Friday, December 22, 2006

കുലച്ച ബാണം

“ദോന്‍ട്രാ‍…. പട്ടം…അപ്പുറത്തുള്ളവന്മാരുടെതാ….ടെയ് നമുക്കും പറത്തണ്ടേ…” എന്ന് അപ്പു പറഞ്ഞപ്പോഴാണ്‍ ഞാനും അത് ശ്രദ്ധിച്ചത്. അവധിയായിട്ട് വെറുതെ ഇരിക്കുമ്പൊ, എന്തൊ, കൈയ്കൊക്കെ ഒരു തരിപ്പ്.എന്നാ പിന്നെ നൂല്‍ പിടിച്ചാ തരിപ്പങ്ങു തീര്‍‌ക്കാം എന്ന് ഞാനും അങ്ങ് വിചാരിച്ചു.അങ്ങനെ വിചാരിച്ചതിന്റെ പിന്നില്‌ ദേശസ്നേഹമെന്നെ വികാരമുണ്ടായിരുന്നു.അതെ, ഇപ്പുറത്തിന്‍‌‌‌‌‌‌കര ഞങ്ങടെ ചോര ആയിരുന്നു. മൂന്നില്‍ പഠിക്കുന്ന എന്റേം അപ്പൂന്റേം സന്ദീപിന്റേം ബിനൂന്റേം അഭിമാനമായിരുന്നു. ഞങള്‍ ശത്രുക്കള് ധരിച്ചിരുന്നത് വള്ളിനിക്കറുകളായിരുന്നെങ്കിലും
മുതിര്‍ന്നവറ് ഒരുമിച്ച് ജോലിക്കു പോകുകയും ചീട്ടുകളിക്കുകയും ചന്തക്കു പോകുകയും ചെയ്തിരുന്നു.ഞങ്ങളുടെ ശത്രുതയെ കുറിച്ച് അറിവില്ലാതിരുന്ന “പാരന്റ്സ്” എല്ലാ “നറൂട്ടണങ്ങളെയും” ചേറ്ത്തത് ഒരേ സ്കൂളിലായിരുന്നു. ഇപ്പുറത്തിങ്കരക്കാരായ ഞങ്ങള്‍ യങ് ബ്ലഡ്സിന്റെ മേല്‍‌ ആധിപത്യം സ്ഥാപിക്കാനുള്ള അപ്പുറത്തിങ്കാരായ “അവണാമൂച്ചി പയല്‍”കളുടെ ശ്രമങ്ങളില്‍‌ പരസ്പരം കണ്ടാല്‍ കണ്ണുരുട്ടി കാണിക്കുക, ഉത്സവ പറമ്പില്‍ ഞങ്ങ്ങള്‍ പറത്തുന്ന ബലൂണുകള്‍ എറിഞ്ഞു പൊട്ടിക്കുക തുടങ്ങിയവ മ്രിഗീയങ്ങളായിരുന്നു.എന്നാല്‍ അവന്മാരുടെ അത്ര വലിയ കണ്ണുകളില്ലാത്തതിനാലും അപ്പുറത്തിങ്കരയിലുള്ളത്ര മാവുകള്‍ ഇവിടെ ഇല്ലാതിരുന്നതിനാലും ആദ്യത്തെ രന്ടിനങ്ങളിലും ഞങ്ങള്‍ അവന്മാറ്ക്ക് കീഴടങ്ങി കൊടുത്തു. എന്നാല്‍ മുകളിലെ ലിസ്റ്റില്‍ പെടുത്താത്ത “ജനല്‍ തള്ളല്‍ “ എന്ന ഐറ്റത്തില്‍ വിജയം ഞങ്ങളുടെ കൂടെ നിന്നു. ജനല്‍ തള്ളല്‍ എന്നത് അവന്മാരുടെ ക്ലാസ്സില്‍ ചെന്ന് അവന്മാരുടെ ജനല്‍ ഞങ്ങള്‍ തള്ളും(അതടയത്തക്ക രീതിയില്‍) ,അവന്മാരും തള്ളും,(അതു തുറക്കത്തക്ക രീതിയില്‍ ). ഇന്റര്‍‌വെല്‍ സമയ് കഴിയുമ്പൊ ജനാല അടഞ്ഞാണോ തുറന്നാണോ ഇരിക്കുന്നതു നോക്കിയാണ്‍ വിജയികളെ നിശ്ച്ിച്ചിരുന്നത്.ഇത്തരത്തില്‍ ഇന്ധ്യയും പാകിസ്താനും പോലെ, നോറ്ത്ത് കൊറിയ - സൌത്ത് കൊറിയ പോലെ, കരുണാകരനും അച്ചുതാനന്തനും പോലെ എന്തിനും ഏതിനും പരസ്പരം എതിറ്ത്തും കൊന്ടും കൊടുത്തും ഞങ്ങള്‍ കഴിഞ്ഞിരുന്നു.

