Saturday, June 23, 2007

തന്‍ഹ പിള്ള

"ടാ ജിമില്‍ വന്നാല്‍ വര്‍ക്കൌട്ട് ചെയ്യണം ..അല്ലാതെ ഈ റ്റി വിയിലെ പെണ്‍പിള്ളേരെ നോക്കി വെള്ളം ഇറക്കുകയല്ല വേണ്ടത്...എന്നെ കണ്ടൂ പടി..ഞാന്‍ എത്ര വറ്-ഷമായി ഇവിടെ വരുന്നു...എന്നെങ്കിലും ഞാന്‍ ഇതു പോലെ വായും പൊളിച്ച് നില്‍കുന്നത് നിങ്ങള്‍ കണ്ടിട്ടുന്ടോ..നിന്നെയൊന്നും പറഞ്ഞിട്ടു കാര്യമില്ല...റ്റ് വിയില്‍ ഇവളുമാരു കാണിക്കുന്നതും അതൊക്കെയല്ലെ...മനസിനു കട്ടിയില്ലെങ്കില്‍ നോക്കി പോകും .."

രംഗം : ജിംനേഷ്യം . കഥാപാത്രങ്ങള്‍ : ഞാന്‍ , ടിക്സണ്‍ , പിന്നെ എട്ടു വീട്ടില്‍ പിറക്കാതെ തന്നെ സകല അടവുകളും (തരികിടയുള്‍പ്പെടെ) അറിയാവുന്ന പിള്ള ചേട്ടന്‍ . നാട്ടില്‍ സര്‍വ സമ്മതനും അതിലുപരി ഹനുമാന്‍ ഭക്‌തന്‍ എന്നു ഭാവിക്കുകയും ചെയ്തിരുന്ന പിള്ള ചേട്ടനെ എല്ലാര്‍ക്കും ബഹുമാനവും ആയിരുന്നു.


ജിമ്മിലെ റ്റി വിയില്‍ ബി ഫോര്‍ യു ചാനല്‍ കണ്ടുകൊണിരുന്നതിനിടയിലാണു പിള്ളച്ചേട്ടന്‍ വരുന്നതും ഇങനെ ഘോര ഡയലോഗ് ഇറക്കുന്നതും .അതു പിന്നെ എങ്ങനാ...ഭീഗെ ഹോന്‍ട് തെരേ...എന്നൊക്കെ ചീത്തയും വിളിച്ച് മല്ലികയും ഇമ്രാനും കൂടി കടി പിടി കൂടുന്നതു കണ്ടപ്പൊ ആരു ജയിക്കും എന്നറിയാന്‍ നോക്കി നിന്നതു തെറ്റാ..?പിള്ള ചേട്ടന്‍ വന്നതു കൊണ്ട് ഇനി കളിയും ചിരിയുമൊന്നും നടക്കില്ല. ഞങ്ങള്‍ പതുക്കെ റ്റി വിയിരിക്കുന്ന മൂലയ്ക്കു മാറി നിന്നു. കുറുക്കന്മാര്‍ ചത്താലും കണ്ണു കോഴിക്കൂട്ടില്‍ വേണമല്ലോ..അങ്ങനെ കോഴിക്കൂട്ടില്‍ നല്ല നല്ല പിടകള്‍ വരുന്നതും പോകുന്നതും ഒളിക്കണ്ണിട്ട് നോക്കി ഞാനും ടിക്സനും സമയം തള്ളി. ഇതിനിടയില്‍ പിള്ള ചേട്ടന്‍ ബെന്‍ച് പ്രെസ്സ് (പെണ്ണുങ്ങള്‍ക്ക് മാത്രം മുന്‍പന്തി പോര എന്നു ചിന്തിക്കുന്നവര്‍ മാത്രം ചെയ്യുന്നത് ) തുടങ്ങി.


