Saturday, December 23, 2006

താങ്ക്സ് ഗിവിങ് ഡേയ്

താങ്ക്സ് ഗിവിങ് ഡേയ് എന്ന് പറയുന്നത് അമേരിക്കന്‍സ് അല്ലാത്ത ഞങ്ങളെ പോലുള്ളവറ്‌ക്ക് അമേരിക്കന്‍സിന്റെ രുചികരമായ ഭക്ഷണം കഴിക്കാനും അതിനേക്കാളുപരി ഈശ്വരന്റെ ചില അതി സുന്ദര സ്രിഷ്ടികളെ കണ്‍കുളിര്‍ക്കെ കാണാനുള്ള അവസരം കൂടിയായിരുന്നു.
അമേരിക്കന്‍സിന്റെ ഒരു പ്രത്യേകത എന്തിനും ഏതിനും “ഹൌ ഡു ഡു” പറയുകയും ആണുങ്ങള്‍‌ക്ക് ഷേക്ക് ഹാണ്ടും പെണ്ണുങ്ങള്‍‌ക്ക് “ഹഗ്ഗിങ്സ്” കൊടുക്കുക എന്നതുമായിരുന്നു.
അന്നേ ദിവസം ചെയ്യേണ്ട ആക്റ്റിവിറ്റീസിനെ കുറിച്ച് സൂപ്പര്‍വൈസര്‍ ഒരു ഏകദേശ ധാരണ തന്നു. എല്ലാരും അവരവര്‍ക്കു കഴിയുന്ന രീതിയില്‍ ഒരോ ഡിഷ് ഉണ്ടാക്കിക്കൊണ്ട് വരണം. അതു കഴിഞ്ഞാല്‍ ഫൂഡ് കഴിക്കാം.അതും കഴിഞ്ഞാല്‍ നിങ്ങള്‍ എല്ലാര്‍ക്കും താങ്ക്സ് കൊടുക്കുന്നു.അര്‍ത്ഥാദ്….ഷേക്ക് ഹാന്‍സ് ആണ്ട് ഹഗ്ഗിങ്സ്… അന്നു രാത്രി സ്വപ്നത്തില്‍ അമേരിക്കന്‍ സുന്ദരികലെ ഓടി നടന്ന് ഹഗ് ചെയ്യുന്നു ഈ ഞാന്‍. “മോളേ…നിനക്ക് ഞാന്‍ ഹഗ്ഗിങ്സ് തന്നില്ലാല്ലെ…നീ ഇങട് വന്നെ….” അങ്ങനെ ആ രാത്രി കഴിച്ച് കൂട്ടി.


അങ്ങനെ ആ ശുഭ ദിനം വന്നെത്തി. നല്ല പെണ്‍പിള്ളേരെ മാത്രം വഴിയില്‍ കാണുന്നതിന്‍ വേണ്ടി ഡയ്‌ലി ഒരു മിനിട്ട് പ്രാര്‍ത്ഥിക്കുന്ന ഞാന്‍ അന്ന് രാവിലെ അഞ്ച് മിനുട്ട് പ്രാര്‍ത്ഥിച്ചൂട്ടാ..!!!! അന്നെന്റെ വക ഡിഷ് പാല്‍ പായസമായിരുന്നു. ഓഫീസില്‍ എത്തിയപ്പൊ കണ്ടത്, ബീഫ് ഉലര്‍ത്തിയത്, മലര്‍ത്തിയത്, കമിഴ്ത്തിയത്…ചിക്കന്‍ കാടായി, മലയായി…എന്നൊക്കെ പറഞ്ഞ് നമ്മുടെ ആള്‍‌ക്കാര്‍ കൊണ്ട് വന്ന വിഭവങ്ങളായിരുന്നു.അങ്ങനെ പരിപാടി തുടങ്ങി. കൊണ്ട് വന്ന് ഭക്ഷണം എല്ലാരും പങ്കിട്ട് കഴിച്ചു. അതു കഴിഞ്ഞതും ഒരു അനൌന്‍സ്മെന്റ് “ഇനി താങ്ക്സ് ഗിവിങ്ങിന്റെ സമയം”.ഇത് കേള്‍ക്കേണ്ട താമസം, ഞങ്ങള്‍ പല വഴിക്കായി ഓടി.“മോളേ..ചേട്ടന്‍ വരണുണ്ട്രീ….”


ഷേക്ക് ഹാണ്ട് നാളെയും കൊടുക്കാം, പക്ഷെ “ഹഗ്ഗിങ്സ്..!അന്നാരെയൊക്കെ ഹഗ് ചെയ്‌തന്ന് ഒരു ഓര്‍മ്മയുമില്ല, എങ്കിലും അഡ്‌മിന്‍ സെക്ഷനിലെ സുന്ദരിയായ ജൂലിയക്ക് ഞാന്‍ ഒരു എട്ട് തവണ എങ്കിലും ഹഗ്ഗിങ്സ് കൊടുത്ത് കാണും.ഒടുവില്‍ മാനം തെളിഞ്ഞു, അന്തരീക്ഷം ശാന്തമായി.എങ്കിലും ഹഗ്ഗിങ്സ് വാങ്ങാന്‍ ഇനി ആരെങ്കിലും മറന്ന് പോയൊ എന്ന് തോന്നിയതിനാലാവം ഞങ്ങള്‍ ഒരു അവസാന വട്ട പരതല്‍ നടത്തി….”ശ്ശേ”…


ഇതിന്റെയൊക്കെ മധുരസ്മരണയില്‍ പിറ്റെ ദിവസം ഓഫീസിലെത്തി. രെഞ്ചിത്തിനെ കാണാനായ് “വെറുതെ“ അട്മിനില്‍ ചെന്നു. എന്നെ കണ്ടതും അവന്‍ പറഞ്ഞു…“ഡാ…ജൂലിയ ഇല്ല.. അവള്‍ സിക്കാ..നല്ല ശരീരം വേദന എന്ന്…”


ഒരു വളിച്ച ചിരിയുമായ് തിരിച്ച് നടന്ന ഞാന്‍ പക്ഷെ മനസ്സില്‍ പറഞ്ഞ് പോയി, “ഹൊ..ഈ എന്റെ ഒരു കാര്യം…ഒടുക്കത്തെ ഹഗ്ഗിങ്ങല്ലായിരുന്നോ”


അടിക്കുറിപ്പ് : ഇതില്‍ ചിലത് കയ്യില്‍ നിന്നിട്ട നമ്പരുകളാണ്‌ . ജൂലിയയ്ക്ക് വേറെ എന്തെങ്കിലും സംഭവിച്ചാല്; അതിന്റെ ഉതരവാദി ഞാനല്ല എന്നു കൂടി പറഞ്ഞുകൊള്ളട്ടെ...

Friday, December 22, 2006

കുലച്ച ബാണം

“ദോന്‍ട്രാ‍…. പട്ടം…അപ്പുറത്തുള്ളവന്മാരുടെതാ….ടെയ് നമുക്കും പറത്തണ്ടേ…” എന്ന് അപ്പു പറഞ്ഞപ്പോഴാണ്‍ ഞാനും അത് ശ്രദ്ധിച്ചത്. അവധിയായിട്ട് വെറുതെ ഇരിക്കുമ്പൊ, എന്തൊ, കൈയ്കൊക്കെ ഒരു തരിപ്പ്.എന്നാ പിന്നെ നൂല്‍ പിടിച്ചാ തരിപ്പങ്ങു തീര്‍‌ക്കാം എന്ന് ഞാനും അങ്ങ് വിചാരിച്ചു.അങ്ങനെ വിചാരിച്ചതിന്റെ പിന്നില്‌ ദേശസ്നേഹമെന്നെ വികാരമുണ്ടായിരുന്നു.അതെ, ഇപ്പുറത്തിന്‍‌‌‌‌‌‌കര ഞങ്ങടെ ചോര ആയിരുന്നു. മൂന്നില്‍ പഠിക്കുന്ന എന്റേം അപ്പൂന്റേം സന്ദീപിന്റേം ബിനൂന്റേം അഭിമാനമായിരുന്നു. ഞങള്‍ ശത്രുക്കള് ധരിച്ചിരുന്നത് വള്ളിനിക്കറുകളായിരുന്നെങ്കിലും
മുതിര്‍ന്നവറ് ഒരുമിച്ച് ജോലിക്കു പോകുകയും ചീട്ടുകളിക്കുകയും ചന്തക്കു പോകുകയും ചെയ്തിരുന്നു.ഞങ്ങളുടെ ശത്രുതയെ കുറിച്ച് അറിവില്ലാതിരുന്ന “പാരന്റ്സ്” എല്ലാ “നറൂട്ടണങ്ങളെയും” ചേറ്ത്തത് ഒരേ സ്കൂളിലായിരുന്നു. ഇപ്പുറത്തിങ്കരക്കാരായ ഞങ്ങള്‍ യങ് ബ്ലഡ്സിന്റെ മേല്‍‌ ആധിപത്യം സ്ഥാപിക്കാനുള്ള അപ്പുറത്തിങ്കാരായ “അവണാമൂച്ചി പയല്‍”കളുടെ ശ്രമങ്ങളില്‍‌ പരസ്പരം കണ്ടാല്‍ കണ്ണുരുട്ടി കാണിക്കുക, ഉത്സവ പറമ്പില്‍ ഞങ്ങ്ങള്‍ പറത്തുന്ന ബലൂണുകള്‍ എറിഞ്ഞു പൊട്ടിക്കുക തുടങ്ങിയവ മ്രിഗീയങ്ങളായിരുന്നു.എന്നാല്‍ അവന്മാരുടെ അത്ര വലിയ കണ്ണുകളില്ലാത്തതിനാലും അപ്പുറത്തിങ്കരയിലുള്ളത്ര മാവുകള്‍ ഇവിടെ ഇല്ലാതിരുന്നതിനാലും ആദ്യത്തെ രന്ടിനങ്ങളിലും ഞങ്ങള്‍ അവന്മാറ്ക്ക് കീഴടങ്ങി കൊടുത്തു. എന്നാല്‍ മുകളിലെ ലിസ്റ്റില്‍ പെടുത്താത്ത “ജനല്‍ തള്ളല്‍ “ എന്ന ഐറ്റത്തില്‍ വിജയം ഞങ്ങളുടെ കൂടെ നിന്നു. ജനല്‍ തള്ളല്‍ എന്നത് അവന്മാരുടെ ക്ലാസ്സില്‍ ചെന്ന് അവന്മാരുടെ ജനല്‍ ഞങ്ങള്‍ തള്ളും(അതടയത്തക്ക രീതിയില്‍) ,അവന്മാരും തള്ളും,(അതു തുറക്കത്തക്ക രീതിയില്‍ ). ഇന്റര്‍‌വെല്‍ സമയ് കഴിയുമ്പൊ ജനാല അടഞ്ഞാണോ തുറന്നാണോ ഇരിക്കുന്നതു നോക്കിയാണ്‍ വിജയികളെ നിശ്ച്ിച്ചിരുന്നത്.ഇത്തരത്തില്‍ ഇന്ധ്യയും പാകിസ്താനും പോലെ, നോറ്ത്ത് കൊറിയ - സൌത്ത് കൊറിയ പോലെ, കരുണാകരനും അച്ചുതാനന്തനും പോലെ എന്തിനും ഏതിനും പരസ്പരം എതിറ്ത്തും കൊന്ടും കൊടുത്തും ഞങ്ങള്‍ കഴിഞ്ഞിരുന്നു.