ഒരു ദിവസം ഞാന്‍ ഇല്ലാ‍തിരുന്ന ദിവസം , ഞങളുടെ ക്ലാസ്സിന്റെ ജനാല അവന്മാര്‍ വന്ന് തള്ളി അടപ്പിക്കുകയും “നിന്നെയൊക്കെ സേവ് കളിയില്‍ കാണിച്ച് തരാമെടാ” എന്ന് പറഞ്ഞ് അപ്പുവിനെ കണ്ണുരുട്ടി പേടിപ്പിക്കുകയും ചെയ്തത്രെ. രണ്ടാം ക്ലാസ്സ് മുതല്‍ ജനല്‍‌ തള്ളലില്‍ തോല്‌വിയെന്തെന്നറിയാതിരുന്ന എന്റെ റ്റീമിനെ , വയറിളക്കം കാരണം എനിക്ക് വരാന്‍ പറ്റാത്ത അവസരം നോക്കി, അവന്മാറ് ……ഹൌ കാന്‍ ഐ…? “ടാ‍….വാടാ എല്ലാം…”ഇതു കേള്‍ക്കേണ്ട താമസം, അപ്പുവും സന്ദീപും ബിനുവും എന്റെ ഒപ്പം പകരം ചോദിക്കാനിറങ്ങി. ഞങ്ങളു വരുന്നത് ദൂരെ നിന്നേ കണ്ട അവന്മാരും ജനല്‍ തള്ളാന്‍ തയ്യാറായി നിന്നു. ഞങ്ങള്‍ ജനലിന്റെ ഇപ്പുറം വന്നു നിന്നു, സ്വാഭാവികമായും അവന്മാറ് അപ്പുറത്ത് സ്ഥാനം പിടിച്ചു.“തള്ളെടാ അപ്പു “ ഞാന്‍ ഓറ്ടെറ് കൊടുത്തു.അതെ, യുദ്ധം തുടങ്ങി കഴിഞ്ഞിരുന്നു.ഞങ്ങള്‍ നാലു പേരിപ്പുറവും അവന്മാരപ്പുറവും നിന്ന് മുഴുവന്‍ ആമ്പിയറിട്ട് തള്ളി. അഭിമാനത്തിന്റെ പ്രശ്നമായിപോയില്ലെ. ഇതൊക്കെ കണ്ട് അവന്മാരുടെ ക്ലാസ്സിലെ എന്റെ ആരാധികമാരായ സുനിതയും സന്ദ്ധ്യയുമൊക്കെ പേടിച്ച് നില്‍‌‌ക്കുന്നു. “റൌടികളുടെ കയ്യില്‍ നിന്നും പൊതിരെ തല്ല് വാങ്ങുന്ന കാമുകനെ നോക്കുന്നത് പോലെ, ചേട്ടാ, വേണ്ട ചേട്ടാ പാവം“ എന്ന ഭാവവുമായ്.
“ഇനി പറഞ്ഞിട്ട് കാര്യമില്ല മോളെ , ഞാന്‍ തീരുമാനിച്ചു പോയി” എന്ന ഭാവത്തില്‍ ഞാനും. പക്ഷെ അപ്പോഴേക്കും അന്തരീക്ഷം കലുഷിതമായി കഴിഞ്ഞിരുന്നു.ജനല്‍ അടയാന്‍ പോകുന്നു , അല്ലാ, തുറക്കാന്‍ പോകുന്നു, അത് തൂറന്നാല്‍ , എന്റെ ക്യാപ്റ്റന്‍ സിയിലുള്ള ആദ്യ തോല്വിയായിരിക്കും, ജനലു തള്ളലില്‍. അതാ, പിയൂണ്‍ ബെല്ലടിക്കാന്‍ പോകുന്നു. ജനല്‍ തുറക്കാറായി. ഞാന്‍ പരാജയം മണത്തു. പരാജയത്തിനെന്താ ഒരു കുട്ടിക്കൂറയുടെ മണം..? നോക്കിയാപ്പൊ കുട്ടിക്കൂറയിട്ട സുനിത അടുത്ത് വന്ന് നോക്കി നില്‍‌ക്കുന്നു.അതെ, അവള്‍ ഉദ്വേഗത്തിന്റെ മുള്‍‌മുനയിലാണ്‍. “ജയിക്ക് ചേട്ടാ, എനിക്ക് വേണ്ടിയെങ്ങിലും” എന്നവള്‍ മനസ്സില്‍ പറഞ്ഞോ..? ആ, ഇനിയിപ്പൊ ഇല്ലെങ്ങിലും “ഇല്ലാ മോളേ, നിന്റെ ചേട്ടന്‍ തോല്‍കില്ലാ” എന്ന് ഞാനങ്ങ് പറഞ്ഞു. പെട്ടെന്ന് എന്തെങ്കിലും ചെയ്‌തേ പറ്റു. എനിക്കിപ്പൊ ഇപ്പുറത്തിങ്കാരുടെ മാത്രം മാനം കാത്താല്‍ പോര, സുനിതയുടെ മാനവും കാക്കണം. ജനലിന്റെ താഴേക്ക് നോക്കിയാല്‍ അപ്പുറത്തുള്ളവന്മാരുടെ കാലുകള്‍ കാണാം. പാവം അതിലൊരുത്തന്റെ കാലില്‍ മുറിവ് പറ്റി കെട്ടി വച്ചിരിക്കുന്നു. അവന്റെ ദേശസ്നേഹം സമ്മതിക്കണം. പക്ഷെ, കാല്‍, മുറിവ്, ശത്രു, സുനിതയുടെ മാനം ഇതെല്ലാം കൂട്ടി വായിച്ചപ്പൊ എനിക്കൊരു ഉള്‍വിളിയുണ്ടായി. ഞാന്‍ അവന്റെ കാലില്‍ നോക്കി, മുറിവില്‍ നോക്കി, കൊടുത്തു ഒരു ചവിട്ട്. യുദ്ധഭൂമിയില്‍ ദയ പാടില്ലല്ലോ.?
“അയ്യോ….എന്റമ്മച്ചീ…കാലേ…” മറുവശത്ത് നിന്നൊരു നിലവിളി കേട്ടു.കാലു പൊത്തി പിടിച്ചൊരുത്തന്‍ ഓടെടാ ഓട്ടം. ആള്‍ബലം കുറഞ്ഞ അപ്പുറത്തിങ്കാരുടെ ശക്തി കുറഞ്ഞു കഴിഞ്ഞിരുന്നു.അതാ, ജനല്‍ അടഞ്ഞു തുടങ്ങി…അടഞ്ഞു…അപ്പോഴേക്കും ഇന്റെറ്‌വെല്‍ കഴിഞ്ഞെന്നറിയിചുകൊണ്ട് ബെല്‍ മുഴങ്ങി.

