Monday, September 11, 2006

അവള്‍

തുളസിക്കതിര്‍ ചൂടിയ പെണ്‍കുട്ടി എന്നൊക്കെ കഥയിലും കവിതയിലുമൊക്കെ കേട്ടിട്ടുള്ളതല്ലാതെ, അവളെ കാണുന്നതു വരെ അതൊന്നും ഞാന്‍ വിശ്വസിച്ചിരുന്നില്ല.അവള്‍ കോളേജില്‍ വന്ന ആദ്യ ദിവസം , അവള്‍ക്കു കൂട്ടായി ആ തുളസിക്കതിര്‍ അവളുടെ മുടിയിഴയില്‍ പാതി മറഞ്ഞിരുന്നു.സ്നേഹം തോന്നിയത് തുളസിക്കതിരിനോടൊ അവളോടൊ എന്നുള്ള ചോദ്യത്തിനുത്തരം ആദ്യമറിയില്ലയിരുന്നുവെങ്കിലും "തുളസിക്കതിര്‍ ചൂടിയ അവളോ"ടാണെന്നെനിക്ക് മനസ്സിലാക്കാന്‍ കുറച്ചു സമയം വേന്‍ടി വന്നു.ഇഷ്ടമാണെന്ന് പറയാന്‍ പല തവണ തുനിഞ്ഞെങ്കിലും അവളിലെ നിഷ്കളങ്കത എന്നെ പിന്തിരിപ്പിച്ചു.ലാബില്‍ നില്‍ക്കുമ്പോഴും ഊണു കഴിക്കാനിരിക്കുമ്പോഴും ക്ളാസ്സ് കഴിഞ്ഞു വീട്ടിലേക്ക് പോകാന്‍ ബസ് കാത്ത് നില്ക്കുമ്പോഴും എന്റെ നാവിനെ അടക്കിയത് ആ നിഷ്കളങ്കത ആയിരുന്നു.. പക്ഷെ അവളുടെ നോട്ടവും പെരുമാറ്റവും അതിനുള്ള സമ്മതമായിരുന്നൊ? അറിയില്ല.എങ്കിലും "തുളസിക്കതിര്‍ ചൂടിയ അവളെ" എനിക്കു മറക്കാന്‍ കഴിഞ്ഞില്ല. ഏറ്റവും അടുത്ത കൂട്ടുകാരന്‍ റ്റെ അടുത്ത് മനസ്സിലെ ആഗ്രഹം പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു, "അവള്‍ നിനക്ക് പറ്റിയതല്ല".കോളേജ് പിരിയുന്നതിനു മുന്നെ അവളെ അവസാനമായി കന്‍ടപ്പോഴും അവള്‍ക്കു കൂട്ടായി ആ തുളസിക്കതിര്‍ ഉന്‍ടായിരുന്നു. അന്നവളുടെ കണ്ണുകള്‍ പരതിയത് ആരെയായിരുന്നു, അറിയില്ല.വര്‍ ഷങള്‍ കഴിഞ്ഞു. പുതിയ ജോലി കിട്ടിയപ്പോഴും പ്രമോഷന്‍ കിട്ടിയപ്പോഴും പറയാതെ പോയ എന്റെ സ്നേഹത്തെ ഓര്‍ത്തു ഞാന്‍ ദുഖിച്ചു..അത്രയും നിഷ്കളങ്കതയുള്ള ഒരാളെയും ഇനി കാണരുതെ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു. പുതിയ പ്രതീക്ഷകളുമായി നാട്ടില്‍ മടങ്ങി വന്നു..ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു കൊച്ചു കുഞ്ഞിന്‍ റ്റെ കളിയും ചിരിയും കേട്ടു, കുഞ്ഞിനെ തോളത്തു വച്ചു കളിപ്പിക്കുന്ന അമ്മ..അവരുടെ മുടിയിഴയിലും ഒരു തുളസിക്കതിര്‍ മറഞ്ഞിരികുന്നതപ്പോഴാണു ശ്രദ്ധിച്ചത്..പന്‍ട് അവളുടെ മുടിയിലുന്‍ടായിരുന്നതുപോലെയുള്ള ഒരു തുളസിക്കതിര്‍ ...ഈശ്വര..അതവള്‍ തന്നെയായിരുന്നു. എന്തെങ്കിലും പറയാന്‍ തുടങ്ങും മുന്നെ അവള്‍ കുഞ്ഞിനെയുമെടുത്ത് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി..അവിടെ അവരെ കാത്തു നിന്നിരുന്നത് വേറെ ആരുമായിരുന്നില്ല,"അവള്‍ നിനക്ക് പറ്റിയതല്ല" എന്ന് പന്‍ ടു പറഞ്ഞ അതേ കൂട്ടുകാരന്‍ ആയിരുന്നു,അപ്പോള്‍ എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു "ടാ..മണ്ണുണ്ണി,തുളസിക്കതിരും കോപ്പുമൊന്നും നോക്കിയിരുന്നാല്‍ ഒന്നും നടക്കില്ല...മണ്ണും ചാരി നിന്നവനങ്ങു കൊന്‍ടു പോകും .."

No comments: