"ടാ...ഇങ്ങു വാ, ആലിപ്പഴം വീഴണുണ്ട് ട്ടാ..."ജീവിതത്തില്‍ ആദ്യമായി ആലിപ്പഴം വീഴുന്നതു കാണാനുള്ള ആഗ്രഹത്തില്‍ ഞാനും ഓടി.സത്യം , ശെരിക്കും ഐസ് കട്ടകള്‍ വീഴുന്നു. "ഡെയ് വാ, ഞാന്‍ പണ്ട് കൊച്ചിലെ ആലിപ്പഴം പറക്കീട്ടുന്ട്രാ..എത്ര എത്ര ആലിപ്പഴങ്ങളാണെന്നരിയൊ എന്റെ ഈ കൈകളില്‍ ....ആ അതൊരു കാലം.നിങ്ങളു വാ, നമുകിന്നു പറക്കണം". ഇത്രയും പറഞ്ഞ് കൊണ്ട് തലയില്‍ ഒരു മുടി പോലുമില്ലാത്ത മധുചേട്ടന് ആറാമത്തെ ഫ്ലോറില്‍ നിന്നും ലിഫ്റ്റില്‍ കയറി താഴെക്ക് പോയി, ഞങ്ങള്‍ പിറകെയും .ഞങ്ങള്‍ക്ക് രണ്ടാമത്തെ ലിഫ്റ്റ് കിട്ടി, ഞങ്ങള്‍ മുറ്റത്തെത്തിയതും ഒരു നിലവിളി കേട്ടു."അയ്യോ...."
ഞങ്ങള്‍ ഓടിച്ചെന്ന് നോക്കുമ്പൊ മധുച്ചേട്ടന് മുറ്റത്ത് തലയും പൊത്തി പിടിച്ചിരിക്കുന്നു."എന്താ, എന്ത് പറ്റി, എന്ന് ചോദിച്ച് ചെന്നപ്പോഴേക്കും പുള്ളി കുത്തിയിരുന്നൊരു നിലവിളിയാ."എന്നെ ഹോസ്പിറ്റലില്‍ കൊണ്ടു പോണേ...". കാര്യമെന്തെന്നറിയാന്‍ ഞങ്ങള്‍ ചുറ്റും നോക്കി. ഒരു വലിയ ഐസ് കട്ട തറയില്‍ വീണു പൊട്ടി കിടക്കുന്നു.ഞങ്ങള്‍ക്ക് എല്ലാം മനസ്സിലായി. നേരെ അദ്നാന് ഹോസ്പിറ്റലില്‍ വിട്ടു.പുള്ളിയെ താങി പിടിച്ച് കൊണ്ട് പോകുന്നതിനിടയില്‍ ഞാന്‍ പുള്ളി പറഞ്ഞ വാക്കുകള്‍ അറിയാതെ ഓര്‍ത്തു, "എത്രയെത്ര ആലിപ്പഴങ്ങളാ, ഈ തലയില്‍, ഛെ, ഈ കൈകളിലൂടെ..."
ഹോസ്പിറ്റലില്‍ കൊണ്ട് പോയി ബെഡില്‍ കിടത്തി, ഡോക്റ്റര്‍ വന്നു, സിസ്റ്റര്‍ വന്നു, "എന്താ എന്തു പറ്റി..?" എന്ന സിസ്റ്ററിന്റെ ചോദ്യത്തിനു ഞാന്‍ ചാടിക്കയറി ഉത്തരം പറഞ്ഞു, "ആലിപ്പഴം വീണതാ.." പെട്ടെന്ന് മധു ചേട്ടന്റെ ശബ്ദം , "അല്ല", എന്ത്..? ആലിപ്പഴം വീണതല്ലെ..? പിന്നെ എന്തായിരിക്കും എന്നാലോചിച്ച് നില്ക്കുന്നതിനിടയില് പുള്ളിയുടെ ശബ്ദം വീണ്ടും , "ആലിപ്പഴമല്ല സിസ്റ്ററേ, ആലിച്ചക്കയാ വീണെ, എന്റെ ജീവിതത്തില്‍ ഇത്രേം കനത്തില്‍ ഒന്ന്...എന്റമ്മെ.."ശെരിയായിരിക്കും , ഇത്രേം വലിപ്പത്തിലുള്ള ആലിപ്പഴവും കാണും . ചില അറ്റകുറ്റ പണികള്‍ക്കു ശേഷം മധു ചേട്ടനെയും കൊണ്ട് ഞങ്ങള്‍ തിരിച്ച് റൂമിലെത്തി, ഈ സമയമൊന്നും ഞങ്ങളുടെ കൂടെ ഇല്ലാതിരുന്ന രെഞിത്ത് ആണു റൂം തുറന്നു തന്നത്, കാര്യമൊന്നും അറിയാതിരുന്ന അവന് വന്ന പാടെ ഞങ്ങളുടെ മെക്കിട്ടു കയറി, "നിന്നോടൊക്കെ എത്ര നാളായി പറയണം ആ ഫ്രീസറില്‍ ഇരുന്ന ഐസ് കട്ട എടുത്ത് കളയാന്‍ ..ഇന്നു ഞാനാ അതെടുത്ത് കളഞ്ഞെ... ഞാന്‍ നോക്കുമ്പൊ ആലിപ്പഴം വീഴുന്നു...അതിന്റെ കൂടെ അങ്ങെടുത്ത് കളഞ്ഞു...പിന്നെ ഞാന്‍ കിടക്കാന്‍ പോവാ, ശബ്ദം ഉണ്ടാക്കരുത്...ട്ടാ.." തല പൊക്കാന്‍ വയ്യാതിരുന്ന മധുചേട്ടന് അപ്പോഴേക്കും മുണ്ടൊക്കെ മടക്കിക്കുത്തി റെഡിയായി കഴിഞ്ഞിരുന്നു.ശേഷം ചിന്ത്യം .
അടിക്കുറിപ്പ് : പണ്ടത്തെ "ആലിപ്പഴം പറക്കാം .." എന്ന പാട്ട് മാറ്റി, "ആലിച്ചക്ക പറക്കാം " എന്നാക്കിയാല്‍ പലര്‍ക്കും അതൊരു ഉപകാരമായേനെ
Monday, January 15, 2007
Subscribe to:
Posts (Atom)