"ക്രഷ് ഫൈന്‍ഡര്‍ "
ഇങ്ങനെ സബ്ജക്ടുള്ള ഒരു മെയില്‍ വന്നപ്പോ തന്നെ എന്റെ മനസ്സില്‍ ഓടി വന്നതു അവളുടെ പേരാണു. മെയില്‍ അയച്ചത് എന്റെ ലീഡാണു. എന്നാലൊന്ന് പൊരുത്തം നോക്കിക്കളയാം എന്നു വിചാരിച്ച് മെയില്‍ ഓപ്പണ്‍ ചെയ്തു. ആദ്യം എന്റെ പേരു കൊടുക്കണം . പിന്നെ, ഓപ്ഷന് ഒന്നില്‍ അവളുടെ പേരു, ഓപ്ഷന് രണ്ടും മൂന്നും ഉണ്ട്. അതു നമ്മുടെ സൌകര്യാര്‍ത്ഥം . ഞാന്‍ എന്റെ പേരും അവളൂടെ പേരും റ്റൈപ് ചെയ്ത് "കാല്കുലേറ്റ്" എന്ന ബട്ടണില്‍ ക്ളിക്ക് ചെയ്തു.
"നിന്നെ വലിപ്പിച്ചു..നീ റ്റൈപ് ചെയ്തതൊക്കെ നിനക്കീ മെയില്‍ അയച്ച കാലമാടനു മെയില്‍ കിട്ടിക്കാണും .പിന്നെ, നിനക്കാരെയെങ്കിലും വലിപ്പിക്കണമെന്നുന്ടെല് , ദോണ്ടെ, താഴെ ഒരു സാധനം കണ്ടോ..? ലതില്‍ ക്ലിക്ക് ചെയ്.."
ഇതിന്റെ ഇംഗ്ലിഷ് പരിഭാഷയാണു ഞാന്‍ കണ്ടത്. എന്റെ നെന്ചിന്റെ ഇടതു ഭാഗത്തു നിന്നും ഒരു സാധനം നേരെ മുകളിലോട്ട് വന്ന് ...ന്റമ്മോ... പിന്നെ ആലോചിച്ചപ്പൊ ഒരാശ്വസം തോന്നി. കാരണം എന്റെ കാര്യങ്ങളെല്ലാം ലീഡിനറിയാം . ഈശ്വരാ ലവളുടെ പേരു തന്നെ എഴുതാന്‍ തോന്നിയതു ഭാഗ്യം . ഞാന്‍ ലീഡിനെ കണ്ടു. ഇതു 5-6 വര്‍ഷം മുന്നെ ഇറങ്ങിയതാണെന്നും മറന്നു പോയതുകൊണ്ടു പറ്റിയതാണെന്നും പറഞ്ഞു.
ലീഡ് പുകയ്ക്കാനായി പുറത്തോട്ടിറങ്ങി. അന്ചു മിനുട്ടാകുന്നതിനു മുന്നെ അടുത്ത സെക്ഷനിലെ സജിത്ത് ഓടി വന്നു.
"ടാ സാവന്‍ ചേട്ടന് എവിടെ..?'
"ഇപൊ വരും ...എന്താടാ കാര്യം ..?"
"ടാ..എനിക്കൊരു മെയില്‍ വന്നു...ക്രഷ് ഫൈണ്ടര്‍ ..അതി..."
"ഹഹ..നിനക്കും വന്നോ...എനിക്കിപ്പൊ ഒരു പറ്റു പറ്റി കഴിഞ്ഞതേയുള്ളു...തലനാരിഴക്കാ രക്ഷപെട്ടേ.."
"ടാ..അതല്ലാ...ഞാന്‍ മൂന്നു ഓപ്ഷനും ഫില്‍ ചെയ്തു...പുള്ളിയെ കണ്ടിരുന്നെങ്കില്‍ ചുമ്മാ അയച്ചതാണെന്നു പറയാമായിരുന്നു..."
"നിന്റെ വൈഫിന്റെ പേരു നീ വച്ചോ.."
"വച്ചു..പക്ഷെ ലാസ്റ്റായി പോയി.."
