അമേരിക്കന്‍ കമ്പനിയിലെ ഇന്ത്യക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഭാഷയല്ല, അതു കൌണ്സിലിങ്ങ് ലെറ്റര്‍ ആകുന്നു. അതെ, തൊട്ടതിനും പിടിച്ചതിനും (നല്ല അര്‍ത്ഥത്തില്‍ ) ആ സാധനം കിട്ടുക, അല്ലെങ്കില്‍ അവരുടെ കയ്യില്‍ നിന്നും മേടിച്ചു കൂട്ടുക എന്നത് ഞങ്ങളുടെ മാത്രം ഒരവകാശമായിരുന്നു. മൂന്നാമത്തെ കൌണ്സിലിങ്ങ് ലെറ്ററിനോടൊപ്പം ഒരു ഫ്ലൈറ്റ് ടിക്കറ്റും ഉണ്ടാകും . അതായത് പറഞ്ഞു വിടും . ഈയിടെ അത്യാസന്ന നിലയിലായപ്പൊ ലീഡിനോട് പറയാതെ ടോയിലെറ്റില്‍ പോയതിനും കിട്ടി ഒരു ലെറ്റര്‍ (എനിക്കല്ല). ഇങ്ങനെ ഒന്നും രണ്ടൂം പറഞാലും ഒന്നും രണ്ടും ചെയ്താലും ലെറ്റര്‍ കിട്ടുന്ന അവസ്ഥ. ഇങ്ങനെയുള്ള ഒരു സെറ്റുപ്പിലേയ്ക്കാണു 2006 ഫെബ്രുവരി 24 നു അനന്തപത്മനാഭന്റെ നാട്ടില്‍ നിന്നും മാക്സിമം എയറും പിടിച്ച് ഞാന്‍ വലതുകാല്‍ വച്ചു കയറുന്നത് .
വന്നു കയറി ഒരു മാസം കഴിഞ്ഞപ്പൊ പകലില്‍ നിന്നും രാത്രിയിലേയ്ക്ക് സ്ഥാനക്കയറ്റം കിട്ടി. അങ്ങനെ ഒരു കാട്ടിലെ രണ്ടു സിംഹങ്ങളെ പോലെ കഴിയാന്‍ എനിക്കു യോഗം കിട്ടി. അപ്പൊ ആരാ ഈ ആദ്യത്തെ സിംഹം .. ?അതെ, ദ വണ്‍ ആന്‍ഡ് ഒണ്‍ലി സാന്റ്റൊഷ് കുമാ (ഇതവരുടെ ഭാഷയില്‍ ) അഥവ സന്തോഷ് കുമാര്‍ .
രാത്രി എന്താ പണി..? ആ..അത്യാവശ്യ കുത്തിക്കീറലുകളെല്ലാം ഒരു മണിക്കൂറിനുള്ളില്‍ തീര്‍ക്കുക, അതു കഴിഞ്ഞാല്‍ ഉറങ്ങുക, ഉറക്കം കഴിഞ്ഞു ക്ഷീണിച്ചാല്‍ വീണ്ടും കിടന്നുറങ്ങുക സോറി, ഇരുന്നുറങ്ങുക, അതും ഞങ്ങളുടെ ലീഡായ , ഞങ്ങള്‍ സ്നേഹത്തോടെ ചിന്‍ചുമോള്‍ എന്നു വിളിക്കുന്ന, അമ്മച്ചിത്തള്ള കാണാതെ.
