Monday, April 23, 2007

ഞാന്‍ ദേവി - 1

പ്രീ ഡിഗ്രി ക്രിക്കറ്റ് കളിച്ച് ഉഴപ്പി നടന്നതിന്‍റ്റെ ഫലം റിസള്‍ട്ട് വന്നപ്പൊ എനിക്ക് മനസ്സിലായി. ഒത്തിരി മാര്‍ക്കിഉണ്ടായിരുന്നത് കൊണ്ട് അങ്ങനെയുള്ള മിക്ക ആള്‍ക്കാരെയും പോലെ ഞാനും ഡിപ്ലോമ തിരഞ്ഞെടുത്തു. ഡിപ്ലോമ ഇന്‍ ഇലക്ട്റോണിക്സ്. ഇതില്‍പരം എന്ത് വേണം . ഏറ്റവും കൂടുതല്‍ ഇന്‍ഡക്സ് മാര്‍ക്കുണ്‍ടായിരുന്ന ചുരുക്കം ചില ആള്-ക്കാര്‍ക്ക് മാത്രം കിട്ടുന്ന ട്രേഡ്. അട്മിഷന്‍ കിട്ടിയതിനു ദൈവത്തിനു നന്ദി പറഞ്ഞു. പ്രീ ഡിഗ്രിയുടെ ഹാങ് ഓവര്‍ ഇവിടെ തീര്‍ക്കണം . എന്നൊക്കെ മനസ്സില്‍ തീരുമാനിച്ചു.


വളരെ ശാന്തവും ഒത്തിരി മരങ്ങള്‍ നിറഞ്ഞതുമാണു സി.പി.റ്റി കാമ്പസ്.ഒത്തിരി ഭൂമി സ്വന്തമായുണ്ടായിരുന്ന് കാമ്പസിന്. കുറെ ഭാഗങ്ങള്‍ കാട് നിറഞ്ഞതായിരുന്നു. അതുകൊണ്ട് തന്നെ അധികം ആരും അങ്ങോട്ട് പോയിരുന്നില്ല. ആകെ മൂന്ന് ബിള്‍ഡിങ്ങുകളാണു തിയറി ക്ളാസ്സുകള്‍ക്കായി ഉണ്ടായിരുന്നത്.എന്റെ ക്ളാസ്സ് ഇലക്ട്റോണിക്സും മെക്കാനിക്കലും ഇലക്ട്രിക്കലും ഉള്ള ബിള്‍ടിങ്ങിന്റെ ഏറ്റവും ഉയരത്തെ നിലയിലായിരുന്നു, അതായതു മൂന്നാമത്തെ നിലയില്‍ . പിന്നെ വര്‍ക്ക്ഷോപ്പുകള്‍ക്കായി ആറു ബിള്‍ഡിങ്ങുകള്‍ വേറെയും .

ഞങ്ങളുടെ ബിള്‍ടിങ്ങിനോട് ചേര്‍ന്ന് തന്നെയാണു കാമ്പസിലെ ഏക കാന്റീനും . ഒരു രൂപയ്ക്ക് ചായ, വട, ഏഴു രൂപയ്ക്ക് ഉച്ചയൂണ്, 15 രൂപയ്ക്ക് ബിരിയാണി ഇതൊക്കെ അവിടത്തെ പ്രത്യേകതയായിരുന്നു. വൈകുന്നേരങ്ങളില്‍ ചെന്നാല്‍ അവിടുത്തെ ലവ് കോര്‍ണറില്‍ ഒത്തിരി പ്രണയജോടികള്‍ തൊട്ടുരുമ്മി ഇരിക്കുന്നത് കാണാം . ടീചര്‍മാര്‍ വരുന്നതിനു മുന്നറിയിപ്പ് നല്‍കുന്നതു കാന്റീനിലെ സ്വന്തം കുട്ടന്‍ ചേട്ടനായിരുന്നു.


രാഷ്ട്രീയം , ഒഴിവാക്കന്‍ പറ്റാത്ത ഒരു കാമ്പസ് സമസ്യ. ഈ ശാന്ത സുന്ദര കാമ്പസും അതിന്റെ പിടിയിലായിരുന്നു. കുട്ടിനേതാക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് ഒത്തിരി തവണ സാക്ഷിയാകേണ്ട് വന്നതിന്‍റ്റെ കറ പോലെ ചില്ലുകള്‍ പൊട്ടിയ ജനാലകളും ഞാന്‍ കണ്ടു.കോളേജ് കാമ്പസിന്റെ നടുമുറ്റത്ത് തന്നെ മൂന്ന് പാര്‍ട്ടികളുടെയും കൊടികള്‍ തല താഴ്ത്തി നിന്നു.


