Friday, December 28, 2007

അങ്ങനെ ഞാനും കവിയായി

എങ്ങനെ ഞാന്‍ പറയും ....
പ്രണയം , എന്നെ പഠിപ്പിച്ചതെന്തെന്ന്...
എങ്ങനെ ഞാന്‍ പറയും ....

ലോകം നശിച്ചത് മരണം കാരണം .
ഞാന്‍ നശിച്ചതോ പ്രണയം കാരണം .
എന്റെ അവസ്ഥ, യാത്രാ മധ്യേ-
വഴി മറന്ന അതേ അവസ്ഥ.


അറിയില്ല നിനക്കെന്റെ ആഗ്രഹങ്ങള്‍.
അറിയാതെ നീ തന്നതോ വേദനകള്‍ ,
ഉടഞ്ഞ സ്വപ്നങ്ങള്‍ , കണ്ണീരുകള്‍ ,
പിന്നെ സുഖമുള്ള നോവുകള്‍ .

നിന്‍ വീട്ടിലുയരും വാദ്യമേളങ്ങള്‍
എന്‍ നിദ്രയെ മുറിവേല്‍പ്പിക്കുന്നു
സ്വന്തങ്ങള്‍ നല്‍കിയ ദുഖങ്ങള്‍
എന്റെ ഹ്രിദയത്തെ മുറിവേല്‍പ്പിക്കുന്നു.

ഞാനാല്‍ നാണിച്ചെന്‍ വിധിയും ഞാനും .
എങ്ങനെ ഞാന്‍ പറയും ....
പ്രണയം , എന്നെ പഠിപ്പിച്ചതെന്തെന്ന്...
എങ്ങനെ ഞാന്‍ പറയും ....

5 comments:

പകിടന്‍ said...

ഞാന്‍ ഒരു നിരാശാ കാമുകനാണെന്ന് ആരും വിചാരിക്കരുത്. ഞാന്‍ സ്നേഹിക്കുന്ന പെണ്ണിനു കവിതയെഴുതാനറിയാം , പക്ഷെ ബ്ളോഗ് എന്താണെന്നറിയില്ല. അതുകൊണ്ട് ധൈര്യപൂര്‍വം പോസ്റ്റുന്നു.

കറുമ്പന്‍ said...

സംഭവം കൊള്ളാം ...ബാക്കി ഒക്കെ ഇനി പൊതു ജനം തീരുമാനിക്കട്ടെ ;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓ ചുമ്മാ, ഇത് പ്രണരനൈരാശ്യം തന്നെ...

Gopan | ഗോപന്‍ said...

ചുരുങ്ങിയ പക്ഷം ഒരു പ്രണയമെങ്കിലും ചെയ്തിട്ടും
ഒന്നും പഠിച്ചില്ല എന്ന് പറയുന്നതു അത്ര ശെരിയായില്ല..ഒന്നു മില്ലേല്‍ ഈ ബുദ്ധിമുട്ടും വിഷമവും പുറകെ ചുറ്റി നടന്നതും ഒരു പാഠം തന്നെ അല്ലെ..പുതിയതൊന്നു ചെയ്യുമ്പോള്‍ ഇതെല്ലാം ഉപകരിക്കുമെന്നു കരുതുക..
(പിന്നെ ഇപ്പോഴത്തെ പ്രണയിനിക്ക് ഈ ബ്ലോഗ് കാണിച്ചു കൊടുക്കാതിരിക്കുക )
അതെല്ലാതെ എന്ത് പറയുവാന്‍.
പുതു വര്‍ഷാശംസകളോടെ

പകിടന്‍ said...

pazhaya hindi paatukalude aaradhanaaya aarkum ithupole kavi aakaavunnathe ullu...yeth...?