Saturday, July 07, 2007

ടാഗിങ്ങ്

"എടാ എനിക്കൊരു ഇ മെയില്‍ ഐ ഡി ഉണ്ടാക്കിത്തരോ..? സമയം പോവുന്നില്ല...ചാറ്റെങ്കിലും ചെയ്യാല്ലൊ...? നിനക്കു പറ്റോ..?"

ഇതു പറയുമ്പോ വിട്ടില്‍ ഷാജി എന്ന് ഒഫീഷ്യലായും വിട്ടാജി എന്നു വീട്ടിലും വിളിക്കുന്ന മൂലത്തിങ്കര ഷാജിയുടെ മനസ്സിലുണ്ടായിരുന്ന വികാരം എന്തായിരുന്നു എന്ന് മനസ്സിലാകും മുന്നെ അവന്‍ വീണ്ടും പറഞ്ഞു.

"ടാ ആ മോഹനും മഹിയുമൊക്കെ നല്ല ചരക്കു പെമ്പിള്ളേരുമായി ചാറ്റ് ചെയ്യുമ്പോ അവന്‍മാരെക്കാളും മൂത്ത ഞാന്‍ എങ്ങനെ സഹിക്കും ..? അതുകൊണ്ട് നീ ഇന്നു തന്നെ ഒരു ഐ ഡി ഉണ്ടാക്കിത്തന്ന് എന്നെ ചാറ്റിങ്ങൊക്കെ ഒന്ന് പടിപ്പിക്കണം ..."

അവന്‍ പറഞ്ഞതു ന്യായമായ ആവശ്യം . ഇതു ഞാന്‍ ഉണ്ടാക്കിക്കൊടുത്തില്ലെങ്കില്‍ , അവന്‍ വീട്ടീന്ന് വെളിയിലിറങ്ങാതിക്കാന്‍ വേണ്ടി പ്രായമായ പെമ്പിള്ളേരുടെ തന്തമാര്‍ ഉണ്ടാക്കികൊടുക്കും .

"ശരി..ഉണ്ടാക്കിത്തരാം .."

അങ്ങനെ അവനും ഉണ്ടായി സ്വന്തം പേരില്‍ 1 ജി ബി സ്ഥലവും അതിനൊരു അഡ്രസ്സുമൊക്കെ.

"മൂലത്തിങ്കരഷാജി@ഹോട്ട്‌മെയില്‍ .കോം "

ആഹാ..അതി മനോഹരമായിരിക്കുന്നു. ഈ ഐ ഡി കണ്ടാല്‍ ഒരുമാതിരി പെട്ട പെമ്പിള്ളേരൊക്കെ വീഴും . ഞാന്‍ അവനോട് പറഞ്ഞു. വീട്ടുപേരില്ലാതെ ഒരു കളിക്കും ഇല്ല എന്നവന്‍ വാശി പിടിച്ചതിന്റെ ഫലമാണു ആ ഐ ഡി.

ദിവസങ്ങളങ്ങനെ ഇഴഞ്ഞും വലിഞ്ഞുമൊക്കെ നീങ്ങി.പെട്ടെന്നൊരു ദിവസം രാവിലെ, ഓഫീസിലെ സെക്യൂരിറ്റി ഗ്ഗേറ്റില്‍ വച്ച് വിട്ടിലോടി വന്നു.

“എന്തുണ്ട്റ വിട്ടിലേ വിഷേഷങ്ങള്…മൂലത്തിങ്കരയൈല്‍ എല്ലാര്‍ക്കും സുഗാണോ..?”

ഞങ്ങള്‍ പതിവു കളിയാക്കല്‍ തുടങ്ങി.

ആവ്ന്റെ വായില്‍ നിന്നും ചൂടോടെ “അതു” കിട്ടിയപ്പൊ ഞാനുള്‍പ്പടെയുള്ളവരുടെ കഴപ്പു തീര്‍ന്നു. അവിടെ സന്തോഷവും സമാധാനവും അലയടിച്ചു.

“ടാ നിനക്കു ചാറ്റിങ്ങൊക്കെ നടക്കുന്നുണ്ടല്ലൊ ല്ലെ…?”

“കോപ്പാ….നിന്നെ കാണണമെന്നു വിചാരിച്ചിരിക്കുവാരുന്നു…മൂലത്തിങ്കര ഷാജി എന്നു പറഞ്ഞാലേ ആളുകളോടുന്നു…ഡെയ് പിന്നെ, ഇന്നലെ എനിക്കൊരു മെയില്‍ വന്നു…ഞാന്‍ എന്നും മെയില്‍ ചെക്ക് ചെയ്യും ..(അഭിമാനത്തോടെ)അങ്ങനെ കണ്ടതാ..പക്ഷെ എനിക്കൊന്നും മനസ്സിലായില്ല…മനോജ് ഹാസ് റ്റാഗ്‌ട് യു എന്നൊക്കെ പറഞ്ഞാ…എന്താടാ ഈ റ്റാഗ് എന്നു പറഞ്ഞാ…ഞാന്‍ മനോജിനോട് ചോദിക്കാമെന്ന് വിചാരിച്ചതാ…അപ്പഴ നിങ്ങളെ കണ്ടത്…പറയടെ..”

