തൊണ്‍ട വേദന > ശ്വാസം മുട്ടല്‍ > ഡ്രൈ കഫ്
ഇതാണു എന്റെ അസുഖതിന്റെ ഒരു പ്രൊസീജര്‍ . ചൂടു മാറി തണുപ്പു വരുന്നതു കൊണ്ട് മിക്കവര്‍ക്കും അസുഖം വരുക സ്വാഭാവികം . പക്ഷെ എനിക്ക്, അതും കട്ട ഫാക്ട്ടറിയില്‍ എല്ലു മുറിയെ പണിയെടുക്കുന്ന ഈ എനിക്ക്, അസുഖം വളരെ ചീപ്പായി പിടിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.തൊട്ടതിനും പിടിച്ചതിനും സിക്ക് എടുത്തെടുത്ത് , "ടാ വയ്യാത്തോണ്ടാണ്ട്രാ....സത്യം , അമ്മയാണെ"എന്നൊക്കെ പറഞ്ഞാലേ ആള്‍ക്കാരു വിശ്വസിക്കു എന്നായി, അതു മാത്രം പോരാ, അതു പോലെ കാണിക്കുകയും വേണം . ഫോര്‍ എക്സാമ്പിള്‍ , തല വേദന ആണു അഭിനയിക്കുന്നതെങ്കില്‍ , ആരേലും തോളില്‍ തട്ടിയാല്‍ അപ്പൊ തന്നെ തലക്കു പിടിച്ചോണം , നോ റ്റൈം റ്റു വേയ്സ്റ്റ്. അതുകൊണ്ടു തന്നെ വയറിളക്കം ആണെന്നു പറഞ്ഞു ഞാന്‍ സിക്കെടുത്തിട്ടേ ഇല്ല.
പക്ഷെ ഇത്തവണ എനിക്കു ശെരിക്കും പണി കിട്ടി. ഏറ്റവും മുകളില്‍ പറഞ്ഞ ആ മൂന്നു സാധനങ്ങളും ക്രിത്യമായി ക്രമത്തില്‍ കിട്ടി.അതും ആറ്റു നോറ്റിരുന്ന എന്റെ ഓഫ് ഡേയുടെ അന്ന്.ഹൌ കാന്‍ ഐ...ചെയ്...
അന്നു ചുമയ്ക്കു ഞാന്‍ റെസ്റ്റ് കൊടുത്തതേ ഇല്ല.ചുമയ്ക്കുമ്പൊ ട്രൈ കഫിന്റെ ഒരു എഫെക്റ്റ് അതിലുണ്ടാകും , അതു കേള്‍ക്കുന്നവര്‍ക്കു മനസിലാകും ഇവനു ഒട്ടും വയ്യാ ന്ന്. പിറ്റേ ദിവസവും ഇതു തന്നെ സ്ഥിതി. രാവിലെ തന്നെ സൂപ്പര്‍വൈസറെ വിളിച്ചു സിക്ക് പറഞ്ഞു. പക്ഷെ അവന്റെ സംസാരത്തില്‍ സംശയത്തിന്റെ ചുവ...ചെവ...ഓ എന്തു കോപ്പോ...അതുണ്ടായിരുന്നു.
"നാളെ നിന്‍റ്റെ മുന്നില്‍ വന്ന് നിന്നു , ചെവിക്കല്ലു പൊട്ടും പോലെ ചുമച്ചു കാണിച്ചരാം ..കേട്ട്രാ..." എന്നു മനസ്സില്‍ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.
ഇനി അടുത്ത പടി എന്റെ ച്യേച്ചി. പുള്ളികാരി ഇപ്പൊ അവധിക്കു നാട്ടിലാണെങ്കിലും എന്റെ കാര്യങ്ങള്‍ അറിയാന്‍ ചേച്ചിക്കിവിടെ ചാരന്‍മാരും ചാരികളും ഉണ്ട്. സൊ യൈ റ്റു റ്റേക് റിസ്‌ക് ? (തള്ളേ ഇങ്ങ്‌ളിഷ്...)
