മധു മോഹന്‍ : ടൊ ശശി , എനിക്കൊരു കഥയുടെ ത്രെഡ് കിട്ടിയിട്ടുണ്ട്. കുറെ നാളായി ഇതിനു വേണ്ടി ഞാന്‍ തപസ്സിരിക്കുവാരുന്നു. മാനസി തീര്‍ന്നതോടു കൂടി മനസ്സിനൊരിത്...ഇപ്പൊ സന്തോഷമായി
ശശി : മാനസി തീര്ന്നതല്ലല്ലൊ , നിര്ത്തിച്ചതല്ലെ, നായിക നടിമാരുടെ വീട്ടീന്ന് ആള്‍ക്കാരു വന്ന് സാറിന്റെ കുത്തിനു പിടിച്ചപ്പൊ...
മധു മോഹന്‍ : ടാ, പതുക്കെ പറ, അതു പിന്നെങ്ങനാ, അവളുമാരു വീട്ടിലോട്ട് പോയിട്ട് മാസങ്ങളായില്ലെ...ആ കഥ എങ്ങനെ നിര്‍ത്തണമെന്ന് എന്തെങ്കിലും ഒരു ഐഡിയ ഉണ്ടായിരുന്നേല്‍ ഞാന്‍ അവളുമാരെ എപ്പഴേ പറഞ്ഞ് വിട്ടേനെ..പക്ഷെ ഈ കഥ ഞാന്‍ തകര്‍ക്കും . നായകന് ഞാന്‍ തന്നെ, ജോലി അന്വേഷിക്കുന്ന ഒരു യുവാവ്...
ശശി : സാറിനു പത്ത് നാല്‍പ്പത് വയസ്സായല്ലോ, എങ്ങനെ ഈ ഗെറ്റപ്പ്..കൊച്ചു പെമ്പിള്ളാരുടെ കൂടെ ..സമ്മതിക്കണം .
മധു മോഹന്‍ : ടാ നിനക്ക് ഇങ്ളിഷറിയൊ?
ശശി : ഇല്ല..എന്തെയ്...?
മധു മോഹന്‍ : എന്നാ പറയാം ..എന്നും രാവിലെ ഓള്‍ട് റൈസ് വാട്ടെറില് കുറച്ച് സാള്‍ട്ടും രണ്ടു മൂന്നു ചില്ലിയും കട്ട കര്ടും കൂടി ഇട്ടൊരു പിടി പിടിച്ചാലുണ്ടല്ലൊ, നല്ല ചൊവ ചൊവാന്നാകും ..
ശശി : സാറെ ഈ പറഞ്ഞതൊക്കെ പണക്കാര്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതല്ലെ...എനിക്കതൊക്കെ സ്വപ്നം കാണാനല്ലെ പറ്റു..
മധു മോഹന്‍ : ഈ സീരിയലൊന്നു ക്ളിക്കായാല്‍ നീയും രക്ഷപ്പെടും ഞാനും രക്ഷപ്പെടും . ഞാന്‍ നിന്നോട് കഥ പറയാം . ഒരു ഗ്രാമം , അവിടത്തെ ഒരു വലിയ തറവാട് . അവിടത്തെ അമ്മയുടെ ഏക മകന് . നല്ല വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലിക്കൊന്നും പോകാതെ വിഷമിച്ച് റേഷന്‍ കടയിലും പലചരക്കുകടയിലും പോയി ദിവസങ്ങള്‍ തല്ലി നീക്കുന്നവന്‍ . ആകെയുള്ളത് സൈക്കിളു ചവിട്ടാന്‍ പടിച്ചപ്പൊ അച്ചന് എടുത്തു കൊടുത്ത ഹെര്ക്കുലീസിന്റെ ലോഡ് സൈക്കിളാ. വീട്ടിലമ്മയെ സഹായിക്കാന്‍ ഒരു പെണ്ണുണ്ട്. അവള്‍ക്ക് മകനോട് ഒരിഷ്ടം . പഴങ്കഞ്ഞി കുടിക്കുമ്പൊ ഒരു കഷ്ണം കരുവാട് കൂടുതല്‍ ചുട്ടുകൊടുത്തപ്പഴാ അവളുടെ മനസ്സയാള്‍ക്ക് മനസ്സിലാകുന്നത്. പലചരക്കു കടയിലുള്ള പെണ്‍കുട്ടിക്കും അയാളോട് പ്രേമം .പിന്നെ അലക്കുകാരി. മീന്‍ കാരി, കറവക്കാരി അങ്ങനെ അങ്ങു പോകും .
