Wednesday, September 27, 2006

നിരര്‍ത്ഥ സ്നേഹം

പാലു വാങ്ങാന്‍ പോകുന്നതിനിടയിലാണു അതു ഞാന്‍ ശ്രദ്ധിച്ചത്, ഒരു പട്ടിക്കുട്ടി, വളരെ കുഞ്ഞ്, നല്ല കറുത്ത്, വാലില്‍ മാത്രം ചെറിയ ചെമ്പന്‍ നിറം കലര്‍ന്ന്,വഴിയില്‍കൂടി പോകുന്ന ആള്‍ക്കാരുടെ എല്ലാം പുറകെ പോകുന്നു,"എന്നെ ഒറ്റയ്ക്കാക്കി പോകല്ലെ" എന്ന അര്‍ത്ഥത്തിലായിരിക്കണം അതു ചെറിയ ശബ്ദത്തില്‍ കരയുന്നുമുന്‍ടായിരുന്നു.തള്ളപ്പട്ടിയെ കാണാതെ പാവം വിഷമിക്കുകയാവും, ചുറ്റിനും തള്ളപ്പട്ടിയെ കാണാന്‍ പറ്റുമോ എന്നു നോക്കി, ഇല്ല. പാവം ഈ പട്ടിക്കുട്ടിയെ എന്തിനാ തള്ള ഉപേക്ഷിച്ചു പോയെ? "രാവിലെ കന്‍ടതേ ചോരയാ", ചായക്കട തുറന്നു കൊന്‍ടിരുന്ന പിള്ളച്ചേട്ടന്‍റ്റെ ശബ്ദം കേട്ടു തിരിഞ്ഞു നോക്കി. ചോരയോ? ചുറ്റും കണ്ണോടിച്ചു.അതെ, റോടില്‍ നിറയെ ചോര, കൂടെ ചിതറിക്കിടക്കുന്ന മാംസവും,വല്ല പട്ടിയോ പൂച്ചയോ ആയിരിക്കും എന്നു വിചാരിച്ച് മുന്നോട്ട് നടക്കുന്നതിനിടയിലാണ്, വഴിയില്‍ കന്‍ട ആ പട്ടിക്കുഞ്ഞിന്‍റ്റെ കാര്യം ഓര്‍മ്മ വന്നത്.ഈശ്വരാ, ആ തള്ളപ്പട്ടിയുടെ ചിന്നിച്ചിതറിയ ശരീരം കന്‍ ടു ഞാന്‍ തരിച്ച് നിന്നു പോയി. ടയര്‍ ശരീരത്തിലൂടെ കയറി ഇറങ്ങുമ്പോഴും തന്‍റ്റെ കുഞ്ഞിനെ ഓര്‍ത്ത് അതു ദുഖിച്ചിരിക്കും .
ഭാരിച്ച ഉള്ളവുമായി വീന്‍ടും നടന്നു തുടങ്ങി. കാലിനു പിന്നില്‍ എന്തോ തട്ടിയതു കൊന്‍ടു പെട്ടെന്നു തിരിഞ്ഞു നോക്കി. എന്തോ പ്രതീക്ഷിച്ച് മറ്റുള്ളവരുടെ പിറകെ നടന്നിരുന്ന അതേ പട്ടിക്കുട്ടി ഇപ്പൊ ഇതാ തന്‍റ്റെ പിറകിലും , വിശന്നു കരയുന്നതിനിടയിലും പ്രതീക്ഷയോടെ എന്‍റ്റെ കാലില്‍ ഉരുമ്മി നിന്നു. വിശക്കുമ്പൊ വിശക്കുമ്പൊ കുടിക്കാറുള്ള മുല വന്‍ടി കയറി ചതഞ്ഞത്, പാവം, അറിഞ്ഞിട്ടുന്‍ടാവില്ല. ഇതിനെ ഒറ്റയ്ക്ക് വിട്ടാല്‍ എന്തെങിലും അപകടം സംഭവിക്കാമെന്ന തോന്നലും അതിന്‍റ്റെ കുഞ്ഞു വയറിന്‍റ്റെ വിശപ്പും എന്നെ ഒരുപോലെ മധിച്ചു. ആദ്യം ഇതിനെ സുരക്ഷിതമായ ഒരു സ്ഥലത്തെത്തിക്കണം . വീട്ടിലേക്ക് കൊന്‍ടു പോകാന്‍ പറ്റില്ല. അങ്ങനെ അടുത്തു കന്‍ട ,വര്‍ഷങ്ങളായി പണി തീരാതെ കിടക്കുന്ന , ഒരു വീട്ടിലേക്ക് ഞാനതിനെ എടുത്തു കൊന്‍ടു പോയി.