Monday, July 23, 2007

ഡോക്‌ടറോട് ചോദിക്കാം

മാനസികോല്ലാസത്തിനു പലരും അവലംബിക്കുന്ന മാര്‍ഗ്ഗം പലതാണല്ലൊ. ചിലര്‍ക്ക് ചാറ്റിംഗ്, ചിലര്‍ക്ക്ഫോണ്‍ ഇന്‍ പ്രോഗ്രാം . മറ്റു ചിലര്‍ക്ക് വായന..അതായത് ആഴ്‌ചയിലൊരിക്കല്‍ സിറ്റിയില്‍ പോയാല്‍ അവിടെയുള്ള എല്ലാ വാരികകളും വാങ്ങി കൊണ്ട് വന്ന് വായിക്കും .

കാശും സമയവും മിനക്കെടുത്തി വായിക്കാന്‍ പ്രേരിപ്പിക്കുന്നതെന്താ?അരയന്നങ്ങളിലെ റോസ് മേരിയും സായംസന്ധ്യയിലെ സുമാ മേനൊനും ഒക്കെയല്ലെ..ഇനി അഥവ ഇടക്കു വച്ചാണു ഈ വായനാ ശീലം തുടങ്ങുന്നതെങ്കിലും പേടിക്കണ്ട, അതിനല്ലെ "കഥ ഇതു വരെ".

ഇങ്ങനെ തികച്ചും വായനാ ശീലത്തിനു അടിമയായ ഒരു വ്യക്തിയായിരുന്നു ഞങ്ങളുടെ കൂടെ വൈകുന്നേരങ്ങളില്‍ ബസില്‍ വന്നിരുന്ന മധു ചേട്ടന്‍ .വായനശീലം തലയ്ക്കുപിടിച്ച് ഒടുവില്‍ ജോലിക്കു പോകുമ്പോഴും വരുമ്പോഴും തന്റെ ബാഗില്‍ വനിത, ഗ്രഹലക്‌ഷ്മി, മംഗളം , മനോരമതുടങ്ങി എല്ലാ വിധ മാനസികോല്ലാസ ഉപകരണങ്ങളും വയ്ക്കും . അര മണിക്കൂര്‍ അങ്ങോട്ടും അര മണിക്കൂര്ഇങ്ങോട്ടുമുള്ള യത്രയില്‍ പുള്ളിക്കാരന്‍ വായിച്ചു തള്ളുന്നതു കാണാം .

വായിക്കുന്നതു നമുക്ക് താല്‍പര്യമുള്ളകാര്യമാണോ എന്നറിയാന്‍ വലിയ പ്രയാസമൊന്നുമില്ല. ഒന്നുകില്‍ മനോരമയില്‍ വരച്ചിരിക്കുന്ന പടം നോക്കും , അല്ലെങ്കില്‍ അതിനു മുകളില്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന സംഭാഷണം നോക്കും .ഉദാഹരണത്തിനു ഒരു ഈറന്‍ മുണ്ടുടുത്തഒരു പെണ്ണു, അവളെ നോക്കി ആവേശത്തിന്റെ കൊടുമുടി കയറുന്ന ഒരുത്തന്‍ , ഇതാണു പടമെങ്കില്‍ സാധ്യത ഫിഫ്റ്റി ഫിഫ്റ്റി.ഇനി ഒരല്‍പം മുകളിലേയ്ക്ക് നോക്കിയാല്‍ സംഭാഷണം ഒരു വട്ടത്തില്‍ കാണാം . "ഏട്ടനെന്താ ഇങ്ങനെ നോക്കുന്നെ"എന്നു ആ പെണ്ണു പറഞ്ഞിട്ടുണ്ടെങ്കില്‍ ധൈര്യമായി വായിച്ചു തുടങ്ങാം .

അന്നൊരു സണ്‍ ഡേ ആയിരുന്നു, അന്നു കുവൈറ്റ് അവധിയായിരുന്നു(ചുമ്മാ). ഞങ്ങളൂടെ ബസ് അവാര്‍ഡ് ഫിലിം പോലെ നിശബ്‌ദം . അപ്പോഴാണു ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് തിരി കൊളുത്തിക്കൊണ്ട് മധു ചേട്ടന്‍ ബസിലേയ്ക്ക് കയറിയത്. വന്ന പാടെ പുള്ളി ഒരു മൂലയില്‍ ഇരുന്നു. പതിവു പോലെ ബാഗു തുറന്നു,മനോരമയും മംഗളവും എല്ലാം നാലന്ചെണ്ണം വീതം എടുത്ത് വെളിയില്‍ വച്ചു. എന്നിട്ടു ഏതാ വായിക്കാത്തത് എന്നു തിരഞ്ഞു.ഒടുവില്‍ അതിലൊരെണ്ണം എടുത്തു, തല പുക്ച്ചു തുടങ്ങി.പുള്ളിയുടെ അടുത്തിരിക്കുന്ന ഒരു കെട്ടു മനോരമയും മംഗളവുമൊക്കെ കണ്ടപ്പോള്‍ ഞങ്ങളുടെ വായില്‍ വെള്ളമൂറി. രെന്ചിത്ത് അതിലൊരെണ്ണം എടുത്തു.

" മുഴുവനും എടുത്തോ..ഞാന്‍ വായിച്ചതാ..." എന്ന് മധു ചേട്ടന്.

കേള്‍ക്കേണ്ട താമസം ജെറികളെ കണ്ട ടോമന്‍മാരെ പോലെ ഞങ്ങള്‍ ചാടി വീണു.

എനിക്കും കിട്ടി ഒരു മംഗളം .

അങ്ങനെ ഐശ്വര്യമായി പേജുകള്‍ മറിച്ചു തുടങ്ങി. എല്ലാത്തിന്റെയും "കഥ ഇതുവരെ" വായിച്ചു, പടം നോക്കി,പ്രതീക്ഷക്കു വകയില്ലഎന്നു കണ്ടപ്പൊ പതുക്കെ നമ്മുടെ ഏറ്റവും പ്രിയപ്പെട്ട പംക്തിയായ "ഡോക്‌ടറോടു ചോദിക്കാം " നോക്കി."ഡോക്‌ടര്‍ ഞാന്‍ 32 വയസ്സുള്ള യുവതിയാണു..." ഇങ്ങനെ പോയ കത്ത് വായിച്ചു തീരുന്നതിനു മുന്നെ ബസ്ബ്ളോക്കിലെത്തി.

"എല്ലാം ഇങ്ങെടുത്തെ..ബാക്കി നാളെ വായിക്കാം ട്ടാ.." മധു ചേട്ടന്‍ എല്ലാരില്‍ നിന്നും മംഗളവും മനോരമയുമെല്ലാം തിരിച്ചു വാങ്ങി.

പിറ്റേ ദിവസം മധു ചേട്ടന്‍ ഞങ്ങളുടെ ബസ് തേടി പിടിച്ച് കയറി. മുഖത്ത് നല്ല ദേഷ്യം .

"ഏവനാടാ ഇന്നലെ ആ പന്ത്റണ്ടെണ്ണത്തീന്നും "ഡോക്‌ടറൊടു ചോദിക്കാം " മാത്രം കീറിയെടുത്തത്, ഞാന്‍ റൂമില്‍ ചെന്ന്ആ പേജ് തപ്പാന്‍ ഇനി ഒരിടമില്ല.."

ഞങ്ങളെല്ലാവരും പരസ്പരം നോക്കി, അമ്പടാ അപ്പൊ നീയാണല്ലെ എന്ന ഭാവം ഞാനുള്‍പ്പടെ എല്ലാ പേരുടെയും മുഖത്ത്.

ഉടനെ പുറകില്‍ നിന്നും ആരോ ചോദിച്ചു,

"അതേ, ചേട്ടനിത്രയും വയസ്സായില്ലെ..ഇനി ഡോക്‌ടറോടൊന്നും ചോദിച്ചിട്ടൊന്നും ഒരു കാര്യവുമില്ല..."

13 comments:

പകിടന്‍ said...

ഞാന്‍ ഒരു മാന്യനാണു കേട്ടോ..

ദിവാസ്വപ്നം said...

:-)

സാല്‍ജോҐsaljo said...

ഹ ഹ...

:)

Mubarak Merchant said...

ന്നാലും പകിടീ..
അങ്ങേരുടെ ഞരമ്പിനു തന്നെ താന്‍ കത്തി വച്ചല്ലോടോ..

O¿O (rAjEsH) said...

ബെസ്റ്റ് കണ്ണ ബെസ്റ്റ്!

ഇടിവാള്‍ said...

ഹഹഹ!! ആഹഹഹ!

മഴത്തുള്ളി said...

ഹി ഹി ഹി... ഹഹഹ....

asdfasdf asfdasdf said...

:) :)
ഇതൊറിജിനലാണോ ? മധുച്ചേട്ടനെ ഒന്ന് പരിചയപ്പെടണമല്ലോ !!.

Rasheed Chalil said...

ഹ ഹ ഹ

ഉണ്ണിക്കുട്ടന്‍ said...

വനിതയില്‍ ഡോക്ടറോടു ചോദിക്കാം എന്നൊരു പംക്തി ഉള്ളതു കൊണ്ടു മാത്രമല്ലേ കേരളത്തിലെ ബാച്ചികളെല്ലാം സമ്പൂര്‍ണ്ണ സാക്ഷരത നേടിയത്..

[ഞാന്‍ കേട്ടിട്ടേ ഉള്ളൂ, കണ്ടിട്ടില്ല ..സത്യം ]

...പാപ്പരാസി... said...

കലക്കി മാഷേ കലക്കി....ഇന്നലെ ചാന്തുപൊട്ട്‌ വീണ്ടും കണ്ടു, മധുചേട്ടനെ വായിച്ചപ്പോ ദിലീപിനെയാണ്‌ ഒാര്‍മ്മ വന്നത്‌...എന്നാലും ആ പേജുകള്‍ കീറി എടുക്കേണ്ടായിരുന്നു ദിവസോം ഒരേ ബസ്സിലല്ലേ യാത്ര. അപ്പോ ബാക്കി നാളേം വായിക്കാലോ!

വിനയന്‍ said...

കൊള്ളാം , ഞാനിപ്പോഴും ആദ്യം വായിക്കുന്നത് “ഡോക്ടറോട് ചോദിക്കാം എന്നപംക്തിയാണ്.ചോദിച്ചിട്ടൊന്നും വ്വലിയ കാര്യമില്ലെന്നറിയാം....എങ്കിലും

കൊള്ളാം ...സൂപ്പര്‍

K.V Manikantan said...

1992-93ല്‍ ചാലക്കുടിയില്‍ അമലകോളേജില്‍ എന്റെ ഒരു അടുത്ത കൂട്ടുകാരന്‍ പഠിച്ചിരുന്നു. അവന്‍ വനിതയിലെ ഡോക്ടറോട് ചോദിക്കുകയെല്ലാം ബൈന്‍ഡ് ചെയ്ത് ഒരു പുസ്തകമാക്കി ഒരു മണിക്കൂര്‍ വാടകയ്ക്ക് കൊടുത്തിരുന്നുവത്രേ...