മന്‍ടന്‍മാരുടെ ഇടയിലാണു ജോലി ചെയ്യുന്നതെന്നു പുറത്ത് പറയാന്‍ കൊള്ളാമോ...? അഥവാ അബധത്തില്‍ പറഞാല്‍ നിങ്ങള്‍ വിശ്വസിക്കൊ..? ഇല്ല...കാരണം ഭൂലോക മണ്ടത്തരം നേരിട്ടു കണ്ട എനിക്കും ഇതുവരെ അതു വിശ്വസിക്കാന്‍ പറ്റിയിട്ടില്ല. കറുമ്പന്‍മാര്‍ക്ക് ദൈവം അറിഞ്ഞ് കൊടുത്തത് അവന്‍മാരുടെ ഒടുക്കത്തെ ആരോഗ്യമാണു. പക്ഷെ, ദൈവം അറിയാതെ പോലും ബുദ്ധി കൊടുത്തിട്ടില്ല (എല്ലാരും ഇല്ല കേട്ടോ) പക്ഷെ എന്റെ ലീഡ് ശ്രീമതി സി. ചിഞു മോള്‍ക്ക് ദൈവം രന്‍ടും കൊടുത്തിട്ടില്ല. ചിഞു മോള്‍ എന്ന് സ്നേഹം കൂടുമ്പൊ ഞങ്ങള്‍ വിളിക്കുന്നതാണു, ശെരിക്കുള്ള പേരു ഡെനീസ് കിംഗ്.
ജോലി സമയത്ത് അവര്‍ ഇന്റര്‍ നെറ്റിലിരുന്ന് ചീപ്പ്, ചുട്ടി, മൂക്കുത്തി മുതല്‍ കോണകം വരെ ഓര്‍ഡര്‍ ചെയ്യും . അങ്ങനെ ഒരു രാത്രി (ഞാന്‍ നൈറ്റ് ഷിഫ്റ്റിലായിരുന്നു അപ്പൊ) , ഞാനും സന്തോഷും പതിവു പോലെ ജോലിയില്‍ മുഴുകി.(കീ ബോര്‍ഡില്‍ തലയിടിപ്പിക്കലാണു ജോലി). പെട്ടെന്നു ചിഞു മോള്‍ടെ വിളി..
"ദിബാക്ക്....ഒന്നു ഇങ്ങു വരുമോ...?"
ജോലിച്ചടവില്‍ നിന്നെണീറ്റു കണ്ണും തിരുമ്മി അവളുടെ അടുത്തു പോയി.
"എന്താ മാഡം ?"
"ഇതു നോക്കു..ഞാന്‍ ഒരു സൈറ്റ് ഓപ്പണ്‍ ചെയ്യാന്‍ നോക്കിയിട്ടു പറ്റുന്നില്ല...ഇനേബിള്‍ യുവര്‍ കുക്കീസ് എന്നു ചോദിച്ചു. പാത് കൊടുക്കാന്‍ പറഞ്ഞു.ഞാന്‍ കൊടുത്തു.പക്ഷെ കിട്ടുന്നില്ല...."
കൊടുത്ത പാത് ശെരിയാണൊ എന്നറിയാന്‍ നോക്കിയ എന്റെ കണ്ണു തള്ളി കയ്യില്‍ വന്നു.
"അണ്ടര്‍ ദ റ്റേബിള്‍ , ഇന്‍ മൈ ബാഗ്" (മേശയുടെ അടിയിലെ എന്റെ ബാഗില്‍ )
"ഞാന്‍ കൊടുത്തതു ശെരിയല്ലെ...നോക്കിക്കേ..?"
ഇതും പറഞ്ഞു അവര്‍ ബാഗ് തുറന്നു. അതിനകത്ത് വലിയ ഒരു പാക്കെറ്റ് കുക്കീസ്.
"ഇവിടെ വെറെ എവിടേലും കുക്കീസ് വച്ചിട്ടുണ്ടോ..?"
ഇതു കൂടി കേട്ടതും എനിക്കു സമാധാനമായി, ഈശ്വര ഞാന്‍ എത്രയോ ഭേദം .
Subscribe to:
Post Comments (Atom)
12 comments:
ആരും വിശ്വസിക്കില്ല...പക്ഷെ ഇതു സത്യാ...അന്നു ചിരിച്ചതിന്റെ അത്രെം ഞാന്‍ ഇതുവരെ ചിരിച്ചിട്ടില്ല...
:)
നിങ്ങള്‍ടെയല്ലേ ടീംലീഡ്. ഇങ്ങനൊക്കെയേ വരൂ ;-)
അക്ഷരപിശാശിന്റെ കാര്യത്തില്‍ എന്നെ തോല്‍പ്പിക്കാനും ഒരു ബ്ലോഗറോ. പകിടാ ഡോണ്ടൂ ഡോണ്ടൂ..
