അപ്പച്ചി എന്നാണു ഞാന്‍ അവരെ വിളിച്ചിരുന്നത്, അച്ചന്‍റ്റെ സഹോദരി.കുട്ടിക്കാലത്ത് പോളിയോ ബാധിച്ചത് അവരുടെ ഒരു കയ്യും കാലും തളര്‍ത്തിക്കളഞ്ഞു. തളര്‍ന്ന ഇടതു കൈ വലതു കൈ കൊന്‍ടു താങ്ങിയാണു അപ്പച്ചി നില്ക്കുന്നതും ഇരിക്കുന്നതും നടക്കുന്നതും .
ഇപ്പോള്‍ അവര്‍ കരയുകയാണ്. അവരുടെ അമ്മ, അതായത് എന്റെ അമ്മൂമ്മ ഇന്ന് രാവിലെ മരിച്ചു.എന്‍റ്റെ അച്ചനും അമ്മയും അച്ചന്‍റ്റെ സഹോദരങ്ങളും കുടുംബവുമെല്ലാം മരണസമയത്ത് അടുത്തുന്‍ടായിരുന്നു. ഞാന്‍ അപ്പച്ചിയുടെ അടുത്തിരുന്നു, അവരുടെ കവിളിലെ നനവിന്‍റ്റെ തിളക്കം ഞാന്‍ കന്‍ടു.മരണവീട്ടിലാണെങ്ങിലും എല്ലാര്‍ക്കും ഒരു ധ്രിതി പോലെ. അച്ചന്‍റ്റെ അനിയന്‍മാരും ഭാര്യമാരും ആ വീട്ടില്‍ നിന്നും എന്തൊക്കെയോ കൂട്ടി വയ്ക്കുന്നു. ഒരു കൊച്ചച്ചന്‍ തട്ടിന്‍ മുകളിലാണ്. അവിടെ പഴയതും വിലയുള്ളതുമായ പലതും ഉന്‍ടെന്നു അച്ചന്‍ പറഞ്ഞു കേട്ടിട്ടുന്‍ട്. വേറൊരാള്‍ അടുക്കളയിലിരിക്കുന്ന വലിയ വലിയ ചാക്കുകള്‍ അടുക്കിയെടുക്കുന്ന തിരക്കിലാണ്. ചിലര്‍ കട്ടിലെടുക്കുന്നു, ചിലര്‍ പാത്രങ്ങളെടുക്കുന്നു, മറ്റു ചിലര്‍ തുണി കെട്ടിയെടുക്കുന്നു. പെട്ടെന്നു എന്‍റ്റെ അടുത്തിരുന്ന അപ്പച്ചിയെ തട്ടി മാറ്റികൊന്‍ട് രന്‍ടു പേര്‍ ഒരു അലമാരി ചുമന്നു കൊന്‍ടു പോയി. മരണവീട്ടില്‍ വന്ന നാട്ടുകാര്‍ ഇതൊക്കെ കന്‍ടു നിന്നു, അവര്‍ക്കെന്തോ ഒരു സന്തോഷം പോലെ. കുറച്ച് സമയത്തിനകം വെളിയില്‍ ആരൊ മുന്‍പു പറഞ്ഞു വച്ചിരുന്ന പോലെ വന്‍ടികള്‍ വന്നു നിന്നു, ശേഖരിച്ച സാധനങ്ങള്‍ വന്‍ടികളില്‍ എടുത്തു വയ്ക്കുന്ന തിരക്കിലായി എല്ലാപേരും.അവരവര്‍ക്കു കിട്ടിയ സാധനങ്ങളുമായ് കൊച്ചച്ചന്‍മാര്‍ ചില വന്‍ടികളില്‍ കയറിക്കൂടി. എല്ലാരും കൂടി ഇപ്പൊ എങ്ങോട്ടാ എന്നു ചോദിച്ച എന്‍റ്റെ അചചനോടവര്‍ പറഞ്ഞതിങ്ങനെയായിരുന്നു."ചേട്ടന്‍ വീട്ടിലൊക്കെ പോയി ഒന്നു ഫ്രഷായി വരുമ്പോഴെക്കും ഇതൊക്കെ കൊന്‍ടു വച്ചിട്ട് ഞങ്ങളും എത്താം .കുറച്ചു സമയമല്ലെ, അവള്‍ അവിടെ ഇരുന്നോളും ".
ഇതെല്ലാം കേട്ട ഞാന്‍ അപ്പച്ചിയെ തിരിഞ്ഞു നോക്കി , അവരുടെ കവിളുകള്‍ക്ക് അപ്പോഴും നനവുന്‍ടായിരുന്നു, ആ ഇടത് കൈയ്ക്ക് താങ്ങായി വലതു കൈയ്യും .
2 comments:
നന്നായിട്ടുണ്ട്. പോസ്റ്റു ചെയ്യുന്നതിനു മുമ്പെ ഒരാവര്‍ത്തി കൂടി വായീച്ചപ് തിരുത്തിയെങ്കില്‍ വളരെ മനോഹരമായേനെ...
അപ്പച്ചി ഇപ്പോളെവിടെയാ പകിടാ?
Post a Comment