Wednesday, May 28, 2008

ഒരു മിസ്സ് കോളിന്റെ വിലയേ..!!

ഇതെഴുതാനുള്ള ധൈര്യം , കുവൈറ്റികള്‍ക്ക് മലയാളം അറിഞ്ഞുകൂടാത്തതും അഥവാ അറിഞ്ഞാല്‍ പിന്നെ ഓഫ് ഡേയ്സിന്റെ അന്നു എന്നെ കണ്ടുപിടിക്കാന്‍ ഇത്തിരി പുളിക്കും എന്നുള്ളതുമാകുന്നു.

ഇനി കാര്യത്തിലേയ്ക്ക് കടക്കാം . ലോകത്ത് വിവരക്കേട്, മുന്‍ ശുണ്ടി, അസൂയ, കുത്തിക്കഴപ്പ് , അക്രമം , പിടിച്ചു പറിക്കല്‍ , അല്ലാതെ പറിക്കല്‍ ഇതൊക്കെ സമാസമം ചേര്‍ത്ത് ളോഹ പോലത്തെ ഒരു മാക്സിയോ പര്‍ദയോ ഇട്ടാല്‍ കുവൈറ്റി ആകാം . ഇതില്‍ അവസാനത്തെ രണ്ടെണ്ണത്തില്‍ മാത്രം കാര്യമായ പ്രാക്റ്റീസ് നേടാന്‍ കഴിയാത്ത കഴിയാത്ത ആള്‍ക്കാരുടെ പ്രൊഡക്റ്റിവിറ്റി അറിയണമെങ്കില്‍ മലയാളികളെ നോക്കിയാല്‍ മതി. ഇപ്പൊ അതിലും പ്രാക്റ്റീസ് കിട്ടും . പക്ഷെ ഏതേലും സ്വാമിമാരെ ചാക്കിടണം .

കുവൈറ്റില്‍ വന്നാല്‍ നമ്മള്‍ പ്രതീക്ഷിക്കാതതും എന്നാല്‍ ഒരിക്കലും മറക്കാത്തതുമായ രീതിയിലുള്ള ആതിഥ്യ സല്‍കാരം ഇവിടെ ഉള്ളവരുടെ മാത്രം പ്രത്യേകതയാണു. മൂക്കള ഒലിപ്പിചു നാട്ടില്‍ ടയറും ഉരുട്ടി നടക്കുന്ന പ്രായത്തിലുള്ള കുവൈറ്റി കുട്ടി പിശാശുകള്‍ , ഒരു കയ്യില്‍ സിഗററ്റും മറ്റേ കയ്യില്‍ പെപ്സിയും വെച്ചാണു നടപ്പ്. ഇവറ്റകളെ പറഞ്ഞിട്ടു കാര്യമില്ല, തന്തമാരെ (ഒരാള്‍ക്ക് ഒരു തന്ത...ഓക്കെ..??) പറയണം . ഇവന്‍മാര്‍ വരുന്ന വഴിക്കു നമ്മളെ കണ്ടാലോ, കയ്യിലിരിക്കുന്ന കുപ്പി കൊണ്ട് ഒരൊറ്റ ഏറാണു. ഇവന്‍മാര്‍ ഉന്നം പരീക്ഷിച്ചു വിജയിച്ച ഒത്തിരി ഫ്രണ്ട്സ് എനിക്കുണ്ട്. ഇവന്‍മാരുടെ ചേട്ടന്‍മാര്‍ കാണിക്കുന്നതാണു പിതൃശൂന്യം . അതായത് ഓഫീസില്‍ പോയിട്ടു വന്നു, ഒരു ഷോപ്പിങ്ങ് നടത്താമെന്നു വിചാരിച്ച് സുല്‍ത്താന്‍ സെന്റര്‍ വരെ പോയാല്‍ , പിന്നെ തീര്‍ന്നു. ഷോപ്പിങ് നടത്തി നാലന്‍ച്ചു കവറുകളിലായി താങ്ങി പിടിച്ചു കൊണ്ടു വരുന്ന മാതളം , ബദാം , അണ്ടിപരിപ്പ് തുടങ്ങിയ, ഗള്‍ഫ് ജീവിതം നയിക്കുന്ന ആള്‍ക്കാര്‍ക്ക് "ഏറ്റവും " അത്യാവശ്യം വേണ്ട സാധനങ്ങളുള്‍പ്പടെ , മൊബൈല്‍ , കയ്യില്‍ ബാകി വല്ല നക്കാ പിച്ചയുമുണ്ടെങ്കില്‍ അതും ഇവന്‍മാര്‍ വരുന്ന വഴിക്ക് പിടിച്ചു പറിക്കും . ഇതറിഞ്ഞതോടു കൂടി ഞാന്‍ എന്റെ ഷോപ്പിങ്ങ് അങ്ങു നിര്‍ത്തി. മാതള നാരങ്ങ ഒന്നും വാങ്ങാതിരുന്നാലുള്ള ബുദ്ധിമുട്ട് ദാറ്റ്സ് മലയാളം വായിക്കുന്ന ആള്‍ക്കാര്‍ക്കല്ലെ അറിയൂ...???