"എങ്കിലൊരു കാര്യം ചെയ്..ആദ്യത്തെ പേരു നിന്റെ വൈഫിനെ വീട്ടില്‍ വിളിക്കുന്നതാണെന്നു രണ്ടാമത്തേത് ഓഫീസില്‍ വിളിക്കുന്നതാണെന്നും മൂന്നാമത്തേത്...ശെടാ..മൂന്നാമത്തേതിനെന്തു പറയും ..?"
"അതു നാട്ടുകാരു വിളിക്കുന്നതാണെന്നു പറഞ്ഞോളാം ... പുള്ളി ഇപ്പൊ എവിടെയുണ്ട്...?"
"ആ സ്മോക്കിംഗ് ഏരിയയില്‍ കാണും ..."
എന്റെ അട്ടഹാസച്ചിരിക്കു കാതോര്‍ക്കാതെ മൂട്ടിനു തീ പിടിച്ച പോലെ സജിത്തോടി.
അന്ചു മിനുട്ടു കഴിഞ്ഞില്ല. കുമറേട്ടന് എന്റെ മുന്നില്‍ .
"ലീഡില്ലേ..? "
"പുറത്തു പോയി..."
"എന്താ ചേട്ടാ കാര്യം ...?"
"അല്ല..പുള്ളി ഒരു മെയില്‍ അയച്ചു. അതിന്റെ റിപ്ലൈ..?"
"ഹഹ...അതു ശരി...ചേട്ടന് എത്ര ഓപ്ഷന് ഫില്‍ ചെയ്തു..?"
"രണ്ട്"
"പുള്ളി പുറത്തുണ്ട്...ചെല്ല്....ചെല്ല്..."
പുള്ളിയും മൂട്ടില് തീ പിടിച്ച പോലെ പോയി. എനിക്കു ചിരി പൊട്ടിയെങ്കിലും കണ്ണില്‍ കൊള്ളാനുള്ളത് എങ്ങും കൊള്ളാത്തതിന്റെ ആശ്വാസമായിരുന്ന് എനിക്ക്.
Subscribe to:
Post Comments (Atom)
7 comments:
ദാ ഇപ്പൊ സംഭവിച്ചതാ..ചൂടാറീട്ടില്ല...
ആ ലിങ്കും കൂടി വെക്കാമായിരുന്നു ...സാരമില്ല, ഞാന്‍ വെച്ചേക്കാം
http://www.knowyourcrush.com/findcrush/717901
ഹഹഹ !!
സബോഡിനേറ്റ്സ് ലീഡിന്റെ ഗേള്‍ ഫ്രെണ്ടിന്റെയോ വേണ്ടപ്പെട്ട ആരുടെയെങ്കിലുമോ പേരുവച്ച് ക്രഷ് നോക്കിയാല്‍ എങ്ങനിരിക്കും എന്ന് ചിന്തിച്ചേ :)))
എന്നാല്‍ പിന്നെ ഏരിയ ഒന്നും നോക്കാതെ സ്മോക്ക് വരും
ഹഹഹ !!
സബോഡിനേറ്റ്സ് ലീഡിന്റെ ഗേള്‍ ഫ്രെണ്ടിന്റെയോ വേണ്ടപ്പെട്ട ആരുടെയെങ്കിലുമോ പേരുവച്ച് ക്രഷ് നോക്കിയാല്‍ എങ്ങനിരിക്കും എന്ന് ചിന്തിച്ചേ :)))
എന്നാല്‍ പിന്നെ ഏരിയ ഒന്നും നോക്കാതെ സ്മോക്ക് വരും
ഹ ഹ ഹ!
ഇതാണ് ടെസ്റ്റ് ചെയ്യാതെ സോഫ്റ്റ്വെയറ് ഉപയോഗിക്കരുതെന്ന് പറയുന്നത്! :))
ഗുപ്താ, ലീഡൊരു പെണ്ണും അവളൊരു ക്രഷും ആയിരുന്നേല്‍.... ;)
ചാത്തനേറ്: ആ ലിങ്കില്‍ പോയി. ഇതെങ്ങനെയാ മെയിലില്‍ വരുന്നത്?
ഹ ഹ... കൊള്ളാം.
:)
Post a Comment