എന്നാലും ഇത്രക്കങ്ങട് കോമഡി വേണ്ടായിരുന്നു....കമ്പ്യൂട്ടര്‍ വാങ്ങി വീട്ടില്‍ കൊണ്ട് പോയ ഒരു കസ്റ്റമര്‍ സിസ്റ്റം ഓണ്‍ ചെയ്തപ്പോ വന്ന മെസ്സേജ് വായിച്ച് കടക്കാരനിട്ട് തെറി പറഞ്ഞ ഒരു സംഭവമാണ് ഓര്‍മ്മ വന്നത്...മെസ്സേജ് ഇങ്ങനെ press any key to continue....അയാള്‍ കീ ബോര്‍ഡ് മുഴുവനും അരിച്ചു പൊറുക്കി നോക്കിയിട്ടും “any key“ എന്നൊരു കീ അതില്‍ കടക്കാരന്‍ ഫിറ്റ് ചെതിട്ടില്ലെന്ന് പറഞ്ഞിട്ടായിരുന്നു ഇഷ്ടന്‍ ചൂടായിരുന്നത്...(ഞാന്‍ ഓടി....)
ഹ ഹാ..
ചിഞ്ചുമോളും കൊള്ളാം ദിബാക്കും കൊള്ളാം
ഇത്രേയുള്ളൊ? പ്രശ്നം സോള്‍വ് ചെയ്യുന്ന കമ്പ്യൂടര്‍ക്കാരന്‍ എന്നോട് “ഏതു പ്ലാറ്റ് ഫോമാ ഉപയോഗിക്കുന്ന”തെന്ന് ചോദിച്ചപ്പോള്‍ താഴോട്ട് നോക്കിയിട്ട് കാര്‍പെറ്റേലാ ഞാന്‍ ഇരിക്കുന്ന കസേര, പ്ലാറ്റ് ഫോം ഒന്നുമില്ല എന്നു പറഞ്ഞവനാ ഞാന്‍.
ഡെനിസ്സ് കിംഗ് ന്റെ കഥകള്‍ ഇനിയും ഉണ്ടല്ലോ ..അതൂടെ അങ്ങോട്ട് പോസ്റ്റൂ...
ചാത്തനേറ്: ഇതൊരുമാതിരി കോളേജീപ്പഠിക്കുമ്പോള്‍ ഏതേലും അദ്ധ്യാപകന്റെ തലേല്‍ കെട്ടിയിറക്കുന്ന ടൈപ്പ് കോമഡി വളര്‍ന്നപ്പോള്‍ ലീഡിന്റെ തലേല്‍ എന്ന വ്യത്യാസം മാത്രം.
എന്തായാലും സംഭവം കൊള്ളാം കേട്ടിട്ടില്ല.
സംഭവം കൊള്ളാമല്ലോ... വേറെയും കഥകള്‍ കാണുമായിരിക്കും... ഒന്നൂടെ ഓര്‍ത്തു നോക്കൂ.
;)
ഒളിപ്പിച്ചുവെച്ച കുക്കീസിന്റെ പാത് കൂടി കിട്ടിയിട്ടെ കമ്പ്യൂട്ടറ് സമ്മതിക്കൂ..കളിപ്പിക്കല്ലേ ചിഞ്ചുമോളേ..
മാഷെ! സംഭവം നന്നായിരിക്കുന്നു. പക്ഷേ ഈ വക അസംബ്ബന്ധങ്ങള്‍ പലപ്പോഴും അനുഭവത്തില്‍ വന്നു കൊണ്ടേ ഇരിക്കും.. നമ്മള്‍ എല്ലാവരും കമ്പുറ്റെര്‍ ജനിച്ചപ്പോഴേ കൊണ്ടു ഇറങ്ങിയവര്‍ അല്ലല്ലോ. ഇപ്പൊള്‍ തന്നെ ഇതാ നിങ്ങള്‍ക്കു“ “ സെകൂര്‍ ഐറ്റെം കാണണോ വേണ്ടായോ“ എന്നു ചോദിച്ചു വേണം എന്നു പറഞ്ഞപ്പൊള്‍ പിന്നെയും കൊണ്ടി വന്നിരിക്കുന്നു. അതു തന്നെ!. എന്തു ചെയ്യും.. അറിഞ്ഞു കൂടാ മാഷെ. അവനൊന്നു പോയി കിട്ടിയിട്ടു വേണ്ടേ ഇതൊന്നു എഴുതാന്‍.. ഇതാണു മിക്കവരുടേയും കാര്യം.. നമൂക്കു പറ്റുന്ന അമളി പറയാന്‍ പറ്റുകയില്ലല്ലോ! സസ്നെഹം കുഞ്ഞുബി
അണ്ടര്‍ ദ ടേബിള്‍ ആയതു ദിബാക്കിന്റെ ഭാഗ്യം വേറെ വല്ലൊം ആയിരുന്നെലോ...
സസ്നേഹം
പാക്കരന്‍
Post a Comment