ഒരു ദിവസം ഞാന്‍ ഇല്ലാ‍തിരുന്ന ദിവസം , ഞങളുടെ ക്ലാസ്സിന്റെ ജനാല അവന്മാര്‍ വന്ന് തള്ളി അടപ്പിക്കുകയും “നിന്നെയൊക്കെ സേവ് കളിയില്‍ കാണിച്ച് തരാമെടാ” എന്ന് പറഞ്ഞ് അപ്പുവിനെ കണ്ണുരുട്ടി പേടിപ്പിക്കുകയും ചെയ്തത്രെ. രണ്ടാം ക്ലാസ്സ് മുതല്‍ ജനല്‍‌ തള്ളലില്‍ തോല്‌വിയെന്തെന്നറിയാതിരുന്ന എന്റെ റ്റീമിനെ , വയറിളക്കം കാരണം എനിക്ക് വരാന്‍ പറ്റാത്ത അവസരം നോക്കി, അവന്മാറ് ……ഹൌ കാന്‍ ഐ…? “ടാ‍….വാടാ എല്ലാം…”ഇതു കേള്‍ക്കേണ്ട താമസം, അപ്പുവും സന്ദീപും ബിനുവും എന്റെ ഒപ്പം പകരം ചോദിക്കാനിറങ്ങി. ഞങ്ങളു വരുന്നത് ദൂരെ നിന്നേ കണ്ട അവന്മാരും ജനല്‍ തള്ളാന്‍ തയ്യാറായി നിന്നു. ഞങ്ങള്‍ ജനലിന്റെ ഇപ്പുറം വന്നു നിന്നു, സ്വാഭാവികമായും അവന്മാറ് അപ്പുറത്ത് സ്ഥാനം പിടിച്ചു.“തള്ളെടാ അപ്പു “ ഞാന്‍ ഓറ്ടെറ് കൊടുത്തു.അതെ, യുദ്ധം തുടങ്ങി കഴിഞ്ഞിരുന്നു.ഞങ്ങള്‍ നാലു പേരിപ്പുറവും അവന്മാരപ്പുറവും നിന്ന് മുഴുവന്‍ ആമ്പിയറിട്ട് തള്ളി. അഭിമാനത്തിന്റെ പ്രശ്നമായിപോയില്ലെ. ഇതൊക്കെ കണ്ട് അവന്മാരുടെ ക്ലാസ്സിലെ എന്റെ ആരാധികമാരായ സുനിതയും സന്ദ്ധ്യയുമൊക്കെ പേടിച്ച് നില്‍‌‌ക്കുന്നു. “റൌടികളുടെ കയ്യില്‍ നിന്നും പൊതിരെ തല്ല് വാങ്ങുന്ന കാമുകനെ നോക്കുന്നത് പോലെ, ചേട്ടാ, വേണ്ട ചേട്ടാ പാവം“ എന്ന ഭാവവുമായ്.
“ഇനി പറഞ്ഞിട്ട് കാര്യമില്ല മോളെ , ഞാന്‍ തീരുമാനിച്ചു പോയി” എന്ന ഭാവത്തില്‍ ഞാനും. പക്ഷെ അപ്പോഴേക്കും അന്തരീക്ഷം കലുഷിതമായി കഴിഞ്ഞിരുന്നു.ജനല്‍ അടയാന്‍ പോകുന്നു , അല്ലാ, തുറക്കാന്‍ പോകുന്നു, അത് തൂറന്നാല്‍ , എന്റെ ക്യാപ്റ്റന്‍ സിയിലുള്ള ആദ്യ തോല്വിയായിരിക്കും, ജനലു തള്ളലില്‍. അതാ, പിയൂണ്‍ ബെല്ലടിക്കാന്‍ പോകുന്നു. ജനല്‍ തുറക്കാറായി. ഞാന്‍ പരാജയം മണത്തു. പരാജയത്തിനെന്താ ഒരു കുട്ടിക്കൂറയുടെ മണം..? നോക്കിയാപ്പൊ കുട്ടിക്കൂറയിട്ട സുനിത അടുത്ത് വന്ന് നോക്കി നില്‍‌ക്കുന്നു.അതെ, അവള്‍ ഉദ്വേഗത്തിന്റെ മുള്‍‌മുനയിലാണ്‍. “ജയിക്ക് ചേട്ടാ, എനിക്ക് വേണ്ടിയെങ്ങിലും” എന്നവള്‍ മനസ്സില്‍ പറഞ്ഞോ..? ആ, ഇനിയിപ്പൊ ഇല്ലെങ്ങിലും “ഇല്ലാ മോളേ, നിന്റെ ചേട്ടന്‍ തോല്‍കില്ലാ” എന്ന് ഞാനങ്ങ് പറഞ്ഞു. പെട്ടെന്ന് എന്തെങ്കിലും ചെയ്‌തേ പറ്റു. എനിക്കിപ്പൊ ഇപ്പുറത്തിങ്കാരുടെ മാത്രം മാനം കാത്താല്‍ പോര, സുനിതയുടെ മാനവും കാക്കണം. ജനലിന്റെ താഴേക്ക് നോക്കിയാല്‍ അപ്പുറത്തുള്ളവന്മാരുടെ കാലുകള്‍ കാണാം. പാവം അതിലൊരുത്തന്റെ കാലില്‍ മുറിവ് പറ്റി കെട്ടി വച്ചിരിക്കുന്നു. അവന്റെ ദേശസ്നേഹം സമ്മതിക്കണം. പക്ഷെ, കാല്‍, മുറിവ്, ശത്രു, സുനിതയുടെ മാനം ഇതെല്ലാം കൂട്ടി വായിച്ചപ്പൊ എനിക്കൊരു ഉള്‍വിളിയുണ്ടായി. ഞാന്‍ അവന്റെ കാലില്‍ നോക്കി, മുറിവില്‍ നോക്കി, കൊടുത്തു ഒരു ചവിട്ട്. യുദ്ധഭൂമിയില്‍ ദയ പാടില്ലല്ലോ.?
“അയ്യോ….എന്റമ്മച്ചീ…കാലേ…” മറുവശത്ത് നിന്നൊരു നിലവിളി കേട്ടു.കാലു പൊത്തി പിടിച്ചൊരുത്തന്‍ ഓടെടാ ഓട്ടം. ആള്‍ബലം കുറഞ്ഞ അപ്പുറത്തിങ്കാരുടെ ശക്തി കുറഞ്ഞു കഴിഞ്ഞിരുന്നു.അതാ, ജനല്‍ അടഞ്ഞു തുടങ്ങി…അടഞ്ഞു…അപ്പോഴേക്കും ഇന്റെറ്‌വെല്‍ കഴിഞ്ഞെന്നറിയിചുകൊണ്ട് ബെല്‍ മുഴങ്ങി.

ഉദ്വേഗത്തിന്റെ മുള്‍മുനയിലായിരുന്ന ഇന്ദ്ധ്യ- പാകിസ്താന്‍ ക്രിക്കറ്റ് മാചില്‍, അവസാന പന്തില്‍ ഫോറടിച് ജയിപ്പിച്ച കനിത്കറെ പോലെ, സങ്കറ്‌ഷം കുമുകുമാന്നടിക്കുന്ന എല്‍.ഓ.സി യില്‍ നുഴഞ്ഞു കയറിയവനെ വെടിവച്ചിട്ട പട്ടാളക്കാരനെ പോലെയായിരുന്നു എന്റെ ഭാവം. വിജയശ്ശ്രീലാളിതനായി മടങ്ങ്ങുമ്പോഴും ഞാന്‍ തിരിഞ്ഞ് നോക്കി. “ചേട്ടന്‍ എന്റെ മാനം കാത്തു” എന്ന ഭാവത്തില്‍ സുനിത “എന്നെ മാത്രം”നോക്കി നില്‍കുന്നു. “യെ തൊ മെരി ബായെ ഹാത് കാ ഖേല്‍ ഹെ ജാനി” എന്നുമ്പറഞ്ഞു കണ്ണ് കൊണ്ടൊരു ബാണം വിട്ട് രണ്ടാമത്തേതെടുത്ത് കുലച്ച് പിടിച്ചപ്പൊ, പിറകെ നിന്ന അപ്പു ചോദിച്ചു, “ഡേയ്, നീ മലയാളം കോപ്പി എഴുതിയാ, ഷീല റ്റീച്ചറിന്നലേ തന്നതല്ല്ലേ”.

ബാണം കുലക്കാന്‍ കണ്ട സമയം..!!! കുലച്ച ബാണം തിരിച്ച് വച്ച്, ഞങ്ങള്‍ ക്ലാസ്സിലേക്കോടി.

Tuesday, October 03, 2006

എന്ത് പറയാനാ?