ഇനി ക്ളാസ്സിലേയ്ക്ക്. എന്റെ ക്ളാസ്സില്‍ ആകെ അറുപത് പേര്‍ . 40 ബോയ്സ്, 20 ഗേള്‍സ്.മൂന്നു റോയിലുള്ള ബെന്ചും ഡെസ്കും . ഞാന്‍ ക്ളാസ്സില്‍ ചെന്നപ്പോഴെ ആദ്യത്തെ രണ്ടു നിരയും നിറഞ്ഞ് കഴിഞ്ഞിരുന്നു. മൂന്നാമത്തെ നിരയില്‍ പെണ്‍കുട്ടികളാണു. അതിനു പിന്നിലുള്ള ബെന്ചില്‍ സ്ഥലമുണ്ട് . വെക്കേഷന്‍ ആയിരുന്നത് കൊണ്ട് മുടിയൊക്കെ പറ്റ വെട്ടിയാണു ഞാന്‍ ക്ളാസ്സിലേയ്ക്ക് ചെല്ലുന്നത്. എന്നെ കണ്ടുടനെ റ്റീച്ചര്‍ പിറകിലത്തെ ബെന്‍ച് ചൂണ്ടി കാണിച്ചു. എല്ലാരുടെയും കണ്ണുകള്‍ എന്നിലായിരുന്നു. കാരണം എനിക്കപ്പൊ തനി ഗുണ്ടയുടെ ലുക്കായിരുന്നു. ജിമില്‍ പോയിരുന്നത് കൊണ്ട് എല്ലാരുടെയും സംശയം അത് ഊട്ടിയുറപ്പിച്ചു കാണും .


എന്തായാലും ഞാന്‍ നേരെ പെണ്‍കുട്ടികളുടെ പിന്നിലുള്ള ബെന്‍ചില്‍ ചെന്നിരുന്നു.ആ ബെന്ചില്‍ എന്നെ കൂടാതെ ഉണ്ണി, രാജ് മോഹന്‍ , പ്രക്ഷോഭ് എന്നിവരും ഉണ്ടായിരുന്നു. ആരും ആരോടും മിണ്ടുന്നില്ല, പക്ഷെ ഇവര്‍ മൂന്നു പേരും പെട്ടെന്ന് തമ്മില്‍ കമ്പനി ആയതു പോലെ.അവര്‍ തമ്മിലോരോ കമന്റ് പറയുന്നു, ചിരിക്കുന്നു. ആ കമന്റുകള്‍ കേട്ടപ്പൊ, ഈശ്വര ഇതെങ്ങാനും മുന്നിലിരിക്കുന്ന പെണ്‍കുട്ടികള്‍ കേട്ടാല്‍ നാണക്കേടായതു തന്നെ എന്നു ഞാന്‍ വിചാരിച്ചു.


ടീചര്‍ സ്വയം പരിചയപെടുത്തി, പേരു രാജി.രാജി റ്റീചര്‍ ഒരോരുത്തരെയായി പരിചയപ്പെടാന്‍ തുടങ്ങി.അതു നന്നായി എന്നെനിക്കും തോന്നി. കുറച്ച് ആള്‍ക്കാരുടെ പേരെങ്കിലും അങ്ങനെ മനസ്സിലാക്കാന്‍ പറ്റുമല്ലൊ. ഏറ്റവും ഒടുവിലായിരുന്നു ഞങ്ങളുടെ ബെന്‍ചിന്റെ ഊഴം .ഉണ്ണിയും രാജ് മോഹനും പ്രക്ഷോഭും എഴുന്നേറ്റു, അവരുടെ വുവരങ്ങള്‍ വെളിപ്പെടുത്തി. ഏറ്റവും ഒടുവിലായിരുന്നു എന്റെ ഊഴം . ഞാന്‍ എണീറ്റു


"എന്റെ പേരു..."


"റാവുത്തര്‍ .."

