നിരുപമ : എനിക്കൊന്നു കാണാന്‍ പറ്റൊ...?
മോഹന്‍ : എന്ത്..?
നിരുപമ : ഇയാളുടെ മുഖം ...?
അമ്മേ ചതിച്ചോ...? മുഖം കാണാതെ ഈ പെണ്ണിനു ചാറ്റ് ചെയ്യാന്‍ പറ്റില്ലേ...? വളരെ കാലത്തിനു ശേഷം ഒത്തുകിട്ടിയതാ...ഈ കഴണ്ടിത്തല മറയ്ക്കാന്‍ ഇനി വിഗ് എടുത്ത് വയ്ക്കണം ...എന്തെല്ലാം പാടാ...ഇവളുമാര്‍ക്കിതു വല്ലതും അറിയണോ..?
ഇന്നലെ പെയ്ത ചാറ്റിങ് മഴയില്‍ മുളച്ച ഇവളെ ഒതുക്കാനാണോ പാട് . മോഹന്‍ തന്റെ വിഗ് കട്ടിലിനടിയില്‍ നിന്നും പൊടി തട്ടിയെടുത്തു. മട്ടവും കോണും അളന്ന് കിരീടം അണിഞ്ഞു. പൊസിഷന്‍ മാറാതെ ചീകി ഒതുക്കി. കണ്ണാടിയില്‍ നോക്കിയപ്പൊ തന്നെ കുറിച്ച് തന്നെ അഭിമാനം തോന്നി. "അപ്പൊ ഇതാ ഈ പെണ്ണുങ്ങള്‍ക്കൊക്കെ എന്റടുത്തൊരിത്.." എന്ന് ആത്മഗതം പറഞ്ഞ് മോഹന്‍ വീണ്ടും കമ്പ്യൂട്ടറിന്റെ മുന്നില്‍ ഉപവിഷ്ടനായി.
മോഹന്‍ : നിരൂ...പോയൊ..?
നിരുപമ : ഇല്ലാ...കാം ഓണ്‍ ചെയ്യാന്‍ പറ്റില്ലെ..?
മോഹന്‍ പതുക്കെ വെബ് കാം ഓണ്‍ ചെയ്തു.
നിരുപമ : ഇയാളെ കാണാന്‍ നല്ല രസാ...
മോഹന്‍ : ഹഹാ...കള്ളം ...
പുളകിതനായി കൊണ്ട് മോഹന്‍ പറഞ്ഞു.
നിരുപമ : ഇയാള്‍ക്കെത്ര വയസ്സായി..?
മോഹന്‍ : എത്ര തോന്നുന്നു..?
നിരുപമ : ഹ്മ്.....ഒരു 26...
34 വയസ്സായ താന്‍ ഒറ്റയടിക്ക് , ഒറ്റ വിഗിലൂടെ, 8 വയസ്സു കുറച്ചിരിക്കുന്നു.ഇവളെ ഞാന്‍ ഇന്നു വളച്ചു റെഡിയാക്കും ..
മോഹന്‍ : ഹഹാ..കൊള്ളാം ...ഗുഡ് ഗസ്...
പെട്ടെന്നു കോളിങ്ങ് ബെല്‍ അടിച്ചു. ഏതു കോപ്പനാടാ രാവിലെ പന്ചാര അടിക്കാന്‍ സമ്മതിക്കാതെ...
മോഹന്‍ : ആരോ വന്നു...1 മിനുറ്റ്...എന്റെ ചക്കര അല്ലെ പിണങ്ങല്ലെ...
ഇതേത് കോത്തായത്തുകാരനാടാ...മനുഷ്യനെ ഒന്നു...ചെയ്...മോഹന്‍ ഡോറിലെ ഊട്ടയില്ലൂടെ ഒളികണ്ണിട്ട് പുറത്തേയ്ക്ക് നോക്കി.
അയ്യോ അമ്മാവന് .മോഹന്‍ വേഗം വിഗ് വലിച്ചൂരി മൂലയിലെറിഞ്ഞു. എന്നിട്ടു ഡോര്‍ തുറന്നു.
