Tuesday, October 03, 2006

എന്ത് പറയാനാ?

"രാവിലെ തല വേദനയെന്നു പറഞ്ഞു സിക്ക് എടുക്കാം , എന്നിട്ട് അവള്‍ ഓഫീസില്‍ പോയതിനു ശേഷം ഞാന്‍ വരാം , ഇങ്ങനെ എത്രേത്ര സിക്ക് എടുത്തിരിക്കുന്നു,അപ്പൊ ശെരി, നാളെ കാണാം "എന്നു കൂട്ടുകാരോട് പറഞ്ഞ് ഫ്ലാറ്റില്‍ കയറുമ്പോഴും നാളെ ഭാര്യയെ പറ്റിക്കുന്നതിന്‍റ്റെയും അതുകഴിഞ്ഞു കൂട്ടുകൂട്ടുകാരോടൊത്ത് വയ്ക്കാന്‍ പോകുന്ന വാളിന്‍റ്റെയും ത്രില്ലിലായിരുന്നു ഞാന്‍ .നാളെ ഒരു പാര്‍ട്ടിയാ. എന്തെങ്ങിലും കള്ളം പറഞ്ഞില്ലെങ്ങില്‍ എന്റെ ഭാര്യ സമ്മതിക്കില്ല.
"ടീ, ചിഞ്ജൂ, എനിക്കെന്തൊ നല്ല സുഖമില്ല, ചെറിയ തല വേദനയും. നീ ഒന്ന് നോക്കിക്കെ". അവള്‍ വന്ന് കഴുത്തിലും നെഞ്ജിലുമൊക്കെ തൊട്ടു നോക്കി."ചെറിയ ചൂടല്ലെ ഉള്ളു ഏട്ടാ". എന്ത്? ചൂടില്ലെ?
"നീ ഒന്നൂടെ നോക്ക്".
"അതേന്നെ"
"ചൂടു ഇപ്പൊ കുറഞ്ഞതായിരിക്കും, പക്ഷെ ഈ തല വേദന, അതാ സഹിക്കാന്‍ വയ്യാത്തെ"
റ്റെമ്പെറേച്ചര്‍ കൊന്‍ടു കുലുങ്ങാത്ത ഭാര്യയെ വീഴ്ത്താന്‍ അടുത്ത ശ്രമം ."ഏട്ടന്‍ കിടക്ക്, ഞാന്‍ പോയി ചായ കൊന്‍ ടു വരാം . എന്നിട്ടു കുറവില്ലെങ്ങില്‍ വെള്ളം ചൂടാക്കി ആവി പിടിക്കാം , എന്നിട്ടും കുറ..."അവള്‍ പറഞ്ഞതൊന്നും പക്ഷെ ഞാന്‍ കേട്ടില്ല. കാതില്‍ നിറയെ നാളെ വയ്ക്കുന്ന വാളിന്റെ ശബ്ദമായിരുന്നൊ? അതെ അതെ. ഞാന്‍


വളരെ പ്രയാസപ്പെട്ടെന്ന പോലെ ബെഡിലേയ്ക്ക് നടന്നു. അഞ്ചു മിനിട്ട് കഴിഞ്ഞ് അവള്‍ ചായയുമായി വന്നു. അതും വാങ്ങി കുടിച്ച് ഒരു രക്ഷയുമില്ലെന്ന മട്ടില്‍ അവളെ നോക്കി.
"അല്പം മയങ്ങിക്കൊ, വെള്ളം ചൂടാക്കി ആവി പിടിക്കാം ,ഞാന്‍ വന്നു വിളിച്ചോളാം"
കുറച്ച് സമയം കഴിഞ്ഞപ്പൊ അവള്‍ വന്നു വിളിച്ചു. ഈശ്വരാ ഇവളെന്നെക്കൊന്‍ടാവി പിടിപ്പിക്കും . മനസ്സില്ലാ മനസ്സോടെ ആവി പിടിച്ചു. നാളത്തെ സുഖത്തിനു മുന്നില്‍ ഇതൊക്കെ പുല്ലാ...
"ഇനി കിടന്നുറങ്ങിക്കൊ, രാവിലെ ആകുമ്പൊ കുറയും "
രാവിലെ ഒന്നും ഇതങ്ങനെ കുറയില്ല മോളെ..ഹി ഹി...ഞാന്‍ മനസ്സില്‍ പറഞ്ഞു.
പിറ്റേ ദിവസം രാവിലെ എണീറ്റപ്പൊ ഓഫീസില്‍ പോകാന്‍ അവള്‍ റെഡി ആകുകയായിരുന്നു. "ഇപ്പൊ എങ്ങനെ ഉന്‍ടേട്ടാ..?"
"തല വേദന സഹിക്കാന്‍ പറ്റുന്നില്ല, ഞാന്‍ ഇന്നു സിക്ക് വിളിച്ച് പറയാം , നീ പൊയ്ക്കൊ". ഞാന്‍ ചെറുതായി ചൂന്‍ട വലിച്ചു.
"വെറുതെ എന്തിനാ ഒരു സിക്ക് കളയുന്നെ? അത്രക്കുള്ള അസുഖമൊന്നുമില്ലെന്നാ തോന്നുന്നെ". ചൂന്‍ടയില്‍ കൊരുക്കാനല്ല, അതിനെ നൂലോടുകൂടി പൊട്ടിക്കാനാ അവളുടെ പരിപാടി.വിടമാട്ടേന്‍...
ഞാന്‍ പതുക്കെ ബാത് റൂമിലേയ്ക്ക് കയറി. കുറച്ചു തറ പരിപാടിയാ. എങ്ങിലും ഒരു നല്ല കാര്യത്തിനായതു കൊന്‍ട് ദൈവം ക്ഷമിച്ചോളും. പതുക്കെ ക്ളോസ് അപ് റ്റൂത് പേസ്റ്റ് കുറച്ചെടുത്ത് രന്‍ടു കണ്ണിലുമായി കണ്ണെഴുതുമ്പോലെ തേച്ചു.ഇതിലവള്‍ വീഴും. ഞാന്‍ പതുക്കെ പുറത്തിറങ്ങി. എന്നെ കന്‍ ടതും "അയ്യോ എന്തു പറ്റി,കണ്ണൊക്കെ നല്ല ചുവന്നിരിക്കുന്നല്ലൊ,ഒട്ടും വയ്യല്ലെ?, ഇവിടിരി" എന്ന് പറഞ്ഞു കൊന്‍ടവള്‍ ഓടി വന്നു.
ഞാന്‍ പറഞ്ഞു, "ഇതൊന്നും സാരമില്ല, നീ ഒരു കാര്യം ചെയ്, എന്റെ ഓഫീസില്‍ വിളിച്ച് ഞാനിന്ന് സിക്കാണെന്ന് പറ".