റോടില്‍ നിന്ന് കുറച്ച് ദൂരമുന്‍ടായിരുന്നതിനാല്‍ വാഹനങ്ങളെ പേടിക്കന്‍ട എന്നു ഞാന്‍ വിചാരിച്ചു. ഇനി ഇവന്‍റ്റെ വിശപ്പു മാറ്റണം. കയ്യില്‍ മില്‍മയുടെ പാലുന്‍ട്. വരുന്ന വഴി തറയില്‍ വീണു പൊട്ടി എന്ന് വീട്ടില്‍ കള്ളം പറയാം . അവനപ്പോഴും കരയുന്നുന്‍ ടായിരുന്നു. ഇനിയും താമസിക്കരുത്, ഞാന്‍ അടുത്ത് നിന്നും ഒരു ചിരട്ട സങ്കടിപ്പിച്ചു. അതിലേയ്ക്ക് പാല്‍ പൊട്ടിച്ചൊഴിച്ചു. എന്‍റ്റെ വിരള്‍ പാലില്‍ മുക്കി അവന്‍റ്റെ നാക്കില്‍ തൊട്ടു. പെട്ടെന്ന് കരഞ്ഞു തളര്‍ന്ന ആ കണ്ണുകള്‍ തിളങ്ങുന്നത് ഞാന്‍ കന്‍ടു.അവന്‍ ആവേശത്തോടെ ചിരട്ടയുടെ മേല്‍ ചാടി വീണു, അതു മുഴുവന്‍ കുടിച്ച് തീര്‍ന്നപ്പോള്‍ അവനൊരു ഉണ്ണിക്കുടവയറിന്‍റ്റെ ഉടമയായി. അവന്‍റ്റെ വീര്‍ത്ത വയര്‍ എന്നെ കാണിക്കാന്‍ വേന്‍ടിയാകണം , അവനാ തറയില്‍ കിടന്നുരുന്‍ടു .എന്‍റ്റെ കാലില്‍ നക്കി, ആദ്യമായിട്ടു നന്ദി കാണിക്കേന്‍ടി വന്നതിനാലാകാം ഒരു പ്രത്യേക രീതിയിലായിരുന്നു അവന്‍ വാലാട്ടിയത്. കുറച്ച് കഴിഞ്ഞപ്പൊ തളര്‍ന്ന് ആ മണ്ണില്‍ തന്നെ കിടന്നുറങ്ങാന്‍ തുടങ്ങി.
ഇനി എനിക്ക് പോകാം , ഞാനൊരു നല്ല കാര്യം ചെയ്തു. സ്വയം പ്രശംസിച്ച് കൊന്‍ട് വീട്ടിലേക്ക് മടങ്ങി. അന്ന് രാത്രി ഞാന്‍ സുഖമായി ഉറങ്ങി. പിറ്റേന്ന് രാവിലെ സ്കൂളില്‍ പോകാനുള്ള ഒരുക്കം കഴിഞ്ഞപ്പോഴേക്കും നേരം വൈകിയിരുന്നു. വെളിയില്‍ എന്നെയും കാത്ത് അക്ഷമനായി നിന്നിരുന്ന കൂട്ടുകാരന്‍ ആനന്ദിന്‍റ്റെ കൂടെ ഞാന്‍ ബസ് സ്റ്റോപ്പിലേക്കോടി, ഞങ്ങളെത്തിയപ്പോഴെക്കും ബസ് പോയിരുന്നു. ഇനി ബസ് കിട്ടണമെങ്ങില്‍ അടുത്ത ജന്‍ഷന്‍ വരെ നടക്കണം . പതുക്കെ നടന്നു തുടങ്ങി.പെട്ടെന്ന് "ടാ, നോക്കടാ, പാവം "എന്ന് ആനന്ദ് പറഞ്ഞത് കേട്ട് ഞാന്‍ റോടിലേയ്ക്ക് നോക്കി. ഏതോ പട്ടിയുടെയോ പൂച്ചയുടെയോ ശരീരത്തില്‍ വന്‍ടി കയറി, അവിടെ മാംസവും രക്തവും ചിതറിക്കിടക്കുന്നു. ശ്രദ്ധിച്ച് നോക്കിയപ്പൊഴാണു വാലെന്നു തോന്നിക്കുന്ന ഭാഗം കന്‍ടത്. അതിന്‍റ്റെ നിറം ചെമ്പ് കലര്‍ന്ന കറുപ്പായിരുന്നു. പെട്ടെന്നെന്‍റ്റെ നെഞു പിടഞ്ഞതും കണ്ണു നിറഞ്ഞതും ഒരുമിച്ചായിരുന്നു

9 comments:

Rajeev said...