അമ്മാവന് അകത്ത് കയറി നേരെ പോയത് മോഹന്റെ റൂമിലേയ്ക്കാ. ചതിച്ചോ? മോഹന്‍ അമ്മാവ്നെറ്റെ മുന്നില്‍ കയറി പെട്ടെന്നു കൊമ്പ്യൂട്ടറിന്റെ മോണിറ്റര്‍ ഓഫ് ചെയ്തു. എന്നിട്ട് അതിന്റെ മുന്നിലുള്ള കസേരയില്‍ മോഹനും കട്ടിലില്‍ അമ്മാവനും ഇരുന്നു.
"ഞാന്‍ വെറുതെ ഇറങ്ങിയതാ..നിന്റെ ചേട്ടനെ ഒന്നു കാണണമായിരുന്നു..നിനക്കു സുഖമാണോ..? നിന്റെ അമ്മയെ വിളിക്കുമ്പൊ ഞാന്‍ ചോദിച്ചതായി പറ..."
"അമ്മാവന് ചായ കുടിക്കുന്നൊ..?" കുടിക്കണമെന്നു പറയല്ലെ എന്നു മനസില്‍ പ്രാര്‍ഥിച്ചു കൊണ്ടാണു മോഹന്‍ ചോദിച്ചത്.
"വേണ്ടാ...ഞാന്‍ ഇറങ്ങാ..."
"ഓ ആയിക്കോട്ടെ.."
മോഹന്റെ മനസ്സില്‍ സന്തോഷം തിരയടിച്ചു.. അവള് പോകാതിരുന്നാല്‍ മതിയായിരുന്നു. അമ്മാവനെ യാത്രയാക്കി കതകടച്ച് തിരിച്ച് വന്ന് കമ്പ്യൂട്ടറിന്റെ മുന്നില്‍ വീണ്ടും ഇരുന്നു. പതുക്കെ മോണിറ്റര്‍ ഓണ്‍ ചെയ്തു.
ചെയ്..അവള് സൈന്‍ ഔട്ട് ചെയ്തു പോയി. എന്തോ മെസേജ് അയച്ചിട്ടാ പോയത്. മോഹന്‍ പതുക്കെ ആ മെസേജിലൂടെ കണ്ണോടിച്ചു.
നിരുപമ : ഞാന്‍ എല്ലാം കണ്ടൂ..വിഗ് വച്ച് ആളെ പറ്റിക്കാന്‍ നോക്കുന്നോ...ഹഹ..കഷണ്ടി...പോടാ കഷണ്ടിത്തലയാ...പൂയ്..കഷണ്ടി കഷണ്ടി...ഹി ഹി
മോഹനു തല കറങ്ങുന്നതു പോലെ തോന്നി. വിജ്രംഭിച്ച് നിന്ന വികാരങ്ങളെല്ലാം തണുത്തുറഞ്ഞു.അമ്മാവന് വന്നപ്പൊ അറിയാതെ കമ്പ്യൂട്ടറിന്റെ മുന്നിലെ കസേരയില്‍ ഇരുന്നതും കാം ഓഫ് ചെയ്യാന്‍ മറന്നതും ഒരു ഫ്ളാഷ് ബാക്ക് പോലെ മിന്നി.
കഷണ്ടി ഇത്ര വലിയ കുറ്റമാണോ..? അല്ലെ..? ആണോ..? ഇങനെ ചിന്തിക്കുന്നതിനിടയില്‍ രണ്ടെണ്ണം വീശി മോഹന്‍ കട്ടിലിലേയ്ക്ക് കമിഴ്ന്നു.ഒരു പ്രാര്‍ഥനയോടെ..കഷണ്ടി പെണ്ണിനും കൊടുക്കണേ..
17 comments:
Adi erikkunna vazhi pakidanu nannai ariyaam alle..?
അയ്യൊ...ആരെലും ചോദിച്ച ഇതെന്റെ സ്വന്തം അനുഭവമാണെന്നു പറഞ്ഞോളാം ...എന്തെയ്..?
പകിടാ ആ തൊപ്പി ഒന്ന് മാറ്റിയ പടമിട്ടേ. ഹിമേഷ് രേഷമിയ്യയ്ക്ക് പഠിയ്ക്കുകയാണോ? ഒന്ന് മൂളൂ നോക്കട്ടേ.. ഊമ്മ്മ്മ്മ്മ്മ്മ്... അങ്ങനെ.
