കോളേജില്‍ പഠിച്ചുകൊന്ടിരിക്കുന്ന സമയത്താണു ആരോഗ്യം വേന്ടതിന്റെ ആവശ്യകത ഞാന്‍ മനസ്സിലാക്കിത്തുടങ്ങിയത്. കോളേജിലെ ക്രിക്കറ്റ് റ്റീമിലും ഫുട്ബാള്‍ റ്റീമിലുമുള്ള നല്ല ചുറുചുറുക്കുള്ള പയ്യന്മാര്ക്ക് തരുണികളുടെ ഇടയിലുള്ള "ആ ഒരിത്" തന്നെയായിരുന്നു കാരണം .പക്ഷെ എങ്ങനെ? ആരോഗ്യം കൂട്ടാന്‍ മൂക്കുമുട്ടെ കഴിചിട്ടൊന്നും കാര്യമില്ല, ദേഹമനങ്ങി വല്ലതും ചെയ്യേം വേണം എന്ന് ആരൊ പറഞ്ഞതു കേട്ടാണു ഞാനും ശ്രീജിതും കൂടി നീന്തലിനെ കുറിച്ച് സീരിയസായി ചിന്തിച്ച് തുടങ്ങിയത്.അങ്ങനെ ആഴ്ചയില്‍ മൂന്നു ദിവസം നീന്തലിനു വേന്ടി ടെടിക്കേറ്റ് ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഹൊ ഒരു വര്‍ഷം കൊന്ട് എന്തൊക്കെ നേട്ടങ്ങളാകും എനിക്കു നിന്തല്‍ വഴി കിട്ടുക, വയറില്‍ റ്റൈഗര് ബിസ്കറ്റ് വച്ചതു പോലെയുല്ല കട്ടകള്‍ ,കക്ഷത്തിനടിയില്‍ വേണേല്‍ ഒന്നു നോക്കാം എന്നു പറഞ്ഞു നിള്‍ക്കുന്ന വിങ്സുകള്‍ , ഷക്കീലയെ വെല്ലുന്ന കാലുകള്‍ . എനിക്കെന്നെ കുറിച്ച് അഭിമാനം തോന്നി.
പിറ്റെ ദിവസം നീന്താനുള്ള കുളം അന്വേഷിച്ച് ഞാനും സ്രീജിത്തും സൈക്കിളില്‍ കറക്കം തുടങ്ങി.അങ്ങനെയാണു ആക്കുളം റ്റൂറിസ്റ്റ് സെന്ററിലുള്ള സൌജന്യ നീന്തള്‍ കുളത്തിനെ പറ്റി ഞങ്ങള്‍ അറിയുന്നത്. ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കാം എന്നാണല്ലൊ പ്രമാണം . അങ്ങനെ ഞങ്ങളുടെ നീന്തല്‍ കളരിയായി ആക്കുളം മാറി.പഠിപ്പിക്കുന്ന ആള്‍ക്ക് മാസം 100 രൂപ കൊടുത്താല്‍ മതി. തിങ്കള്‍ , ബുധന്‍ , ശനി തുടങ്ങിയ ദിവസങ്ങളിലായിരുന്നു പരിശീലനം .ഇതില്‍ ശനിയാഴ്ച നീന്തല്‍ പഠിക്കാന്‍ നല്ല തിരക്കായിരിക്കും . ബാക്കി രന്ടു ദിവസവും ഞാനും ശ്രീജിത്തും മാത്രെ കാണു. നീന്തല്‍ പഠിച്ച് തുടങ്ങിയ സമയത്ത് തിങ്കളും ബുധനും ആയിരുന്നു ഏറ്റവും ഇഷ്ട്ടമുള്ള ദിവസങ്ങള്‍ . എന്നാല്‍ ഒരു വിധം നീന്തി തുടങ്ങിയപ്പൊ , അതുമാറി, ശനിയാഴ്ച ആയി പ്രിയങ്കരം . ശനിയാഴ്ച പഠിക്കന്‍ വരുന്നവരുടെ കൂട്ടത്തില്‍ ചില തരുണികളുമുന്ടായിരുന്നു എന്നതു തന്നെ കാരണം . "ഞങ്ങളു സൂപ്പറായി നീന്തൂട്ടാ " എന്നു കാണിക്കാന്‍ വേന്ടി ഞാനും ശ്രീജിത്തും ശനിയാഴ്ചകളില്‍ കയ്യും മെയ്യും മറന്ന് കയ്യും കാലുമിട്ടടിക്കുമായിരുന്നു.ഞങ്ങളു നീന്തിക്കയറാന്‍ നേരത്തെ തരുണികള്‍ വരുമായിരുന്നുള്ളു എന്നതു കൊന്ട് ഞങ്ങളുറ്റെ പ്രകടനം അവരു വരുന്ന സമയത്തേക്ക് മാത്രമാക്കി ചുരുക്കിയിരുന്നു.പക്ഷെ ഞങ്ങള്‍ കൈ കാലിട്ടടിച്ച് വെള്ളം കുടിച്ച് വയറു വീര്‍പ്പിക്കുന്നതല്ലാതെ അവരങ്ങോട്ട് ഇമ്പ്രസ്സ് ആകുന്നില്ല.
വിഷാദരോഗത്തിനടിമപ്പെടുമെന്ന അവസ്ഥയില്‍ നിന്നും ഞങ്ങളെ കരകയറ്റിയത് ശ്രീജിത്തിന്റെ അപാര ബുദ്ധിയായിരുന്നു. "ഡൈവിങ്"!!! അതെ, അതു തന്നെ.