"ചിന്നിച്ചിതറിയ ശരീരം കന്‍ ടു ഞാന്‍ തരിച്ച് നിന്നു പോയി. ടയര്‍ ശരീരത്തിലൂടെ കയറി ഇറങ്ങുമ്പോഴും തന്‍റ്റെ കുഞ്ഞിനെ ഓര്‍ത്ത് അതു ദുഖിച്ചിരിക്കും." തീര്‍‍ച്ചയായും മാത്രു ദുഖം പ്രക്രതി ജന്ന്യമാണ്. ലളിതമായ വിവരണം.നന്നായിട്ടുണ്ട്‍

Kaippally said...

ഇങ്ങനയുള്ള് വിവരണങ്ങള്‍ വായിച്ചാല്‍ ചില 37 വയസുകാരനും കരയും..
കോള്ളാം ഹൃദയത്തില്‍ തട്ടി.

"വഴിയില്‍ കന്‍ട ആ പട്ടിക്കുഞ്ഞിന്‍റ്റെ"

ണ + ് + ട = ണ്ട.
ന+ ് + റ = ന്റെ

വീണ്ടും എഴുതുക. അക്ഷര പിശാശുക്കളെ ഒഴിവാക്കാന്‍ ശ്രമിക്കുക. പക്ഷെ അത് അത്യാവിശ്യമല്ല. അക്ഷരതെറ്റുകള്‍ പേടിച്ച് എഴുതാതിരിക്കരുത്. ഞാനും ഇതൊന്നും വളരെ കാര്യമായി ശ്രദ്ധിക്കാറില്ല.


താങ്കള്‍ ഇനിയും എഴുതണം.

സു | Su said...

റെയിന്‍ :)സ്വാഗതം. എഴുത്ത് ഇഷ്ടമായി.

എഴുതിയത് മനസ്സില്‍ കൊണ്ടു. ഒരു ജീവനും നിസ്സാരമല്ല. എല്ലാത്തിലും മിടിക്കുന്നത് ഹൃദയമല്ലേ. പാവം പട്ടിക്കുട്ടി. അതിന്റെ വിധി.

അക്ഷരത്തെറ്റുകള്‍ ശരിയാക്കി എഴുതിയാല്‍ കൂടുതല്‍ മനോഹരമാവും ഇല്ലേ? ശ്രമിക്കുമല്ലോ.

ഇനിയും എഴുതിക്കൊണ്ടിരിക്കൂ.

Rasheed Chalil said...
This comment has been removed by a blog administrator.
asdfasdf asfdasdf said...

ദീപു, നന്നായിരിക്കുന്നു. അക്ഷരപ്പിശാശിനെ പടികടത്താന്‍ ശ്രമിക്കുമല്ലോ. ഇളമൊഴിയില്‍ പരിധിയുണ്ടെന്നറിയാം. എങ്കിലും..

Rasheed Chalil said...

റെയിന്‍ നന്നയിരിക്കുന്നു. നല്ല കഥ, നല്ല അവതരണം.ഒന്നുകൂടി ഖണ്ഡിക തിരിച്ചാല്‍ വായിക്കന്‍ കൂടുതല്‍ സുഖം ഉണ്ടാവും എന്ന് അഭിപ്രായമുണ്ട്.

പിന്നെ സ്വാഗതം.

Anonymous said...

ഒരോ ജീവിയെയും മാറോടണക്കാന്‍...
വേണം നമ്മുടെയുള്ളില്‍...
സ്നേഹത്തിന്‍റെ ഈരടികള്‍.

മുസ്തഫ|musthapha said...

നന്നായിരിക്കുന്നു റെയിന്‍...
ആ കുഞ്ഞുമനസ്സിലെ സഹതാപം എന്നും കെടാതെ സൂക്ഷിക്കൂ... ആശംസകള്‍.

ഇത്തിരിവെട്ടം പറഞ്ഞത് പോലെ, ഖണ്ഡിക തിരിച്ചെഴുതിയാല്‍ വായിക്കാന്‍ ഒന്നുകൂടെ സുഖമുണ്ടാകും.

പകിടന്‍ said...

അക്ഷരം അറിയാഞ്ഞിട്ടല്ല..
http://adeign.googlepages.com/ilamozhi.html
ഇതാണ്, ഞാന്‍ ഉപയോഗിക്കുന്നത്...അതിലെ കീ യൂസേജ് എല്ലാം ക്രിത്യമായി അറിയില്ല..കൈപ്പള്ളി പറഞ്ഞ കാര്യങ്ങള്‍ സ്രദ്ധിക്കും ... കമന്‍ റ്റുകള്‍ കന്‍ ടതില്‍ സന്തോഷം