ടീച്ചര്‍ അടുത്തു വന്നു.
"എന്ത് പറ്റി ദേവി ?"
"ടീച്ചര്‍ , ഇയാള്‍ പിറകെ ഇരുന്നു ശല്യപ്പെടുത്തുന്നു."
ടീച്ചര്‍ എന്നെ നോക്കി.
"എന്താടൊ തനിക്ക് കുഴപ്പം , തന്റെ നോട്ടെവിടെ..?"
ടീച്ചര്‍ എന്റെ നോട്ട് വാങ്ങി നോക്കി. ടീച്ചര്‍ തന്ന നോട്ട്‌സ് മുഴുവന്‍ അതിലുണ്ടായിരുന്നു.
"താനിനി ഇവിടെ ഇരിക്കണ്ട, എണീറ്റു മുന്നില്‍ ചെന്നിരി.."
ഞാന്‍ എണീറ്റ് മുന്നിലെ ബുജികളുടെ ഇടയില്‍ ചെന്നിരുന്നു. ഉടന്‍ റ്റീച്ചര്‍ ക്ളാസ്സ് അവസാനിപ്പിച്ച് ഉപദേശം തുടങ്ങി. പ്ഠിക്കാന്‍ വന്നാല്‍ പഠിക്കണമ്, അല്ലാതെ പെണ്‍പിള്ളേരെ ശല്യപ്പെടുത്തി നടക്കയല്ല വേണ്ടത് എന്നൊക്കെ. ക്ളാസ്സ് കഴിഞ്ഞപ്പൊ ടീച്ചര്‍ പോയി. ആരും എന്നോട് സംസാരിക്കുന്നില്ല. പെണ്‍കുട്ടികള്‍ എന്നെ ദേഷ്യത്തോടെ നോക്കുന്നുണ്ടാവുമ്. ആദ്യത്തെ ദിവസം തന്നെ ഇങ്ങനെ ആയതില്‍ എനിക്ക് നല്ല വിഷമം തോന്നി.ആരുടെയും തെറ്റിദ്ധാരണ തിരുത്താന്‍ പോണമെന്ന് എനിക്ക് തോന്നിയില്ല, എന്റെ ചിന്ത വേറെ വഴിക്കായിരുന്നു. ടീച്ചറും എന്നെ തെറ്റിദ്ധരിച്ചു. അത് മാറ്റണം . ഞാന്‍ നേരെ സ്റ്റാഫ് റൂമിലേയ്ക്ക് നടന്നു.
ടീച്ചര്‍ എന്തൊ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ ടീചറിനോട് നടന്നതെല്ലാം പറഞ്ഞു. കുട്ടികള്‍ തെറ്റിദ്ധരിച്ചതില്‍ എനിക്ക് വിഷമമമില്ലെന്നും അറിയിച്ചു. ചുരുക്കത്തില്‍ പ്രക്ഷോഭും ഉണ്ണിയും രാജും ടീച്ചറിന്റെ നോട്ടപ്പുള്ളികളായി.വീണ്ടും തിരിച്ച് വന്ന് ക്ളാസ്സിലിരുന്നു. ആരും മിണ്ടുന്നില്ല. എന്റെ അടുത്തിരുന്ന ഒരുത്തനോട് ഞാന്‍ ചോദിച്ചു.
"പേരെന്ത..?"
'ബിജു, എന്താ തന്റെ പേരു.റാവുത്തര്‍ എന്നാണൊ..?"
ഞാന്‍ ഉറക്കെ ചിരിച്ചു.
"അല്ല, ദീപക്ക്. "
"പക്ഷെ നിന്നെ കണ്ടാല്‍ ഒരു റൌഡി ലുക്കാ, മുടിയൊക്കെ പറ്റെ വെട്ടി മസിലും പെരുപ്പിച്ച്"
ഞങ്ങള്‍ വീണ്ടും ചിരിച്ചു. വൈകുന്നേരം ഞങ്ങള്‍ രണ്ടു പേരും കൂടി കാന്റീനില്‍ പോയി ചായകുടിച്ചു. ലവ് ബേര്‍ഡ്സിന്റെ ഒരു നിര തന്നെ അവിടെ ഉണ്ടായിരുന്നു. ഇവനേതാട ഒരു ഭീകരന്‍ എന്ന നിലയില്‍ എന്നെ ഒന്നു മുഖമുയര്‍ത്തി നോക്കിയതിനു ശേഷം അവര്‍ സല്ലപം തുടര്‍ന്നു.
