എന്റെ കൂടെ ജോലി ചെയ്യുന്ന "വേതാളം ബോബി", ഇങ്ളിഷ് എന്ന ഭാഷ അവന്റെ അമ്മ വീട്ടില്‍ നിന്നും പൊതിഞ്ഞു കൊടുത്തു വിട്ട സാധനം പോലെയാ പെരുമാറുന്നെ, എന്താ ഒരു ഇങ്ലിഷ്!!!! ഇതിനിടയില്‍ ഒരു ദിവസം അവന്‍ സ്പാനിഷ് പഠിക്കാനുള്ള ശ്രമം നടത്തിയപ്പൊ ഞാന്‍ പറഞ്ഞു"ഡെയ്, ആദ്യം ഇങ്ലിഷ് സംസാരിച്ചു പഠി" , ഞാന്‍ കളിയ്ക്കാണ് പറഞ്ഞതെങിലും അതവന്‍ സീരിയസ് ആയി എടുത്തു...ഇതിന്റെ അടുത്ത ദിവസം എന്റെ ഓഫ് ഡെ ആയിരുന്നു..അതു കഴിഞ്ഞു ഓഫീസില്‍ വന്നപ്പൊ നമ്മുദെ വേതാളത്തിനെ കാണാനില്ല..തിരക്കിയപ്പൊ ക്ലാസ്സിനു പോയി എന്നു പറഞ്ഞു..എന്ത് ക്ലാസ്സ്??? സ്പാനിഷ് ??? അന്വേഷിച്ചപ്പൊ ഇങ്ളിഷിന്റെ ക്ലാസ്സാ...അപ്പോഴാ എന്റെ കൂടെ ജോലി ചെയ്യുന്ന അശോകേട്ടന്‍ പറഞ്ഞത്...ഞങ്ങളുടെ സൂപര്‍ വിസര്‍ ബോബിയേം കൂട്ടി മീറ്റിങ്ങിനു പോയി, അമേരിക്കന്‍സിന്‍റ്റെ ഇടയിലെ ഒരൊറ്റ ഭാരതീയന്‍, തുടര്‍ന്നു പുള്ളി "ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ " എന്നൊക്കെ വിചാരിച്ചു കോരിത്തരിച്ചെന്നും മീറ്റിങിനിടയില്‍ നമ്മുടെ വലിയ മുതലാളിയോടു "ഇങ്ളിഷില്‍ " എന്തൊ കുശലം ചോദിച്ചെന്നും വളരെ ഇമ്പ്റെസ് ആയ ബിഗ് ബി ഞങ്ങളുടെ സൂപര്‍വിസറോടു എന്തൊ പറഞെന്നും തിരിച്ചു വന്ന സൂപര്‍വിസൊര്‍ ബോബിക്കു സുഖ(#$%^*&)മാണൊ എന്നന്വേഷിച്ചെന്നും തുടര്‍ന്നു സ്പോക്കണ്‍ ഇങ്ളിഷ് ക്ളാസ്സില്‍ കൊന്ടാക്കി എന്നും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ബോബി ഓഫീസില്‍ എത്തി..കയ്യില്‍ ഒരു നോട്ട് ബുക്ക്..പക്ഷെ വന്ന പാടെ പുള്ളി ദ്റിതി വച്ചു ബുക്കും കൊന്ടു ബിഗ് ബിയുടെ ഓഫീസിലേക്കു പോയി.എനിക്കു വീന്ടും കണ്‍ഫ്യുഷന്‍..അശോകേട്ടന്‍ വീന്ടും രക്ഷക്കെത്തി.. "ഡെയ് ലി പഠിപ്പിച്ച കാര്യങ്ങള്‍ ബിഗ് ബിയോടു പറഞ്ഞു കേള്‍പ്പിച്ചിട്ടു ഡ്യുട്ടിക്കു കയറിയാല്‍ മതിയെന്നു മുകളില്‍ നിന്നുള്ള ഉത്തരവ് "ഹഹഹ...അതു കലക്കി..ബിഗ് ബോസ്സിന്‍റ്റെ റൂമില്‍ വേതാളം നില്ക്കുന്നതും "ഇന്നെന്താന്ട്രാ പഠിപ്പിച്ചെ" എന്നു പുള്ളി (ഇങ്ളിഷില്‍ ) ചോദിക്കുമ്പൊ "എ ഫോര്‍ ...." എന്നു ബോബി പറഞ്ഞു തുടങ്ങുന്നതും ഓര്‍ത്തു ഞങ്ങള്‍ ചിരിച്ചു..തിരിച്ചു ഓഫീസില്‍ വന്ന ബോബി പാട്ടു പാടാനും തുടങ്ങി, അതും ഇങ്ളിഷ്... "ജാക്ക് ആന്‍ഡ് ജില്‍ .."
(ഈ കഥ തികച്ചും സാങ്കല്പ്പികമാണെന്നു കൂടി പറഞ്ഞു കൊള്ളട്ടെ..)
Subscribe to:
Post Comments (Atom)
No comments:
Post a Comment