"ടാ .... ഞാന്‍ എന്തായാലും തീരുമാനിച്ചു..." ഇതു അനൂപ് പറഞ്ഞപ്പോഴാ ഞാന്‍ തിരിഞ്ഞു നോക്കിയത്.
"എന്താടാ കാര്യം ...?"
"ടാ ഇത്തവണ ഞാന്‍ വെക്കേഷനു പോകുന്നതു ഞാന്‍ വീട്ടില്‍ അറിയിക്കുന്നില്ല..."
'പിന്നെ..?'
"അവര്‍ക്കൊരു സര്‍പ്രൈസ് ആയിക്കോട്ടെ..."
"അതെന്തിനാടാ...? നീ ചെല്ലുന്ന വിവരം നേരത്തെ അറിയിച്ചില്ലെങ്കില്‍ അവര്‍ക്കെങ്ങനെ ഒരുങ്ങി ഇരികാന് പറ്റും ...? "
" ടാ..നീയൊന്നു ആലോചിച്ചു നോക്കിക്കെ....പ്രതീക്ഷിക്കാതെ എന്നെ കാണുമ്പൊ അമ്മയുടെഉം അച്ചന്റെയും പിന്നെ അവളുടെയും സന്തോഷം .. ഇതൊക്കെ കാണുന്നതൊരു സുഖമല്ലേടാ...?"
ആലോചിച്ചപ്പൊ ശരിയാ. ആ സന്തോഷം ഒന്നു വേറെ തന്നെ.
"നീ ആളു കൊള്ളാല്ലോ..." ഇതും പറഞ്ഞ് ഞാന്‍ ഉറങ്ങാന്‍ കിടന്നു.
ഇതിനിടയില്‍ നാട്ടിലെത്തിയ ആരോ അനൂപിന്റെ അച്ചനോടു പറഞ്ഞു, അവന് വരാറായല്ലോ എന്ന്. ഇതു കേട്ട അവന്റെ അച്ചന് ഉടനെ അവനെ വിളിച്ചു ചോദിച്ചു. ഒന്നര മാസം കഴിഞ്ഞിട്ടെന്നല്ല ഈ വര്‍ഷം നാട്ടിലേക്കേ ഇല്ല എന്നവന് ആ പാവത്തിനോടു പറഞ്ഞു.
അങ്ങനെ ഒന്നര മാസം കഴിഞ്ഞപ്പൊ അവനു പോകാനുള്ള ദിവസം എത്തി.
"ടാ എയര്‍ പോര്‍ട്ടില്‍ നിന്നു നീ എങ്ങനെ പോകും .." പെട്ടിയുമായി ഇറങ്ങുന്നതിനിടയില്‍ ഞാന്‍ അവനോടു ചോദിച്ചു.
"ഓ അതൊരു റ്റാക്സീടെ കേസല്ലെ ഉള്ളു..."
ഞാന്‍ അവനെ യാത്രയാക്കി. രാത്രി ആയിരുന്നു ഫ്ലൈറ്റ്.
പിറ്റേ ദിവസം രാവിലെ നാട്ടില്‍ നിന്നൊരു ഫോണ്‍ .
" ടാ ഇതു ഞാനാ..അനൂപ്.."
തുടര്‍ന്ന് അവന് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വിവരിക്കാം .
ഇവന് വരുന്നുന്ടെന്ന് ഇവന്റെ അച്ചന് എങ്ങനെയോ അറിഞ്ഞു. ക്രിത്യ ദിവസം തന്നെ ഇവന് എയര്‍പോര്‍ട്ടില്‍ നിന്നും ടാക്സിയില്‍ വീട്ടിലെത്തി. തുടര്‍ന്ന്,
"അമ്മാ...അമ്മോ....ഞാന്‍ വന്നമ്മാ...."
അവന്റെ അമ്മ പുറത്തു വന്നു നോക്കി.
"ആ നീയോ...കുറെ നേരായോ വന്നിട്ട്...കേറിയിരി..."
ഇതു കെട്ടതും അന്ത്രാളിച്ചു പൊയ അവന് അടുത്ത ആളെ വിളിച്ചു.
"ടീ.....അനിതേ...ടീ ഞാന്‍ വന്നെടീ..."
അനിത, അവന്റെ ഭാര്യ പതുക്കെ പുറത്തു വന്നു..
"ആ ചേട്ടനൊ..എപ്പൊ എത്തി..കുറെ നേരായോ..കേറിയിരി..ഞാന്‍ മോനെ ഒന്നുറക്കട്ടെ.."
ഇത്രയും ആയപ്പോഴേക്കും അവന്റെ സകല കണ്ട്റോളും പൊയി.
"അമ്മാ..ഇതു ഞാനാ....അനൂപ്...അമ്മക്കെന്നെ മനസിലായില്ലെ...ഞാന്‍ ഗള്‍ഫീന്ന വരുന്നെ...ടീ അനിതേ..ഇതു ഞാനാടീ..ഗള്‍ഫീന്ന്..."
അപോഴെക്കും അവന്റെ അച്ചന് ഇറങ്ങി വന്നു.