"രാവിലെ തല വേദനയെന്നു പറഞ്ഞു സിക്ക് എടുക്കാം , എന്നിട്ട് അവള്‍ ഓഫീസില്‍ പോയതിനു ശേഷം ഞാന്‍ വരാം , ഇങ്ങനെ എത്രേത്ര സിക്ക് എടുത്തിരിക്കുന്നു,അപ്പൊ ശെരി, നാളെ കാണാം "എന്നു കൂട്ടുകാരോട് പറഞ്ഞ് ഫ്ലാറ്റില്‍ കയറുമ്പോഴും നാളെ ഭാര്യയെ പറ്റിക്കുന്നതിന്‍റ്റെയും അതുകഴിഞ്ഞു കൂട്ടുകൂട്ടുകാരോടൊത്ത് വയ്ക്കാന്‍ പോകുന്ന വാളിന്‍റ്റെയും ത്രില്ലിലായിരുന്നു ഞാന്‍ .നാളെ ഒരു പാര്‍ട്ടിയാ. എന്തെങ്ങിലും കള്ളം പറഞ്ഞില്ലെങ്ങില്‍ എന്റെ ഭാര്യ സമ്മതിക്കില്ല.
"ടീ, ചിഞ്ജൂ, എനിക്കെന്തൊ നല്ല സുഖമില്ല, ചെറിയ തല വേദനയും. നീ ഒന്ന് നോക്കിക്കെ". അവള്‍ വന്ന് കഴുത്തിലും നെഞ്ജിലുമൊക്കെ തൊട്ടു നോക്കി."ചെറിയ ചൂടല്ലെ ഉള്ളു ഏട്ടാ". എന്ത്? ചൂടില്ലെ?
"നീ ഒന്നൂടെ നോക്ക്".
"അതേന്നെ"
"ചൂടു ഇപ്പൊ കുറഞ്ഞതായിരിക്കും, പക്ഷെ ഈ തല വേദന, അതാ സഹിക്കാന്‍ വയ്യാത്തെ"
റ്റെമ്പെറേച്ചര്‍ കൊന്‍ടു കുലുങ്ങാത്ത ഭാര്യയെ വീഴ്ത്താന്‍ അടുത്ത ശ്രമം ."ഏട്ടന്‍ കിടക്ക്, ഞാന്‍ പോയി ചായ കൊന്‍ ടു വരാം . എന്നിട്ടു കുറവില്ലെങ്ങില്‍ വെള്ളം ചൂടാക്കി ആവി പിടിക്കാം , എന്നിട്ടും കുറ..."അവള്‍ പറഞ്ഞതൊന്നും പക്ഷെ ഞാന്‍ കേട്ടില്ല. കാതില്‍ നിറയെ നാളെ വയ്ക്കുന്ന വാളിന്റെ ശബ്ദമായിരുന്നൊ? അതെ അതെ. ഞാന്‍


വളരെ പ്രയാസപ്പെട്ടെന്ന പോലെ ബെഡിലേയ്ക്ക് നടന്നു. അഞ്ചു മിനിട്ട് കഴിഞ്ഞ് അവള്‍ ചായയുമായി വന്നു. അതും വാങ്ങി കുടിച്ച് ഒരു രക്ഷയുമില്ലെന്ന മട്ടില്‍ അവളെ നോക്കി.
"അല്പം മയങ്ങിക്കൊ, വെള്ളം ചൂടാക്കി ആവി പിടിക്കാം ,ഞാന്‍ വന്നു വിളിച്ചോളാം"
കുറച്ച് സമയം കഴിഞ്ഞപ്പൊ അവള്‍ വന്നു വിളിച്ചു. ഈശ്വരാ ഇവളെന്നെക്കൊന്‍ടാവി പിടിപ്പിക്കും . മനസ്സില്ലാ മനസ്സോടെ ആവി പിടിച്ചു. നാളത്തെ സുഖത്തിനു മുന്നില്‍ ഇതൊക്കെ പുല്ലാ...
"ഇനി കിടന്നുറങ്ങിക്കൊ, രാവിലെ ആകുമ്പൊ കുറയും "
രാവിലെ ഒന്നും ഇതങ്ങനെ കുറയില്ല മോളെ..ഹി ഹി...ഞാന്‍ മനസ്സില്‍ പറഞ്ഞു.
പിറ്റേ ദിവസം രാവിലെ എണീറ്റപ്പൊ ഓഫീസില്‍ പോകാന്‍ അവള്‍ റെഡി ആകുകയായിരുന്നു. "ഇപ്പൊ എങ്ങനെ ഉന്‍ടേട്ടാ..?"
"തല വേദന സഹിക്കാന്‍ പറ്റുന്നില്ല, ഞാന്‍ ഇന്നു സിക്ക് വിളിച്ച് പറയാം , നീ പൊയ്ക്കൊ". ഞാന്‍ ചെറുതായി ചൂന്‍ട വലിച്ചു.
"വെറുതെ എന്തിനാ ഒരു സിക്ക് കളയുന്നെ? അത്രക്കുള്ള അസുഖമൊന്നുമില്ലെന്നാ തോന്നുന്നെ". ചൂന്‍ടയില്‍ കൊരുക്കാനല്ല, അതിനെ നൂലോടുകൂടി പൊട്ടിക്കാനാ അവളുടെ പരിപാടി.വിടമാട്ടേന്‍...
ഞാന്‍ പതുക്കെ ബാത് റൂമിലേയ്ക്ക് കയറി. കുറച്ചു തറ പരിപാടിയാ. എങ്ങിലും ഒരു നല്ല കാര്യത്തിനായതു കൊന്‍ട് ദൈവം ക്ഷമിച്ചോളും. പതുക്കെ ക്ളോസ് അപ് റ്റൂത് പേസ്റ്റ് കുറച്ചെടുത്ത് രന്‍ടു കണ്ണിലുമായി കണ്ണെഴുതുമ്പോലെ തേച്ചു.ഇതിലവള്‍ വീഴും. ഞാന്‍ പതുക്കെ പുറത്തിറങ്ങി. എന്നെ കന്‍ ടതും "അയ്യോ എന്തു പറ്റി,കണ്ണൊക്കെ നല്ല ചുവന്നിരിക്കുന്നല്ലൊ,ഒട്ടും വയ്യല്ലെ?, ഇവിടിരി" എന്ന് പറഞ്ഞു കൊന്‍ടവള്‍ ഓടി വന്നു.
ഞാന്‍ പറഞ്ഞു, "ഇതൊന്നും സാരമില്ല, നീ ഒരു കാര്യം ചെയ്, എന്റെ ഓഫീസില്‍ വിളിച്ച് ഞാനിന്ന് സിക്കാണെന്ന് പറ".

കേള്‍ക്കേന്‍ ട താമസം എന്‍ റ്റെ ഏതാന്‍ജ്ഞയും കേള്‍ക്കാന്‍ കാത്തു നില്‍ക്കുന്ന അവള്‍ ഫോണിനടുത്തേക്ക് ഓടി.ഓ ഈ ഭര്‍ത്താവിനെ സമ്മതിക്കണം എന്ന് മനസ്സില്‍ പറഞ്ഞപ്പോഴേക്കും അവള്‍ ഫോണില്‍ സംസാരിക്കുന്ന ശബ്ദം കേട്ടു .
"ഹലോ സാര്‍ , ഞാന്‍ നായരുടെ വൈഫാ, പുള്ളിക്കു തീരെ സുഖമില്ല, ഇന്നു വരാന്‍ പറ്റില്ലാന്നു പറഞ്ഞു, ഓ കെ സാര്‍ , താങ്ക് യു സാര്‍ .."
ഫോണ്‍ ചെയ്ത് കഴിഞ്ഞ് "പോട്ടെ ഡാര്‍ളിങ്,അനുസരണക്കേടൊന്നും കാണിക്കാതെ ഇരിക്കണം , ഞാന്‍ ഓഫീസീന്ന് നേരത്തെ വരാം " എന്ന് പറയാന്‍ അവള്‍ റൂമിലേയ്ക്ക് വരുന്നതു കാത്ത് ഞാനിരുന്നു. പക്ഷെ പിന്നെയും അവള്‍ ഫോണില്‍ ആരോടൊ സംസാരിക്കുന്നു.
"ഹലൊ സാര്‍ , ഞാന്‍ കവിതയാ, എന്‍റ്റെ ഹസിനു തീരെ സുഖമില്ല, ഒന്നു ഹോസ്പിറ്റലില്‍ കൊന്‍ടു പോണം..അതുകൊന്‍ടിന്നെനിക്ക് വരാന്‍ പറ്റില്ലാ.. താങ്ക് യു സാര്‍....താങ്ക് യു.."


ഇത്രയും കേട്ടതും എനിക്കെന്തൊ , പെട്ടെന്ന് ദേഹം തളരുന്നതു പോലെ, ഭൂമി പിളരുന്നതു പോലെ, ആവി കൊന്‍ ടതും പേസ്റ്റ് കൊന്‍ ട് കണ്ണെഴുതിയതുമൊക്കെ ഇതിനായിരുന്നൊ ഈശ്വരാ.പിറക്കുന്നതിനു മുന്നെ മരിക്കേന്‍ടി വന്ന വാളുകളേ, നിങ്ങളെനിക്ക് മാപ്പ് തരൂ...അല്ലാതെ എന്ത് പറയാനാ?

Monday, October 02, 2006

എനിക്ക് പനി പിടിച്ചോ???

