പണ്‍ടു മൂന്നിലോ നാലിലോ പഠിക്കുന്ന സമയം...ആഹാരത്തോടു താല്‍പര്യം തീരെ ഇല്ലാതിരുന്ന സമയം!! അച്ചന്‍ വിറ്റാമിന്‍ സി, ഇ തുടങ്ങിയ എല്ലാ സമ്പുഷ്‌ട്ടീകരണ ഐറ്റംസും ചേചിക്കു മാത്രം രഹസ്യമായി സപ്‌ളൈ ചെയ്തിരുന്ന കാലം, അമ്മയുടെ രഹസ്യ പിന്തുണയും അച്ചനുന്ടായിരുന്നു..ഞങ്ങളുടെ വിശപ്പിനു ഇവിടെ ഒരു വിലയും ഇല്ലെ..?ഞങ്ങള്‍ക്കും ഇല്ലെ വികാരങ്ങള്‍ ..?ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഞാന്‍ സിംഹവും എന്റെ ചേട്ടന്‍ സിംഹവും .
രാത്രി ഞങ്ങള്‍ രണ്ടു സിംഹങ്ങളും ഒരേ കൂട്ടിലാണു ഉറങ്ങിയിരുന്നത് ...അങ്ങനെ ഒരു ദിവസം അച്ചന്‍ ചേച്ചിക്കു രഹസ്യമായി ഹോര്‍ളിക്സ് വാങ്ങിക്കൊണ്ടു വരുന്നത് എന്റെ ചേട്ടന്‍ കാണുകയും ഒരു മോറല്‍ സപ്പോര്‍ട്ടിനു വേണ്ടി എന്നെ അത് അറിയിക്കുകയും ചെയ്തു..സംശയാസ്‌പദമായ സാഹചര്യത്തില്‍ ചേട്ടന്‍ സ്റ്റോര്‍ റൂമില്‍ ചൂളമടിച്ചു നടക്കുന്നതു കണ്ടപ്പൊ ഞാന്‍ അതുറപ്പിക്കുകയും ചെയ്തു.അപ്പൊഴെ ഞാന്‍ മനസ്സില്‍ വിചാരിചു...ഇന്നു രാത്രി അതിനെ റെഡി ആക്കണം..
ഒരു 9 മണിക്കു ഞങ്ങള്‍ രണ്ടു പേരും കൂട്ടില്‍ കയറി.10 മണി ആയി, ചേട്ടന്‍ സിംഹം ഉറങ്ങി എന്നുറപ്പു വരുത്തി, ഞാന്‍ പതുക്കെ തള്ളവിരളില്‍ നടന്നു സ്റ്റോര്‍ റൂമില്‍ എത്തി..ഇങ്ങനെ നടക്കുമ്പോള്‍ ശ്രധിക്കേണ്ട കാര്യങ്ങള്, ഒന്ന് , നീണ്ടു നിവര്‍ന്നു നടക്കാന്‍ പാടില്ല. രണ്ട്, ഒരല്‍പം കുനിഞ്ഞു വേണം നടക്കാന്‍ , മൂന്ന് , കൈ വീശി നടക്കാന്‍ പാടില്ല. ഈ നിയമങ്ങളൊക്കെ അനുസരിച്ച് തപ്പിയും തടഞ്ഞും ഞാന്‍ സ്റ്റോര്‍ റൂമില്‍ എത്തി.പരതി പരതി അവസാനം നിധി കയ്യില്‍ തടഞ്ഞു..എനിക്കെന്റെ കൈകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല..ഒരു കിലോയുടെ ഹോര്‍ളിക്സ് കുപ്പി..അമ്മെ..ഞാന്‍ ഇനി എങ്ങനെ ഈ രാത്രി ഉറങ്ങും എന്നാലോചിച്ചു പതുക്കെ കുപ്പി തുറന്നു, ഒരു സ്പൂണ്‍ ഹോര്‍ളിക്സ് വായിലേക്കിട്ടു..ആഹാ..നേരം വെളുക്കാന്‍ ഇനീം സമയമുണ്ട്..ഇടക്കിടക്കു തള്ളവിരളില്‍ നടക്കുന്നത് ആരോഗ്യത്തിനു നല്ലതാണല്ലൊ എന്നു വിചാരിചു തിരിച്ച് ബെഡിലേയ്ക്ക് നടന്നു...അങ്ങനെ അര മണിക്കൂര്‍ ഇടവിട്ടു ഞാന്‍ എന്റെ ശരീരത്തിനെ പുഷ്ടിപ്പെടുത്തിക്കൊണ്ടിരുന്നു...പക്ഷെ പത്തു പതിഞന്ചു തവണ ആയപ്പൊ ശരീരം , "വേണ്ട്റ ടാ...മതി, പോയിക്കിടന്നുറങ്ങ്" എന്നു പറയുന്നതു പോലെ എനിക്കു തോന്നി. നാശം ,എന്റെ ചെറിയ വയറിനെ ശപിചു കൊന്ടു ഞാന്‍ ഉറങ്ങാന്‍ കിടന്നു, അപ്പൊഴും പകുതിയോളം കുപ്പിയില്‍ ബാക്കി ഉണ്ടായിരുന്നു.