തലെ ദിവസം പടിപ്പിച്ചതെല്ലാം ഒന്നു നോക്കിയിട്ടാണു പിറ്റെ ദിവസം ക്ളാസ്സില്‍ പോയത്. രാജി ടീച്ചര്‍ വന്ന പാടെ ചോദ്യം ചോദിച്ച് തുടങ്ങി. പത്തില്‍ ഏഴ് ചോദ്യവും എന്നോട്. ചോദിച്ചതിനെല്ലാം ഞാന്‍ ഉത്തരം പറഞ്ഞു. ഞാന്‍ ഇന്നലെ പറഞ്ഞതൊക്കെ സത്യമാണൊ എന്നും ഞാന്‍ പഠിക്കാന്‍ മോശമാണൊ എന്നും ടീച്ചര്‍ ടെസ്റ്റ് ചെയ്തതായിരിക്കും . ടീച്ചറിനു സന്തോഷമായിക്കാണും .
ആദ്യത്തെ ആഴ്‌ച്ച ഇങ്ങനെ തട്ടീം മുട്ടീം കടന്നു പോയി. അടുത്ത ആഴ്‌ച്ചയിലെ ആദ്യത്തെ ദിവസം തന്നെ പാര്‍ട്ടികളുടെ സ്വാഗതമോതലുകളും ശക്തി പ്രകടനങ്ങളും കൊണ്ട് കാമ്പസ് ശബ്ദമുഖരിതമായി. ആ സുന്ദരമായ കാമ്പസിനു താങ്ങാവുന്നതിലും കൂടുതലായിരുന്നു ആ മുദ്രാവക്യം വിളികള്‍ .എനിക്ക് പണി തന്ന പ്രക്ഷോഭും ഉണ്ണിയും രാജും കുട്ടിനേതാക്കന്‍മാര്‍ക്ക് പഠിക്കാന്‍ പോയി.
ഇന്റര്‍വല്‍ സമയത്ത് രാജി ടീച്ചറിന്റെ അടുത്ത് പോകേണ്ട ആവശ്യമുണ്ടായിരുന്നു.അകലെ നിന്നും , ഞാന്‍ പീഡിപ്പിച്ചെന്ന് പറയപ്പെടുന്ന പെണ്‍കുട്ടി, ദേവി, ടീച്ചറിന്റെ റൂമില്‍ നിന്നും ഇറങ്ങി വരുന്നത് ഞാന്‍ കണ്ടു. ആ കുട്ടി എന്നെ ലക്ഷ്‌യമാക്കി നടന്നു വരുന്നു. മറ്റു കുട്ടികളെ നോക്കി ചിരിക്കുന്നുണ്ടെങ്കിലും കണ്ണുകള്‍ എന്നില്‍ തന്നെ.ഞങ്ങള്‍ പെട്ടെന്നടുത്തെത്തി.ദേവി എന്നെ നോക്കി ചിരിച്ചു. ഞാന്‍ ചിരിച്ചില്ല, ഞാന്‍ അതിന്റെ കണ്ണുകളില്‍ തന്നെ കുറച്ച് നേരം രൂക്ഷമായി നോക്കി. ദേവി പെട്ടെന്ന് മുഖം കുനിച്ചു. സമയം കളയാതെ ഞാന്‍ ടീചറിനെ കാണാനായി മുന്നോട്ട് പോയി.
"ദീപക്ക്..."
പിറകില്‍ നിന്നുള്ള വിളി കേട്ട് ഞാന്‍ ഒരു നിമിഷം നിന്നു. എങ്കിലും തിരിഞ്ഞ് നോക്കാതെ കാലുകള്‍ മുന്നോട്ട് വച്ചു.
( തുടരും )
Subscribe to:
Post Comments (Atom)
No comments:
Post a Comment