Thursday, September 07, 2006

ശ്രമം

നല്ലൊരു കട്ടയാകനുള്ള ശ്രമത്തിന്റെ ഭാഗമായി വിറ്റമിന്‍ സമ്പുഷ്ട്ടമായ എന്തു കിട്ടിയാലും ഞാന്‍ തട്ടും . പക്ഷെ ഇങു കുവയ്റ്റില്‍ വന്നതിനു ശേഷം എന്റെ കട്ട സ്വപ്നങള്‍ തകരാറായി, കാരണം ഇവുടത്തെ ഫുട് തന്നെ..അങനെയാണു ഞാനും എന്റെ സഹമുറിയന്മാരുമായി ഞാന്‍ കരാരിലേര്പെട്ടത്. അവന്മാരുടെ പാചകത്തില്‍ ഞാന്‍ ഷെയര്‍ ഇടാമെന്നും തുടര്‍ന്നു കിട്ടിയേക്കാവുന്ന വിറ്റമിന്‍ സി,ടി,ഇ എന്നിവ പങ്കിട്ടെടുത്തു കൊള്ളാമെന്നുമായിരുന്നു കരാര്‍ . പുതിയ കരാര്‍ ഏറ്റെടുത്തതിന്റെ ഭാഗമായി ആദ്യദിനങളില്‍ അവന്മാര്‍ എന്നെ തീറ്റിപോറ്റി..പക്ഷെ കുറച്ചു ദിവസങള്‍ കഴിഞ്ഞപ്പൊ അവന്മാറ്ക്കെന്നോടു "നീ ചാറില്‍ മുക്കി നക്കിയാ മതി" എന്നെ ഭാവം . അങനെ അവന്മാര്‍ ഉറങിക്കിടന്ന സമയം, എന്റെ മസില്‍ കുഞ്ഞുങ്ങള്‍ പട്ടിണി കിടക്കുന്നതു കാണാന്‍ വയ്യാത്തതു കൊന്ടു മാത്രം , ഞാന്‍ അടുക്കളേല്‍ കയറി. എന്താപ്പൊ ചെയ്യ, വെള്ളം തിളപ്പിക്കുക എന്നെ മഹത്കര്‍മമല്ലാതെ വേറെ ഒരു പരിപാടീം എനിക്കറിയില്ല. ഫ്രിട്ജില്‍ മുട്ടയുന്ട്. ഐഡിയാ!!! ആദ്യം വെള്ളം തിളപ്പിക്കുക, അതിലേക്കു രന്ടു മുട്ട ഇടുക (കോഴിയുടെ). പക്ഷെ വെള്ളം തിളപ്പിക്കാന്‍ ഹീറ്റര്‍ ഇല്ല..പകരം ഓവെന്‍ ഉന്ട്. ഹീറ്റെറും ഓവെനും ഒരേ നാണയത്തിന്റെ രന്ടു വശങളല്ലെ..?ആണ്.ഞാന്‍ ഒരു ഗ്ളാസ്സ് പാത്രത്തില്‍ വെള്ളം എടുത്തു, മുട്ട അതിലേക്കിട്ടു, ഓവെന്റെ അകത്തു വച്ചു, ഓണ്‍ ചെയ്തു. സമയവും സെറ്റ് ചെയ്തു. പക്ഷെ ആ സമയം കഴിഞ്ഞിട്ടും വെള്ളം തിളക്കാത്തതിനാല്‍ ഞാന്‍ ചൂടു കൂട്ടി..മാക്സിമത്തില്‍ എത്തിയതും "ഠൊ" എന്നൊരു ശബ്ദം ..എന്താണെന്നു മനസ്സിലാകും മുന്പെ ഞാന്‍ കന്ടതു എന്റെ ഫ്രന്ടിനെയാ.."മുട്ട-2, പ്ലേറ്റ് - 1 പോയി വാങ്ങീട്ടു വാടാ" എന്നവന്‍ സ്നേഹം , ബഹുമാനം എന്നിവയില്‍ ഈരന്ടു സ്പൂന്‍ തെറി ചേറ്ത്തു പറഞ്ഞതു കൊന്ടുമാത്രം ഞാന്‍ ആ പൊരിവെയിലത്തു നടന്നു പോയി ഈ സാധനങള്‍ വാങ്ങി, ഇല്ലെങ്കില്‍ അവന്‍ വിവരം അറിഞ്ഞേനെ.."ഈശ്വരാ അവനും മുട്ട ഓവനില്‍ തന്നെ വയ്ക്കാന്‍ തോന്നണേ"

No comments: