Monday, July 16, 2007

വാസുവിന്റെ പൊക്കം

വാസു. അവന്റെ അമ്മ വാസ്വേന്നും അച്ചന്‍ ടാ വാസു എന്നും അനിയന്‍ വാസുച്ചേട്ടോന്നും വിളിക്കുന്ന വാസു. ക്രിക്കറ്റ് കളിയില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടവന്‍ വാസു.ആദ്യം ബൌള്‍ ചെയ്യേണ്ടവന്‍ വാസു.വീട്ടില്‍ മുട്ട പൊരിച്ചാല്‍ വലിയ പീസ് കിട്ടേണ്ടവന്‍ വാസു.ടീ വീ കാണുമ്പോള്‍ ആദ്യത്തെ സീന്‍ താന്‍ തന്നെ കാണനം എന്നു കരുതി ഏറ്റവും മുന്നില്‍ ഇരിക്കുന്നവന്‍ വാസു.ഇങ്ങനെ വീട്ടിലും നാട്ടിലും രാജാവായി വാണിരുന്ന വാസുവിനു ഒരു സ്വകാര്യ് ദുഖമേ ഉണ്ടായിരുന്നുല്ലു.പൊക്കമില്ല.

സംഗതി താന്‍ ഒന്‍പതാം ക്ളാസ്സില്‍ ആണു പഠിക്കുന്നതെങ്കിലും സ്വന്തം ശരീരം അതംഗീകരിക്കുന്നില്ല എന്നാ അവന്റെ പരാതി. അതിപ്പോഴും നാലാം ക്ളാസ്സിലേതു പോലാ.

ഈ വാസു പൊക്കം വയ്ക്കാന്‍ വേണ്ടി പടിച്ച പണി പതിനെട്ടും നോക്കി. അവന്റമ്മക്കും അച്ചനും അനിയനും കൂടിയുള്ള ഭക്ഷണം ഒരുമിച്ചു കഴിക്കാന്‍ തീരുമാനിച്ചതും അതുകൊണ്ടായിരുന്നു. വീതി കൂടുതല്ലാതെ നീളിക്കുന്നില്ല എന്നു കണ്ട അവന്‍ അതു നിര്‍ത്തി.

ഇങ്ങനെ ആകെ അപ് സെറ്റായിഅവന്റെ ക്ളാസ്സിലെ ദിവ്യയുടെ അത്രയെങ്കിലും പൊക്കം തരണമേ എന്നു പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ അവന്‍ എന്റെ സ്വന്തം ചേട്ടന്റെ മുന്നില്‍ ചെന്നു പെട്ടു.എന്റെ ചേട്ടച്ചാര്‍ക്കു ആറടി പൊക്കമുണ്ട്. ഒന്നു വലിച്ചാല്‍ എന്തെങ്കിലും ടിപ്‌സ് തടഞ്ഞേയ്ക്കും എന്നു കരുതിയിട്ടാവണം അവന്‍ ചേട്ടനെ നോക്കി ചിരിച്ചു.

"എന്താടാ വാസു..ഇന്നു സ്കൂളില്ലെ..?"

"ഇന്നവധിയാ...ദീപു ചേട്ടാ..അതെ...ചേട്ടന്‍ എത്രാം ക്ളാസ്സില്‍ പടിക്കുമ്പോഴാ പൊക്കം വച്ചെ....?"

"ഹഹാ...ഞാനും ഒമ്പതില്‍ പടിക്കുമ്പൊ നിന്റത്രേ ഉണ്ടായിരുന്നുള്ളു...പിന്നെ ഒന്‍പതിലെ വെക്കേഷനായപ്പൊ ഒരു പോക്കല്ലായിരുന്നോ...നീ പേടികണ്ട്റാ...പത്തിലെ വെക്കേഷന്‍ ആവുമ്പൊ നീയും പൊങ്ങും .."

"അയ്യോ ചെട്ടാ...സത്യാണൊ...അപ്പൊ ഞാന്‍ പൊക്കം വക്കില്ലേ..?"

"അതെന്താടാ...?"

"അയ്യോ ചേട്ടാ..എനിക്കു വെക്കേഷന്‍ ഇല്ല...പരീക്ഷ കഴിഞടുത്താഴ്ച തന്നെ പത്തിലെ ക്ളാസ്സ് തുടങ്ങും ... ചെ...ഇനിയെന്തു ചെയ്യും .?"

ഇതു കേട്ട് കണ്ണുതള്ളിയ ചേട്ടന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് അപ്പോഴെ സ്ഥലം വിട്ടിരുന്നു.

10 comments:

പകിടന്‍ said...

വളരെ ചെറിയ ഒരു പോസ്റ്റ്..കൂടുതല്‍ മസാല ചേര്‍ക്കാതെ , നടന്നതു ,അതു പോലെ എഴുതിയിരിക്കുന്നു.

O¿O (rAjEsH) said...

ഏങനെ എങ്കിലും 41 തികക്കണം എന്നുള്ള വാശിയില്‍ ആണൊ?

ഉഡായിപ്പ് ബിനു said...

നീ എന്തിനാ എന്നെ എങ്ങനെ കരയിക്കുന്നതു...? ഞാന്‍ എന്തു തെറ്റാ നിന്നോടു ചെയ്തതു..... ഞാന്‍ ഒരു പാവം അല്ലേ..?

പകിടന്‍ said...

എയ്....അതു വെറുതെ അടിച്ചതാ...എല്ലാരും 25 ഉം 50 ഉം 100 ഉം എന്നൊക്കെ പറഞ്ഞാഘോഷിക്കുമ്പോ ഞാന്‍ ഇറക്കിയ ഒരുടായിപ്പു നമ്പറാ ഈ 41. ഹി ഹി

Unknown said...

ഇന്നലെ മുതല്‍ തുടങ്ങിയതാ .....എങ്ങനെയൊക്കെയുള്ളവര്‍ കാശ്മീരിലും കാണും അല്ലെ..? അതാ അവിടെ ഇത്രയും ഭീകരര്..... സത്യത്തില്‍ പകിടന്‍ ഇവിടെയെങ്ങും ജനിക്കണ്ട ആളല്ല.......... "ജനിക്കണ്ട ആളേ അല്ല.."

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:: ഒറ്റവരി തമാശ ഇത്രേം വികസിപ്പിച്ചാ കിടിലം...

Unknown said...

കൊള്ളാമല്ലോ വാസു.

ദിവാസ്വപ്നം said...

:-) നര്‍മ്മം ഇഷ്ടപ്പെട്ടു

Rasheed Chalil said...

കോള്ളാം...

സാജന്‍| SAJAN said...

നന്നായിട്ടുണ്ട്:)