Sunday, April 15, 2007

ആ മുഖം

"യദുകുലം അറിയാതൊരു രാവില്‍ ...കരതലം കവരാന്‍ അണയും ഞാന്‍ ...."

റൂമിലെ ഡിം ലൈറ്റിന്റെ കീഴിലിരുന്ന് ഒരു ബീര്‍ കുടിച്ച് കൊണ്ടിരുന്നതിനിടയിലാണു ഈ ഗാനം കേട്ടത്. എന്റെ ഓര്മ്മ എന്റെ അനുവാദമില്ലാതെ മനസ്സിനെയും കൊന്ട് കഴിഞ്ഞു പോയ ആ കാലത്തേയ്ക്ക് യാത്രയായി.....

കോളേജില് പഠിക്കുന്ന സമയം .

"ടാ വാ ഇന്നു സെക്കന്ട് ഗ്രൂപ്പുമായി മാച്ചാ...കഴിഞ്ഞ തവണ നീയില്ലാത്തതുകൊണ്ടാ തോറ്റെ...ഇന്നു ക്ളാസ്സ് കട്ട് ചെയ്തൂന്ന് വിചാരിച്ച് ഒന്നും സംഭവിക്കില്ല..." സിജു ഇതു പറഞ്ഞ് എന്നെ ക്ളാസ്സില് ഉന്തിത്തള്ളി ഇറക്കാന്‍ നോക്കി.

ക്രിക്കറ്റ് കളികാനാണെങ്കിലും ക്ളാസ്സ് കട്ട് ചെയ്യാനുള്ള എന്റെ വിഷമം മനസ്സിലാക്കാതെ എല്ലാരും ചിരിച്ചു. പക്ഷെ ചിരിക്കുന്ന മുഖങ്ങള്‍ക്കിടയിലും എനിക്കനുഭാവവുമായി ചെറിയ വിഷമത്തോടെ ഒരു മുഖം വേറിട്ട് നിന്നിരുന്നു.

കളി ജയിച്ച് തിരിച്ച് വന്നപ്പോള് ലന്ച് റ്റൈം ആയിരുന്നു. കട്ട് ചെയ്ത ക്ളാസ്സിലെ നോട്സ് എഴുതിയെടുക്കണം . ഇരുന്ന് നോട്ട് എഴുതുന്നതിനിടയില്‍ ഊണു കഴിക്കുന്ന എന്റെ സുഹുര്ത്തുക്കളുടെ ഇടയില്‍ അതു കഴിക്കാതെ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി അതേ മുഖം നിന്നിരുന്നു.

പല തവണ കോളെജ് വിട്ട് ബസില്‍ വീട്ടില്‍ പോകുമ്പോള്‍ , കണ്ടക്ടര്‍ പറയും , "തനിക്ക് ടിക്കറ്റ് പുറകെ ഒരു കുട്ടി എടുത്തു".എന്തോ അവകാശം നേടിയെടുത്തതിന്റെ സന്തോഷം പല മുഖങ്ങള്‍ക്കിടയിലൂടെയാണെങ്കിലും ആ മുഖത്ത് ഞാന് ശ്രദ്ധിച്ചു.

ഫസ്റ്റ് ഇയറില്‍ ഷീനക്കെന്നോട് തോന്നിയ പ്രണയം , ഫ്റണ്ട്ഷിപ്പില്‍ അവസാനിപ്പിച്ചപ്പോള്‍ എന്നെക്കാള്‍ സന്തോഷം ആ മുഖത്ത് ഞാന്‍ കണ്ടു .

കോളേജ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഒരു ബൈക് ആക്സിടന്റില്‍ പരിക്ക് പറ്റി ഹോസ്പിറ്റലില്‍ കിടന്നപ്പൊ, കാണാന്‍ വന്ന ഫ്റണ്ട്സിന്റെ ഇടയില്‍ തോരാത്ത കണ്ണീരുമായി ആ മുഖം വേറിട്ട് നിന്നു.എല്ലാരും മുറിക്ക് പുറത്തിറങ്ങിയിട്ടും ആ മുഖം എന്നെ മാത്രം നോക്കി അവിടെ തന്നെ നിന്നു.

"എന്താ കുട്ടീടെ പേര്...?"

"സൌ..സൌമ്യ..."

"ബൈക്ക് ചെറുതായി തെന്നിയതാ...കുഴപ്പമൊന്നുമില്ലാ..."

ഇത്രയും പറഞ്ഞതും കണ്ണീരൊഴുക്കി കൊന്ട് ആ മുഖം റൂമില്‍ നിന്നിറങ്ങി പോയി.

