"ടാ, അവിടെ പിടി..പൊക്ക്..പതുക്കെ..ആ അങ്ങനെ, നീ ആ ഇടതു വശം പിടി..തോളിലോ തലയിലോ? തലയില്‍ വയ്ക്കുന്നതാ സുഖം ... ഇന്നലെയും വന്നു നോക്കിയിരുന്നു, അപ്പൊ പൊതി പൊട്ടിച്ചിട്ടില്ല, ഇത്രയും വലിയ ഒന്നായിരിക്കുമെന്നു കരുതിയില്ല..എന്തായലും കൊള്ളാം..നീ പൊക്ക്, ഇതെത്ത്ര ദിവസത്തേക്ക് വരുമെടാ...? ഇടക്ക് തറയില്‍ വക്കരുത്.. പണിയാകും. ഇനീം സംസാരിച്ച് നില്ക്കാന്‍ സമയമില്ല..ഭാരം കൂടും.. പതുക്കെ നടക്കാം...പിള്ളേര്‍ക്ക് വിശക്കുന്നുന്‍ടാകും..നടന്നോ...അങ്ങനെ..കൊള്ളാം... കഴിഞ്ഞ ആഴ്ച ഇതുപോലെ കൊന്‍ടു വരാന്‍ കന്‍ടു വച്ചിരുന്നതിനെയാ കാറ്റ് വലിച്ചെടുത്തത്..ചുമ്മാ ദ്രോഹിക്കുകയല്ലേ..മറ്റുള്ളവര്‍ക്കറിയണൊ നമ്മടെ കഷ്ടപ്പാട്...ടാ പതുക്കെ പതുക്കെ..വീഴാതെ പിടി..ദാ അവിടേം കൂടി കഴിഞ്ഞാല്‍ പിന്നെ കാറ്റിനേം വെള്ളത്തിനേം ഒന്നിനേം പേടിക്കന്‍ട.."
ഇത്രയും കേള്‍ക്കാനെ കഴിഞ്ഞുള്ളു...അപ്പോഴേക്കും അവര്‍, ആ ഉറുമ്പുകള്‍, അവരുടെ ആ വലിയ റൊട്ടിക്കഷണവുമായ്, ഭിത്തിയിലുള്ള ചെറിയ വിടവിലേക്ക് അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു...
Subscribe to:
Post Comments (Atom)
1 comment:
കൊള്ളാം ചുള്ളാ...
Post a Comment