ശശി : നില്ല് നില്ല്...ഇവളുമാര്‍ക്ക് മാറി മാറി ഉടുക്കാനുള്ള തുണിയൊക്കെ വാങ്ങാന്‍ കാശുണ്ടൊ സാറിന്റെ കയ്യില്‍..?
മധു മോഹന്‍ : ടാ, എന്റെ കല്യാണം കഴിഞ്ഞപ്പൊ അവളു സ്വന്തം വീട്ടീന്നു കൊണ്ടു വന്ന സാരീം ബ്ലൌസും കര്ട്ടണുമൊക്കയല്ലെ നമ്മളു മാനസിക്കുപയോഗിച്ചത് . അവളതൊന്നും ഇപ്പൊ തൊടാറില്ല..കണ്ട അവളുമാരിട്ടു നിരങ്ങിയയതൊന്നും അവള്‍ക്ക് വേണ്ടത്രെ. പിന്നെ അന്നതെല്ലാം കെട്ടിപ്പറക്കി കൊണ്ട് വന്നപ്പൊ 60 രൂപേടെ രണ്ടു നൈറ്റി വാങ്ങി കൊടുത്തു. അതാ ഇപ്പോഴും ഇടുന്നെ. പിന്നെ മാനസി തുടങ്ങിയേ പിന്നെ അവള് പുറത്തധികം ഇറങ്ങാറില്ല, വരുന്ന ഫോണൊന്നും എടുക്കാറുമില്ല, ആരേം വിളിക്കാറുമില്ല. നീ കഥ കേള്‍ക്ക്.
എല്ലാരേം അയാള്‍ പിന്തിരിപ്പിക്കാന് ശ്രമിച്ചു. കാരണം അയാള്‍ക്കിഷ്ടം സ്വന്തം മുറപ്പെണ്ണിനെയായിരുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് നടുവില്‍ ജീവിക്കേണ്ടി വരുന്ന യുവാവാണു നായകന് . എന്തായലും നായകന്റെ വേഷം ഞാന്‍ തന്നെ ഏറ്റെടുത്തോളാം . സാഹചര്യങ്ങളില്‍ പെട്ട് അയാള്‍ക്ക് മുറപ്പെണ്ണിനെ കല്യാണം കഴിക്കേണ്ടി വരുന്നു. എന്നാല്‍ കല്യാണത്തിനു ശേഷമാണു അവള് മറ്റൊരാളില്‍ നിന്നും ഗര്‍ഭം ധരിച്ചിട്ടുണ്ടെന്ന് അയാളറിയുന്നത്.അയാള്‍ മാനസികമായി തളരുന്നു, അവളെ ഉപേക്ഷിക്കുന്നു. അയാള്‍ നാടു വിടുന്നു, ഇതിനിടയില്‍ പഴയ മീങ്കാരിയും കറവക്കാരിയുമൊക്കെ അയാളുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നു.. വര്‍ഷങ്ങള്‍ക്ക് ശേഷം എല്ലാം സഹിച്ചും ക്ഷമിച്ചും അയാള്‍ തിരിച്ച് വരുന്നു. എന്നാല്‍ ഭാര്യയുടെ ഒക്കത്ത് രണ്ടാമതൊരു കുഞ്ഞിനെ കൂടി കണ്ട അയാള്‍ എല്ലം തകര്‍ന്ന് നില്ക്കുന്നു. എന്നാല്‍ ഇനീം താന്‍ വൈകിയിരുന്നെങ്കില്‍ മൂന്നും നാലും കുട്ടികളെ കാണേണ്ടി വരുമെന്ന സത്യം അയാള്‍ മനസ്സിലാക്കുന്നു. അയാള്‍ അവളെ സ്വീകരിക്കുന്നു. എല്ലാരും ഒരുമിച്ചിരുന്നു കട്ടന്‍ ചായ കുടിക്കുന്ന രംഗത്തോടെ ഈ സീരിയലെങ്കിലും അവസാനിക്കുന്നു. സീരിയലിനു പേരും എന്റെ മനസ്സിലുണ്ട്.