ഉദ്വേഗത്തിന്റെ മുള്‍മുനയിലായിരുന്ന ഇന്ദ്ധ്യ- പാകിസ്താന്‍ ക്രിക്കറ്റ് മാചില്‍, അവസാന പന്തില്‍ ഫോറടിച് ജയിപ്പിച്ച കനിത്കറെ പോലെ, സങ്കറ്‌ഷം കുമുകുമാന്നടിക്കുന്ന എല്‍.ഓ.സി യില്‍ നുഴഞ്ഞു കയറിയവനെ വെടിവച്ചിട്ട പട്ടാളക്കാരനെ പോലെയായിരുന്നു എന്റെ ഭാവം. വിജയശ്ശ്രീലാളിതനായി മടങ്ങ്ങുമ്പോഴും ഞാന്‍ തിരിഞ്ഞ് നോക്കി. “ചേട്ടന്‍ എന്റെ മാനം കാത്തു” എന്ന ഭാവത്തില്‍ സുനിത “എന്നെ മാത്രം”നോക്കി നില്‍കുന്നു. “യെ തൊ മെരി ബായെ ഹാത് കാ ഖേല്‍ ഹെ ജാനി” എന്നുമ്പറഞ്ഞു കണ്ണ് കൊണ്ടൊരു ബാണം വിട്ട് രണ്ടാമത്തേതെടുത്ത് കുലച്ച് പിടിച്ചപ്പൊ, പിറകെ നിന്ന അപ്പു ചോദിച്ചു, “ഡേയ്, നീ മലയാളം കോപ്പി എഴുതിയാ, ഷീല റ്റീച്ചറിന്നലേ തന്നതല്ല്ലേ”.

ബാണം കുലക്കാന്‍ കണ്ട സമയം..!!! കുലച്ച ബാണം തിരിച്ച് വച്ച്, ഞങ്ങള്‍ ക്ലാസ്സിലേക്കോടി.

1 comment:

മി | Mi said...

പകിടന്‍,

വളരെ സരസമായ അവതരണം.. രസിച്ചു വായിച്ചു.. എന്താ ഇവിടെ ആള്‍പെരുമാറ്റം കാണുന്നില്ലല്ലോ? Why no comments so far?