങ്ങിയപ്പൊ അവള്, അവളുടെ വീട്ടുകാരെ കുറിച്ച് പറഞ്ഞു തുടങ്ങി. അവളുടെ വീടു എറണാകുളത്ത് ഏതിന്റെയോ ഇടയിലാണു. അവളുടെ അച്ചന്‍ അവളുടെ കുഞ്ഞിലേ വീടു വിട്ടു പോയി. വേറൊരു സ്ത്രീയുമായി താമസിക്കുന്നു. പിന്നെ മാമന്‍മാരുടെ കൂടെ നിന്നാണു അവള്‍ പടിച്ചതും വളര്‍ന്നതും . അവളൂടെ അമ്മയും അവരോടൊപ്പം ഇപ്പൊ എറണാകുളത്താണു. ഇത്രയും പറയുന്നതിനിടക്ക്ക് അവളുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. എനിക്കു മനസ്സില്‍ വിഷമം തോന്നി. ഞാന്‍ എത്ര ഭാഗ്യവാന്‍ എന്തു ചിന്തിച്ചു.

"ഒരാളുടെ വിഷമം ഒരു രീതിയില്‍ ..വെറെ ഒരാളുടേത് വേറൊരു രീതിയില്‍ .." എന്നൊക്കെ ചില ഡയലോഗുകള്‍ പറഞ്ഞു നോക്കി.

"എനിക്കു ബംഗ്ളൂരില്‍ നിന്നൊരു ജോബ് കോള്‍ വന്നതാ...പക്ഷെ ഇനി പോകുന്നില്ല.."അവള്‍ ഇനി പോകുന്നില്ല എന്നു പറഞ്ഞതിന്റെ അര്‍ത്ഥം എനിക്കു മനസിലായില്ല.

പെട്ടെന്ന് എനിക്കൊരു ഐഡിയ തോന്നി. പാര്‍ക്കിലെ സ്നേക്ക് ഹൌസില്‍ ഒരു പുതിയ രാജ വെമ്പാല വന്നിട്ടുന്ട്. ഇവളേം വിളിച്ചു കൊണ്ടൊന്നു കാണാന്‍ പോയാല്‍ ചിലപ്പൊ ഇവളുടെ മന്സ്സു മാറും .എന്റെ ആശയം അവള്‍ക്കും ഇഷ്ടായി എന്നു തോന്നുന്നു. ഞങ്ങള്‍ സ്നേക്ക് പാര്‍ക്കിലേയ്ക്ക് നടന്നു. ഓരോ കൂടുകളായി നോക്കി നോക്കി നടന്ന ഞാന്‍ പെട്ടെന്ന് സ്തബ്ദ്ധനായി.നോക്കുമ്പോ ഒരു കൂട്ടില്‍ രണ്ടു മൂര്‍ഖന്‍ പാമ്പുകള്‍ തമ്മില്‍ ഡിങ്കോള്‍ഫി . പെട്ടെന്നു ചിരി വന്നെങ്കിലും ഞാന്‍ അടക്കി.ഈശ്വരാ ഇതു ലവളു കണ്ടാ ഞാന്‍ മനപ്പൂര്‍വം ഇതിനകത്തു വിളിച്ചു കേറ്റിയതാണെന്നു വിചാരിക്കും .പറഞ്ഞു തീരും മുന്നെ അവളും ആ കൂടിനു മുന്നില്‍ എത്തി.

"ഇതെന്താ വിപിന്‍ , രണ്ടു പാമ്പുകളും കൂടി കടി കൂടുന്നൊ..?"

"അതെ.." അവള്‍ക്കു മനസ്സിലായോ ഇല്ലേ എന്നൊന്നൊന്നും ആലോചിക്കാതെ ഞാന്‍ പറഞ്ഞു.

"അയ്യേ..അല്ല...അ" പെട്ടെന്നവള്‍ നിശബ്ദയായി.

"നമുക്കു പോകാം .."ഞാന്‍ പറഞ്ഞു.

ഞങ്ങള്‍ പുറത്തിറങ്ങി.പാര്‍ക്കിനു ഒരു ചുറ്റും കൂടി നറ്റക്കുന്നതിനിടയില്‍ അവള്‍ എന്നെ ക്കുറിച്ചും എന്റെ വീട്ടുകാരെക്കുറിച്ചുമൊക്കെ ചോദിച്ചു. അവളുടെ ഓരോ ചോദ്യം കേട്ടപ്പൊ എന്നെ കുറിച്ച് എനിക്കറിയാവുന്നതിനേക്കാള്‍ കൂടുതല്‍ എന്റെ ഫ്രണ്സു വഴി അവള്‍ക്കറിയാം എന്നെനിക്കു തോന്നി.എനിക്കവളൊടു ചെറിയ ആരാധന തോന്നിത്തുടങ്ങി.

സമയന്‍ അന്‍ചായി. അവള്‍ക്കു പോകാന്‍ സമയമായി.

"ഇനി എപ്പഴാ കാണുന്നെ..?'

"എപ്പോള്‍ വേണേലും ..എപ്പോഴും കാണണ്ടല്ലോ..ല്ലേ..?"

അവളുടെ ചൊദ്യത്തിനു മറുപടിയായ് ഞാന്‍ പറഞ്ഞു.അവള്‍ പെട്ടെന്നു നിന്നു. ഒരു നിമിഷം എന്തോ ആലൊചിച്ചു. എന്നിട്ടു പറഞ്ഞു.

"എന്നെ രാത്രി ഒന്നു വിളിക്കാമോ..?"പഷ്ട്ട്, എന്റെ അവസ്ഥ എനിക്കേ അറിയു.

"ഡോ..ഞാന്‍ ചാര്‍ജ് ചെയ്തില്ല...ബാലന്‍സ് ഇല്ലാതെ എങ്ങനാ വിളിക്കാ..?"

അവള്‍ നമ്പര്‍ തന്നു. അതു വാങ്ങി ഞാന്‍ തിരിഞ്ഞു നടന്നു. അവളും .കുറച്ചു ദൂരം നടന്നപ്പൊ വെറുതെ ഒന്ന് തിരിഞ്ഞു നോക്കാന്‍ തോന്നി. ഞാന്‍ നോക്കുമ്പൊ അവളും തിരിഞ്ഞെന്നെ നോക്കി നില്‍ക്കുന്നു. ആ കാഴ്‌ച ഒരു തണുത്ത വെള്ളത്തിന്‍ തുള്ളി മുഖത്തു വീണ പ്രതീതി എന്നിലുണ്ടാക്കി. അതെ, ശെരിക്കും ഒരു ചെറിയ ചാറ്റല്‍ മഴ തുറ്റങ്ങിരുന്നു. പെട്ടെന്നു മഴ കനത്തു. പെരു മഴ തുടങ്ങി. തുള്ളിക്കൊരു കുടം കണക്കെ വെള്ലം എന്റെ മുഖത്തു വീണു.

"എഴിയെടാ...കാളേ...മണി പത്തായി..."

ചാടിയെണീറ്റു നോക്കിയ ഞാന്‍ കണ്ടത്, അമ്മയും അമ്മയുടെ കയ്യില്‍ ഒരു മഗ്ഗു വെള്ളവും.