Sunday, September 17, 2006

തണുപ്പ്

ഇവിടത്തെ കാലാവസ്ഥ മാറി വരുന്നു,തണുപ്പ് തുടങ്ങി.ഒരു ജാക്കറ്റ് വാങ്ങി, കറുത്ത ഒന്ന്,6കെഡിയായി.എങ്ങിലും സാരമില്ല.കൂടെയുള്ളവര്‍ പറഞ്ഞ അറിവേയുള്ളു, തണുപ്പെന്നു പറഞ്ഞാല്‍ ഒടുക്കത്തെ തണുപ്പാണെന്ന്.ഒരു കാപ്പി കുടിക്കാന്‍ തോന്നുന്നു,ഹീറ്ററില്‍ വെള്ളം വച്ചു, നെസ്കഫെയിട്ട നല്ല ഒരു കാപ്പി.എവിടെ നിന്നോ "മേര ദില്‍ ഭി...കിത്നാ പാഗല്‍ ഹെ" എന്ന പാട്ട് കേള്‍ക്കുന്നുന്‍ട്. പ്രേമവും അതു കാരണം മനസ്സില്‍ തോന്നുന്ന മന്‍ടത്തരങ്ങളും വര്‍ണ്ണിക്കാന്‍ എത്ര മനോഹരങ്ങളായ വരികളാണു ആള്‍ക്കാര്‍ കന്‍ടെത്തിയിരിക്കുന്നത്.
നാട്ടിലായിരുന്നപ്പൊ ഈ സമയം, ട പോലെ ചുരുന്‍ടു കൂടി കിടന്നുറക്കമായിരിക്കും. അമ്മ റൂമില്‍ വന്നു വിളിച്ചുണര്‍ത്താതിരിക്കാന്‍ വേന്‍ടി തലേദിവസം രാത്രി തന്നെ ഡോര്‍ ലോക്ക് ചെയ്തിരിക്കും.
പെട്ടെന്നൊരു കുലുക്കം, ഉടന്‍ തന്നെ ആരൊ പുറത്തു തട്ടി, "ഡാ,എഴിക്കെടാ...എത്തി", ഞാന്‍ പതുക്കെ കണ്ണു തുറന്നുനോക്കുമ്പൊ ബസ് ഓഫീസിന്‍റ്റെ മുന്നിലെത്തി നില്‍ക്കുന്നു, ഏഷ്യാനെറ്റ് റേടിയോയില്‍ അപ്പോള്‍ കാലാവസ്ഥ വിവരണമായിരുന്നു, പ്രതീക്ഷയോടെ കാതു കൂര്‍പ്പിച്ചു,"കുവയിറ്റ്, കൂടിയ താപനില 49 ടിഗ്രി,കുറ്ഞ്ഞ താപനില 38 ടിഗ്രി"....."ഹൊ എന്തൊരു ചൂടാ..ഡെയ് നീ വരുന്നില്ലെ?"...കൂട്ടുകാരന്‍ വീന്‍ടും വിളിച്ചു....
ഞാന്‍ മിന്‍ടാതെ അവന്‍റ്റെ കൂടെ ഓഫീസിലേക്ക് നടന്നു,ഇന്നത്തെ സ്വപ്നം തന്നെ നാളെയും കാണണേ എന്ന് പ്രാര്‍ത്ഥിച്ച് കൊന്‍ട്....

1 comment:

മുസാഫിര്‍ said...

മഴയെ സ്നേഹിക്കുന്ന കൂടുകാരാ.ഇനി 6 K.D (കുവൈറ്റി ദിനാര്‍ ) യുടെ ജാക്കറ്റ് ഇട്ടു കിടന്നു ഉറങ്ങുക.നല്ല സ്വപ്നങ്ങള്‍ ഇനിയും കാണാം.