അങ്ങനെ കുവൈറ്റില്‍ വന്നിട്ടാദ്യമായി പനി പിടിച്ചു.എന്നാലും അതംഗീകരിക്കാന്‍ മനസ്സിനൊരു മടി, 3 ദിവസം ഓഫീസില്‍ പോകാതെ റൂമിലിരുന്നു.പനിയാണൊ എന്നു ചോദിച്ചവരോട് "ബോടി റ്റെമ്പറേച്ചര്‍ കൂടുതലാ,ബോടി പെയിനും ഉന്‍ട്, പക്ഷെ പനിയല്ലാട്ടാ" എന്നങ്ങു പറയും . പനിയല്ല എന്നു തെളിയിക്കാന്‍ അന്നെ ദിവസം രാവിലേം വൈകിട്ടും ജിമില്‍ പോയി. എല്ലാം കഴിഞ്ഞപ്പൊ ഒരു ഉള്‍വിളി "ടാ, വേന്‍ടായിരുന്നൂട്ടാ" പിറ്റെ ദിവസം ബെഡില്‍ നിന്നെണീറ്റിട്ടില്ല.എങ്ങിലും "പനിയല്ലാട്ടാ".ഒരു ദിവസം ഓഫിസില്‍ ഇരുന്ന് കോട്ടുവാ ഇട്ടതിനു എന്റെ ലീഡ്, കറുത്ത അമ്മച്ചി, ഡിസിന്‍ഫെക്റ്റന്റ് എടുത്തോന്‍ടു വന്നെന്നെ അടിമുടി അടിച്ചു,കോട്ടുവാ ഒരു കുറ്റമാണെന്ന് ആര്‍ക്കും തോന്നിപ്പോകും.എന്നിട്ടൊരു ഡയലോഗ് "ഇനി കോട്ടുവായ് ഇടുമ്പൊ പൊത്തി പിടിക്കണം ".ശരി തമ്പുരാട്ടി എന്നു മനസ്സില്‍ പറഞ്ഞു തീര്‍ന്നതും ആ തള്ള എന്റെ മുഖത്തോടു മുഖം നിന്നൊരു തുമ്മല്‍.അവര്‍ക്ക് എയിഡ്സ് ഉന്‍ടായിരുന്നെങ്ങില്‍ ആ തുമ്മല്‍ വഴി എനിക്കും അതു പടര്‍ന്നേനെ...!!!തെറിച്ചു പോയില്ലാന്നെ ഉള്ളു.തലങ്ങും വിലങ്ങും ജെംസോടു ജെംസ്.അരോടു പറയാന്‍,അങ്ങനെയുള്ള ഒഫീസാ എന്റേത്..ഇങ്ങനെയുള്ള ആള്‍ക്കാരുടെ ഇടയിലെങ്ങാനും പനിയുമായി ചെന്നിരുന്നാല്‍ എന്നെ തല്ലിക്കൊന്ന് കുളത്തിലെറിയും (കുവൈറ്റില്‍ ഇതു വരെ ഒരു കുളം കന്‍ടു പിടിച്ചിട്ടില്ല, ആകെ അറിയാവുന്ന കുളം മലയാളികള്‍ തോന്‍ടുന്ന കുളമാ)

Wednesday, September 27, 2006

നിരര്‍ത്ഥ സ്നേഹം

പാലു വാങ്ങാന്‍ പോകുന്നതിനിടയിലാണു അതു ഞാന്‍ ശ്രദ്ധിച്ചത്, ഒരു പട്ടിക്കുട്ടി, വളരെ കുഞ്ഞ്, നല്ല കറുത്ത്, വാലില്‍ മാത്രം ചെറിയ ചെമ്പന്‍ നിറം കലര്‍ന്ന്,വഴിയില്‍കൂടി പോകുന്ന ആള്‍ക്കാരുടെ എല്ലാം പുറകെ പോകുന്നു,"എന്നെ ഒറ്റയ്ക്കാക്കി പോകല്ലെ" എന്ന അര്‍ത്ഥത്തിലായിരിക്കണം അതു ചെറിയ ശബ്ദത്തില്‍ കരയുന്നുമുന്‍ടായിരുന്നു.തള്ളപ്പട്ടിയെ കാണാതെ പാവം വിഷമിക്കുകയാവും, ചുറ്റിനും തള്ളപ്പട്ടിയെ കാണാന്‍ പറ്റുമോ എന്നു നോക്കി, ഇല്ല. പാവം ഈ പട്ടിക്കുട്ടിയെ എന്തിനാ തള്ള ഉപേക്ഷിച്ചു പോയെ? "രാവിലെ കന്‍ടതേ ചോരയാ", ചായക്കട തുറന്നു കൊന്‍ടിരുന്ന പിള്ളച്ചേട്ടന്‍റ്റെ ശബ്ദം കേട്ടു തിരിഞ്ഞു നോക്കി. ചോരയോ? ചുറ്റും കണ്ണോടിച്ചു.അതെ, റോടില്‍ നിറയെ ചോര, കൂടെ ചിതറിക്കിടക്കുന്ന മാംസവും,വല്ല പട്ടിയോ പൂച്ചയോ ആയിരിക്കും എന്നു വിചാരിച്ച് മുന്നോട്ട് നടക്കുന്നതിനിടയിലാണ്, വഴിയില്‍ കന്‍ട ആ പട്ടിക്കുഞ്ഞിന്‍റ്റെ കാര്യം ഓര്‍മ്മ വന്നത്.ഈശ്വരാ, ആ തള്ളപ്പട്ടിയുടെ ചിന്നിച്ചിതറിയ ശരീരം കന്‍ ടു ഞാന്‍ തരിച്ച് നിന്നു പോയി. ടയര്‍ ശരീരത്തിലൂടെ കയറി ഇറങ്ങുമ്പോഴും തന്‍റ്റെ കുഞ്ഞിനെ ഓര്‍ത്ത് അതു ദുഖിച്ചിരിക്കും .
ഭാരിച്ച ഉള്ളവുമായി വീന്‍ടും നടന്നു തുടങ്ങി. കാലിനു പിന്നില്‍ എന്തോ തട്ടിയതു കൊന്‍ടു പെട്ടെന്നു തിരിഞ്ഞു നോക്കി. എന്തോ പ്രതീക്ഷിച്ച് മറ്റുള്ളവരുടെ പിറകെ നടന്നിരുന്ന അതേ പട്ടിക്കുട്ടി ഇപ്പൊ ഇതാ തന്‍റ്റെ പിറകിലും , വിശന്നു കരയുന്നതിനിടയിലും പ്രതീക്ഷയോടെ എന്‍റ്റെ കാലില്‍ ഉരുമ്മി നിന്നു. വിശക്കുമ്പൊ വിശക്കുമ്പൊ കുടിക്കാറുള്ള മുല വന്‍ടി കയറി ചതഞ്ഞത്, പാവം, അറിഞ്ഞിട്ടുന്‍ടാവില്ല. ഇതിനെ ഒറ്റയ്ക്ക് വിട്ടാല്‍ എന്തെങിലും അപകടം സംഭവിക്കാമെന്ന തോന്നലും അതിന്‍റ്റെ കുഞ്ഞു വയറിന്‍റ്റെ വിശപ്പും എന്നെ ഒരുപോലെ മധിച്ചു. ആദ്യം ഇതിനെ സുരക്ഷിതമായ ഒരു സ്ഥലത്തെത്തിക്കണം . വീട്ടിലേക്ക് കൊന്‍ടു പോകാന്‍ പറ്റില്ല. അങ്ങനെ അടുത്തു കന്‍ട ,വര്‍ഷങ്ങളായി പണി തീരാതെ കിടക്കുന്ന , ഒരു വീട്ടിലേക്ക് ഞാനതിനെ എടുത്തു കൊന്‍ടു പോയി.റോടില്‍ നിന്ന് കുറച്ച് ദൂരമുന്‍ടായിരുന്നതിനാല്‍ വാഹനങ്ങളെ പേടിക്കന്‍ട എന്നു ഞാന്‍ വിചാരിച്ചു. ഇനി ഇവന്‍റ്റെ വിശപ്പു മാറ്റണം. കയ്യില്‍ മില്‍മയുടെ പാലുന്‍ട്. വരുന്ന വഴി തറയില്‍ വീണു പൊട്ടി എന്ന് വീട്ടില്‍ കള്ളം പറയാം . അവനപ്പോഴും കരയുന്നുന്‍ ടായിരുന്നു. ഇനിയും താമസിക്കരുത്, ഞാന്‍ അടുത്ത് നിന്നും ഒരു ചിരട്ട സങ്കടിപ്പിച്ചു. അതിലേയ്ക്ക് പാല്‍ പൊട്ടിച്ചൊഴിച്ചു. എന്‍റ്റെ വിരള്‍ പാലില്‍ മുക്കി അവന്‍റ്റെ നാക്കില്‍ തൊട്ടു. പെട്ടെന്ന് കരഞ്ഞു തളര്‍ന്ന ആ കണ്ണുകള്‍ തിളങ്ങുന്നത് ഞാന്‍ കന്‍ടു.അവന്‍ ആവേശത്തോടെ ചിരട്ടയുടെ മേല്‍ ചാടി വീണു, അതു മുഴുവന്‍ കുടിച്ച് തീര്‍ന്നപ്പോള്‍ അവനൊരു ഉണ്ണിക്കുടവയറിന്‍റ്റെ ഉടമയായി. അവന്‍റ്റെ വീര്‍ത്ത വയര്‍ എന്നെ കാണിക്കാന്‍ വേന്‍ടിയാകണം , അവനാ തറയില്‍ കിടന്നുരുന്‍ടു .എന്‍റ്റെ കാലില്‍ നക്കി, ആദ്യമായിട്ടു നന്ദി കാണിക്കേന്‍ടി വന്നതിനാലാകാം ഒരു പ്രത്യേക രീതിയിലായിരുന്നു അവന്‍ വാലാട്ടിയത്. കുറച്ച് കഴിഞ്ഞപ്പൊ തളര്‍ന്ന് ആ മണ്ണില്‍ തന്നെ കിടന്നുറങ്ങാന്‍ തുടങ്ങി.
ഇനി എനിക്ക് പോകാം , ഞാനൊരു നല്ല കാര്യം ചെയ്തു. സ്വയം പ്രശംസിച്ച് കൊന്‍ട് വീട്ടിലേക്ക് മടങ്ങി. അന്ന് രാത്രി ഞാന്‍ സുഖമായി ഉറങ്ങി. പിറ്റേന്ന് രാവിലെ സ്കൂളില്‍ പോകാനുള്ള ഒരുക്കം കഴിഞ്ഞപ്പോഴേക്കും നേരം വൈകിയിരുന്നു. വെളിയില്‍ എന്നെയും കാത്ത് അക്ഷമനായി നിന്നിരുന്ന കൂട്ടുകാരന്‍ ആനന്ദിന്‍റ്റെ കൂടെ ഞാന്‍ ബസ് സ്റ്റോപ്പിലേക്കോടി, ഞങ്ങളെത്തിയപ്പോഴെക്കും ബസ് പോയിരുന്നു. ഇനി ബസ് കിട്ടണമെങ്ങില്‍ അടുത്ത ജന്‍ഷന്‍ വരെ നടക്കണം . പതുക്കെ നടന്നു തുടങ്ങി.പെട്ടെന്ന് "ടാ, നോക്കടാ, പാവം "എന്ന് ആനന്ദ് പറഞ്ഞത് കേട്ട് ഞാന്‍ റോടിലേയ്ക്ക് നോക്കി. ഏതോ പട്ടിയുടെയോ പൂച്ചയുടെയോ ശരീരത്തില്‍ വന്‍ടി കയറി, അവിടെ മാംസവും രക്തവും ചിതറിക്കിടക്കുന്നു. ശ്രദ്ധിച്ച് നോക്കിയപ്പൊഴാണു വാലെന്നു തോന്നിക്കുന്ന ഭാഗം കന്‍ടത്. അതിന്‍റ്റെ നിറം ചെമ്പ് കലര്‍ന്ന കറുപ്പായിരുന്നു. പെട്ടെന്നെന്‍റ്റെ നെഞു പിടഞ്ഞതും കണ്ണു നിറഞ്ഞതും ഒരുമിച്ചായിരുന്നു