പിറ്റേന്നു സൂര്യന്‍ കിഴക്കു വെളിക്കിറങ്ങാന്‍ വന്നതും അമ്മ തൊള്ള കീറിയതും ഒരുമിച്ചായിരുന്നു "എഴിയെടാ കാളകളെ, ഇങോട്ടു വാടാ രന്ടെണ്ണവും"...എനിക്കു സംഗതി പിടികിട്ടി..പക്ഷെ ഇത്ര ചെറു പ്രായത്തിലെ കായംകുളം കൊച്ചുണ്ണിക്കു പഠിച്ചു കൊന്ടിരുന്ന ഞാന്‍ കഴിഞ്ഞ രാത്രിയിലെ സംഭവങ്ങള്‍ അങ്ങു മറന്നു., ഒരു ഒറിജിനാലിറ്റിക്കു വേണ്ടി. സാഹചര്യം മനസിലാക്കി ഒന്നും അറിയാത്ത "ഞാനും " ചേട്ടനും , "എന്തമ്മാ" എന്നു വിളിച്ചു കൊണ്ടു ചെന്നു. പക്ഷെ ചേട്ടനെ കണ്ടതും അമ്മ , ഷി വാസ് സോ ആംഗ്രീ ഓഫ് ദി..ന്റമ്മൊ.. ഒടുക്കത്തെ കലി.."ഇങ്ങോട്ട് വാടാ".എന്നു പറഞ്ഞ് ചേട്ടനെ അമ്മ താലോലിക്കാന്‍ തുടങ്ങുകയും , ആനന്ദാസ്രുക്കള്‍ പൊഴിച്ചു കൊണ്ട് "ഇനി എടുക്കില്ലേ, ഇനി എടുക്കില്ലേ" എന്നു ചേട്ടന്‍ പറയുകയും ചെയ്യുന്നുണ്ടായിരുന്നു.എനിക്കൊന്നും മനസ്സിലായില്ല.
അന്തരീക്ഷം ഒന്നു ശാന്തമായപ്പൊ, അമ്മ അച്ചനോടു പറയുന്നതു കേട്ടു "അവന്റെ മുഖത്തു ഹോര്‍ളിക്സിന്റെ പൊടി കണ്ടപ്പോഴേ എനിക്കു മനസ്സിലായി, രാത്രി അവനായിരിക്കും അതു മുഴുവന്‍ തിന്നു തീര്‍ത്തതെന്ന്" .ദുഷ്ട്ടാ....മുഴുവനും തീര്‍ത്തോ?... ഇന്നു രാത്രി ഞാന്‍ എവിടെ പോകും...?(രാത്രി ചേട്ടനും എന്നെ പൊലെ തള്ളവിരളില്‍ പ്രാക്‌ടീസ് ചെയ്തതല്ല എന്നെ ഞെട്ടിച്ചത്, അതു മുഴുവനും തീര്‍ത്ത ചേട്ടന്റെ വയറാ...)അമ്മ അപ്പൊഴും തുടര്‍ന്നുകൊണ്ടിരുന്നു "മറ്റവന്‍ അങ്ങനെ ഒന്നും ചെയ്യില്ല, അവനെ എനിക്കറിയാം, അവനു കൊടുക്കുന്നതെ അവന്‍ കഴിക്കു"
(ഹൊ...ഭാഗ്യം കൊന്ടു മാത്രം രക്ഷപെട്ടു..എന്നെ സമ്മതിക്കണം)
Subscribe to:
Post Comments (Atom)
4 comments:
ഹി..ഹി..ഹി... പകിടാ... തേങ്ങ എന്റെ വക...ഠേ!
:)
ningade naatilokke horlicks nu haaarliks ennalle parayuka?
(ഹാര്‍ളിക്സിനൊപ്പം ഫ്രീ. http://nedumangad.blogspot.com/2007/07/blog-post.html)
athokke kallangal thenneeee annaa?
ഈ സ്വഭാവം ഇപ്പോഴും ഉണ്ടോ?
കൊള്ളാം :-) അവനെ എനിക്കറിയാം, അവനു കൊടുക്കുന്നതെ അവന്‍ കഴിക്കു". ഹഹഹ
Post a Comment