ഞങ്ങള്‍ പരസ്‌പരം മുഖത്തോട് മുഖം നോക്കി. ഈനി എന്താ ചെയ്യേണ്ടതെന്ന് ഞങ്ങളോടാരും പറഞ്ഞു തരേണ്ടതില്ലല്ലൊ.ഞങ്ങള്‍ പരസ്‌പരം നോക്കുന്നത് കണ്ട് ലവന്‍ സഹികെട്ട് ചോദിച്ചു.

“ടെയ് എന്തുവാടെയ്…നീയൊക്കെ എന്താ ആലോചിക്കുന്നെ..”

ഞങ്ങളുടെ കൂട്ടത്തിലെ രാജേഷാണു തിരി കൊളുത്തിയത്.

“ടാ അതു നമ്മുടെ മനോജ് തന്നെയാണൊ..?”

“അതേടാ അവന്‍ തലേ ദിവസം എന്റെ ഐ ഡി വാങ്ങിയിരുന്നു..” എന്ന് വിട്ടില്‍ .

രാജേഷ് ഞങ്ങളെ എല്ലാ പേരെയും ഒന്നു നോക്കി, എന്നിട്ടു ചോദിച്ചു.

“ടാ അവന്‍ അങ്ങനത്തെ റ്റൈപ് ആണൊ…വിട്ടിലിനെ ടാഗ് ചെയ്യുകാ എന്നൊക്കെ പറഞ്ഞാല്‍ …അവനെല്ലാത്തിനും നമ്മുടെ കൂടെ ഉണ്ടായിരുന്നതല്ലെ..നമ്മളിലൊരാളോട് തന്നെ അവനിങ്ങനെ തോന്നാന്‍ ..ചെ..”

ഈത്രയും കേട്ടപ്പൊ വിട്ടിലിനു കലിയിളകി.

“എന്താട കോപ്പന്‍മാരെ കാര്യം പറ..”

“അതെങ്ങനാ…നല്ല ബെസ്റ്റ് ഐ ഡി യല്ലെ ഉണ്ടാക്കിയിരിക്കുന്നത്…മൂലത്തിങ്കര ഷാജി…പിന്നെ അവനിതു തോന്നിയതില്‍ വല്ല കുഴപ്പവുമുണ്ടോ…?നിന്നെ കണ്ടപ്പോഴേ അവനു തോന്നിക്കാണും നീ ആ റ്റൈപ് ആണെന്ന്” രാജേഷ് പെരുപ്പിച്ച് തുടങ്ങി.

“ടാ സത്യമാണോ നീയീ പറയുന്നെ…?”

വിട്ടില്‍ അവിശ്വാസത്തോടെ ഞങ്ങളെ എല്ലാരെയും നോക്കി. ഏന്നിട്ടു പെട്ടെന്ന് നടന്നു പോയി. അവിടെ സന്തോഷവും സമാധാനവും വീണ്ടും അലയടിച്ചു.കാരണം ടാഗിങ്ങ് എന്നത് ഒരു ഫ്രണ്ട്‌സ് നെറ്റ്‌വര്‍ക്കാണെന്ന് ആ പാവത്തിനറിയില്ലല്ലോ.

സമയം രാത്രി : ഞങ്ങളുടെ തൊട്ടപ്പുറത്തെ ഫ്ളാറ്റിലെ മനോജിന്റെ റൂമിനു മുന്നില്‍ ഒരു ബഹളം .ഞങ്ങള്‍ കണ്ടത് രണ്ടെണ്ണം വീശിയിട്ട് നിള്‍ക്കുന്ന വിട്ടിലിനെ. അവിടെ കേട്ടത് ഞാന്‍ താഴെ ചേര്‍ക്കുന്നു (ചേരുമോ എന്തരോ..?)

“ടാ…പ@# #%^%&%*$$#നെ…നീ എന്നെ ടാഗ് ചെയ്യാറായി ല്ലെ..എറങ്ങിവാട..കോപ്പെ…മൂലത്തിങ്കര എന്നുവച്ചാ എന്റെ വീട്ടുപേരാടാ.. അല്ലാതെ ... @#$%^&* നെ... എങ്ങനെ നിനക്കു തോന്നിയെടാ ഞാന്‍ അത്തരക്കാരനാണെന്ന്….കളി ഈ മൂ…ചെ…ഷായിയോട് വേണ്ട്ര…”

14 comments:

പകിടന്‍ said...