Monday, September 25, 2006

പെടാപാട്

"എനിക്കു മെലിഞ്ഞ പെണ്ണുങ്ങളെയാ ഏറ്റവും ഇഷ്ടം ". എന്ന് എന്‍റ്റെ കൂടെ വര്‍ക്ക് ചെയ്യുന്ന കെവിന്‍ എന്നോട് പറയാന്‍ കാരണമുന്‍ടായിരുന്നു. ഇന്നലെയാണു എന്റെ സെക്ഷനില്‍ സുന്ദരിയും സുശീലയും സര്‍വ്വോപരി മെലിഞ്ഞതുമായ സമ്മര്‍ ജോയിന്‍ ചെയ്തത്. "നിനക്കറിയൊ, തടിച്ചികളെക്കാളും ആക്ടീവാണു മെലിഞ്ഞവര്‍, തടിച്ച അവളുമാരുടെ നടത്തവും മറ്റും കാണുമ്പൊ എനിക്ക് കലി വരും "കെവിന്‍ തുടര്‍ന്നു.പിറ്റെ ദിവസം എന്‍റ്റെ ഫ്രന്‍ട് ഗോപുവിനെ കാണാന്‍ അട്മിനിസ്റ്റ്റേഷനില്‍ ചെന്നപ്പോള്‍ , കെവിന്‍ ഗോപുവുമായി സംസാരിച്ചു നില്ക്കുന്നതു കന്‍ടു. അപ്പോഴാണു അവന്‍റ്റെ ഓഫീസില്‍ പുതുതായി ജോയിന്‍ ചെയ്ത വിക്കിയെ കന്‍ടത്. തടിച്ച് തടിച്ച് "ഇപ്പൊ പൊട്ടണോ, അതോ പിന്നെ മതിയോ" എന്നുമ്പറഞ്ഞിരിക്കുന്നു.ഞാന്‍ കെവിന്‍ പറഞ്ഞതോര്‍ത്തു, അവന്‍ പറഞ്ഞതെത്ര ശരി. ഇതൊക്കെ ഒരടി നടക്കണമെങ്ങില്‍ എന്തു സമയം പിടിക്കും.കെവിന്‍ പോയതിനു ശേഷം ഞാന്‍ ഗോപുവിന്‍റ്റെ അടുത്ത് ചെന്നു, "ടാ, എന്തുന്‍ട്ര?". ചോദിക്കേന്‍ട താമസം , അവന്‍ പറഞ്ഞു, "ടെയ്, അവനു വിക്കിയെ അങ്ങിഷ്ട്ടപ്പെട്ടു, അവനു തടിച്ച പെണ്ണുങ്ങളെ ഒത്തിരി ഇഷ്ട്ടാന്ന്..അവരുടെ പതുക്കെയുള്ള നടത്തവുമൊക്കെ..", കണ്ണു തള്ളിപ്പോയ ഞാന്‍ അറിയാതെ പറഞ്ഞു പോയി "ഒരോരുത്തരുടെ ഓരോ പെടാപാടുകളെ"

Sunday, September 24, 2006

അപ്പച്ചി

അപ്പച്ചി എന്നാണു ഞാന്‍ അവരെ വിളിച്ചിരുന്നത്, അച്ചന്‍റ്റെ സഹോദരി.കുട്ടിക്കാലത്ത് പോളിയോ ബാധിച്ചത് അവരുടെ ഒരു കയ്യും കാലും തളര്‍ത്തിക്കളഞ്ഞു. തളര്‍ന്ന ഇടതു കൈ വലതു കൈ കൊന്‍ടു താങ്ങിയാണു അപ്പച്ചി നില്ക്കുന്നതും ഇരിക്കുന്നതും നടക്കുന്നതും .

ഇപ്പോള്‍ അവര്‍ കരയുകയാണ്. അവരുടെ അമ്മ, അതായത് എന്റെ അമ്മൂമ്മ ഇന്ന് രാവിലെ മരിച്ചു.എന്‍റ്റെ അച്ചനും അമ്മയും അച്ചന്‍റ്റെ സഹോദരങ്ങളും കുടുംബവുമെല്ലാം മരണസമയത്ത് അടുത്തുന്‍ടായിരുന്നു. ഞാന്‍ അപ്പച്ചിയുടെ അടുത്തിരുന്നു, അവരുടെ കവിളിലെ നനവിന്‍റ്റെ തിളക്കം ഞാന്‍ കന്‍ടു.മരണവീട്ടിലാണെങ്ങിലും എല്ലാര്‍ക്കും ഒരു ധ്രിതി പോലെ. അച്ചന്‍റ്റെ അനിയന്‍മാരും ഭാര്യമാരും ആ വീട്ടില്‍ നിന്നും എന്തൊക്കെയോ കൂട്ടി വയ്ക്കുന്നു. ഒരു കൊച്ചച്ചന്‍ തട്ടിന്‍ മുകളിലാണ്. അവിടെ പഴയതും വിലയുള്ളതുമായ പലതും ഉന്‍ടെന്നു അച്ചന്‍ പറഞ്ഞു കേട്ടിട്ടുന്‍ട്. വേറൊരാള്‍ അടുക്കളയിലിരിക്കുന്ന വലിയ വലിയ ചാക്കുകള്‍ അടുക്കിയെടുക്കുന്ന തിരക്കിലാണ്. ചിലര്‍ കട്ടിലെടുക്കുന്നു, ചിലര്‍ പാത്രങ്ങളെടുക്കുന്നു, മറ്റു ചിലര്‍ തുണി കെട്ടിയെടുക്കുന്നു. പെട്ടെന്നു എന്‍റ്റെ അടുത്തിരുന്ന അപ്പച്ചിയെ തട്ടി മാറ്റികൊന്‍ട് രന്‍ടു പേര്‍ ഒരു അലമാരി ചുമന്നു കൊന്‍ടു പോയി. മരണവീട്ടില്‍ വന്ന നാട്ടുകാര്‍ ഇതൊക്കെ കന്‍ടു നിന്നു, അവര്‍ക്കെന്തോ ഒരു സന്തോഷം പോലെ. കുറച്ച് സമയത്തിനകം വെളിയില്‍ ആരൊ മുന്‍പു പറഞ്ഞു വച്ചിരുന്ന പോലെ വന്‍ടികള്‍ വന്നു നിന്നു, ശേഖരിച്ച സാധനങ്ങള്‍ വന്‍ടികളില്‍ എടുത്തു വയ്ക്കുന്ന തിരക്കിലായി എല്ലാപേരും.അവരവര്‍ക്കു കിട്ടിയ സാധനങ്ങളുമായ് കൊച്ചച്ചന്‍മാര്‍ ചില വന്‍ടികളില്‍ കയറിക്കൂടി. എല്ലാരും കൂടി ഇപ്പൊ എങ്ങോട്ടാ എന്നു ചോദിച്ച എന്‍റ്റെ അചചനോടവര്‍ പറഞ്ഞതിങ്ങനെയായിരുന്നു."ചേട്ടന്‍ വീട്ടിലൊക്കെ പോയി ഒന്നു ഫ്രഷായി വരുമ്പോഴെക്കും ഇതൊക്കെ കൊന്‍ടു വച്ചിട്ട് ഞങ്ങളും എത്താം .കുറച്ചു സമയമല്ലെ, അവള്‍ അവിടെ ഇരുന്നോളും ".

ഇതെല്ലാം കേട്ട ഞാന്‍ അപ്പച്ചിയെ തിരിഞ്ഞു നോക്കി , അവരുടെ കവിളുകള്‍ക്ക് അപ്പോഴും നനവുന്‍ടായിരുന്നു, ആ ഇടത് കൈയ്ക്ക് താങ്ങായി വലതു കൈയ്യും .

Wednesday, September 20, 2006

ഗുരവേ നമ:

എന്‍റ്റെ സഹമുറിയന്‍ ഗോപു അട്മിനിസ്റ്റ്റേഷന്‍ സെക്ഷനിലാണു വര്‍ക്ക് ചെയ്യുന്നത്.ഒരു ദിവസം പോലും ലീവ് എടുക്കാതെ എന്നും ഓഫീസില്‍ പോകുന്നതിന്‍റ്റെ പിന്നിലെ രഹസ്യം ഒരിക്കല്‍ അവന്‍റ്റെ സെക്ഷനില്‍ ചെന്നപ്പോഴാണെനിക്ക് മനസ്സിലായത്,സുന്ദരിയായ ജൂലിയ. അവളുടെ നേരെ എതിരെ ഇരുന്ന് ബാലന്‍ കെ നായര്‍ ജയഭാരതിയെ നോക്കുന്നതു പോലെയാണവന്‍ നോക്കുന്നത്.അവന്‍റ്റെ രന്‍ടു കണ്ണും തികയാത്തത് പോലെയാണവന്‍റ്റെ പരവേശം.ഇന്‍ ഹരിഹര്‍ നഗറില്‍ അശോകന്‍ നഴ്സുമാരുടെ തോളില്‍ കയ്യിട്ടു നടക്കുന്നത് കാണേന്‍ടി വന്ന മുകേഷിന്‍റ്റെ അവസ്ഥയായിരുന്നു അപ്പോളെന്‍റ്റേത്."ടാ..എവരി ടോഗ് ഹാസ് എ ഡേ" എന്ന് മനസ്സില്‍ പറഞ്ഞുകൊന്‍ട് ഞാന്‍ അവിടെ നിന്നും പോയി....
അങ്ങനെ ഒരു ദിവസം,അവന്‍റ്റെ സെക്ഷനിലെ അമേരിക്കന്‍സ് അവരുടെ താടിയെല്ലിന്‍റ്റെ എക്സസൈസിനു വേന്‍ടി വച്ചിരുന്ന ബട്ടര്‍ പോപ്കോണ്‍ അവന്‍ "വെറുതെ ഒരു രസത്തിനു" എടുത്തടിച്ചു.പത്ത് മിനുട്ട് കഴിയുന്നതിനു മുന്നെ അവന്‍ വച്ചു, ഒരു നെടുനീളന്‍ വാള്‍..ആ വാളിന്‍റ്റെ ഭംഗി ആസ്വദിക്കാന്‍ ജൂലിയ ആസമയത്തവിടെ ഇല്ലായിരുന്നു എന്നതു കൊന്‍ടും സൂപറ്വൈസര്‍ കന്‍ടാല്‍ "വാളു വച്ചവന്‍ വാളാലെ" എന്നുള്ളത് സത്യമാകുമെന്നതു കൊന്‍ടും,അവിടെയുന്‍ടായിരുന്ന ഒരു കറുമ്പി അവളുടെ കാറില്‍ അവനെ തിരിച്ച് റൂമില്‍ കൊന്‍ടാക്കി.പ്രശ്നമെല്ലാം തീര്‍ത്ത് പിറ്റെ ദിവസം അവന്‍ ഡ്യുട്ടിക്കു വന്നു.അവന്‍റ്റെ സെക്ഷനില്‍ പോകേന്‍ട ഒരാവശ്യം ഉന്‍ടായിരുന്നത് കൊന്‍ട് അവന്‍റ്റെ പിറകെ ഞാനും കൂടി.പക്ഷെ വഴിയില്‍ ഒരു സുഹ്റിത്തിനെ കന്‍ടതുകൊന്‍ട് അവന്‍റ്റെ കൂടെ എത്താന്‍ എനിക്ക് പറ്റിയില്ല.സുഹ്റുത്തുമായി പിരിഞ്ഞ് അവന്‍റ്റെ സെക്ഷനില്‍ എത്തുമ്പൊ അവിടെ ഒരു ബഹളം.അന്വേഷിച്ചപ്പൊ "ഗോപു തല കറങ്ങി വീണു" എന്നൊരാള്‍ പറഞ്ഞു. "ശെടാ, ഇവനെന്നും ഓരോ പ്രശ്നങ്ങളാണല്ലൊ" എന്നു പറഞ്ഞ് ഞാനങ്ങോട്ടേക്കോടി. "ഒരാള്‍ കുറ്ച്ച് വെള്ളം കൊന്‍ ടുവാ, ഒരാള്‍ ഒരു കാര്‍ ഏര്‍പ്പാട് ചെയ്" എന്നു ഞാന്‍.വെള്ളമെടുക്കാന്‍ ഒരാളോടി.കാറിന്‍റ്റെ കാര്യം അന്വെഷിച്ചപ്പോഴാണറിഞ്ഞത് ഇന്നലെ കൊന്‍ടാക്കിയ കറുമ്പി ഇന്ന് ഓഫ് ആണെന്ന്."എന്നാ ജൂലിയയേ വിളി" ..."അവളും ഓഫാ"..ഇനി എങ്ങനെ എന്‍റ്റെ സുഹ്റിത്തിനെ തിരിച്ച് റൂമില്‍ എത്തിക്കും എന്നാലോചിച്ച് വിഷമിച്ചു നില്‍ക്കുമ്പോഴാണൊരു ശബ്ദം "ശ്ശെ, ഇതു മറ്റെ കോപ്പിലെ പരിപാടിയാ, അവള്‍ ഓഫ് മാറ്റിയ വിവരം ഞാനറിഞ്ഞില്ലല്ലൊ, അവള്‍ നാളെ എന്തായാലും വരില്ലെ..?", തിരിഞ്ഞു നോക്കുമ്പൊ കുറച്ച് നേരം മുന്നെ ബോധരഹിതനായി നിലം പതിച്ച ഗോപു. അന്തം വിട്ട് പോയ ഞങ്ങള്‍ക്കിടയില്‍ റാം ജി റാവു സ്പീക്കിംഗില്‍ കക്കൂസില്‍ നിന്നിറങ്ങി വരുന്ന മുകേഷിനെ പോലെ അവന്‍ നില്ക്കുന്നു.
ആലോചിച്ചപ്പൊ, ജൂലിയയുടെ കൂടെ കാറില്‍ പോകാനായ് ഇങ്ങനെ ഒരു പണി ഒപ്പിച്ച അവന്‍റ്റെ ബുദ്ധിക്കു മുന്നില്‍ നമിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല...ഗുരവേ നമ:

Monday, September 18, 2006

വെറും ഭാവന

"ടാ, അവിടെ പിടി..പൊക്ക്..പതുക്കെ..ആ അങ്ങനെ, നീ ആ ഇടതു വശം പിടി..തോളിലോ തലയിലോ? തലയില്‍ വയ്ക്കുന്നതാ സുഖം ... ഇന്നലെയും വന്നു നോക്കിയിരുന്നു, അപ്പൊ പൊതി പൊട്ടിച്ചിട്ടില്ല, ഇത്രയും വലിയ ഒന്നായിരിക്കുമെന്നു കരുതിയില്ല..എന്തായലും കൊള്ളാം..നീ പൊക്ക്, ഇതെത്ത്ര ദിവസത്തേക്ക് വരുമെടാ...? ഇടക്ക് തറയില്‍ വക്കരുത്.. പണിയാകും. ഇനീം സംസാരിച്ച് നില്ക്കാന്‍ സമയമില്ല..ഭാരം കൂടും.. പതുക്കെ നടക്കാം...പിള്ളേര്‍ക്ക് വിശക്കുന്നുന്‍ടാകും..നടന്നോ...അങ്ങനെ..കൊള്ളാം... കഴിഞ്ഞ ആഴ്ച ഇതുപോലെ കൊന്‍ടു വരാന്‍ കന്‍ടു വച്ചിരുന്നതിനെയാ കാറ്റ് വലിച്ചെടുത്തത്..ചുമ്മാ ദ്രോഹിക്കുകയല്ലേ..മറ്റുള്ളവര്‍ക്കറിയണൊ നമ്മടെ കഷ്ടപ്പാട്...ടാ പതുക്കെ പതുക്കെ..വീഴാതെ പിടി..ദാ അവിടേം കൂടി കഴിഞ്ഞാല്‍ പിന്നെ കാറ്റിനേം വെള്ളത്തിനേം ഒന്നിനേം പേടിക്കന്‍ട.."

ഇത്രയും കേള്‍ക്കാനെ കഴിഞ്ഞുള്ളു...അപ്പോഴേക്കും അവര്‍, ആ ഉറുമ്പുകള്‍, അവരുടെ ആ വലിയ റൊട്ടിക്കഷണവുമായ്, ഭിത്തിയിലുള്ള ചെറിയ വിടവിലേക്ക് അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു...

Sunday, September 17, 2006

തണുപ്പ്

ഇവിടത്തെ കാലാവസ്ഥ മാറി വരുന്നു,തണുപ്പ് തുടങ്ങി.ഒരു ജാക്കറ്റ് വാങ്ങി, കറുത്ത ഒന്ന്,6കെഡിയായി.എങ്ങിലും സാരമില്ല.കൂടെയുള്ളവര്‍ പറഞ്ഞ അറിവേയുള്ളു, തണുപ്പെന്നു പറഞ്ഞാല്‍ ഒടുക്കത്തെ തണുപ്പാണെന്ന്.ഒരു കാപ്പി കുടിക്കാന്‍ തോന്നുന്നു,ഹീറ്ററില്‍ വെള്ളം വച്ചു, നെസ്കഫെയിട്ട നല്ല ഒരു കാപ്പി.എവിടെ നിന്നോ "മേര ദില്‍ ഭി...കിത്നാ പാഗല്‍ ഹെ" എന്ന പാട്ട് കേള്‍ക്കുന്നുന്‍ട്. പ്രേമവും അതു കാരണം മനസ്സില്‍ തോന്നുന്ന മന്‍ടത്തരങ്ങളും വര്‍ണ്ണിക്കാന്‍ എത്ര മനോഹരങ്ങളായ വരികളാണു ആള്‍ക്കാര്‍ കന്‍ടെത്തിയിരിക്കുന്നത്.
നാട്ടിലായിരുന്നപ്പൊ ഈ സമയം, ട പോലെ ചുരുന്‍ടു കൂടി കിടന്നുറക്കമായിരിക്കും. അമ്മ റൂമില്‍ വന്നു വിളിച്ചുണര്‍ത്താതിരിക്കാന്‍ വേന്‍ടി തലേദിവസം രാത്രി തന്നെ ഡോര്‍ ലോക്ക് ചെയ്തിരിക്കും.
പെട്ടെന്നൊരു കുലുക്കം, ഉടന്‍ തന്നെ ആരൊ പുറത്തു തട്ടി, "ഡാ,എഴിക്കെടാ...എത്തി", ഞാന്‍ പതുക്കെ കണ്ണു തുറന്നുനോക്കുമ്പൊ ബസ് ഓഫീസിന്‍റ്റെ മുന്നിലെത്തി നില്‍ക്കുന്നു, ഏഷ്യാനെറ്റ് റേടിയോയില്‍ അപ്പോള്‍ കാലാവസ്ഥ വിവരണമായിരുന്നു, പ്രതീക്ഷയോടെ കാതു കൂര്‍പ്പിച്ചു,"കുവയിറ്റ്, കൂടിയ താപനില 49 ടിഗ്രി,കുറ്ഞ്ഞ താപനില 38 ടിഗ്രി"....."ഹൊ എന്തൊരു ചൂടാ..ഡെയ് നീ വരുന്നില്ലെ?"...കൂട്ടുകാരന്‍ വീന്‍ടും വിളിച്ചു....
ഞാന്‍ മിന്‍ടാതെ അവന്‍റ്റെ കൂടെ ഓഫീസിലേക്ക് നടന്നു,ഇന്നത്തെ സ്വപ്നം തന്നെ നാളെയും കാണണേ എന്ന് പ്രാര്‍ത്ഥിച്ച് കൊന്‍ട്....