ഒരു കോള്‍ , ഒരു അന്ചു ചുമ..ഇതിന്റെ കാര്യമേ ഉള്ളു. ഞാന്‍ ചെച്ചിയെ വിളിച്ചു, ഫോണ്‍ എടുത്തുടനെ ഒരു നോണ്‍സ്റ്റോപ് ചുമ തുടങ്ങി..
"ടാ..നിനക്കു വയ്യെ..? എങ്കില്‍ ഓഫീസില്‍ പോണ്ടാ ട്ട..." ഇതു കേട്ടിട്ടെ ഞാന്‍ ചുമ നിര്‍ത്തിയുള്ളു.
"ചേച്ചിക്കിഷ്ടമില്ലെങ്കില്‍ ഞാന്‍ റെസ്റ്റ് എടുത്തോളാം " എന്നു ഞാന്‍ പറയാതിരുന്നത്, ചേച്ചിക്കെന്നെ നന്നായി അറിയാം എന്നെനിക്കറിയാവുന്നതുകൊണ്ടായിരുന്നു.
നാളെ സൂപ്പര്‍വൈസറുടെ മുന്നില്‍ വച്ച് ചുമ വിത് ട്രൈ കഫു കൂടി ആയാല്‍ എല്ലാം ഓ കെ. രാവിലെ സൂര്യന്‍ വെളിക്കിറങ്ങാന്‍ പോകുന്നതിനു മുന്നെ ഞാന്‍ എണീറ്റു. ചുമച്ചാല്‍ ഡ്രൈ കഫിന്റെ എഫെക്റ്റ് നഷ്ടമാകുമോ എന്നു പേടിച്ച് ഞാന്‍ ചുമച്ചില്ല...ആദ്യത്തെ ചുമ എന്റെ സൂപ്പര്‍വൈസറിനുള്ളതാ..
ഓഫീസില്‍ എത്തിയതും സൂപ്പര്‍വൈസര്‍ എന്നെ അടിമുടി ഒന്നു നോക്കി. അവന്റെ മനസ്സിലുള്ള സംശയം ഇപ്പോ തീര്‍ത്തു കൊടുക്കാം എന്നു വിചാരിച്ച് ചുമക്കാനായി വാ തുറന്നു.
"ഖൊ..."
"ഖൊ...ഖൊ..."
"ഖൊ...ഖൊ...ഖൊ..
"ഖൊ...ഖൊ...ഖൊ...ഖൊ..."
എന്ത്...? ഇന്നലെ വരെ ചുമ വിത് ഡ്രൈ കഫായിരുന്നെങ്കില്‍ ഇന്നു , ഇപ്പൊ, അതും ലവന്റെ മുന്നില്‍ വച്ചു, അതു ചുമ വിതൌട്ട് ഡ്രൈ കഫ് ആയി... ഇന്നലത്തെ ആ സൌണ്ട് എഫെക്റ്റ്, ഇന്നില്ലെന്നോ..?ഐ ജസ്റ്റ് കാണ്ട് ബിലീവ് ഓഫ് ദി....ചെ..
വീണ്ടും ആഞ്ഞാഞ്ഞു ചുമയ്ക്കാന്‍ തുടങ്ങിയ എന്നെ നോക്കി ഒരു മറ്റെ ചിരിയും ചിരിച്ചു അവന്‍ പോയി.
"ടാ അമ്മയാണെ...ശെരിക്കും..എനിക്കു വയ്യാട്ട്ര.." എന്നു മനസ്സില്‍ പറഞ്ഞിട്ടൊന്നും അവന്‍ വിശ്വസിച്ചില്ല.
