Monday, October 22, 2007

കരുണ ചെയ്‌വാനെന്തു

ഉച്ചക്കു രണ്ടര ആയപ്പൊ സൈന്‍ ഔട്ട് ചെയ്യണമെന്നു തോന്നി. യാതൊരു കാരണവുമില്ല. വെറുതെ റൂമില്‍ പോകുക, കുറെ പാട്ടു കേള്‍ക്കുക, ഒരല്‍പം മയങ്ങുക,ഇതായിരുന്നു മനസ്സില്‍ . സൈന്‍ ഔട്ട് ചെയ്തിട്ടിറങ്ങിയപ്പോഴാണു ഗിരീഷേട്ടനെ കണ്ടത്. പുള്ളിയും സൈന്‍ ഔട്ട് ചെയ്തു.

അങ്ങനെ തിരിച്ചു റൂമിലേയ്ക്കുള്ള യാത്ര ഞങ്ങള്‍ ഒരുമിച്ചായി.യാത്രാ മധ്യേ പുള്ളിയുടെ കയ്യില്രുന്ന രണ്ടു മാഗസിനുകളില്‍ ഒന്നു വാങ്ങി. വായിക്കാനുള്ള മൂഡൊന്നുമില്ല, എങ്കിലും വെറുതെ.
പേജുകള്‍ മറിഞ്ഞു. ആദ്യത്തെ പേജുകളില്‍ സ്ഥിരം വിഷയം . കേരള രാഷ്ട്രീയം . പിന്നെ ജീവിത കഥകള്‍ , ഇന്റര്‍വ്യൂകള്‍ അങ്ങനെ പേജുകള്‍ മറിഞ്ഞു പോയി.ഇതിനിടയില്‍ ഒരു ചിത്രം എന്നെ ശെരിക്കും സ്പര്‍ശിച്ചു.


മൂന്നു പേര്‍ ഇരുന്നു ബര്‍ഗര്‍ കഴിക്കുന്നു, അവര്‍ ഇരിക്കുന്ന കസേരയ്ക്കരികില്‍ , തറയിലായി, വളരെ പ്രായം തോന്നിക്കുന്ന, മുടിയൊക്കെ കാറ്റില്‍ പറന്ന, മുഴിഞ്ഞതും കീറിയതുമായ വസ്ത്രം ധരിച്ച, ഒരു അമ്മൂമ്മ ഇരിക്കുന്നു. നോട്ടം അവരുടെ കയ്യിലിരിക്കുന്ന ബര്‍ഗറില്‍ . ആ മുഖത്ത് എന്തോ പ്രതീക്ഷിച്ചു കൊണ്ടുള്ള ഒരു പ്രത്യേക ഭാവം . ഇരിക്കുന്ന മൂന്നുപേരില്‍ ഒരാള്‍ അവഞ്ഞയോടെ ഈ അമ്മൂമ്മയെ നോക്കുന്നു.ഇതെന്നെ ശെരിക്കും ചിന്തിപ്പിച്ചു. ആ അമ്മൂമ്മയെ സംബന്ധിച്ച് ബര്‍ഗറും പഴംചോറും ഒരു പോലെ.വിശപ്പടക്കാന്‍ എന്തെങ്കിലും കിട്ടും എന്ന പ്രതീക്ഷയില്‍ , കണ്ണില്‍ ഒരല്‍പം ഈറനുമായി അവരെ നോക്കുന്നു.
മനസ്സമാധാനമായി കഴിക്കാനും സമ്മതിക്കില്ലേ തള്ളേ എന്ന രീതിയില്‍ അതിലൊരാള്‍ അവരെ നോക്കുന്നു .


അടുത്ത പേജിലെ പടമാ എന്നെ ശെരിക്കും തളര്‍ത്തിയത് . ആ ബര്‍ഗര്‍ ഷോപ്പിലെ സെക്യൂരിറ്റിക്കാരന്‍ ആണെന്നു തോന്നുന്നു, ആ അമ്മൂമ്മയെ ബലമായി പിടിച്ചെഴുന്നേള്‍പ്പിക്കുന്നു.ആ പാവം സ്ത്രീ അയാളുടെ മുഖതേയ്ക്ക് നോക്കുന്നു, അതില്‍ അരുതേ എന്ന ഭാവം .

തന്നെ ബലമായി പുറത്താക്കുമ്പോള്‍ എന്തായിരുന്നിരിക്കും ആ അമ്മയുടെ മനസ്സില്‍ . "ഇനിയെവിടെയാ ഈശ്വരാ..?" എന്നെ ചോദ്യമായിരിക്കുമോ?

അവര്‍ക്കും ഒരു കുടുംബവും കുട്ടികളും ഉണ്ടായിരുന്നിരിക്കില്ലേ...? ബസ് ബ്ളോക്കിലെത്തുന്നതു വരെ എന്റെ മനസ്സു നിറയെ ആ അമ്മയുടെ ദൈന്യത നിറഞ്ഞ മുഖമായിരുന്നു. കണ്ണുകള്‍ നിറഞ്ഞു.

ബസില്‍ നിന്നിറങ്ങി, മാഗസീന്‍ ഗിരീഷേട്ടനെ ഏള്‍പ്പിച്ച്, കുനിഞ്ഞ ശിരസുമായി ഞാന്‍ റൂമിലേയ്ക്ക് നടന്നു.
:55 PM

3 comments:

സുല്‍ |Sul said...

ഇതെല്ലാം ശ്രദ്ധിക്കുന്നെങ്കിലുമുണ്ടല്ലോ.

ഓടോ : അക്ഷരത്തെറ്റുകളുണ്ട്.
ശെരിക്കും = ശരിക്കും
അവഞ്ഞ = അവജ്ഞ

-സുല്‍

ദിലീപ് വിശ്വനാഥ് said...

നമുക്കു തലകുനിക്കാം. എന്നിട്ട് നമ്മെകൊണ്ടാവുന്ന വിധം മറ്റുള്ളവര്‍ക്ക്‌ വേണ്ടി നന്മ ചെയ്യാം.

സഹയാത്രികന്‍ said...

വാത്മീകിമാഷ് പറഞ്ഞതിലും നന്നായി പറയാനറിയാത്തോണ്ട് ഞാനും അതന്നെ പറയണു.
:(