പല നാള് കള്ളം ഒരു നാള് എന്നാണല്ലൊ..? രാത്രിയുടെ ഗന്ധര്‍വയാമങ്ങളില്‍ പലരെയും സ്വപ്നം കണ്ടുറങ്ങിയിരുന്ന ഞങ്ങളുടെ ....(ഇനി പറഞ്ഞിട്ടെന്തെടുക്കാന) ആദ്യം പത്തിരുപതു മിനുട്ട് മാത്രം ദൈര്‍ഖ്യമുണ്ടായിരുന്ന ഞങ്ങളുടെ സ്വപ്നാടനം ക്രമേണ അര മണിക്കൂറും ഒരു മണിക്കൂറും രണ്ടു മണിക്കൂറുമൊക്കെയായി. ഉറങ്ങുന്നതിനിടയില്‍ ചിന്ചു മോള് അറിയാതിരിക്കാനായി ഞാന്‍ സന്തോഷിന്റെ പേരു വിളിക്കുക, സന്തോഷ് എന്റെ പേരു വിളിക്കുക, ഇടക്കിടക്കു കൈ പൊക്കുക തുടങ്ങിയ കലാ പരിപാടികള്‍ ഞങ്ങള്‍ നടത്തിയിരുന്നു. പക്ഷെ ഞങ്ങളെ എല്ലാരെയും ഞെട്ടിച്ചു കൊണ്ട് ചിന്‍ചുമോള്‍ സന്തോഷിനെ പൊക്കി..കൂടെ എന്നെയും .
"ഉറക്കം വരുന്നെങ്കില്‍ ഒന്നു പുറത്തോട്ടിറങ്ങിട്ടു വാ.."
എന്നിട്ടു വേണം ഇരുട്ടു വാക്കിനുവല്ല കറുമ്പന്മാരെയും കണ്ടു പേടിച്ചു പനി പിടിക്കാന്‍ .
"ഇല്ല മാം , ഞങ്ങള്‍ ഉറങ്ങുന്നില്ല.."
"ഉം ..ഇനി ഞാന്‍ കാണരുത്..."
"ഓ കെ മാം .."
എബടെ...പിറ്റേ ദിവസവും ഇതു തന്നെ അവസ്ഥ. പക്ഷെ കളി ചിന്‍ചുമോളോടാ..?
രംഗം ഇങ്ങനെ : പതിവു പോലെ സന്തോഷ് തല കീബോര്‍ഡില്‍ ഇടിച്ചുള്ള കളി തുടങ്ങി. എല്ലാത്തിലും ഒന്നാമതെത്തണം എന്നു അമ്മ പറഞ്ഞതോര്‍ത്ത് ഞാനും ആ കളി തുടങ്ങി. പക്ഷെ ഞങ്ങളെ ഞെട്ടിയുണര്‍ത്തിക്കൊണ്ട് ചിന്‍ചുമോളുടെ കാറല്‍ .
"ദിബാക്ക് *, സാന്റ്റോഷ്..നിങ്ങളോട് ഞാന്‍ പറഞ്ഞിട്ടില്ലെ ഉറക്കം വന്നാല്‍ നടന്നിട്ടു വരണമെന്ന്..അപ്പൊ എന്റെ വാക്കിനു വിലയില്ല...എന്നോടു കളിച്ചാല്‍ ഞാന്‍ കളി പടിപ്പിക്കും ..എനിക്കു രണ്ടു ഭര്ത്താക്കന്മാരും ഒരു ബോയ് ഫ്രണ്ടും അന്ചു പിള്ളേരുമുണ്ട്..ഇതു കുറെ കണ്ടതാ..ഞാന്‍ ലീഡായി ഇരിക്കുമ്പോള്‍ ഇതു സമ്മതിക്കില്ല...എനിക്കു നിങ്ങളുടെ അടുത്ത് ഒറ്റക്കു സംസാരിക്കണം ...നിങ്ങള്‍ക്ക് കൌണ്സിലിങ്ങ് ലെറ്റര്‍ തരാന്‍ പോകുവാ..ആദ്യം ദിബാക്ക്* വാ...എന്നോടെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതപ്പൊ പറയാം .."