Subscribe to:
Post Comments (Atom)
12 comments:
മറ്റുള്ളവര്‍ ആഞ്ഞാഞ്ഞു ചുമയ്കുന്നതു കാണുമ്പൊ എനികിന്നുo ഒരു അര്‍പര്‍കര്‍... ചെ.. ആ ഒരു ബോധം തോന്നാറുണ്ട്
ഇതൊരുമാതിരി പരിപാടിയായിപോയി.
കൊള്ളാം.
-സുല്‍
എടെ അപ്പീ ഒള്ളതു മുഴുവന്‍ രാത്രി ചൊമച്ചു തീര്‍ത്തതെന്തിന്..
ലതല്ലെ ലവന്‍ കന്നന്തിരുവു കാണിച്ചത്..
ഒള്ളതു പറഞ്ഞാ ഒടുക്കത്ത ഈ വരി..
"ടാ അമ്മയാണെ...ശെരിക്കും..എനിക്കു വയ്യാട്ട്ര.."
ചിരിച്ചു ചിരിച്ചു ഞാനിപ്പം ചൊമക്കുമേ...:)
"എന്തു നന്നായി ചുമച്ചിരുന്നതാ.. അരോ കണ്ണു വച്ചു" എന്ന ദിലീപിന്റെ ഡയലോഗ് ഓര്‍മ്മ വന്നു.. എനിക്കുമതേ എത്ര വയ്യെങ്കിലും ലീവ് വിളിച്ചുപറയാന്‍ നേരം..നമ്മുടെ സൌണ്ടിനു ഒരു കുഴപ്പോം വരില്ലന്നേ..
ചാത്തനേറ്: ഇതൊക്കെ എത്ര തവണ പറഞ്ഞ് തന്നാലാ പഠിക്കുക.
അങ്ങനെയല്ലാ ഇങ്ങനെ
ഖൊ ഖൊ ഖോഹ് ച്..
ഇതാ പറയണെ ആദ്യം ചുമച്ചു പ്രാക്ടീസ് ചെയ്തിട്ടേ പബ്ലിക്കിന്റെ മുന്നില്‍ അവതരിപ്പിക്കാവൂന്ന്...
;)
എന്ത് കഷ്ടമാണിത്..
ചുമ വന്നാല്‍ സൂപ്പര്‍വൈസറെ ചുമച്ച് വിശ്വസിപ്പിക്കണം എന്നു പറഞ്ഞാല്‍ എന്താ ചെയ്യാ....
അപ്പോള്‍ വയറിളക്കം വന്നാല്‍ ഇളക്കി കാണിക്കണോ....
ഒരു ലൈവ് ഡെമോണ്‍സ്റ്റ്രേഷന്‍.....
സാന്റോസ് പറഞ്ഞതിനു പിന്നില്‍ ഒരൊപ്പ് എന്റെയും..!
കൊള്ളാം... കേട്ട്രാ..."
എന്താ ചെയ്യാ... !
വന്ന് വന്ന് ചുമയ്ക്കു പോലും ഒരു പുച്ഛഭാവം...
ചാത്തന്‍ പഠിപ്പിച്ചപോലെ പ്രാറ്റീസീയ്യ്.. പ്രാറ്റീസീയ്യ്
:)
adipoli :)
:)ച്ചേ, ഇതാ പറയണേ ഒരു കാര്യവും നാളത്തേക്ക് മാറ്റി വക്കരുതെന്ന്. ആ ലീവ് വിളിച്ചു പറഞ്ഞപ്പോ തന്നെ നല്ല ചുമയില് തുടങ്ങിയാ പോരാരുന്നോ? (ചേച്ചിയെ പറ്റിച്ച നമ്പര് :p )"ഹലോ" ക്ക് പകരം ഖോ ഖോ ഖോ :D അപ്പൊ ഇങ്ങട്ട് പറയും "അയ്യോ നല്ല ചുമയാണല്ലോ മരുന്ന് കഴിച്ചോ"
Post a Comment