ഇതൊക്കെ അറിയാമായിരുന്നിട്ടും , എങ്ങനെ...ഹൌ....ജോബി അവന്‍മാരൂടെ കയ്യില്‍ പെട്ടു.??

കഥ ഇങ്ങനെ : രാത്രി ഊണൊക്കെ കഴിഞ്ഞ് വെളിയില്‍ ബൂത്തില്‍ പോയി ഭാര്യയെ ഫോണ്‍ ചെയ്തു എന്നൊരു തെറ്റു മാത്രമല്ല ജോബി ചെയ്തത്. "ഏട്ടനു മിസ്സ് കോള്‍ തരണോട്ടോ..??" എന്നും കൂടി പറഞ്ഞു കളഞ്ഞു ഭാര്യയോട്. ശ്രീമതിയോടു സൊള്ളിയതിന്റെ ത്രില്ലില്, അന്‍ചു വച്ചവച്ചാന വച്ചാനയും രണ്ടു തപ്സലന്‍ഖനയും പാടി ബ്യുല്‍ഡിങ്ങിലേയ്ക്ക് വളയുന്നതിനിടയിലാണു അതു ശ്രദ്ധിച്ചത് . ഒരുത്തന്‍ ഇരുട്ടുവാക്കിനു ഒരു കാറില്‍ ചാരി നില്‍ക്കുന്നു. ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കുന്ന ഉമ്മറിന്റെ മുന്നില്‍ കൂടി കോളേജിലേയ്ക്ക് പോകേണ്ടി വരുന്ന ജയഭാരതിയുടെ അവസ്ഥയിലായി പോയി, ജോബി. ഇനി എന്തും സംഭവിക്കാം .ഈശരന്‍മാരെ എന്റെ മാനം കാത്തോളണേ എന്നൊക്കെ വിളിച്ച് നൂലു വലിച്ച പോലെ നടക്കുന്നതിനിടയില്, പിറകില്‍ നിന്നു ലവന്‍ വിളിച്ചു. എനിക്ക് അറബി അറിയില്ല, ഇനി പടിക്കാനൊട്ടുദ്ദേശവുമില്ല എന്ന മട്ടില്‍ , ഒരു കൊച്ചു കുഞ്ഞിനെ പോലെ ജോബി നടന്നു, പിടലിക്കു ഒരു വലിയ കൈ വന്നു വീഴും വരെ.

"സി ഐ ഡി , സി ഐ ഡി" എന്നവന്‍ അലറിയതും കയ്യിലുണ്ടായിരുന്ന സിവില്‍ ഐ ഡി എടുത്ത് കൊടുത്തു ജോബി. സിവില്‍ ഐ ടി കയ്യില്‍ കിട്ടിയതും ലവന്‍ ജോബിയുടെ ദേഹം മുഴുവന്‍ തപ്പാന്‍ തുടങ്ങി. ജോബിയോടാ കളി..?? ഇതു നേരത്തെ കണ്ടിരുന്നതുകൊണ്ട് രാത്രി സമയത്ത് മൊബൈല്‍ അല്ലാതെ ഒന്നും എടുക്കാറില്ല. ഒന്നും കിട്ടാതെ വന്ന ലവന്‍ ജോബിയെ ഒന്നു നോക്കി, കിലുക്കത്തില്‍ ഇലനക്കി ജഗതി ചിറിനക്കി മോഹന്‍ ലാലിനെ നോക്കുന്ന അതേ പുച്ചത്തോടെ. വീണ്ടും ജോബിയോടാ കളി..??? ഇതിനിടയില്‍ ജോബി വിദഗ്‌ദ്ധമായി മൊബൈല്‍ കൈപ്പത്തില്‍ ഒതുക്കിയിരുന്നു. ഇരുട്ടത്ത് ലവന്‍ അതു ശ്രദ്ധിച്ചില്ല. ഒന്നും കിട്ടാതെ വന്ന ലവന്‍ , ജോബിയെ കാലു വാരി എടുക്കണൊ അതൊ എല്ലാം കൂടി കൂട്ടിപ്പിടിക്കണോ എന്നു റ്റെന്‍ഷന്‍ അടിച്ചു നിന്നപ്പോള്‍ , പെട്ടെന്ന് അതു സംഭവിച്ചു.