പോയി..എല്ലാം പോയി. എന്തു ചെയ്യണമെന്നറിയാതെ ഞാനും സന്തോഷും പരസ്പരം നോക്കി. അര മണിക്കൂര്‍ ഉറങ്ങിയപ്പൊ ആദ്യത്തെ ലെറ്റര്‍ കിട്ടിയെങ്കില്‍ മൂന്നമത്തേതിനു അധികം കാക്കേണ്ടി വരില്ല എന്ന സത്യം ഞങ്ങള്‍ മനസ്സിലാക്കി. തള്ള പേപ്പറും പേനയുമെടുത്ത് മുന്നില്‍ നടന്നു. സന്തോഷ് എന്നെ ദയനീയമായി ഒന്നു നോക്കി. ഞാന്‍ പോ...എന്നു മനസ്സില്‍ പറഞ്ഞതു മുഴുമുപ്പിക്കാന്‍ എനിക്കു കഴിഞ്ഞില്ല..ഞാന്‍ മെല്ലെ ചുവടുകള്‍ വച്ചു...സ്മാളടിച്ചു കൊണ്ടിരിക്കുന്ന ഉമ്മറിന്റെ റൂമിലേയ്ക്ക് പോകുന്ന ജയഭാരതിയുടെ അവസ്ഥയായിരുന്നു അപ്പൊള്‍ എന്റേത് .
ഞാന്‍ മെല്ലെ അവരുടെ മുന്നില്‍ നമ്രശീര്‍ഷനായി നിന്നു.
"ദിബാക്ക് ഇരിക്ക്...ഞാന്‍ ലെറ്റര്‍ റെഡിയാക്കി...ഇതിനെക്കുറിച്ചെന്തേലും പറയാനുണ്ടോ..?"
ഇതൊഴിവാക്കാന്‍ എന്തെങ്കിലും ചെയ്തേ പറ്റു. ഞാന്‍ കൂലംകഷമായി രണ്ടു മൂന്നു സെക്കണ്ഡ് ആലോചിച്ചു. (ഓ പിന്നെ കൂടുതല്‍ ആലോചിക്കാന്‍ ഞാന്‍ ജി.എസ്. പ്രദീപൊന്നുമല്ലല്ലൊ..) അതെ, ഞാന്‍ മുഴ്വന് എക്സ്പ്രഷനും മുഖത്തു വരുത്തി. ശകല ദൈവങ്ങളെയും മനസ്സില്‍ വിചാരിച്ച് തൂടങ്ങി
“മാം ഞാന്‍ ചെയ്തതു തെറ്റു തന്നെയാ..എനിക്കറിയാമ്..പക്ഷെ മാമിനറിയോ എന്റെ വീട്ടില്‍ അമ്മയും അമ്മൂമ്മയും ചേട്ടനും മാത്രെ ഉള്ളു…വീട്ടിലെ ആകെ അത്താണി ഈ ഞാനാ..അമ്മയ്ക്കു വയ്യ, ചേട്ടനു ജോലി ഇല്ല…വല്ലപോഴുമാ പകലുറങ്ങുന്നതു തനെ..വീട്ടില്‍ നൂറു നൂറു പ്രഷ്നങ്ങളാ…ഇതിന്റെ ഇടയിലാ ഇവിടെയിരുന്ന് ഒരല്പം ഉറങ്ങിയത്..അതു തെറ്റു തന്നെയാ…മാം എന്ത് ശിക്ഷ തന്നാലും ഞാന്‍ സ്വാകരിക്കും …എന്റെ അവസ്ഥ ഇതായി പോയി..”
ഞാന്‍ മാക്സിമം വിഷമിച്ച് അവരുടെ മുഖത്ത് നോക്കി. ഏഎശ്വര എനിക്കെന്റെ കണ്ണൂകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആവര് കരയാറായി ഇരിക്കുന്നു.. ഇതു തനെ പറ്റിയ സമയം ..ഞാന്‍ തുടര്‍ന്നു.
“ഇനി മാം പറ ..ഞാന്‍ അറിയാതെ ഉറങ്ങിപ്പോയതു തെറ്റാണോ..? പറ മാം പറ..” ഞാന്‍ കത്തിക്കയറി.
