തങ്കമണി ഒറ്റയ്കായിരുന്നു താമസം .സഹായിയായി ഒരു തമിഴത്തി പെണ്ണു മാത്രം . മക്കള്‍ മാസാമാസം അയച്ചു കൊടുക്കുന്നതുകൊണ്ട് സുഭിക്ഷമായി കഴിയുന്നു. തിന്നു തിന്നു തങ്കമണിയങ്ങു കൊഴുത്തു. അങ്ങനെ ഒരു ദിവസം , തങ്കമണിയുടെ വീട്ടില്‍ കള്ളന് കയറി. എന്തോ ശബ്ദം കേട്ടുണര്‍ന്ന തങ്കമണി കണ്ടത് തന്റെ അലമാര പരതുന്ന കള്ളനെയാണു. തങ്കമണി ആരാ മോള് . പിന്നില്‍ കൂടി കള്ളനെ തല്ലി താഴെയിട്ടു കള്ളന്റെ മുകളില്‍ കയറിയിരുന്നു തമിഴത്തി പെണ്നിനെ വിളിക്കാന്‍ തുടങ്ങി. പത്തഞൂറു കിലോ കേറിയിരുന്നതുകൊണ്ടു ശ്വാസം വിടാന്‍ പോലും പറ്റാതെ കള്ളന് കിടന്നു ഞരങ്ങി. ഇതിനിടയില്‍ തമിഴത്തി പെണ്ണും ഓടിയെത്തി.
"നോക്കി നില്‍ക്കാതെ പോയി പോലീസിനെ വിളിക്കെടീ "
തങ്കമണി അലറി. തമിഴത്തി പെണ്ണു ഓടി. പെട്ടെന്നു തിരിച്ചു വന്നു.
"അമ്മച്ചീ എന്റെ ചെരുപ്പു കാണുന്നില്ല "
ഉടനെ ശ്വാസം പോലും വിടാന്‍ പറ്റാതിരുന്ന കള്ളന് പറഞ്ഞു, "ഇന്നാ..എന്റെ ചെരുപ്പിട്ടോ...ഒന്നു ഓടിപ്പോയി വിളിച്ചോണ്ടുവാ...എന്റമ്മേ..."
Subscribe to:
Post Comments (Atom)
8 comments:
This post is being listed please categorize this post
www.keralainside.net
പകിടന്‍..
നന്നായി രസിച്ചു:) പോരട്ടേ ഇത്തരം നര്‍മ്മം പുരട്ടിയ കുട്ടിക്കഥകള്‍ ഇനീം ഇനീം.
ഞാനൊരു തേങ്ങാ അടിക്കുന്നുണ്ട് ഇവിടെ
.........((((ഠേ)))).........
സൂപ്പര്‍ മാഷേ,രസിപ്പിച്ചു
കള്ളനാണെലും ഓൻ മനുഷ്യ പറ്റുള്ളവനാ
ഉടനെ ശ്വാസം പോലും വിടാന്‍ പറ്റാതിരുന്ന കള്ളന് പറഞ്ഞു, "ഇന്നാ..എന്റെ ചെരുപ്പിട്ടോ...ഒന്നു ഓടിപ്പോയി വിളിച്ചോണ്ടുവാ...എന്റമ്മേ..."
ഹ ഹ ഹ. അതു കലക്കി
ഹഹ..
നല്ല രസമുള്ള കഥ.. പാവം കള്ളന്..!
ഇനിയും പോരട്ടെ ഇത്തരം കഥകള്‍
മനുഷ്യനെ ഇങ്ങനെ ചിരിപ്പിക്കരുത്.
കൊള്ളാം.നല്ല പോസ്റ്റ്.
ഹഹഹഹഹഹ!!
എന്റമ്മേ! ചിറിച്ചിറിച്ച് ശ്വാസം കിട്ടാണ്ടായി. ഇനീം വരട്ടേ ഇതുപോലത്തെ.. :)
Post a Comment