"തന്‍ഹ തന്‍ഹ യഹാ പെ ജീനാ.." ഈ പാട്ടു ബി ഫൊര്‍ യുവില്‍ കേട്ടതും എന്റെയും ടിക്സന്റെയും ചുണ്ടില്‍ ക്രൂരമായ ഒരു ചിരി വിടര്‍ന്നു. ബാലന്‍ കെ നായര്‍ ജയഭാരതിയെ ആദ്യമായി കന്ടപ്പൊ ചിരിച്ച അതേ ചിരി..ഞങ്ങള്‍ ഒരുമിച്ച് ഞെട്ടി തിരിഞ്ഞ് റ്റി വിയില്‍ നോക്കി. എന്റമ്മേ....ഇറ്റ് ഈസ് അണ്‍ബിലീവബിള്‍ ഓഫ് ദി മ്യൂസിക് ഓഫ് ദി..അതെ..അതു ഊര്‍മ്മിളയായിരുന്നു. ബീച്ചില്‍ ഒരു ചെറിയ നിക്കറുമിട്ട് ഓടിക്കളിക്കയാ കള്ളി...രംഗം ചൂടു പിടിക്കുന്നു. ഊര്‍മ്മിള ഒരു ദയയുമില്ലാതെ തലങ്ങും വിലങ്ങും ഓടുന്നു.(ഇവള്‍ക്കെന്താ ഒരിടത്ത് നിന്നൂടെ..എന്തു പാടാന്നറിയൊ ഈ ചെയ്സിങ്ങു പരിപാടി..).ഊര്‍മ്മിള പതുക്കെ ക്യാമറ ലക്ഷ്യമാക്കി ഒടുന്നു. അടുത്തെത്തിയതും മെല്ലെ തറയില്‍ കിടന്നു. ഒരു കാല്‍ ഒരല്‍പം പൊക്കി...


"അമ്മോ..." എന്നുള്ള വിളിയും വെയിറ്റുകള്‍ തറയില്‍ വീഴുന്ന ശബ്ദവും കേട്ടാണു ഞാനും ടിക്സനും ഞെട്ടിയുണര്‍ന്നത്. നോക്കുമ്പൊ, ബെന്‍ച് പ്റെസ്സ് ചെയ്തു കൊണ്ടിരുന്ന പിള്ള ചേട്ടന്റെ കയ്യില്‍ നിന്നും വെയിറ്റ് വഴുതി നെന്‍ചിലേക്ക് വീണിരിക്കുന്നു.


"എന്ത് പറ്റി പിള്ള ചേട്ടാ..ഇതധികം വെയിറ്റൊന്നുമില്ലല്ലൊ.." പുള്ളിയെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു.


"ഹൊ ഒന്നുമില്ല...കയ്യുളുക്കി എന്നാ തോന്നുന്നെ..."


പക്ഷെ ഞങ്ങളുടെ മനസ്സിലെ ചിന്ത വേറെ ആയിരുന്നു. പിള്ളച്ചേട്ടനിലെ ചെന്നായ് ആട്ടിന്‍ തോല്‍ മാറ്റി പുറത്തു വന്നിരിക്കുന്നു. ഭക്തനായ പിള്ളച്ചേ ട്ടന്‍ ഊര്‍മ്മിള ഒന്നു കാല്‍ ....ചെ..ഇറ്റ് ഈസ് അമേസിങ് ഓഫ് ദി...പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല..


രംഗം : പിള്ള ചേട്ടന്‍ രാവിലെ പാലു വാങ്ങാന്‍ കടയില്‍ പോകുന്നു.


അപ്പോഴാണു പത്രമൊക്കെ ഇട്ടു തീര്‍ന്ന് അപ്പു അവന്റെ സൈക്കിളില്‍ ആ വഴി വന്നത്. പിള്ള ചേട്ടന്റെ അടുത്തെത്തിയതും അവന്‍ മൂളി പാട്ടു പാടി..."തന്‍ഹ തന്‍ഹ..യഹാ പെ..."


അങ്ങനെ ഞങ്ങളുടെ , എന്റെയും ടിക്സന്റെയുമ്, ഒരൊറ്റ ദിവസത്ത പരിശ്രമം കൊണ്ട് പിള്ള ചേട്ടന്‍ തന്‍ഹ പിള്ള ആയി. ഇതിനുള്ള മറുപാട്ട് ഭാഷ ഭേദമന്യെ എല്ലാര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ പിള്ള ചേട്ടന്‍ കൊടുത്തു വന്നു.


ഒടുക്കത്തെ രംഗം : ജിമില്‍ നിന്നും കോഴിക്കൂട്..ചെ, റ്റി വി..പൊക്കി മാറ്റി.

16 comments:

Anonymous said...

kollam....ariyatha pilla choriyumbol ariyum ennalle kumaranasan paranjittullathu...athrathanne....!!!

Mr. K# said...

കൊള്ളാം, പകിടാ :-)

ഇടിവാള്‍ said...

