അങ്ങനെ കുവൈറ്റില്‍ വന്നിട്ടാദ്യമായി പനി പിടിച്ചു.എന്നാലും അതംഗീകരിക്കാന്‍ മനസ്സിനൊരു മടി, 3 ദിവസം ഓഫീസില്‍ പോകാതെ റൂമിലിരുന്നു.പനിയാണൊ എന്നു ചോദിച്ചവരോട് "ബോടി റ്റെമ്പറേച്ചര്‍ കൂടുതലാ,ബോടി പെയിനും ഉന്ട്, പക്ഷെ പനിയല്ലാട്ടാ" എന്നങ്ങു പറയും . പനിയല്ല എന്നു തെളിയിക്കാന്‍ അന്നെ ദിവസം രാവിലേം വൈകിട്ടും ജിമില്‍ പോയി. എല്ലാം കഴിഞ്ഞപ്പൊ ഒരു ഉള്‍വിളി "ടാ, വേന്ടായിരുന്നൂട്ടാ" പിറ്റെ ദിവസം ബെഡില്‍ നിന്നെണീറ്റിട്ടില്ല.എങ്ങിലും "പനിയല്ലാട്ടാ".ഒരു ദിവസം ഓഫിസില്‍ ഇരുന്ന് കോട്ടുവാ ഇട്ടതിനു എന്റെ ലീഡ്, കറുത്ത അമ്മച്ചി, ഡിസിന്‍ഫെക്റ്റന്റ് എടുത്തോന്ടു വന്നെന്നെ അടിമുടി അടിച്ചു,കോട്ടുവാ ഒരു കുറ്റമാണെന്ന് ആര്‍ക്കും തോന്നിപ്പോകും.എന്നിട്ടൊരു ഡയലോഗ് "ഇനി കോട്ടുവായ് ഇടുമ്പൊ പൊത്തി പിടിക്കണം ".ശരി തമ്പുരാട്ടി എന്നു മനസ്സില്‍ പറഞ്ഞു തീര്‍ന്നതും ആ തള്ള എന്റെ മുഖത്തോടു മുഖം നിന്നൊരു തുമ്മല്‍.അവര്‍ക്ക് എയിഡ്സ് ഉന്ടായിരുന്നെങ്ങില് ആ തുമ്മല്‍ വഴി എനിക്കും അതു പടര്‍ന്നേനെ...!!!തെറിച്ചു പോയില്ലാന്നെ ഉള്ളു.തലങ്ങും വിലങ്ങും ജെംസോടു ജെംസ്.അരോടു പറയാന്‍,അങ്ങനെയുള്ള ഒഫീസാ എന്റേത്..ഇങ്ങനെയുള്ള ആള്‍ക്കാരുടെ ഇടയിലെങ്ങാനും പനിയുമായി ചെന്നിരുന്നാല്‍ എന്നെ തല്ലിക്കൊന്ന് കുളത്തിലെറിയും (കുവൈറ്റില്‍ ഇതു വരെ ഒരു കുളം കന്ടു പിടിച്ചിട്ടില്ല, ആകെ അറിയാവുന്ന കുളം മലയാളികള്‍ തോന്ടുന്ന കുളമാ)
Subscribe to:
Post Comments (Atom)
6 comments:
എല്ലാരും ചെയ്യുന്നതു പോലെ ഇനി പനിക്കുള്ള മരുന്നു കുടിക്കരുത്. പനി മാറാനുള്ള മരുന്നു കുടിക്കൂ. വേഗം സുഖാവട്ടെന്നു പ്രാത്ഥിക്കുന്നു.
തലങ്ങും വിലങ്ങും ജെംസോടു ജെംസ്.
മിട്ടായി ആണൊ?
ഏതായാലും തിരിചൊരു തുമ്മല്‍ കൊടുക്കാരുനില്ലെ റയിലേ?
ഹേയ്... എബടേ... ഇത് പന്യൊന്നുമല്ലാന്നേ... ചുമ്മാ :)
മോനെ നിനക്ക് ആ അമേരിക്കന്‍ മിലിട്ടറിക്കാരുടെ കയ്യീന്ന്ന് എന്നെങ്കിലും ഒരു കീറ് കിട്ടും.
പിന്നെ, പുതിയത് പോരട്ടെ..
അസ്സലായി...
KADALINAKKAREYAYALUM IKKAREYAYALLUM PANI PANI THANNE ENNU MANASSILAYILLE ANIYA
Post a Comment