"പതിവ്രിത"
നോട്ടീസ് ബോര്‍ഡ് : മധു മോഹന്റെ സീരിയല്‍ പോലെ തന്നെ ഈ കഥ എവിടെ നിര്‍ത്തണമെന്നൊരു ഐഡിയയുമില്ല. പരസഹായം പ്രതീക്ഷ
Subscribe to:
Post Comments (Atom)
14 comments:
KALAKKIYITTUNDU...
ithu kidilam...100 divasam house full aayi oodum..
പതിവൃത കഥ കോള്ളാലോ.. നമുക്കിത് സീര്യസായി ആലോചിച്ചാലോ... മധു മോഹന്‍ കാണണ്ട...:)
സാവന്‍ ചേട്ടാ, സാജാ..കഥ ഇഷ്ട്ടപെട്ടന്നറിഞ്ഞതില് സന്തോഷം . 100 ദിവസം ഓടിയില്ലെങ്കിലും മുടക്കിയ കാശു തിരിച്ചു കിട്ടിയില്ലേല്‍ ഞാന്‍ ഈ പണി നിര്‍ത്തും .ഇനിയിപ്പൊ കാശായിട്ടു തരാന്‍ പറ്റിയില്ലേല്‍ കമന്റായിട്ട് തന്നാല്‍ മതി..എന്തെയ്...
എന്നാ പറയാം ..എന്നും രാവിലെ ഓള്‍ട് റൈസ് വാട്ടെറില് കുറച്ച് സാള്‍ട്ടും രണ്ടു മൂന്നു ചില്ലിയും കട്ട കര്ടും കൂടി ഇട്ടൊരു പിടി പിടിച്ചാലുണ്ടല്ലൊ, നല്ല ചൊവ ചൊവാന്നാകും .. ശശി : സാറെ ഈ പറഞ്ഞതൊക്കെ പണക്കാര്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതല്ലെ...എനിക്കതൊക്കെ സ്വപ്നം കാണാനല്ലെ പറ്റു..
അതു കലക്കി....!!
കയ്യടി കയ്യടി ന്നു പറഞ്ഞാല്‍ കുറഞ്ഞ് പോവും അതോണ്ട് കരഘോഷം കരഘോഷം.
മലയാള ടി.വി.സീരിയലുകള്‍ പകിടനെപ്പോലും ഇത്രക്കും സ്വാധീനിച്ചിട്ടുണ്ടോ?
ഒ.ടോ. ഞാനിപ്പൊ കൈരക്കി വി ചാനലും എഷ്യാനെറ്റ് സുവര്‍ണ്ണ ചാനലും മാത്രമേ കാണാറുള്ളൂ.:)
പകിടാ കൊള്ളാം.
-സുല്‍
ചാത്തനേറ്:
ഈ സാധനം ചാത്തന് വായിച്ചിട്ടില്ലാ...അതിനുള്ള കമന്റ് പിന്നെ...
ഒരു ഓടോ.
കമന്റിലും കോപ്പിയടിയാ!!!!!
Rajesh Reghunath aka
O¿O (rAjEsH) said...
കയ്യടി കയ്യടി ന്നു പറഞ്ഞാല്‍ കുറഞ്ഞ് പോവും അതോണ്ട് കരഘോഷം കരഘോഷം. !!!!....
ഇവിടെ നിന്നും താഴേക്കാണുന്നതു വീണ്ടും കാണാം
ഉണ്ണിക്കുട്ടന് said...