ഇതു പറഞ്ഞത് ഉണ്ണിയായിരുന്നു. എല്ലാരും കൂട്ടമായി ചിരിച്ചു, ടീചറും ഞാനും ചിരിച്ചു. അങ്ങനെ അവന്‍ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു, എന്റെ ലക്ഷണം കണ്ടാല്‍ ഈ പേരേ വിളിക്കു. അങ്ങനെ എന്നെയും പരിചയപ്പെട്ടു കഴിഞതോട് കൂടി ക്ളാസ് ആരംഭിച്ചു. രാജി ടീച്ചര്‍ പറയുന്നതു നല്ല പോലെ മനസ്സിലാകുമായിരുന്നു. അതുകൊണ്ട് യാതൊരു ബോറടിയും തോന്നിയില്ല. എന്നാലപ്പോഴൊക്കെ ഉണ്ണിയും മറ്റും ഓരോന്നു പറഞ്ഞ് കളിച്ച് കൊണ്ടിരിക്കുകയായിരുന്നു.


പെട്ടെന്ന് എന്റെ മുന്നിലിരുന്ന പെണ്‍കുട്ടി തിരിഞ്ഞെന്നെ രൂക്ഷമായൊന്നു നോക്കി, പിന്നീട് എന്റെ ഡെസ്‌ക്കില്‍ നിന്നും എന്തോ കൈ കൊണ്ട് വലിച്ചെടുക്കാന്‍ ശ്രമിക്കുന്നു. അപ്പോഴാണു ഞാന്‍ അതു ശ്രദ്ധിച്ചത്, അവളുടെ മുടി ആരോ എന്റെ ഡെസ്‌ക്കിലെ ആണിയില്‍ കെട്ടി വച്ചിരിക്കുന്നു. വേറെ ആരെയും അവള്‍ നോക്കാതെ എന്നെ തന്നെ നോക്കിയത് എന്റെ തനി ഗുണ്ടാ ഗെറ്റപ് കണ്ടിട്ടാവണം . മുടി വരാതിരുന്നപ്പൊ ദേഷ്യത്തില്‍ അതു വലിച്ച് പൊട്ടിച്ചു, എന്നിട്ടു എല്ലാരും കേള്‍ക്കെ ഏണീറ്റു നിന്ന് എന്നോടൊരു ഡയലോഗ് .
"തനിക്കെന്തിന്റെ കേടാ...ഈ ദേവി ക്രിഷ്ണ ആരെന്നു വിചാരിച്ചു..തന്നെ കണ്ടാലെ അറിയാം താനൊരു...."
എല്ലാരും എന്നെ അമ്പരപ്പോടെ നോക്കി.


( തുടരും )

8 comments:

പകിടന്‍ said...

ഒരു കഥ ഇവിടെ തുടങ്ങുന്നു.ജീവിച്ചിരിക്കുന്ന ആള്‍ക്കാരുമായി യാതൊരു സാമ്യവും നിങ്ങള്‍ക്കിതില്‍ തോന്നില്ല.പാര്‍ട്ട് രണ്ട് ഇനിയെപ്പോഴാ എഴുതുക എന്നറിയില്ല.എങ്കിലും അതുടനെ ഉണ്ടാകും .. ആരേലും ഒരു പകിട എറിയടെയ്...

സാജന്‍| SAJAN said...

ഠേ!
ബാക്കികൂടെ പോരട്ടെ എന്നിട്ടകാം കമന്റ്.. ഏതായലും ഇത്രയും കലക്കി!!

ഉഡായിപ്പ് ബിനു said...

ആരെ കാണ്ടാലറിയാം ഗുണ്ടാ സെറ്റപ്പ്...? എന്തായാലും തുടങ്ങിയതല്ലായുള്ളൂ പോരട്ടേ......

O¿O (rAjEsH) said...

ബെസ്റ്റ് കണ്ണ ബെസ്റ്റ്!

G.MANU said...

kollam mashe...

Anonymous said...

"മ" വാരികകളുടെ ഒരു ആരാധകനാണല്ലെ......കൊള്ളാം 

കറുമ്പന്‍ said...

ഇതിന്റെ പോക്കെങ്ങോട്ടാണെന്നു നോക്കിയിട്ടു അഭിപ്രായം പറയുന്നതാവും നല്ലതെന്നു തോനുന്നു...

തുടക്കം നന്നായിട്ടുണ്ടു....

asdfasdf asfdasdf said...

പോരട്ടെ ബാക്കി കൂടെ..
കുറെ ദിവസായിട്ട് കാണാറുണ്ടായിരുന്നില്ലല്ലോ .