മലയാളത്തിലെ വലരെ പ്രശസ്തമായ ഒരു സീരിയല്‍ . സംഗതി പ്രേത കഥയാണെങ്കിലും മുമ്പെങും ഇല്ലാത്ത വിധം ഒരു പോപുലാരിറ്റി ഇതിനു കിട്ടുന്നു. എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന പോപ് കോണ്‍ ഉണ്ണി ചേട്ടന്‍ ഓഫീസില്‍ നിന്നും വന്നാല്‍ പ്രകൃതിയുടെ വിളി പോലും മാനിക്കാതെ കാലുകള്‍ പെനച്ച് ഒരൊറ്റ നില്‍പ്പിനു കണ്ടു തീര്‍ത്തു കളയും . ഈ പോപുലാരിറ്റിയുടെ പിന്നിലെ ഗൂഡ സുഖം അതിലഭിനയിക്കുന്ന "ലവള്‍ " ജീന്സും ടി ഷര്‍ട്ടും മാറ്റി ചുരിദാറും ഷോളും ധരിക്കാന്‍ തുടങ്ങിയപ്പോഴാണു എനിക്കു മനസ്സിലായത്. പിന്നെ പിന്നെ ഉണ്ണി ചേട്ടന്‍ വന്നാലുടനെ പ്രകൃതിയുടെ വിളിക്കു കാതോര്‍ത്ത് തുടങ്ങി. ആകെ ഒരു ക്ഷീണം . അന്നു മുതലാണു ഞാനു ആ സീരിയല്‍ ശ്രദ്ധിച്ചു തുടങ്ങുന്നത് . പനിയടിച്ചതു കാരണം , വെറുതെ ജി ടോക്കില്‍ കേറി ഫ്രണ്ട്സിന്റെ വായിലിരിക്കുന്നതു കേള്‍ക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ..ടി വി കാണുന്നതിനേക്കാള്‍ നല്ലതാണല്ലോ..അല്ല...ടി വി കാണുന്നതു തന്നെയാ നല്ലത്.
അങ്ങനെ രഹസ്യം തുടങ്ങി.ലൊരുത്തി രാത്രി ഓടുന്നു, പാടുന്നു, പാറക്കുന്നു. ഓ, പ്രേത കഥയല്ലെ..ഇതൊക്കെ ഇല്ലാതെ എന്നാ പേടിക്കാനാ...
സ്ക്രീനില്‍ തെളിഞ്ഞ വെള്ള നൈറ്റിയോ മാക്സിയോ പോലുള്ള എന്തോ (അതോ കത്തനാരു കുളിക്കാന്‍ കേറിയപ്പൊ അടിച്ചു മാറ്റി വെള്ള മുക്കിയതോ) ധരിച്ചിരിക്കുന്ന പെണ്‍കുട്ടി ആണു പ്രേതം എന്നെനിക്കു മനസ്സിലായി. പ്രേതത്തെ സഹായിക്കാമെന്നു പ്രോമിസ് കൊടുത്ത ലവള്‍ അടുക്കളയിലേയ്ക്ക് കയറുന്നു. പിറകെ പ്രേതവും .
ലവളു ഒരു പാത്രത്തില്‍ കുറച്ചു കാരറ്റ് എടുത്തരിയുന്നു. ഒന്നും മിണ്ടാനും പറയാനും പറ്റാതെ വിഷമിച്ച പ്രേതി ഒരു പീസ് കാരറ്റ് എടുത്തു കടിക്കുന്നു.
"ന്റമ്മോ...' ഞാന്‍ ശരിക്കും പേടിച്ചു പോയി. (ഡയറക്ടറിന്റെ ഒരു സമാധാനത്തിനു)
നിര്‍ത്താതെ തെറി വിളിക്കണമെന്നു തോന്നിയെങ്കിലും മനസ്സെത്തുന്നിടത്തു ശരീരം എത്തുന്നില്ല, ഐ മീന്‍ , മനസ്സില്‍ പറയുന്ന തെറി നാവില്‍ വരുന്നില്ല.ഒരു കൊഴ കൊഴ...കണ്ണുകള്‍ മെല്ലെ അടഞ്ഞു. എങ്കിലും ടീ വിയിലെ സംസാരം കേള്‍ക്കാം .
പ്രേ : ഈ കാരറ്റ് എവിടത്തെയാടി...നല്ല രുയി...
ലവ : ചേച്ചിക്കിഷ്ടപെട്ടോ...? എങ്കില്‍ രണ്ടെണ്ണം കൂടി എടുത്തോ...പിന്നെ അപ്പുറത്തു ബാത് റൂമുണ്ട്.
പോയി ഒന്നു ഫ്രഷാവ്...
പ്രേ : ശരിയാ ഞാന്‍ നല്ല ടയേടാ....ഒന്നു ഫ്രഷാകട്ടെ...
പ്രേതി ബാത് റൂമിലേയ്ക്ക് പോയി 2 മിനിട്ട് കഴിഞ്ഞപ്പോല്‍ ബാത് റൂമില്‍ നിന്നൊരു വിളി
പ്രേ : എടിയേ...ഇതില്‍ ഹോട്ട് വാട്ടര്‍ കിട്ടില്ലേ....തണുത്ത വെള്ളത്തില്‍ കുളിച്ചാല്‍ എനിക്കു ജലദോഷം പിടിക്കും . ആ സാരില്ല...ഇന്നൊരീസമല്ലേ..."
വെള്ളം കോരി ഒഴിക്കുന്ന ശബ്ദം . കൂടെ ഒരു മൂളി പാട്ടും . "ഇഷ്ടമല്ലേ..ഇഷ്ടമല്ലേ..."
കുളി കഴിഞ്ഞു പ്രേതം വന്നു. വേഷമൊക്കെ അതു തന്നെ..പക്ഷെ ഒരു ടവ്വല്‍ തലയില്‍ കെട്ടിയിരുന്നു. അയ്യോ പാവം , വെള്ളം പിടിക്കാനായിരിക്കും .
ഇത്രയും ആയപ്പോഴേക്കും എന്റെ കണ്ട്റോളു പോയി. ഞാന്‍ ചിരിയോടു ചിരി. പെട്ടെന്നു കണ്ണു തുറന്നു നോക്കി . രഹസ്യം തീര്‍ന്നു. അന്നാണു ഞാന്‍ ആദ്യമായി സ്വപ്നത്തില്‍ ചിരിച്ചതെന്ന് എനിക്കു തോന്നുന്നു.
Subscribe to:
Post Comments (Atom)
4 comments:
സ്വപ്നമായിരുന്നു അല്ലെ ?
ശ്ശെടാ.. പറ്റുച്ചൂ...
:( ഓ സ്വപ്നാരുന്നോ. പറഞ്ഞതു നന്നായി ഇല്ലേല് ഇത്രേം കോമെഡിയാണേല് ഇന്നതൊന്നു കണ്ടിട്ടേ ഉള്ളു കാര്യം എന്നോര്ത്തതാ.
it was a dream??...i thot it as the part of that crapo serial...sathyamayum pakidan kanda swapnathaekal valarae parithapakaram aanu aa serial...!!!! :)
Post a Comment