Tuesday, June 17, 2008

പാപ്പിസം (1)

പാപ്പി, അനീതിയും അക്രമവും എവിടെ കണ്ടാലും എതിര്‍ത്തു കളയും . അങ്ങനെ നാട്ടിലെ പൊന്നോമനയായി മാറി. ഗാന്ധി ജി ചെയ്തിരുന്നതു ഗാന്ധിസമായതു പോലെ പാപ്പി ചെയ്യുന്നതെല്ലാം പാപ്പിസമായി മാറി.

"അണ്ണാ...നമ്മടെ ഷില്‍പാ ഷെട്ടിയെ ഒരു വയസ്സന്‍ കെളവന്‍ സ്റ്റേജില്‍ വച്ചുമ്മ വച്ചെന്ന്..." പാപ്പിയുടെ ശിങ്കിടി പരമു.

"ഹാ..ഞാന്‍ ചെയ്യാന്‍ വച്ചിരുന്നത് കെളവന്‍ ചെയ്തു.." പാപ്പി.

"അതല്ലണ്ണാ...കെളവന്‍ ഇവിടുത്തെയല്ല...ഇങ്ങ്‌ളിഷ് പടത്തിലൊക്കെ അഭിനയിക്കുന്ന ഒരു കെളവനാ.."
പാപ്പിയുടെ ചോര തിളച്ചു.

"വാടാ പരമൂ....അങ്ങേരെ ഒരു പാഠം പഠിപ്പിച്ചിട്ടെ പാപ്പി അടങ്ങു.."

രണ്ടു പേരും ഗ്രേ താമസിക്കുന്ന ഹോട്ടല്‍ മുറിയുടെ വാതില്‍ക്കല്‍ .
കോളിങ്ങ് ബെല്ലടിച്ചു. കതകു തുറന്നു.

"ഹു ആര്‍ യു..?" ഗ്രേ.

"പാപ്പി..ഇത് പരമു....ചേട്ടന്റെ വലിയ ആരാധകരാ..ഇന്നത്തെ ഫ്ളൈറ്റില്‍ പോകുന്നെന്നറിഞ്ഞു ഒന്നു കാണാന്‍ വന്നതാ..."

"വാട്ട് ...ഐ കാണ്ട് അണ്ടര്‍സ്റ്റാന്റ് യു ആര്‍ സേയിങ്ങ്..?"

"ഓഹോ...ഭാഷ അറിഞ്ഞൂടേലും നമ്മടെ പെണ്‍പിള്ളേരെ ഉമ്മ കൊടുക്കാന്‍ അറിയാമല്ലേടാ പരട്ട കെളവാ.." പരമു.

"സാര്‍ ...വി...ഫാന്‍സ്...യു....പ്രസന്റ്...പ്രസന്റ്....ഓപ്പണ്‍ ...അമേരിക്ക..." കൊണ്ടു വന്ന വലിയൊരു ചാക്കുകെട്ട് ഗ്രേയ്ക്ക് കൊടുത്തു കൊണ്ട് പാപ്പി.

വന്നതു തന്റെ ഫാന്‍സാണെന്നും തന്ന സമ്മാനം അമേരിക്കയില്‍ എത്തിയിട്ടേ തുറക്കാവു എന്നും ഗ്രേയ്ക്ക് മനസ്സിലായി.

"താങ്ക്സ്". ഗ്രേ.

********************
അമേരിക്കയിലെത്തിയ ഗ്രേ ചാക്ക് കെട്ടഴിക്കുന്നു. അതിനകത്ത് നിന്നും ഒരു മനുഷ്യന്‍ പുറത്തേയ്ക്ക് ചാടിയതു കണ്ട ഗ്രേ.

"ഹു ദ ഹെല്‍ ആര്‍ യു..??"

"ഹൈ...ഐ ആം ഹാഷ്‌മി...ഇമ്രാന്‍ ഹാഷ്‌മി.."

********************

ഈ സമയം പാപ്പി കവലയിലിരുന്ന് വില്‍സ് വലിച്ചു പുക വട്ടമിട്ടു കളിക്കുകയായിരുന്നു.

6 comments:

പകിടന്‍ said...

പാപ്പിസം ഇവിടെ തുടങ്ങുന്നു. അനുഗ്രഹിച്ചാലും .

Joker said...

കൊള്ളാം... ഒളിയമ്പുകള്‍ അല്ലേ..പോരട്ടേ...

കുഞ്ഞന്‍ said...

ഈ ഇമ്രാന്‍ ഹാഷ്മി ആരാണ് മാഷെ..? അതറിഞ്ഞാലെ ആട്ടം കണ്ടിട്ടു കാര്യമുള്ളൂ.

പാപ്പിസം തുടരട്ടെ..

ദിലീപ് വിശ്വനാഥ് said...

ഹഹഹ.. അതു കലക്കി...
ഇമ്രാന്‍ ഹഷ്മിയെ തന്നെ വേണം അതിന്.

പകിടന്‍ said...

ഹാഷ്‌മി ആരാന്നോ..?? മല്ലികയോട് ചോദിച്ചു നോക്ക്...ഹഹ

അപരിചിത said...

hw come PAPPI got hold of this emraan hashmi..???
emraan hashmi compared to gary onnum alla...
entayalum emraan hashmiyae chakkil ketti EXPORT cheythathu seriyayilla....case kodukkum...!
:P