Sunday, March 04, 2007

സുമി വര്‍ഗീസ്

“അതൊക്കെ ഒരു സസ്പെന്സാ...നിങ്ങള് നാളെ വരുന്നുന്ടേല് വാ..."ഇതു പറയുമ്പൊ ഡിക്സനുന്ടായ സന്തോഷത്തിനു കാരണങ്ങള് രന്ടായിരുന്നു.ഇത്രയും നാള് കുവൈറ്റില് ജീവിക്കുന്നതിനിടയില് ആദ്യമായാണു ഒരു പെണ്കുട്ടി അവനെ, അവനെ മത്രം കാണണമെന്ന് പറഞ്ഞത് എന്നത് ഒന്നാമത്തെ കാരണം . എങ്ങ് തിരിഞ്ഞ് നോക്കിയാലും പര്ദ്ദയിട്ടതും കല്യാണം കഴിഞ്ഞതുമായ സ്ത്രീജന്മങ്ങളുടെ ഇടയില് നിന്നുമാണു കല്യാണം കഴിയാത്തതും പര്ദ്ദയിടാത്തതുമായ ഒരു തരുണി, അതും ഒരു മലയാളി പെണ്കൊടി, ഡിക്സനെ കാണണമെന്ന് പറഞ്ഞത്.കൂട്ടുകാരന്മാരുടെ മുന്നില് ആളാകാന് ഇതില്പരം എന്ത് വേണം,പക്ഷെ അവന്മാരോട് ആദ്യമേ പറഞ്ഞാല് ശെരിയാകില്ല.ഇത്രയുമാണു ആ സസ്പെന്സിന്റെ രഹസ്യം.

"ടാ, എന്നാലും ആരാ കക്ഷി പറ... " എന്ന സുഹ്രുത്തുക്കളുടെ ആത്മാര്ത്ഥ ചോദ്യത്തിനൂ മുന്നില് "നിങ്ങളു കന്ടോ.." എന്ന് മാത്രം പറഞ്ഞ് ഡിക്സന് നമ്രശീര്ഷനായി നിന്നു.

പിറ്റെ ദിവസം രാവിലെ ഞങളുടെ ബ്ളോക്കിന്റെ മുന്നില് ടിക്സനും കൂട്ടുകാരും റെഡി.
കല്യാണച്ചെക്കനെപ്പോലെ അണിഞ്ഞൊരിങ്ങിയിരുന്ന ഡിക്സന് ഫോണ് എദുക്കുന്നു, ആരെയോ വിളിക്കുന്നു, "അതെ, ഞാന് ഡിക്സനാ, ഞങ്ങളിപ്പൊ തിരിക്കും ട്ട..ആ..എത്താറാവുമ്പൊ ഞാന് വിളിച്ചോളാം .."
ടാക്സി വന്നു, ഡിക്സന് കയറുന്നതിനു മുന്നെ കൂട്ടുകാര് ടാക്സിയില് കയറിയിരുന്നു, "അതെ, ഒരല്‍പം സ്ഥലം എനിക്കൂടെ തന്ന ഞാനിവിടെ എവിടേലും ഇരുന്നോളാം .."കഷ്ടം തോന്നിയ സുഹ്രുത്തുക്കള് ഡിക്സനും ഒരല്‍പം സ്ഥലം കൊടുത്തു. എല്ലാപേരും കൂടി അദ്നാന് ഹോസ്പിറ്റലിന്റെ അടുത്തുള്ള പള്ളിയിലേയ്ക്ക് വിട്ടു.

ടാക്സിയില് വച്ച് ടിക്സന് വീന്ടും ആര്‍ക്കോ ഫോണ് ചെയ്തു, "അതെ, പള്ളിയുടെ മുന്നില് തന്നെ നിന്നാ മതി, ഞങ്ങളുടനെ എത്തും .."ഫോണ് വച്ചതും ആകാംഷ സഹിക്കാന് വയ്യാതെയിരിക്കുന്ന കൂട്ടുകാരെ നോക്കി ടിക്സന് പറഞ്ഞു, "ഇനി ഞാന് സത്യം പറയാം ..നമ്മളിപ്പൊ പോണത് ഒരു ചെറിയ പെണ്ണുകാണല് ചടങ്ങിനാ..ഞാന് തന്നെ കന്ടു പിടിച്ചതാ..പേരു സുമി വര്‍ഗീസ്..ചാറ്റ് റൂമില് നിന്നും കിട്ടിയതാ...ഇവിടെ നഴ്സാ.." ഇത്രയും പറഞ്ഞ് നിര്‍ത്തിയപ്പോഴേക്കും ഡിക്സന്റെ മുഖം നാണം കൊന്‍ടു ചുവന്നിരുന്നു.

"അമ്പടാ...അവസാനം ഒരു നഴ്സിനെ തന്നെ കന്ടുപിടിച്ചല്ലെ..?" കൂട്ടുകാരുടെ അസൂയയോടുള്ള ഈ ചോദ്യം ഡിക്സനെ കുളിരു കോരിച്ചു.