കേള്‍ക്കേന്‍ ട താമസം എന്‍ റ്റെ ഏതാന്‍ജ്ഞയും കേള്‍ക്കാന്‍ കാത്തു നില്‍ക്കുന്ന അവള്‍ ഫോണിനടുത്തേക്ക് ഓടി.ഓ ഈ ഭര്‍ത്താവിനെ സമ്മതിക്കണം എന്ന് മനസ്സില്‍ പറഞ്ഞപ്പോഴേക്കും അവള്‍ ഫോണില്‍ സംസാരിക്കുന്ന ശബ്ദം കേട്ടു .
"ഹലോ സാര്‍ , ഞാന്‍ നായരുടെ വൈഫാ, പുള്ളിക്കു തീരെ സുഖമില്ല, ഇന്നു വരാന്‍ പറ്റില്ലാന്നു പറഞ്ഞു, ഓ കെ സാര്‍ , താങ്ക് യു സാര്‍ .."
ഫോണ്‍ ചെയ്ത് കഴിഞ്ഞ് "പോട്ടെ ഡാര്‍ളിങ്,അനുസരണക്കേടൊന്നും കാണിക്കാതെ ഇരിക്കണം , ഞാന്‍ ഓഫീസീന്ന് നേരത്തെ വരാം " എന്ന് പറയാന്‍ അവള്‍ റൂമിലേയ്ക്ക് വരുന്നതു കാത്ത് ഞാനിരുന്നു. പക്ഷെ പിന്നെയും അവള്‍ ഫോണില്‍ ആരോടൊ സംസാരിക്കുന്നു.
"ഹലൊ സാര്‍ , ഞാന്‍ കവിതയാ, എന്‍റ്റെ ഹസിനു തീരെ സുഖമില്ല, ഒന്നു ഹോസ്പിറ്റലില്‍ കൊന്‍ടു പോണം..അതുകൊന്‍ടിന്നെനിക്ക് വരാന്‍ പറ്റില്ലാ.. താങ്ക് യു സാര്‍....താങ്ക് യു.."


ഇത്രയും കേട്ടതും എനിക്കെന്തൊ , പെട്ടെന്ന് ദേഹം തളരുന്നതു പോലെ, ഭൂമി പിളരുന്നതു പോലെ, ആവി കൊന്‍ ടതും പേസ്റ്റ് കൊന്‍ ട് കണ്ണെഴുതിയതുമൊക്കെ ഇതിനായിരുന്നൊ ഈശ്വരാ.പിറക്കുന്നതിനു മുന്നെ മരിക്കേന്‍ടി വന്ന വാളുകളേ, നിങ്ങളെനിക്ക് മാപ്പ് തരൂ...അല്ലാതെ എന്ത് പറയാനാ?

3 comments:

മുസ്തഫ|musthapha said...

‘ഠേ്‌്‌്‌്‌്‌്‌്‌്‌്‌...’ [തേങ്ങേണ്]

ഹ ഹ ഹ ... റെയിന്‍ അതു കലക്കന്‍

ഇതാ പണ്ടാരാണ്ടോ പറഞ്ഞത് ‘നെവര്‍ അണ്ട്റെസ്റ്റിമേറ്റ് എ വൈഫ്’ എന്ന് :)

നന്നായി അവതരിപ്പിച്ചിരിക്കുന്നു...

asdfasdf asfdasdf said...

നന്നായി മോനെ.. നിനക്കിതൊക്കെയേ വിധിച്ചിട്ടുള്ളൂന്ന് വിചാരിച്ച് സമാധാനിക്ക്. ഇനി അടുത്ത സിക്ക് ലീവിന് നോക്കാം.
നന്നായിട്ടുണ്ട് അവതരണം.

thoufi | തൗഫി said...

അപ്പോള്‍ പേസ്റ്റ്‌ കൊണ്ട്‌ കണ്ണെഴുതുന്ന ഒരു വിദ്യയുണ്ടല്ലേ..
ഇനി അതൊന്നു പരീക്ഷിച്ചു നോക്കണം
നന്നായിരിക്കുന്നൂ,ആസ്വദിച്ചു വായിച്ചു