കൊള്ളാം ;)

മുന്‍പന്തിയല്ല... മുന്‍‌തൂക്കമ്ം ;) നിയമ സഭയില്‍ ശോഭനാ ജോര്‍ജ്ജ് ഒരിക്കല്‍ പറഞ്ജ്ഞതാ.. ഞങ്ങള്‍ക്കാണു മുന്തൂക്കം എന്നു..

അപ്പോള്‍ ഏതോ എം.എല്‍.എ : അതു ഞങ്ങള്‍ക്കറിയാഞ്ഞിട്ടാണോ ;)

Unknown said...

ഇടിഗഡീ,
അശ്ലീലം പറയരുത്. സര്‍വ്വോപരി പറയാന്‍ പ്രേരിപ്പിക്കരുത്. അയിശാബി ഒറ്റയ്ക്ക് ജയിച്ചാല്‍ മതി ഞമ്മക്കാവും പഞ്ചായത്തില്‍ മുന്തൂക്കം കൂടുതല്‍ എന്ന് ഹാജിയാര് പറഞ്ഞു എന്ന് ഞാന്‍ പറഞ്ഞ് പോകും.

Dinkan-ഡിങ്കന്‍ said...

പടിടോ..തിരിച്ച് കറക്കിയെറിയൂ നിന്റെ പകിടകളിനിയും ‘പകിട പന്ത്രണ്ട്’.ഇടീ, ദില്‍ബാ ഇവിടെ നിന്ന് നോണ്‌വെജ് ജോക്കിന്റെ കെട്ടഴിക്കാതെ കുടുമ്മത്ത് പോയി 4 ചൊവന്നുള്ളീന്റെ തോലെങ്കിലും കളയെഡെയ്.

മൂര്‍ത്തി said...

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ജിമ്മിലാണ് താമസം എന്നറിയാന്‍ ആ പ്രൊഫൈലു പടം പോരാഞ്ഞാണാ ഈ പോസ്റ്റ്? :)

കൊള്ളാം ജിമ്മിലു മ്യൂസിക് സിസ്റ്റത്തിലു പോലും പിന്നാപാട്ട് വന്നു കാണില്ലല്ലോ അല്ലേ?

ഓടോ:ഡിങ്കാ ദില്‍ബനെ വെറുതേ വിട്ടേക്ക് അവനോട് ചൊവന്നുള്ളീന്റെ തോലുകളയാന്‍ പറയാനാളില്ല. :)

asdfasdf asfdasdf said...

പകിടാ, ദീപു, കൊള്ളാം.
(ഓടോ :നിന്നെ ഞാന്‍ മങ്കാഫ് റൌണ്ടെബൌട്ടിലിട്ട് പിടിച്ചോളാം..: ) )

Kaithamullu said...

ഊര്‍മ്മിളാ ‘മാം തോഡ്കര്‍” എന്ന് മുഴുവന്‍ പേരും
പറഞ്ഞ ഒരു പിള്ള ഇപ്പഴും ഇവിടേണ്ട്, ട്ടാ!

:-)

പകിടന്‍ said...

കുട്ടന്‍ ചേട്ടൊ...യെന്റെ പേരു ദീപക്ക് എന്നാണു കേട്ടോ...ദീപു എന്റെ ചേട്ടനാകുന്നു..എനികുല്‍ സാരില്ല...പോസ്റ്റിഷ്ടപ്പെട്ടു എന്നറിയിച്ചതു കൊണ്ട് ക്ഷമിച്ചിരിക്കുന്നു...ഹി ഹി

പകിടന്‍ said...

മുന്‍ബലം ആണെന്നറിയാഞ്ഞിട്ടല്ല...എങ്കിലും ...ഒരു പേടി..എന്റെ കല്ല്യാണം ഇതു വരെ കഴിഞ്ഞിട്ടില്ലാ..ഹഹ

പകിടന്‍ said...

കൈതമുള്ളേ..അതാരാ കക്ഷി...?

asdfasdf asfdasdf said...

അപ്പൊ ചേട്ടനെ കരയ്ക്കിരിത്തി അനിയന്‍ ഗോദയിലിറങ്ങിയിരിക്ക്യാ അല്ലെ. എന്റെ ഫഹാഹീല്‍ ഭഗോതീ നീയിതൊന്നും കാണുന്നില്ലേ..

P Das said...

:)

O¿O (rAjEsH) said...

അലക്കിപ്പൊളിച്ചു

കറുമ്പന്‍ said...

മുന്‍തൂക്കമായലും പിന്‍തൂക്കമായലും മനുഷ്യന്‍ നന്നായാല്‍ മതി...യേത് ???