മിസ്റ്റര്‍ പടിപ്പുര... ബാച്ചിലര്‍ എന്നു പറഞ്ഞാല്‍ "പെണ്ണു കിട്ടാത്തവന് " എന്നല്ലാ "പെണ്ണു കെട്ടാത്തവന് " എന്നാണര് ത്ഥം . ബാച്ചികളെ തൊട്ടു കളിക്കല്ലേ.. അതും ഞങ്ങളുടെ
അരാധ്യനായ നേതാവ് സന്റോസിനെ...
-ക്ലബ്ബ് മെമ്പര്‍
12:06 PM, April 12, 2007
കുട്ടിച്ചാത്തന് said...
ചാത്തനേറ്:
ഉണ്ണിക്കുട്ടോ കല്‍ക്കി..
കയ്യടി കയ്യടി ന്നു പറഞ്ഞാല്‍ കുറഞ്ഞ് പോവും അതോണ്ട് കരഘോഷം കരഘോഷം.
രാജേഷു ബാച്ചിയാണേല് ഓകെ... ഇല്ലേല് ചാത്തന് കേസു കൊടുക്കൂട്ടാാ...:)
ചാത്തനേറ്: പകിടോ സീരിയലു കഥ എഴുതുന്നതു കൊള്ളാം പിന്നെ ഹെല്‍മെറ്റു വച്ചോണ്ടേ പുറത്തിറങ്ങാവൂ..:)
പകിട പകിട പന്ത്രണ്ട്! ഇതാവും സീരിയലിന്റെ ശീര്ഷകമല്ലേ?
വളരെ പേഴ്സണലായിട്ട് ചോദിക്കുവാ.. പകിടന്‍ സീരിയലുകാരെ റേഷനരി മുട്ടിക്കണമെന്ന് നേര്‍ച്ചയുണ്ടോ?
മധു മോഹനിപ്പം എവിടേയാണാവോ? പുള്ളിയാ സീരിയലുകാരെ മൊത്തം നാറ്റിച്ചത്!
കൈയ്യില്‍ കിട്ടിയാല്‍.... ഒരു ചാന്‍സ് ചോദിക്കാമായിരുന്നു!
ഞാന്‍ ഇവിടില്ല. ഉഗാണ്ടയില്‍ ഷൂട്ടിംഗ് ലോക്കേഷന്‍ തേടിപോയി. അന്വേഷിക്കരുതേ..
:)
അയ്യോ ചാത്താ...എറിയല്ലേ...
എവിടെയോ വായിച്ചു മറന്ന ഒരു കമന്റ് ആയിരുന്നു.. ചാത്തന്റെ ആണു എന്നു ഓര്‍ത്തില്ല.. ഈ ഒരു തവണത്തേക്കു ക്ഷമി ചാത്താ.....
ഈ മധു മോഹന്‍ കാരണം എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം സാധിക്കതെ പൊയതാ... ആറ്റു നോറ്റു ഒരു പെണ് കുഞ്ഞുന്ടായപ്പൊ എനിക്കു ഏറ്റവും ഇഷ്ട്ടമുള്ള മാനസി എന്ന് പേരു ഇടാല്ലോ എന്ന സന്തോഷമായിരുന്നു മനസ്സു നിറയെ... ഈ സാറിന്റെ ഒരു സീരിയല്‍ , ആ പേരില്‍ ഇറങ്ങിയ ഒറ്റ കാരണം കൊന്ടു മാത്രം ഭാര്യ എന്റെ ആ അപെക്ഷ നിഷ്ക്കരുണം തള്ളി കളഞ്ഞു..
എന്നാ പറയാം ..എന്നും രാവിലെ ഓള്‍ട് റൈസ് വാട്ടെറില് കുറച്ച് സാള്‍ട്ടും രണ്ടു മൂന്നു ചില്ലിയും കട്ട കര്ടും കൂടി ഇട്ടൊരു പിടി പിടിച്ചാലുണ്ടല്ലൊ, നല്ല ചൊവ ചൊവാന്നാകും .. ശശി : സാറെ ഈ പറഞ്ഞതൊക്കെ പണക്കാര്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതല്ലെ...എനിക്കതൊക്കെ സ്വപ്നം കാണാനല്ലെ പറ്റു..
bhayankaram..... superb.
Post a Comment