Wednesday, September 20, 2006

ഗുരവേ നമ:

എന്‍റ്റെ സഹമുറിയന്‍ ഗോപു അട്മിനിസ്റ്റ്റേഷന്‍ സെക്ഷനിലാണു വര്‍ക്ക് ചെയ്യുന്നത്.ഒരു ദിവസം പോലും ലീവ് എടുക്കാതെ എന്നും ഓഫീസില്‍ പോകുന്നതിന്‍റ്റെ പിന്നിലെ രഹസ്യം ഒരിക്കല്‍ അവന്‍റ്റെ സെക്ഷനില്‍ ചെന്നപ്പോഴാണെനിക്ക് മനസ്സിലായത്,സുന്ദരിയായ ജൂലിയ. അവളുടെ നേരെ എതിരെ ഇരുന്ന് ബാലന്‍ കെ നായര്‍ ജയഭാരതിയെ നോക്കുന്നതു പോലെയാണവന്‍ നോക്കുന്നത്.അവന്‍റ്റെ രന്‍ടു കണ്ണും തികയാത്തത് പോലെയാണവന്‍റ്റെ പരവേശം.ഇന്‍ ഹരിഹര്‍ നഗറില്‍ അശോകന്‍ നഴ്സുമാരുടെ തോളില്‍ കയ്യിട്ടു നടക്കുന്നത് കാണേന്‍ടി വന്ന മുകേഷിന്‍റ്റെ അവസ്ഥയായിരുന്നു അപ്പോളെന്‍റ്റേത്."ടാ..എവരി ടോഗ് ഹാസ് എ ഡേ" എന്ന് മനസ്സില്‍ പറഞ്ഞുകൊന്‍ട് ഞാന്‍ അവിടെ നിന്നും പോയി....
അങ്ങനെ ഒരു ദിവസം,അവന്‍റ്റെ സെക്ഷനിലെ അമേരിക്കന്‍സ് അവരുടെ താടിയെല്ലിന്‍റ്റെ എക്സസൈസിനു വേന്‍ടി വച്ചിരുന്ന ബട്ടര്‍ പോപ്കോണ്‍ അവന്‍ "വെറുതെ ഒരു രസത്തിനു" എടുത്തടിച്ചു.പത്ത് മിനുട്ട് കഴിയുന്നതിനു മുന്നെ അവന്‍ വച്ചു, ഒരു നെടുനീളന്‍ വാള്‍..ആ വാളിന്‍റ്റെ ഭംഗി ആസ്വദിക്കാന്‍ ജൂലിയ ആസമയത്തവിടെ ഇല്ലായിരുന്നു എന്നതു കൊന്‍ടും സൂപറ്വൈസര്‍ കന്‍ടാല്‍ "വാളു വച്ചവന്‍ വാളാലെ" എന്നുള്ളത് സത്യമാകുമെന്നതു കൊന്‍ടും,അവിടെയുന്‍ടായിരുന്ന ഒരു കറുമ്പി അവളുടെ കാറില്‍ അവനെ തിരിച്ച് റൂമില്‍ കൊന്‍ടാക്കി.പ്രശ്നമെല്ലാം തീര്‍ത്ത് പിറ്റെ ദിവസം അവന്‍ ഡ്യുട്ടിക്കു വന്നു.അവന്‍റ്റെ സെക്ഷനില്‍ പോകേന്‍ട ഒരാവശ്യം ഉന്‍ടായിരുന്നത് കൊന്‍ട് അവന്‍റ്റെ പിറകെ ഞാനും കൂടി.പക്ഷെ വഴിയില്‍ ഒരു സുഹ്റിത്തിനെ കന്‍ടതുകൊന്‍ട് അവന്‍റ്റെ കൂടെ എത്താന്‍ എനിക്ക് പറ്റിയില്ല.സുഹ്റുത്തുമായി പിരിഞ്ഞ് അവന്‍റ്റെ സെക്ഷനില്‍ എത്തുമ്പൊ അവിടെ ഒരു ബഹളം.അന്വേഷിച്ചപ്പൊ "ഗോപു തല കറങ്ങി വീണു" എന്നൊരാള്‍ പറഞ്ഞു. "ശെടാ, ഇവനെന്നും ഓരോ പ്രശ്നങ്ങളാണല്ലൊ" എന്നു പറഞ്ഞ് ഞാനങ്ങോട്ടേക്കോടി. "ഒരാള്‍ കുറ്ച്ച് വെള്ളം കൊന്‍ ടുവാ, ഒരാള്‍ ഒരു കാര്‍ ഏര്‍പ്പാട് ചെയ്" എന്നു ഞാന്‍.വെള്ളമെടുക്കാന്‍ ഒരാളോടി.കാറിന്‍റ്റെ കാര്യം അന്വെഷിച്ചപ്പോഴാണറിഞ്ഞത് ഇന്നലെ കൊന്‍ടാക്കിയ കറുമ്പി ഇന്ന് ഓഫ് ആണെന്ന്."എന്നാ ജൂലിയയേ വിളി" ..."അവളും ഓഫാ"..ഇനി എങ്ങനെ എന്‍റ്റെ സുഹ്റിത്തിനെ തിരിച്ച് റൂമില്‍ എത്തിക്കും എന്നാലോചിച്ച് വിഷമിച്ചു നില്‍ക്കുമ്പോഴാണൊരു ശബ്ദം "ശ്ശെ, ഇതു മറ്റെ കോപ്പിലെ പരിപാടിയാ, അവള്‍ ഓഫ് മാറ്റിയ വിവരം ഞാനറിഞ്ഞില്ലല്ലൊ, അവള്‍ നാളെ എന്തായാലും വരില്ലെ..?", തിരിഞ്ഞു നോക്കുമ്പൊ കുറച്ച് നേരം മുന്നെ ബോധരഹിതനായി നിലം പതിച്ച ഗോപു. അന്തം വിട്ട് പോയ ഞങ്ങള്‍ക്കിടയില്‍ റാം ജി റാവു സ്പീക്കിംഗില്‍ കക്കൂസില്‍ നിന്നിറങ്ങി വരുന്ന മുകേഷിനെ പോലെ അവന്‍ നില്ക്കുന്നു.
ആലോചിച്ചപ്പൊ, ജൂലിയയുടെ കൂടെ കാറില്‍ പോകാനായ് ഇങ്ങനെ ഒരു പണി ഒപ്പിച്ച അവന്‍റ്റെ ബുദ്ധിക്കു മുന്നില്‍ നമിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല...ഗുരവേ നമ:

No comments: