Wednesday, July 04, 2007

സത്യന്‍ അന്തിക്കാടിന്റെ രജനി പടം

സംവിധാനം : സത്യന്‍ അന്തിക്കാട്

അഭിനയിക്കുന്നവര്‍ : സ്റ്റൈല്‍ മന്നന്‍ രജനികാന്ത് (നായികയും ബാക്കിയുള്ളവരും അപ്രസക്തം )

അന്തി : "ശിവജി കയറിയങ്ങു ഹിറ്റായപ്പൊ ഞാന്‍ വിചാരിച്ചു പുള്ളിക്കാരന്‍ വരില്ല എന്ന്....പക്ഷെ ഒരു പടമുണ്ട് , ചിലവു 4-5 ലക്ഷത്തിലുള്ളതാണെന്ന് പുള്ളിയോടു പറഞ്ഞപ്പൊ ഒരു ചിരി…
“ചിലവൊന്നും പ്രശ്നമല്ല…എനിക്കു തരാനുള്ളതും പോയിട്ടു ബാക്കി ഒരു നാലൊ അന്ചോ ലക്ഷമേ പ്രൊഡ്യൂസറുടെ കയ്യില്‍ കാണൂ എന്നെനിക്കറിയാം . അവരുടെ കുറ്റമല്ല…എന്റെ പോപുലാരിറ്റി…ഹ ഹാ…. ഓ കെ അപ്പൊ എന്നാ ഷൂട്ടിങ്ങ്..” എന്നു പുള്ളി… ഞാന്‍ ഇട്ടിരുന്ന നിക്കര്‍ ഒന്നു തപ്പി നോക്കി… ഭാഗ്യം …

ഞാന്‍ പറഞ്ഞു

“സാര്‍ ഈ ഇട്ടാവട്ട കേരളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും സാറിന്റെ മുന്നില്‍ ഒന്നുമല്ല…സാറിന്റെ ആ ചിരിയും വിരലു ചുഴറ്റലും കാലു പിണച്ചുള്ള ആ നില്‍പും , അമ്മയാണെ സാറെ, പെമ്പിള്ളേര്‍ക്കൊക്കെ ഹരാ….അവസാനം അവരെല്ലാരും കൂടി ആവശ്യപെട്ടിട്ടാ ഞാന്‍ വിളിക്കുന്നത് …അഭിനയിക്കാന്‍ പോകുന്നതു സാറാകുമ്പൊ സംവിധാനം ഞാന്‍ തന്നെ വേണമല്ലൊ ചെയ്യാന്‍ …” ഇതൊക്കെ കേട്ട് പുള്ളി കുറച്ച് നേരം മിണ്ടാതെ ഇരുന്നു. ഒടുവില്‍ പറഞ്ഞു

“ഡെയ്.. നീ പറഞ്ഞതൊക്കെ ഉള്ളതാണൊ..? തമിഴ്‌മക്കള്‍ എന്നെ കാണാതെ വിഷമിക്കും ..എങ്കിലും സാരില്ല…ഞാന്‍ വരാം ….” പുള്ളി ഇത്രയും പറഞഞ്ഞതും ഞാന്‍ ഡേറ്റും കാര്യങ്ങളും പറഞ്ഞു . പുള്ളി ഇന്നു കഥ കേള്‍ക്കാന്‍ വരും. നീ പോയി പുള്ളിയെ സ്വീകരിക്കാനുള്ള എല്ലാ ഏര്‍പ്പാടും ചെയ്..”
ഈത്രയും പറഞ്ഞ് സത്യന്‍ തിരക്കഥ കയ്യില്‍ എടുത്തു, ഇതെല്ലാം കേട്ടിരുന്ന പ്രൊഡക്ഷന്‍ കണ്ട്റോളര്‍ ശശി എണീറ്റോടി.



ആങ്ങനെ തമിഴകത്തെ സ്റ്റൈല്‍ മന്നനും സത്യനും തമ്മിലുള്ള കൂടിക്കഴ്ചയ്ക്ക് നഗരത്തിലെ വലിയ ഒരു ഹോട്ടല്‍ വേദിയായി. അവിടുത്തെ ശാന്തമായ അന്തരീക്ഷത്തിനു തികച്ചും യോജിക്കും വിധം മനോഹരമായ ഗാനം ഒഴുകിയെത്തി.

“വന്തേണ്ട്ര പാല്‍ക്കാരാ….അടടാ…”

പുള്ളിയെ ആനയിച്ചു കൊണ്ടു പോയ എല്ല കോറിഡോറുകളിലും അണ്ണന്റെ തന്നെ ഓരോ പാട്ടുകള്‍ മുഴങ്ങിക്കൊണ്ടിരുന്നു. ആങ്ങനെ റൂം നമ്പര്‍ 24 നു മുന്നില്‍ അണ്ണന്‍ എത്തി.

“വരണം അണ്ണ..” സത്യന്‍ ചിരിച്ചോണ്ട് അണ്ണനെ സ്വീകരിച്ചു.

കഥ കേള്‍ക്കാനുള്ള അക്ഷമ അണ്ണന്റെ മുഖത്ത് നിഴലിക്കുന്നതു കണ്ട് സത്യന്‍ പറഞ്ഞു.


“അണ്ണാ ഇരി…ഒരു ചായയൊക്കെ കുടിച്ചിട്ട് തുടങ്ങിയാ പോരെ…”

“ചായ കുടിക്കാനൊന്നും സമയം ഇല്ലടെ..വേണേല്‍ രണ്ട് ഓറന്ച് ജ്യൂസ് കുടിക്കാം …അതു വരുമ്പോഴേയ്ക്കും നീ കഥ പറയടെ..പിന്നെ ഞാന്‍ ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ എന്റെ ഒരു രീതികളൊക്കെ അറിയാമല്ലൊ…ഹ ഹാ… അതായത് നായികയുടെ കാര്യം തന്നെ എടുക്കാം ...പ്രായം ഇരുപതില്‍ കൂടാന്‍ പാടില്ല..കാരണം അതില്‍ കൂടിക്കഴിഞ്ഞാല്‍ അവര്‍ക്കെന്നെക്കാളും പ്രായം തോന്നിക്കുമെന്നാ പൊതുവെ ഉള്ള പരാതി…സത്യനു മനസ്സിലായോ…പിന്നെ സിഗററ്റ് എറിഞ്ഞു കത്തിക്കല്‍ , ട്രെയിന്‍ ചവിട്ടി നിര്‍ത്തല്‍ , വെടിയുണ്ട വായിലിട്ട് വെടിവയ്ക്കല്‍ , കരിയില ചവിട്ടിക്കൂട്ടി ചുഴലിക്കാറ്റുണ്ടാക്കല്‍ അങ്ങനെ നീണ്ടു പോകും …പിന്നെ രണ്ടര മണിക്കൂര്‍ ഉള്ള സിനിമയില്‍ മിനിമം ഒന്നര മണിക്കൂറെങ്കിലും ഞാന്‍ എയറിലായിരിക്കണം . വല്ലപ്പോഴും ദാഹിക്കുമ്പോഴോ മൂത്രമോഴിക്കാനോ എന്നെ താഴെ ഇറക്കിയാല്‍ മതി..”

ഇതൊക്കെ കേട്ടു കണ്ണു തള്ളിയ സത്യന്‍ പറഞ്ഞു.

“അണ്ണാ…തികച്ചും ഒരു ഗ്രാമീണാന്തരീക്ഷത്തില്‍ എടുക്കുന്ന പടമാ…ഒരു വലിയ വീട്, അവിടെ ഒരമ്മ, മക്കള്‍ , അണ്ണനാണു ഏറ്റവും ഇളയ മകന്‍ . മ്മൂത്ത മക്കളുടെ അവഗണന സഹിക്കേണ്ടി വരുന്ന അമ്മയെ സംരക്ഷിക്കുന്ന മോന്റെ റോള്‍ ആണു സാറിനു.ഇതിനിടയില്‍ സാറീ പറഞ്ഞ കാര്യങ്ങള്‍ എങനെ കേറ്റും …?”
“അതിനു നീ പേടികണ്ട്ര…ഞാന്‍ ജോലി അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരു യുവാവ്.അമ്മയെ സംരക്ഷിക്കലല്ലെ എന്റെ പണി…എന്നാ കേട്ടോ , അമ്മയെ ഒരു കാള കുത്താന്‍ വരുന്നു, ഞാന്‍ കയറില്‍ ചവിട്ടി കാളയെ നിര്‍ത്തുന്നു, ഒരു ജീപ്പിടിക്കാന്‍ വരുന്നു, ഞാന്‍ പിറകില്‍ നിന്നും ജീപ്പിനെ പിടിച്ചു വയ്ക്കുന്നു, ആ വീട്ടില്‍ കള്ളന്‍ കയറാന്‍ വരുന്നു, അവന്‍ മതിലിനപ്പുറവും ഞാന്‍ ഇപ്പുറവും .ഒരു പ്രത്യേക ആങ്കിളില്‍ കത്തിയെറിഞ്ഞ് മുകളിലെ പ്ളാവില്‍ നിന്നും ചക്ക അവന്റെ തലയില്‍ ഇടുന്നു. ആമ്മയെ കുറെ ഗുണ്ടകള്‍ ആക്രമിക്കാന്‍ വരുന്നു, ഞാന്‍ കാലു കൊണ്ട് കറക്കി ചുഴലിക്കാറ്റുണ്ടാക്കുന്നു.അവരതില്‍ പറന്നു പോകുന്നു. ഏറ്റവും അവസാനം ഒരു ആന അമ്മയെ ആക്രമിക്കാന്‍ വരുന്നു, ഞാന്‍ തറയില്‍ ആഞ്ഞു ചവിട്ടുന്നു, ഭൂമി പിളര്‍ന്ന് ആന താഴെ പോകുന്നു….പക്ഷെ ഒരു കാര്യം പ്രധാനമായി ശ്രധിക്കേണ്ടത്, ഞാന്‍ നേരത്തെ പറഞ്ഞ പോലെ മിക്കസമയവും ഞാന്‍ എയറില്‍ ആയിരിക്കണം ….അപ്പൊ എന്നാ ഷൂട്ടിങ്ങ് തുടങ്ങുന്നെ?"


ഇത്തവണ സത്യന്‍ നിക്കര്‍ തപ്പാന്‍ രണ്ടു കയ്യും ഉപയോഗിച്ചു.

7 comments:

കറുമ്പന്‍ said...

പകിടോ ... നിക്കാറു കീറാതെ സൂക്ഷിച്ചോണേ...പണ്ടത്തെ കാലമൊന്നുമല്ലാ...

ഈയുള്ളവന്‍ said...

പകിടോ...
തീറു് കീറാണല്ലോഷ്‌ടാ...
കൊള്ളാട്ടോ ഗഡ്യേ...

പോക്കിരി said...

:-)
കിടിലന്‍....

SUNISH THOMAS said...

പരീക്ഷണം കൊള്ളാം.

കുട്ടു | Kuttu said...

ഹ..ഹ..ഹ..ഹ
നന്നായിട്ടുണ്ട്.

Unknown said...

ഹ ഹ ഹ.. രസമായിട്ടുണ്ട്. :-)

Anonymous said...

കൊള്ളാം ..............