പരിക്കൊക്കെ ഭേദമായി, തിരിച്ച് കോളേജില്‍ വന്നപ്പൊ സന്തോഷത്താല്‍ തുടുത്ത ആ മുഖം ഞാന്‍ വീണ്ടും കണ്ടു.

"എന്തെ..സൌമ്യ ..നല്ല സന്തോഷത്തിലാണല്ലൊ?"

"നോട്ട്‌സൊക്കെ ഞാന്‍ എഴുതി..ഇയാളിനി പഠിച്ചാ മതി.."

ഇത്രയും പറഞ്ഞ് കുറച്ച് നോട്ട്‌സ് എന്റെ കയ്യില്‍ വച്ച് തന്നിട്ട് ആ മുഖം തിരിഞ്ഞ് നടന്നു.
കോളേജിലെ അവസാന ദിവസം എല്ലാരോടും യാത്ര പറയുന്നതിനിടയില്‍ കരഞ്ഞു കലങ്ങിയ ആ കണ്ണുകള്‍ ഞാന്‍ ശ്രദ്ധിച്ചു.

"എന്തെയ്...കരയുന്നൊ..?"

"ഏയ് ഇല്ല..വെറുതെ..."

"വെറുതെ ആരേലും കരയോ..?"

അതല്ല, എനിക്കിഷ്ടാ...ഒത്തിരി ഇഷ്ടാ...പക്ഷെ..സമയം താമ.."

പറഞ്ഞ് വിങ്ങി മുഴുമിപ്പിക്കാതെപ്പൊട്ടി ആ മുഖം തിരിഞ്ഞ് നടന്നു.

"യദുകുലം അറിയാതൊരു രാവില്‍ ...കരതലം കവരാന്‍ അണയും ഞാന്‍ ...." ഈ പാട്ട് അപ്പോള്‍ എവിടെയോ കേള്‍ക്കുന്നുന്ടായിരുന്നു.


ബിയര്‍ ബോട്ടില്‍ കാലിയായപ്പോഴാണു ഓര്‍മ്മയില്‍ നിന്നുണര്‍ന്നത്.

"കവീ ...ഭക്ഷണം എടുത്തോ..?" എന്ന് ഭാര്യയോട് ചോദിക്കുമ്പൊ മനസ്സ് ചെറുതായി നീറുന്നുണ്ടായിരുന്നു.

5 comments:

പുള്ളി said...

"ഇന്നു സെക്കന്ട് ഗ്രൂപ്പുമായി മാച്ചാ...കഴിഞ്ഞ തവണ നീയില്ലാത്തതുകൊണ്ടാ തോറ്റെ..."
"ക്രിക്കറ്റ് കളികാനാണെങ്കിലും ക്ളാസ്സ് കട്ട് ചെയ്യാനുള്ള എന്റെ വിഷമം മനസ്സിലാക്കാതെ എല്ലാരും ചിരിച്ചു."

വികടാ..ഇത് കൂടിയ ഇനം ഫിക്ഷനാണല്ലോ...

Unknown said...

വികടാ,
ഒരു നിവര്‍ത്തിയുമില്ല മച്ചാനേ. പറയാതെ പോയ പ്രണയം കൊടുങ്കാട്ടിന്റെ നടുവില്‍ പൂത്ത പാരിജാതം പോലെയാണ് (തന്നേന്നും). ആര്‍ക്കും ഒരുപകാരവുമില്ലാതെ പോകും.പിന്നെ ആലോചിക്കുമ്പോഴുള്ള വിമ്മിഷ്ടം മാത്രം ബാക്കി. :-(

Kaithamullu said...
This comment has been removed by the author.
Kaithamullu said...

എന്നിട്ട് കവി ഭക്ഷണം തന്നു, അല്ലേ?
എന്നിട്ട് കഴിച്ച് കിടന്നൊറങ്ങി!

മാഷെ, പ്രണയം ഒക്കെ ഇത്രേക്കൊയുള്ളൂ! ഇപ്പോ പോയൊന്ന് കണ്ട് നോക്ക് സൌമ്യയെ....

-ആ നൊമ്പരപ്പൂവ് കൈതമുള്ള് പോലെയായിക്കാണില്ലേ?

പകിടന്‍ said...

പുള്ളീ,കളിക്കാന്‍ റ്റീമില്‍ ആളില്ലാതെ വരുമ്പൊ ഇങനെ പറഞ്ഞും ആളെ ഒപ്പിക്കാറുണ്ട്. ഹ ഹ