"അതെ നിങ്ങളിത് വേറെ ആരോടും പറയാനൊന്നും നില്‍ക്കന്ടാ, നല്ലൊരു കാര്യമല്ലെ, നടന്നിട്ടു പറഞ്ഞാ മതി, അവളുടെ കുടുമ്പവും ഇവിടെയാണെന്നാ പറഞ്ഞെ... എനിക്കു നല്ല ഭാഗ്യാ.." ഇത്രയും കേട്ടപ്പൊ ശെരിയാണെന്നു കൂട്ടുകാര്‍ക്കും തോന്നി.

ടാക്സി അദ്നാന് ഹോസ്പിറ്റലിന്റെ മുന്നില് നിര്‍ത്തി, എല്ലാരും ഇറങ്ങി, പതുക്കെ പള്ളിയുട്ടെ മുന്നിലേയ്ക്ക് നടന്നു. 5 മിനുട്ട് കഴിഞ്ഞപ്പൊ റോഡിന്റെ എതിര്‍വശത്തു നിന്നും സുന്ദരിയായ ഒരു യുവതി നടന്നു വരുന്നു. ഇതായിരിക്കുമൊ ഒരു പക്ഷെ....അതാ ആ കുട്ടി റോഡ് ക്രോസ്സ് ചെയ്യുന്നു.പക്ഷെ ഞങ്ങളെ നിരാശരാക്കി കൊന്ട് അവള് ഒരു റ്റാക്സി പിടിച്ചെങ്ങോട്ടോ പോയി.

"ഇതിലു ഡിക്സന് ആര്..?"

പെട്ടെന്ന് പിന്നില് നിന്നും തിരോന്തരം മോഡലിലുള്ള സ്ത്രീ ശബ്ദം കേട്ട് ഞങ്ങള് തിരിഞ്ഞ് നോക്കി. ഒത്ത ഒരു ഏത്തങ്കുല പഴുപ്പിക്കാന് വേന്ടി ചാക്കിട്ട് കെട്ടി വച്ചാല് എങ്ങനെ ഇരിക്കും , അതുപോലുള്ള ഒരു രൂപം , ഒരു 35-40 വയസ്സു വരും . പല്ലു ഉന്തി നില്‍ക്കുന്നതു കാരണം അവരുടെ ഫോട്ടോ പോലും ഫ്രെയിം ചെയ്തു വക്കാന് പറ്റില്ല, ചില്ലു പൊട്ടിപ്പോകും . മൊത്തത്തില് ഒരു ചളുക്കുപുളുക്കു മോഡല് .

പെണ്ണിന്റെ അമ്മയായിരിക്കും .മറ്റുള്ളവര് മനസ്സില് കരുതി. ഇതു തന്നെയാവും ഡിക്സനും മനസ്സില് കരുതിയത്.

"ഞാനാ ഡിക്സന് , അല്ല, ആന്റി ഒറ്റക്കേ ഉള്ളു..? മോളെന്ത്യേ..?"

"ഹ ഹ ഹ ഹ... അതിനു ഞാന് കല്ല്യാണമൊന്നും കഴിച്ചില്ലല്ല്....ഹ ഹ ഹ ഹ..ഞാന് തന്ന സുമി വര്‍ഗീസ്..."

"അപ്പൊ ശെരി ഡിക്സാ, നിങ്ങളു കുറച്ച് നേരം ഒറ്റക്കു സംസാരിക്ക് ...ഞങ്ങളപ്പുറത്ത് കാണും .."

ഇത്രയും പറഞ്ഞ് ഡിക്സനെ അവിടെ തനിച്ചാക്കി ജലീലും മറ്റും മാറി നിന്നു...അല്ലേലും നനഞ്ഞിടം കുഴിക്കാന് എന്താ ഒരു സുഖം , ജലീലിന്റെ മുഖം കന്ടപ്പൊ ഡിക്സനതു ശെരിക്കും മനസ്സിലായി...എന്തായിരുന്നു ആ സന്തോഷം .

തിരിച്ച് ബ്ളോക്കിലേക്കുള്ള റ്റാക്സി യാത്ര അടൂര് ഗോപലക്രിഷ്ണന് പേടിച്ചു പോകും മാതിരി നിശബ്ദമായിരുന്നു...ടിക്സനെ പേടിച്ച് കൂട്ടുകാരും കളിയാക്കല് പേടിച്ച് ടിക്സനും ഒന്നും മിണ്‍ടിയില്ല.

5 comments:

Sherlock said...

ഹ ഹ..കൊള്ളാം..നമ്മുടെ ഒരു സുഹ്രുത്തിനും ഇമ്മാതിരി പറ്റി ഒരിക്കല്‍

ഇട്ടിമാളു അഗ്നിമിത്ര said...

വണ്ടി വിട്ടോ.. :))

ആഷ | Asha said...

പാവം ഡിക്സന്‍.
ഇപ്പോ ചാറ്റ്‌റൂം എന്ന് കേട്ടാല്‍ എന്താ പുള്ളിടെ റിയാക്ഷന്‍?

സുല്‍ |Sul said...

“തിരിച്ച് ബ്ളോക്കിലേക്കുള്ള റ്റാക്സി യാത്ര അടൂര് ഗോപലക്രിഷ്ണന് പേടിച്ചു പോകും മാതിരി നിശബ്ദമായിരുന്നു...“

കൊള്ളാം.

-സുല്‍

പകിടന്‍ said...

ippozhum chat room ennu kettaal,dikson njetilla,ellarum sumimaaraakumo enna ishtante chodyam...