“ഇല്ല… നീ ഒരു തെറ്റും ചെയ്തിട്ടില്ല…എല്ലാം എന്റെ തെറ്റ..എനിക്കൊന്നും അറിയില്ലായിരുന്നു. ആം സോറി..”
“സാരില്ല മാം .. ഇനി ശ്രധ്ഹിച്ചാല്‍ മതി…” ഞാന്‍ അവസാന ആണിയും അടിഉച്ചു.
“ദിബാക്ക് പൊയ്ക്കൊ..സാന്റ്റോഷിനെ പറഞ്ഞു വിടൂ..”
ഞാന്‍ പതുക്കെ എണീറ്റു.. എന്റെ മുഖത്ത് മധുമോഹന് സെന്റി ആകുമ്പോഴുള്ള അതേ ഭാവം .
തിരിച്ചു ഓഫീസിലേയ്ക്ക് നടക്കുമ്പോള്‍ എന്റെ ചിന്ത മറ്റൊന്നായിരുന്നു. ഈ തള്ളയ്ക്ക് രണ്ട് ഭര്ത്താക്കന്മാരും ഒരു ബോയ് ഫ്രണ്ടൂം . ഒരു മണിക്കൂറെങ്കിലും ഉറങ്ങേണ്ടതായിരുന്നു. കുറച്ചു കൂടി അറിയാന്‍ പറ്റിയേനെ
*ദിബാക്ക് = ദീപക്ക് (എന്റെ പേരാകുന്നു)
Subscribe to:
Post Comments (Atom)
8 comments:
ഇഷ്ടനടന് ജഗദീഷ് ആണല്ലേ ???
പുര നിറഞ്ഞു നില്ക്കുന്ന 5 സഹോദരിമാരുടെ കാര്യം കൂടി പറയാമായിരുന്നു.
സന്തൊഷ് ഉറങിയതല്ല എതൊ ചിന്തയില്‍ ആയിരുന്നു എന്നാണു തോന്നുന്നത്............
സന്തോഷ് ഐ-റെസ്റ്റ് ചെയ്യുകയരുന്നു...
ദിബാക്കിനു ഹാസ്യം എഴുതുന്ന ബ്ലോഗന്മാരുടെ “ഫ്രന്റ്” റോയില്‍ ഒരു കസേര പിടിച്ചിടുന്നു :) പാവം മദാമ്മ ഇങ്ങനെ പറ്റിച്ചാല്‍ ശാപം കിട്ടും
ഡിങ്കാ...ഫ്രണ്ട് റോയിലൊന്നും ഇരുത്തിയാല്‍ ഇരിക്കില്ല..ഞാന്‍ തറ ടിക്കറ്റാ...ഹഹ..പിന്നെ അമ്മച്ചിയെ പറ്റിച്ചത്..പാപം കിട്ടുന്നതിനേക്കാള്‍ നല്ലതാണല്ലൊ ജോലി പോവുന്നതിനേക്കാള്‍ നല്ലതാണല്ലൊ...അയ്യൊ...ഞാന്‍ ഇപ്പൊ എന്താ പറഞ്ഞെ...
E MADUMOHAN NTE KALAM KAZHINJU..VERE AREYENKILUM PIDIKKU
ആരായാലു അനോണിയൊട് ഞാനും യോജിക്കുന്നു. മധുമോഹനെ വിട്ട് പിടി മംഗലശേരി നീലകണ്ടനും, കണിമംഗലം ജഗന്നാഥനും ഒക്കെ കഴിഞ്ഞാല്‍ പിന്നെ ഉള്ള പുരുഷ സൌന്ദര്യത്തിന്റെ പ്രതീകം ആണ് മധുമോഹന്. ചിലനേരത്തെ ഭാവാഭിനയം കണ്ടാല്‍ ദൈവമേ സ്വന്തം വീട്ടിലെ ടി.വി ആയിരുന്നല്ലോ എന്ന് അടിച്ച് പൊളിച്ചേന് ശേഷമേ ചിന്തിക്കൂ :)
:)
Post a Comment