Wednesday, September 13, 2006

മരണാനന്തരം

വളരെക്കാലം പട്ടാളത്തില്‍ ആയിരുന്ന എന്റെ ഒരു സുഹ്റ്ത്ത് റിട്ടയര്‍ ചെയ്ത് നാട്ടില്‍ വന്നതിനു ശേഷമായിരുന്നു കാര്‍ഗില്‍ യുദ്ധം ഉന്‍ടായത്. നിര്‍ഭാഗ്യവശാല്‍ പുള്ളിയുടെ വീടിന്‍റ്റെ വളരെ അടുത്തുള്ള വേറൊരു പട്ടാളക്കാരന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. നാട്ടിലേക്കു ആ ശരീരം കൊന്‍ടു വരുന്ന ദിവസം , പട്ടാളക്കാരന്റെ വീട്ടില്‍ നാട്ടുകാരും പോലീസും ബഹളവും , മന്ത്രിയുമെത്തി. മരിച്ച പട്ടാളക്കാരന്‍റ്റെ ശരീരം കാണാന്‍ എന്റെ സുഹ്റ്ത്തും ഭാര്യയും ഉന്‍ടായിരുന്നു. മരിച്ച ആളിന്‍റ്റെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ സഹായം , ഭാര്യക്കു ജോലി, കുട്ടികള്‍ക്ക് സൌജന്യ വിദ്യാഭാസം ഇതെല്ലാം ബഹുമാനപ്പെട്ട മന്ത്രി അവിടെ വച്ചു തന്നെ പ്രഖ്യാപിച്ചു.
ഇതെല്ലാം കഴിഞ്ഞു തിരിച്ചു വീട്ടിലേക്കു പോകുമ്പോള്‍ എന്റെ സുഹ്റിത്തിനോട് ഭാര്യ ചോദിച്ചു, "അതെ, ചേട്ടാ, ചേട്ടനു യുദ്ധം കഴിഞ്ഞിട്ട് റിട്ടയര്‍ ചെയ്താല്‍ പോരായിരുന്നോ?", സുഹ്റിത്തിന്‍റ്റെ നടത്തം പെട്ടെന്ന് നിന്ന് പോയി.

Monday, September 11, 2006

അവള്‍

തുളസിക്കതിര്‍ ചൂടിയ പെണ്‍കുട്ടി എന്നൊക്കെ കഥയിലും കവിതയിലുമൊക്കെ കേട്ടിട്ടുള്ളതല്ലാതെ, അവളെ കാണുന്നതു വരെ അതൊന്നും ഞാന്‍ വിശ്വസിച്ചിരുന്നില്ല.അവള്‍ കോളേജില്‍ വന്ന ആദ്യ ദിവസം , അവള്‍ക്കു കൂട്ടായി ആ തുളസിക്കതിര്‍ അവളുടെ മുടിയിഴയില്‍ പാതി മറഞ്ഞിരുന്നു.സ്നേഹം തോന്നിയത് തുളസിക്കതിരിനോടൊ അവളോടൊ എന്നുള്ള ചോദ്യത്തിനുത്തരം ആദ്യമറിയില്ലയിരുന്നുവെങ്കിലും "തുളസിക്കതിര്‍ ചൂടിയ അവളോ"ടാണെന്നെനിക്ക് മനസ്സിലാക്കാന്‍ കുറച്ചു സമയം വേന്‍ടി വന്നു.ഇഷ്ടമാണെന്ന് പറയാന്‍ പല തവണ തുനിഞ്ഞെങ്കിലും അവളിലെ നിഷ്കളങ്കത എന്നെ പിന്തിരിപ്പിച്ചു.ലാബില്‍ നില്‍ക്കുമ്പോഴും ഊണു കഴിക്കാനിരിക്കുമ്പോഴും ക്ളാസ്സ് കഴിഞ്ഞു വീട്ടിലേക്ക് പോകാന്‍ ബസ് കാത്ത് നില്ക്കുമ്പോഴും എന്റെ നാവിനെ അടക്കിയത് ആ നിഷ്കളങ്കത ആയിരുന്നു.. പക്ഷെ അവളുടെ നോട്ടവും പെരുമാറ്റവും അതിനുള്ള സമ്മതമായിരുന്നൊ? അറിയില്ല.എങ്കിലും "തുളസിക്കതിര്‍ ചൂടിയ അവളെ" എനിക്കു മറക്കാന്‍ കഴിഞ്ഞില്ല. ഏറ്റവും അടുത്ത കൂട്ടുകാരന്‍ റ്റെ അടുത്ത് മനസ്സിലെ ആഗ്രഹം പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു, "അവള്‍ നിനക്ക് പറ്റിയതല്ല".കോളേജ് പിരിയുന്നതിനു മുന്നെ അവളെ അവസാനമായി കന്‍ടപ്പോഴും അവള്‍ക്കു കൂട്ടായി ആ തുളസിക്കതിര്‍ ഉന്‍ടായിരുന്നു. അന്നവളുടെ കണ്ണുകള്‍ പരതിയത് ആരെയായിരുന്നു, അറിയില്ല.വര്‍ ഷങള്‍ കഴിഞ്ഞു. പുതിയ ജോലി കിട്ടിയപ്പോഴും പ്രമോഷന്‍ കിട്ടിയപ്പോഴും പറയാതെ പോയ എന്റെ സ്നേഹത്തെ ഓര്‍ത്തു ഞാന്‍ ദുഖിച്ചു..അത്രയും നിഷ്കളങ്കതയുള്ള ഒരാളെയും ഇനി കാണരുതെ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു. പുതിയ പ്രതീക്ഷകളുമായി നാട്ടില്‍ മടങ്ങി വന്നു..ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു കൊച്ചു കുഞ്ഞിന്‍ റ്റെ കളിയും ചിരിയും കേട്ടു, കുഞ്ഞിനെ തോളത്തു വച്ചു കളിപ്പിക്കുന്ന അമ്മ..അവരുടെ മുടിയിഴയിലും ഒരു തുളസിക്കതിര്‍ മറഞ്ഞിരികുന്നതപ്പോഴാണു ശ്രദ്ധിച്ചത്..പന്‍ട് അവളുടെ മുടിയിലുന്‍ടായിരുന്നതുപോലെയുള്ള ഒരു തുളസിക്കതിര്‍ ...ഈശ്വര..അതവള്‍ തന്നെയായിരുന്നു. എന്തെങ്കിലും പറയാന്‍ തുടങ്ങും മുന്നെ അവള്‍ കുഞ്ഞിനെയുമെടുത്ത് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി..അവിടെ അവരെ കാത്തു നിന്നിരുന്നത് വേറെ ആരുമായിരുന്നില്ല,"അവള്‍ നിനക്ക് പറ്റിയതല്ല" എന്ന് പന്‍ ടു പറഞ്ഞ അതേ കൂട്ടുകാരന്‍ ആയിരുന്നു,അപ്പോള്‍ എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു "ടാ..മണ്ണുണ്ണി,തുളസിക്കതിരും കോപ്പുമൊന്നും നോക്കിയിരുന്നാല്‍ ഒന്നും നടക്കില്ല...മണ്ണും ചാരി നിന്നവനങ്ങു കൊന്‍ടു പോകും .."

Saturday, September 09, 2006

വേതാള പുരാണം

എന്റെ കൂടെ ജോലി ചെയ്യുന്ന "വേതാളം ബോബി", ഇങ്ളിഷ് എന്ന ഭാഷ അവന്റെ അമ്മ വീട്ടില്‍ നിന്നും പൊതിഞ്ഞു കൊടുത്തു വിട്ട സാധനം പോലെയാ പെരുമാറുന്നെ, എന്താ ഒരു ഇങ്ലിഷ്!!!! ഇതിനിടയില്‍ ഒരു ദിവസം അവന്‍ സ്പാനിഷ് പഠിക്കാനുള്ള ശ്രമം നടത്തിയപ്പൊ ഞാന്‍ പറഞ്ഞു"ഡെയ്, ആദ്യം ഇങ്ലിഷ് സംസാരിച്ചു പഠി" , ഞാന്‍ കളിയ്ക്കാണ് പറഞ്ഞതെങിലും അതവന്‍ സീരിയസ് ആയി എടുത്തു...ഇതിന്റെ അടുത്ത ദിവസം എന്റെ ഓഫ് ഡെ ആയിരുന്നു..അതു കഴിഞ്ഞു ഓഫീസില്‍ വന്നപ്പൊ നമ്മുദെ വേതാളത്തിനെ കാണാനില്ല..തിരക്കിയപ്പൊ ക്ലാസ്സിനു പോയി എന്നു പറഞ്ഞു..എന്ത് ക്ലാസ്സ്??? സ്പാനിഷ് ??? അന്വേഷിച്ചപ്പൊ ഇങ്ളിഷിന്റെ ക്ലാസ്സാ...അപ്പോഴാ എന്റെ കൂടെ ജോലി ചെയ്യുന്ന അശോകേട്ടന്‍ പറഞ്ഞത്...ഞങ്ങളുടെ സൂപര്‍ വിസര്‍ ബോബിയേം കൂട്ടി മീറ്റിങ്ങിനു പോയി, അമേരിക്കന്‍സിന്‍റ്റെ ഇടയിലെ ഒരൊറ്റ ഭാരതീയന്‍, തുടര്‍ന്നു പുള്ളി "ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ " എന്നൊക്കെ വിചാരിച്ചു കോരിത്തരിച്ചെന്നും മീറ്റിങിനിടയില്‍ നമ്മുടെ വലിയ മുതലാളിയോടു "ഇങ്ളിഷില്‍ " എന്തൊ കുശലം ചോദിച്ചെന്നും വളരെ ഇമ്പ്റെസ് ആയ ബിഗ് ബി ഞങ്ങളുടെ സൂപര്‍വിസറോടു എന്തൊ പറഞെന്നും തിരിച്ചു വന്ന സൂപര്‍വിസൊര്‍ ബോബിക്കു സുഖ(#$%^*&)മാണൊ എന്നന്വേഷിച്ചെന്നും തുടര്‍ന്നു സ്പോക്കണ്‍ ഇങ്ളിഷ് ക്ളാസ്സില്‍ കൊന്ടാക്കി എന്നും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ബോബി ഓഫീസില്‍ എത്തി..കയ്യില്‍ ഒരു നോട്ട് ബുക്ക്..പക്ഷെ വന്ന പാടെ പുള്ളി ദ്റിതി വച്ചു ബുക്കും കൊന്ടു ബിഗ് ബിയുടെ ഓഫീസിലേക്കു പോയി.എനിക്കു വീന്ടും കണ്‍ഫ്യുഷന്‍..അശോകേട്ടന്‍ വീന്ടും രക്ഷക്കെത്തി.. "ഡെയ് ലി പഠിപ്പിച്ച കാര്യങ്ങള്‍ ബിഗ് ബിയോടു പറഞ്ഞു കേള്‍പ്പിച്ചിട്ടു ഡ്യുട്ടിക്കു കയറിയാല്‍ മതിയെന്നു മുകളില്‍ നിന്നുള്ള ഉത്തരവ് "ഹഹഹ...അതു കലക്കി..ബിഗ് ബോസ്സിന്‍റ്റെ റൂമില്‍ വേതാളം നില്ക്കുന്നതും "ഇന്നെന്താന്ട്രാ പഠിപ്പിച്ചെ" എന്നു പുള്ളി (ഇങ്ളിഷില്‍ ) ചോദിക്കുമ്പൊ "എ ഫോര്‍ ...." എന്നു ബോബി പറഞ്ഞു തുടങ്ങുന്നതും ഓര്‍ത്തു ഞങ്ങള്‍ ചിരിച്ചു..തിരിച്ചു ഓഫീസില്‍ വന്ന ബോബി പാട്ടു പാടാനും തുടങ്ങി, അതും ഇങ്ളിഷ്... "ജാക്ക് ആന്‍ഡ് ജില്‍ .."