ഏറ്റവും അടുത്ത ശനിയാഴ്ച ഡൈവിങ്ങിനുള്ള ശുഭമുഹൂര്‍ത്തമായി ഞങ്ങള്‍ നിശ്ചയിച്ചു.അന്നു ഞങ്ങള്‍ നീന്തിയില്ല, തരുണികള്‍ വരുന്നതു വരെ വെള്ളത്തില്‍ വെറുതെ കുളുകുളു ശബ്ദമുന്ടാക്കി കളിച്ചു. തരുണികള്‍ എത്തി , നീന്താന്‍ റെഡിയായി, ഞങ്ങള്‍ വെള്ലത്തില് നിന്നും കയറുന്നതും കാത്തു നിള്ക്കുകയാണവര് .ഇതാണു പറ്റിയ സമയം എന്നു മനസ്സിലാക്കിയിട്ടാകണം , ദുഷ്ടന് , ശ്രീജിത്ത്, എന്നെ ആദ്യം ഡൈവ് ചെയ്യാന്‍ പറഞ്ഞു വിട്ടു. ഞാന്‍ പതുക്കെ വെള്ളത്തില്‍ നിന്നു കയറി ഫസ്റ്റ് ഫ്ളോറിലുള്ള ഡൈവിങ് ബോര്ട് ലക്ഷിയമാക്കി നടന്നു. മുകളില്‍ കയറി നിന്നു ചുറ്റും നോക്കിയപ്പൊ എനിക്കൊരാത്മവിശ്വാസം വന്നു, കാരണം എല്ലാ തരൂണീമിഴികളും എന്നില്‍ ... ഞാന്‍ മാക്സിമം മസിലു പിടിച്ച് സകലദൈവങ്ങളെയും വിളിച്ച് ഡൈവി...എന്റെ അത്തിപ്പാറമ്മച്ചി, പൊത്തോ ന്നുള്ള വീഴ്ചയായിരുന്നു. എന്റെ നെഞു കലങ്ങിപ്പോയി. വെള്ളത്തില്‍ നിന്ന് പൊങ്ങി വന്ന് പതുക്കെ കരയ്ക്കു കയറിയിരിക്കുമ്പോല്‍ എന്റെ നെഞൊന്നു തടവി വിട്ടാല്‍ കൊള്ളാമായിരുന്നു എന്നു തോന്നി...എന്റമ്മേ...പക്ഷെ അവര്‍ ഇമ്പ്രസ്സ് ആയി, നമുക്കതു മതി.
അടുത്ത ഊഴം ശ്രീജിത്തിന്റേത്. എന്റെ മുഖം കന്ട് എനിക്കൊന്നു പറ്റിയില്ല എന്നു പാവം തെറ്റിധരിച്ചു കാണും , അവന് നേരെ കയറിയത് രന്ടാമത്തെ നിലയിലുള്ള ഡൈവിങ് ബോര്ഡിലേക്കാ.നേരെ ശ്വാസം വിടാന്‍ പറ്റുമായിരുന്നേല്‍ "ടാ, വേന്ട്റ" എന്നു ഞാന്‍ പറഞ്ഞേനെ...സത്യം .
ശ്രീജിത്ത് രന്ടാമത്തെ നിലയില്‍ കയറുന്നത് കന്ടു അവിടെ നിന്നിരുന്ന തരുണികള്‍ എന്നെ നിസ്സാര ഭാവത്തില്‍ ഒന്നു നോക്കി...കാരണം ഞാനിപ്പൊ വെറും ഒന്നാം നിലക്കാരനാണല്ലൊ.ഈ സമയം ശ്രീജിത്ത് സകല മസിലും പിടിച്ച് ഡൈവാന് തയ്യാറായി കഴിഞ്ഞിരുന്നു.അവസാനം എല്ലാ ആകാംഷകളും അവസാനിപ്പിച്ച് അവന് ചാടി..പാവം , ഇടിച്ചത് ക്രിത്യം ആ നെന്ച്.ഒന്നാമത്തെ നിലയില്‍ നിന്നും ചാടിയ എനിക്കിതുവരെ ശ്വാസം നേരേ പോകുന്നില്ല, അപ്പൊ അവന്റെ ഗതി എന്താകും ഈശ്വരാ എന്നു വിചാരിച്ചിരിക്കുന്നതിനിടയില്‍ , അതാ , ശ്രീജിത്ത് വെള്ളത്തില്‍ നിന്നും പൊങ്ങി വരുന്നു.പുള്ളി പെട്ടെന്നു കരയില്‍ കയറി എന്റടുതേയ്ക്ക് നടന്നു വരുന്നതിനിടയില്‍ തരുണികളുടെ വായില്‍ നിന്നും "യ്യോ' ന്നൊരു വിളിയും പിന്നെ അട്ടഹാസച്ചിരിയും കേട്ടു.തരുണികളെ ദയനീയമായി ഒന്നു നോക്കിയ ശേഷം മിന്നലു പോലെ വെള്ളത്തിലേയ്ക്ക് ശ്രീജിത്ത് എടുത്ത് ചാടി. വെള്ളത്തിനടിയില്‍കൂടി ഊരിപ്പോയ നിക്കര്‍ തപ്പുന്നതിനിടയിലും , നിര്‍ത്താതെയുള്ള തരുണികളുടെ ആ ചിരി അവന് കേട്ടു കാണും .
പിന്നേ, നെന്ചിടിച്ച് വീണു സകലതും കലങ്ങിക്കേറി വരുമ്പഴാ നിക്കറും മുന്ടുമൊക്കെ നോക്കുന്നെ..!!!ശേഷം ചിന്ത്യം .
Subscribe to:
Post Comments (Atom)
3 comments:
:)
ഹ ഹ ... കൊള്ളാം.
:)
hahaha... kinnan alakku thanney.
Post a Comment