"ഗള്‍ഫീന്നാ..? നല്ല ക്ഷീണം കാണുമല്ലെ..? അകത്തിരുന്നു കുറച്ച് കാറ്റു കൊള്ളു..ഞാന്‍ ആ മുക്കു വരെ ഒന്നു പോയിട്ടു വരട്ടെ..."
ഇത്രയും പറഞ്ഞ് അച്ചന് ഇറങ്ങി പോയി.
ഇതും കൂടി കണ്ട ലവന് സഹി കെട്ടു, കൊണ്ടു വന്ന പെട്ടിയും എല്ലാം തനിയെ ചുമന്ന് അകത്തു റൂമില്‍ കൊണ്ടു വച്ചു.
പിന്നെ അവന് കേട്ടത്, അവന്റെ അമ്മയുടെയും ഭാര്യയുടെയും അച്ചന്റെയും പൊട്ടിച്ചിരിയായിരുന്നു.
തിരിച്ച് അവന്റെ കോളിലേയ്ക്ക്....
"ടാ...എല്ലാരും കൂടി എനിക്കു പണി തന്നു..ഞാന്‍ വരുന്നതു ഇവര്‍ നേരത്തെ അറിഞ്ഞു....ആ 75 കിലോ സാധനവും ഞാന്‍ ചുമക്കേന്ടി വന്നെടാ...."
Subscribe to:
Post Comments (Atom)
12 comments:
എന്റെ കമ്പനിയിലെ കലാ വിരോധികളുടെ ക്രൂരമായ അടിച്ചമര്‍ത്തലിനെ ഫലമായി കഴിഞ്ഞ മാസം ഒരു വരവു വെയ്ക്കാന്‍ കഴിഞ്ഞില്ല. ഉറങ്ങി പോയ കലാകാരന് എണീറ്റിട്ടെ ഉള്ളു. ഇനി കുളിപ്പിച്ചു കുട്ടപ്പനായി വരുമ്പോഴേക്കും സമയം എടുക്കും . അതുകൊണ്ട് തെറ്റുകള്‍ സഹിക്കുക...
ആ നിഷ്ഠൂരമായ അടിച്ചമര്‍ത്തലിനെ ആദ്യമെ പ്രതിഷേധം അറിയിക്കട്ടേ..മൂരാച്ചികള്ന്ന് വിളിക്കണോ,വേണ്ടാല്ലെ ഒന്നല്ലെങ്കിലും കൂടെ പണിയെടുക്കുന്നവരും അന്നദാതാക്കളുമല്ലെ..ക്ഷമീര്
അഛനാരാ മോന്,അഛന്റെ വിത്ത് എത്രത്തോളം വിളയുമെന്ന് അച്ഛനറിയാം...പണി പാളിയല്ലേ..ആ ഒറ്റുകാരനെ കണ്ടെത്തി തുണ്ടം തുണ്ടമായി...
തുടരുക, പോരട്ടേ കൂടുതല്‍....
:)
അയ്യോ!ഇങ്ങെനെയൊക്കെയാണോ കാര്യങ്ങള്‍ സംഭവിക്ക്യാ?അടുത്ത മാസം ഞാന്‍ ഇത്തരമൊരു യാത്രയെക്കുറിച്ച് പ്ളാന്‍ ചെയ്ത് വെച്ചിരിക്കുകയായിരുന്നു,ഇത് വായിച്ചപ്പോ വേണ്ടാന്ന് തോന്നുന്നു,എന്തിനാ വെറുതെ ടാക്സി കാശും ചുമടെടുപ്പും കൂടി അല്ലേ!ഇനി വേറെ വല്ലതും കൂടി നടന്നിട്ടുണ്ടെങ്കില്‍ പറ മോനെ...കഞ്ഞി കിട്ടിയാ അതാ പട്ടിണിക്കിട്ടാ?.
ഹ..ഹ...ഹ... നന്നായി മക്കളേ...
മനസില്‍ എന്തെങ്കിലും സര്‍പ്രൈസ് പ്ലാന്‍ ചെയ്താല്‍ ഒറ്റ ഒരുത്തനോടും മിണ്ടരുത് എന്ന് ഇപ്പൊ മനസിലായില്ലെ? ;)
ha ha ha
ഹ ഹ...
രസകരമായ സംഭവം!
:)
സര്‍പ്രൈസ് കലക്കി..ഈ കമന്റ് എന്നെ നിര്‍ബന്ദിച്ച് എഴുതിച്ചതാ....
ചാത്തനേറ്:കലക്കി .... ഇന്നസെന്റിന്റെയും കനകേടെം വിയറ്റ്നാം കോളനീലെ സംഭാഷണം ഓര്‍മ്മവരുന്നു...
“കഞ്ഞീടെ വെള്ളം പശൂന്റെ പാത്രത്തിലൊഴിച്ചു പോയല്ലോ?” :(
“അതിപ്പോ പശു കുടിച്ചിട്ടുണ്ടാവോ”
കഞ്ഞി വെള്ളം കിട്ടിക്കാണും അല്ലെ?
ee kadhakku anubhavathinte choodu undo deepak-e ? :D
Post a Comment