ഹഹ..
ചാത്തനേറ്:തൊപ്പിയൊന്നു മാറ്റിയേ എണ്ണട്ടേ..
അതെ...ഞാന്‍ പേഴ്സണല്‍ മെയില്‍ അയക്കാം ..നാണം കെടുത്തരുത്...ഫ്ളീസ്...ഹി ഹി
പാവം ... ആ വിഗ്ഗഴിച്ചു വെബ്കാമില്‍ ഇട്ടാലും മതിയാരുന്നു... പോയ ബുദ്ധി ഇനി ആന പിടിച്ചാലും വരില്ലല്ലോ.. anywayz ഇനി ആവര്‍ത്തിക്കാതിരുന്നാല്‍ മതി
..nnaalum kashanTi ithra valiya kutamaaNO... ha ha ha..
welldone maashe...
ബൂലോഗ കഷണ്ടിക്കാരുടെ പ്രസി&സെക്ര ആയ 2 പേരുണ്ട് അവരിത് കണ്ടാലുന്റല്ലാ സംഘടന മൊത്തം ഇവിടെ ഓഫ് മേഞ്ഞ് ബ്ലോഗ് കത്തിക്കും. കഷണ്ടി മാത്രം പറഞ്ഞത് നന്നായി ഒരു ബുള്‍ഗാന്‍ കുടെ ഉണ്ടെങ്കില്‍ എപ്പ ഇടി കിട്ടി എന്ന് ചോദിച്ചാല്‍ മതി.
ഡിസ്-കൈമള്‍/മേനോന്/നായര്‍/ഹാജി
ഞാന്‍ ഉദ്ദേശിച്ചത് നിങ്ങള്‍ ഉദ്ദേശിച്ച ആള്‍ക്കാരല്ല :)
njaan thoppi maatan theerumaanichu..kashandi entha ithrakku moshaa...
ഹ ഹ പകിടാ ഇങ്ങനെയും ഒരു മുഖമുണ്ടല്ലേ..
"അമ്മാവന് ചായ കുടിക്കുന്നൊ..?" കുടിക്കണമെന്നു പറയല്ലെ എന്നു മനസില്‍ പ്രാര്‍ഥിച്ചു കൊണ്ടാണു മോഹന്‍ ചോദിച്ചത്.
അതു രസിച്ചു.
കൊടിയേറ്റം ഗോപി, കഷണ്ടിയായി അഭിനയിച്ച ചിത്രങ്ങളൊക്കെ വിജയിച്ചു എന്നും വിഗ്ഗു വച്ചഭിനയിച്ചതൊക്കെ പരാജയപ്പെട്ടു എന്നും ഏതോ കൃഷ്ണന് നായരാണെന്നു തോന്നുന്നു പറഞ്ഞതു്. അനുപം ഖേറും.:)
അനുഭവകഥ ആണോ? ;-) വളരെ നന്നായിട്ട് എഴുതിയിരിക്കുന്നു.
ആ എഴുത്തിന്റെ ശൈലി കണ്ടാല്‍ അറിയില്ലേ അനുഭവ കഥയാണെന്നു..പിന്നെ 23 വയസ്സ് ഒന്നു മാറ്റി 32 ആക്കി എന്നു മാത്രം അല്ലേ ? :)
"..രണ്ടെണ്ണം വീശി മോഹന്‍ കട്ടിലിലേയ്ക്ക് കമിഴ്ന്നു.ഒരു പ്രാര്‍ഥനയോടെ..കഷണ്ടി പെണ്ണിനും കൊടുക്കണേ.." ഇതു ഞെരിപ്പായി കേട്ടോ പകിടാ!
ഈ കഴണ്ടിത്തല മറയ്ക്കാന്‍ ഇനി വിഗ് എടുത്ത് വയ്ക്കണം
ത്മനു അങ്കിളേ... ഓടിവാ.. ഇവിടെ ദേ നിങ്ങറ്റെ ചാറ്റ് പരസ്യമാക്കിയിരിക്കുന്നു പകിടന്‍. ഹഹഹഹ്
Post a Comment