കുവൈറ്റില്‍ വന്നതിനു ശേഷം എന്നെ അതിശയിപ്പിച്ച കുറച്ചു കാര്യങ്ങളിലൊന്ന് ഇവിടെ കൊതുകും ഉറുമ്പും ഒന്നും ഇല്ല എന്നുള്ളതായിരുന്നു.കാരണം മരുന്നിനു പോലും ഒരുറുമ്പിനെയോ കൊതുകിനെയോ കാണാന്‍ കിട്ടില്ല. നമ്മുടെ നാട്ടില്‍ കൊതുകു കാരണം എത്ര ആള്‍കാരാ മരിക്കുന്നത്. മിനിമം ഒരു നാലന്ചു കൊതുകുകടിയെങ്കിലും കൊള്ളാതെ ഉറങ്ങാന്‍ പറ്റാത്ത അവസ്ത്ഥയാണവിടെ..?ഇനിയൊരു കൊതുകു കടി കൊള്ളണമെങ്കില്‍ അടുത്ത വെക്കേഷന് വരെ കാത്തിരിക്കണം .
ഉടനെ ഫോണെടുത്ത് സാബുവിനെ വിളിച്ചു.
"ടാ കയ്യില്‍ സിനിമ വല്ലതുമുണ്ടേല്‍ കൊണ്ടുവാ.."
അല്പ സമയം കഴിഞ്ഞപ്പൊ സാബു വന്നു . കയ്യില്‍ കയ്യൊപ്പിന്റെയും മയാവിയുടെയും സി ഡികള്‍ . ഞാന്‍ അവനും എനിക്കും ചായ ഇട്ടു.
ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്നു ചെവിയില്‍ ഒരു മൂളല്‍ . നൂറായുസ്സാ, ദേ ഒരു കൊതുക്.
ഞാന്‍ ഉച്ചത്തില്‍ സാബുവിനോടു പറഞ്ഞു.
"ടാ..അപ്പൊ ഇവിടെം കൊതുക് ഉണ്ടല്ലേ...?"
അവനും ഞാനും കൊതുകു പറക്കുന്നതും ശ്രദ്ധിച്ചിരുന്നു. പെട്ടെന്ന് പറഞ്ഞു വച്ചതു പോലെ അതിന്റെ മൂളല്‍ നിന്നു.അതെവിടെയൊ പറ്റി പിടിച്ചു എന്നെന്നിക്കു മനസ്സിലായി. എന്റെ കയ്യില്‍ സൂചി കുത്തുന്ന വേദന വന്നപ്പോഴാണു എന്റെ കയ്യിലാണതു ഒട്ടിയതെന്നു മനസ്സിലായത്. തരിക്കുന്ന വേദന.
ഞാന്‍ പതുക്കെ കൈ ഉയര്‍ത്തി.കണ്നിനു നേരെ കൈ പിടിച്ചു. ഇപ്പൊ കൊതുകും എന്റെ കണ്ണുകളും സമാന്തരം .അതിന്റെ കുഞ്ഞു വയര്‍ മെല്ലെ ചുവപ്പാകുന്നത് എനിക്കു കാണാം .അതു വീര്‍ത്തു പൊട്ടാറായെന്നു തോന്നുന്നു, മെല്ലെ അത് പറന്നുയരാനുള്ള ശ്രമം നടത്തി.ഭാരം കാരണം വളരെ പെട്ടെന്ന് അതു താഴെ ലാണ്ട് ചെയ്തു. വീണ്ടും ഒരു വിധം തട്ടീം മുട്ടീം നിലം പറ്റി പറന്നു പോയി.
"വട്ടാണല്ലെ...?"
സാബു ചോദിച്ചു. ഉത്തരം വെറുതെ ഒരു ചിരിയിലൊതുക്കി.
പാവം ഇനിയെന്നാ അതിനാരെയെങ്കിലും ഇതുപോലൊന്നു കിട്ടുക.
Subscribe to:
Post Comments (Atom)
4 comments:
വളരെ ചെറിയ ഒരു സംഭവം . ഓര്‍മ്മ വന്നപ്പൊ എഴുതിയെന്നേയുള്ളു.
വായിച്ചു നന്നായിരിക്കുന്നു
കൊതുക് എന്ന് കേള്‍ക്കുമ്പഴേ പേടിക്കേണ്ട കാലം
ബാജി
ഇന്നലെ അജ്മാനില്‍ എന്റെ ഫ്ലാറ്റിലും വന്നു ഒരു ബ്ലഡി മല്ലു കൊതുക്. ആദ്യമായിട്ടാ ഇവിടെ ഒരെണ്ണത്തിനെ കാണുന്നത്. പൊയ്ക്കോട്ടെ പാവം എന്ന് കരുതി അത് പാറി പോയപ്പോഴാണ് ചിക്കുന്‍ ഗുനിയായൊക്കെ ഓര്‍ത്തത്. പിന്നെ ‘നീ മുല്ലപ്പെരിയാറീന്ന് വെള്ളം ഊറ്റും അല്ലേഡാ‘ എന്ന ഡയലോഗ് പോല്‍ എന്തോ മനസ്സില്‍ പറഞ്ഞ് ലിവിങ് റൂമിലിട്ട് ഓടിച്ച് ചുമരിനോട് ചേര്‍ത്തടിച്ച് വിപ്ലവാഭിവാദ്യചിത്രം രചിച്ചു. (പാവം കൊതുക്. അത് യു ഏ ഇ നാഷണലായിരുന്നു എന്ന് തോന്നുന്നു)
കൊതുക് kollam
Post a Comment