(ഈ കഥ തികച്ചും സാങ്കല്പ്പികമാണെന്നു കൂടി പറഞ്ഞു കൊള്ളട്ടെ..)

Thursday, September 07, 2006

ശ്രമം

നല്ലൊരു കട്ടയാകനുള്ള ശ്രമത്തിന്റെ ഭാഗമായി വിറ്റമിന്‍ സമ്പുഷ്ട്ടമായ എന്തു കിട്ടിയാലും ഞാന്‍ തട്ടും . പക്ഷെ ഇങു കുവയ്റ്റില്‍ വന്നതിനു ശേഷം എന്റെ കട്ട സ്വപ്നങള്‍ തകരാറായി, കാരണം ഇവുടത്തെ ഫുട് തന്നെ..അങനെയാണു ഞാനും എന്റെ സഹമുറിയന്മാരുമായി ഞാന്‍ കരാരിലേര്പെട്ടത്. അവന്മാരുടെ പാചകത്തില്‍ ഞാന്‍ ഷെയര്‍ ഇടാമെന്നും തുടര്‍ന്നു കിട്ടിയേക്കാവുന്ന വിറ്റമിന്‍ സി,ടി,ഇ എന്നിവ പങ്കിട്ടെടുത്തു കൊള്ളാമെന്നുമായിരുന്നു കരാര്‍ . പുതിയ കരാര്‍ ഏറ്റെടുത്തതിന്റെ ഭാഗമായി ആദ്യദിനങളില്‍ അവന്മാര്‍ എന്നെ തീറ്റിപോറ്റി..പക്ഷെ കുറച്ചു ദിവസങള്‍ കഴിഞ്ഞപ്പൊ അവന്മാറ്ക്കെന്നോടു "നീ ചാറില്‍ മുക്കി നക്കിയാ മതി" എന്നെ ഭാവം . അങനെ അവന്മാര്‍ ഉറങിക്കിടന്ന സമയം, എന്റെ മസില്‍ കുഞ്ഞുങ്ങള്‍ പട്ടിണി കിടക്കുന്നതു കാണാന്‍ വയ്യാത്തതു കൊന്ടു മാത്രം , ഞാന്‍ അടുക്കളേല്‍ കയറി. എന്താപ്പൊ ചെയ്യ, വെള്ളം തിളപ്പിക്കുക എന്നെ മഹത്കര്‍മമല്ലാതെ വേറെ ഒരു പരിപാടീം എനിക്കറിയില്ല. ഫ്രിട്ജില്‍ മുട്ടയുന്ട്. ഐഡിയാ!!! ആദ്യം വെള്ളം തിളപ്പിക്കുക, അതിലേക്കു രന്ടു മുട്ട ഇടുക (കോഴിയുടെ). പക്ഷെ വെള്ളം തിളപ്പിക്കാന്‍ ഹീറ്റര്‍ ഇല്ല..പകരം ഓവെന്‍ ഉന്ട്. ഹീറ്റെറും ഓവെനും ഒരേ നാണയത്തിന്റെ രന്ടു വശങളല്ലെ..?ആണ്.ഞാന്‍ ഒരു ഗ്ളാസ്സ് പാത്രത്തില്‍ വെള്ളം എടുത്തു, മുട്ട അതിലേക്കിട്ടു, ഓവെന്റെ അകത്തു വച്ചു, ഓണ്‍ ചെയ്തു. സമയവും സെറ്റ് ചെയ്തു. പക്ഷെ ആ സമയം കഴിഞ്ഞിട്ടും വെള്ളം തിളക്കാത്തതിനാല്‍ ഞാന്‍ ചൂടു കൂട്ടി..മാക്സിമത്തില്‍ എത്തിയതും "ഠൊ" എന്നൊരു ശബ്ദം ..എന്താണെന്നു മനസ്സിലാകും മുന്പെ ഞാന്‍ കന്ടതു എന്റെ ഫ്രന്ടിനെയാ.."മുട്ട-2, പ്ലേറ്റ് - 1 പോയി വാങ്ങീട്ടു വാടാ" എന്നവന്‍ സ്നേഹം , ബഹുമാനം എന്നിവയില്‍ ഈരന്ടു സ്പൂന്‍ തെറി ചേറ്ത്തു പറഞ്ഞതു കൊന്ടുമാത്രം ഞാന്‍ ആ പൊരിവെയിലത്തു നടന്നു പോയി ഈ സാധനങള്‍ വാങ്ങി, ഇല്ലെങ്കില്‍ അവന്‍ വിവരം അറിഞ്ഞേനെ.."ഈശ്വരാ അവനും മുട്ട ഓവനില്‍ തന്നെ വയ്ക്കാന്‍ തോന്നണേ"

ഓണം

മാവേലി പന്ടു കേരളം തന്നെയാണൊ ഭരിചിരുന്നത് അതോ വല്ല പഞ്ജാബൊ മറ്റൊ ആണൊ എന്നൊരു സംശയം ..ഞങളുടെ ഓഫീസില്‍ മാവേലീടെ വേഷം കെട്ടിയത് ഒരു പഞ്ജാബുകാരനാ, നല്ല ഒന്നാം തരം മാവേലി!!! പടത്തിലും മറ്റും കാണുന്ന പോലെ..അത്രേം വലിപ്പമുള്ള വയറും മറ്റും ആണു ഒറിജിനല്‍ മാവേലിക്കെങ്കില്‍ , മാവേലി മലയാളി ആയിരുന്നൊ എന്നു സ്വഭാവികമായും സംശയിക്കും ..ഇത്തവണ എനിക്ക് ഓണക്കോടി ഒന്നുമെടുകന്ട എന്നു വിചാരിച്ചിരിക്കുകയായിരുന്നു...വീട്ടുകാരെ പിരിഞ്ഞ വിഷമം കൊന്ടാണ്..അല്ലാതെ " ശമ്പളം കിട്ടി 5 ദിവസം കൊന്ടു എല്ലാം അടിച്ചു തീറ്ത്തിട്ടു ആറാമത്തെ ദിവസം ചേച്ചിയെ വിളിച്ചു കാശു ചോദിച്ചപ്പൊ "നിന്റെ !@ # $ % &* സമ്പാദിച്ച കാശാണൊ" എന്നു ചേച്ചി ചോദിച്ചതു കൊന്ടൊന്നുമല്ല!!!. അവസാനം ഞാന്‍ വല്ല കടും കയ്യും ചെയ്യുമൊ എന്നു പാവം ചേച്ചി വിചരിച്ചിട്ടാണൊ അതൊ ഹം ആപ്കെ ഹെ കോന്‍ എന്നൊക്കെ പറഞ്ഞു സെന്റി അടിച്ചതു കൊന്ടാണൊ എന്തൊ"ടെയ്..ഇന്നാ കൊന്ടു പോയി എന്താന്നു വച്ചാല്‍ ചെയ്.." എന്നു പറഞ്ഞ് 20 കെടി എനിക്ക് ഇഷ്ട്ടദാനം തന്നു...അങനെ കിട്ടിയതും കൊന്ടു ഞാന്‍ പറന്നു, സിറ്റിയില്‍ ..അവിടെ മലയാളികളുടെ കടയില്‍ നിന്നുമുള്ള സെലെക്ഷന്സ് പൊരാഞ്ഞു ചെന്നു കേറിയത് ഒരു ഇന്ദൊനേശിയക്കാരിയുടെ മടയില്‍ .."ഗൂദ് മൊര്‍ര്‍ര്‍ര്‍ര്‍ര്‍ നിങ് സര്‍ര്‍ര്‍ര്‍ര്‍റ്" ,"വി ഹാവ് ലാട്ട്സ് ഒഫ് വെര്‍ര്‍ര്‍ര്‍ര്‍റിറ്റീസ്", യുര്‍ര്‍ര്‍ര്‍ര്‍ ഹിപ് സയ്സ് ഇസ് തെര്‍ര്‍ര്‍ര്‍ര്‍ര്റ്ട്ടി ഒര്‍ര്‍ര്‍ര്‍ര്‍ തിര്‍ര്‍ര്‍ര്‍റ്റ്റി റ്റു"? എന്റമ്മെ, അവസാനം അവിടെ നിന്നും പുറത്തിറങിയിട്ടും തലക്കകത്തൊരു "കര്‍ര്‍ര്‍ര്‍ര്‍ ...മുര്‍ര്‍ര്‍ര്‍ര്‍ " എഫെക്റ്റ്..പിന്നെ തിരിച്ചു മലയാളിയുടെ കടയില്‍ തന്നെ പോയി രന്ടു കസവ് മുണ്ട് വാങ്ങി,ചുമ്മ ഇരിക്കുമ്പൊ ഉടുതു കളിക്കാമല്ലൊ!!! അങ്ങനെ സന്തോഷിക്കാതെ സന്തോഷിച്ചെന്നു വരുത്തിയ ഓണങ്ങളുടെ ഇടയില്‍ ഈ ഓണത്തിനും ഞാനൊരു ഇടം കൊടുത്തു.