"നിന്റെ മിഴി മുന കൊണ്ടെന്റെ നെന്‍ചിലൊരു ബല്ലേ ബല്ലേ "

അതെ, ജോബിയുടെ മൊബൈലില്‍ , ശ്രീമതിയുടെ മിസ്സ് കോള്‍ .!!!

ലവന്‍ അതു കണ്ടോ..?? കണ്ടില്ലെ..?? അതൊ ശ്രദ്ധിച്ചില്ലെ..??? അതോ ലവനു മനസ്സിലായില്ലേ .?? ഓ..എന്തു കോപ്പോ..??

പിറ്റേന്നു ജോബിയുടെ പ്രഭാതം കുണുകുണാ പൊട്ടിയങ്ങോട്ടു വിടര്‍ന്നു.

രാവിലെ പല്ലു പോലും തേയ്ക്കാതെ ശ്രീമതിയെ വിളിച്ചു. എന്തെങ്കിലും പറയുന്നതിനു മുന്നേ അവിടുന്ന് "എന്താ ഏട്ടാ, എന്നോടു പിണങ്ങിയോ ? മിസ്സ് കോള്‍ തന്നപ്പൊ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു കളഞ്ഞല്ലോ ..? എനിക്കു വിഷമായി.."

"എനിക്കും " ഇതു പറയുന്നതിനിടയില്‍ ജോബിയുടെ കൈ അറിയാതെ ഇടത്തേ കവിള്‍ തടവുന്നുണ്ടായിരുന്നു.

11 comments:

പകിടന്‍ said...

രണ്ടു മാസത്തെ ഇടവേള്യ്ക്കു ശേഷം നടത്തുന്ന ഒരു ചെറിയ ശ്രമം .

കറുമ്പന്‍ said...

ജോബി ഇപ്പോ ഇവിടെ എന്റെ അടുതു നിന്നു കറങ്ങുന്നുണ്ട്... പാവത്തിനറിയില്ല ഞാന്‍ അങ്ങേരുടെ കഥ വായിക്കുകയാന്ന്... ലിങ്ക് അയച്ചു കൊടുക്കണോ പകിടാ... നാളെ പല്ലു തേക്കുമ്പോള്‍ കവിള്‍ തടവാം !!!

പകിടന്‍ said...

ayyo vendaaye....hahahaha

ശ്രീ said...

ഹ ഹ. ഇങ്ങനേം പുലിവാലുകള്‍ ഉണ്ടല്ലേ? കൊള്ളാമല്ലോ.
:)

Sherlock said...

:) ഹ ഹ

qw_er_ty

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ ബെല്ലേ ബെല്ലേ തകര്‍ത്തു

Anonymous said...

nanayitundu :)...edakulla dialogues athigambeeram....!!! ommar and jayabharathi athu kalakki tto....and jobi dae mobile eppo evda? :O

പകിടന്‍ said...

ലോഹിയുടെയും ഒക്കെ പ്രതിഭ വറ്റാമെങ്കില്‍ എന്റെ പ്രതിഭയുടെ കാര്യം പറയണൊ...? എന്റെ പ്രതിഭയെ കണ്ട് മുനിസിപ്പാലിറ്റി പൈപ്പ് വരെ ചിരിക്കുന്നുണ്ടാവും . എങ്കിലും ഇതു വായിച്ചു, ഇഷ്ടപ്പെട്ടു , ഇല്ല എന്നറിയിച്ച എല്ലാ പേര്‍ക്കും എന്റെ നന്ദി. (ഞാനെന്നാ ഇത്ര നീറ്റായെ..???)

കുറ്റ്യാടിക്കാരന്‍|Suhair said...

:)

Jayasree Lakshmy Kumar said...

അവസാനം ജോബീടെ മോന്തക്കു തന്നെ കോണ്ടല്ലോ ഭാര്യയുടെ ആ ‘ബല്ലേ ബല്ലേ’ വിളി.
പാവം ജോബി

ആഷ | Asha said...

ഹ ഹ
പാവം ജോബി