ഈ 23 വയസ്സിനിടയില്‍ വലിയ അനുഭവങ്ങളൊന്നും ഇല്ലാത്തതിനാല്‍ മറ്റുള്ലവരുടെ അനുഭവങ്ങള്‍ പകര്‍ത്തുന്നു. തെറ്റുകള്‍ ക്ഷമിക്കുക.

Anonymous said...

enthu comment idana mashe....ennalu enna pidichoooo..."Gambheeramayikkunnu" okeyyyyyyy....

പകിടന്‍ said...

ithu mikavaarum kishor aakaanaanu chance..edo asooyapettitti kaaryilla...hi hi

ഉഡായിപ്പ് ബിനു said...

കഥാകൃത്തേ.. എഴുതുന്ന കഥയോടു 100% ആത്മര്‍ത്ഥ പുലര്‍ത്തണം. എങ്കിലേ താങ്കള്‍ ഉദ്ദേശിച്ച "പോപുലാരിറ്റി" കിട്ടു അല്ലങ്കില്‍ നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. ഞാന്‍ ഉദ്ദേഷിച്ചതു മനസ്സിലായല്ലോ അല്ലേ? ഇല്ലങ്കില്‍ "വെട്ടിക്കിളി" വന്നു കഥാകൃത്തിനെ ടാഗ് ചെയ്യും

kerala express said...

kili vannu kotthathe nokkuka.........

asdfasdf asfdasdf said...

ഹ ഹ ഹ. 23 വയസ്സോ.. ഞാനിന്നലെ സുല്‍താന്‍ സെന്ററില്‍ വെച്ച് കണ്ടപ്പോള്‍ ഒരു 50 വയസ്സിന്റെ ഗ്രാമറുണ്ടായിരുന്നാല്ലോ..:)

പകിടന്‍ said...

haha....binu cheto...athinulla liscence thannaal ezhuthi thakarkkum...karanam athrakkund...hi hi...pinne kayyil ninnidunna number koodiyaavunnathu konda yathaartha peru vakkaathe

Unknown said...

"മൂലത്തിങ്കരഷാജി@ഹോട്ട്‌മെയില്‍ .കോം "

ആഹാ..അതി മനോഹരമായിരിക്കുന്നു. ഈ ഐ ഡി കണ്ടാല്‍ ഒരുമാതിരി പെട്ട പെമ്പിള്ളേരൊക്കെ വീഴും
ഹ ഹ ഹ കലക്കി!
ഓടോ: ഈ 23 വയസ്സില്‍ ഇതില്‍ കൂടുതല്‍ എന്ത് എഴുതാനാ അല്ലേ? പകിടാ കറക്റ്റ്. തന്നെ,ഞാനും 23. :-)

asdfasdf asfdasdf said...

ദില്‍ബാ, ഈ 23 വയസ്സിന്റെ കാര്യം കുറേ കാലമായല്ലോ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു ..എന്താ പ്രശ്നം ..

പകിടന്‍ said...

kuttan cheto..adutha varsham maatum...sathyam...

ഗുപ്തന്‍ said...

സമാനമായ ഒരു കുറിപ്പ് ബ്ലൊഗിലെവിടെയോ ഉണ്‍ട്. (മലയാളം അറിയാത്ത ഒരുത്തിയെ ഒരു മലയാളവാക്ക് വ്യാഖ്യാനിച്ച് കൂട്ടുകാര്‍ വട്ടാക്കുന്നത്) എങ്കിലും കസറി മാഷേ..... ഷാജിക്കു വട്ടുകയറുന്ന രംഗമോര്‍ത്തപ്പോള്‍ ചിരിച്ചൊരു പരുമവമായി ....

മുസാഫിര്‍ said...

നന്നായിരിക്കുന്നു.ഈ മൂലത്തിങ്കര ഷാജി കുവൈറ്റില്‍ തന്നെ ഉണ്ടോ ?

Kiranz..!! said...

:))

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ആ ഐ ഡി കണ്ടാല്‍ ഒരുമാതിരി പെട്ട പെമ്പിള്ളേരൊക്കെ വീഴും. അതെ മൂക്കും കുത്തിയാവും വീഴുക.

ഓടോ:
ദില്‍ബൂ കഴിഞ്ഞകൊല്ലവും നിനക്കിതേ 23 വയസ്സായിരുന്നല്ലോ?പകിടന്‍ ഇങ്ങനെ അടിവരയിട്ട് പറയുന്നതിന്റെ കാരണ്‍ മേനോന്‍ ചേട്ടന്റെ കമന്റില്‍ കണ്ടില്ലേ,ചുമ്മാതാണാ ആ തൊപ്പി മാറ്റാത്തേ.